Posts

Showing posts from July, 2022

മഴ...(25/07/2022)

മഴ മാറുമ്പോൾ കുട മറന്നു വെയ്ക്കപ്പെടുന്നത് പോലെയാണ് ജീവിതം ചിലപ്പോൾ...!! മറന്നു വെയ്ക്കേണ്ടി വരും... ഒരിക്കലും പിന്നീട് പൊടി തട്ടി എടുക്കാതെയാവും...!! തോന്നലുകൾ ആണേലും...!! ബന്ധങ്ങൾ പോലും...!! നനഞ്ഞ കുട ഒരു ബാധ്യത ആവുന്നത് പോലെയാണ് ബന്ധങ്ങളും...!! അകറ്റി നിർത്താനും ഒഴിവാക്കി മാറ്റാനും ഉണങ്ങി പോകുന്ന വെള്ളം പോലും കാരണമായേക്കാം ..!! കുടയെ ബാധ്യതയാക്കാൻ..!! വീണ്ടുമൊരു മഴ ഇവിടെ ജനിക്കില്ലെന്നൊരു വിശ്വാസം കുടയെ പടിയടയ്ക്കുന്നു...!! സങ്കടങ്ങൾ മഴയായി പെയ്യുമ്പോൾ കുടയായി കൂടെ കൂടാൻ വീണ്ടും വിധിയുണ്ടാവട്ടെ...!! മഴ മാറിയെങ്കിലും...!! പെയ്തോഴിയാതെ സങ്കടങ്ങൾ ബാക്കി...!!

ഒറ്റുകൊടുക്കൽ... (14/07/2022)

നല്ലൊരു ചുംബനത്തോടെയാണ് ബൈബിളിൽ ഒരു ഒറ്റു കൊടുക്കൽ പൂർത്തിയാവുന്നത്...!! ഇവിടെ പറയാൻ ചുംബനങ്ങളുടെ കണക്കുകളില്ല..!! ഒറ്റു കൊടുക്കൽ ഞാൻ മനസാക്ഷിക്ക് വിടുന്നു..!! ആരെയും ശപിക്കാനോ വെറുക്കനോ ഞാൻ ആളല്ല... അതിനുള്ള യോഗ്യത എനിക്കില്ല..!! ജീവിതത്തിൽ ഇടയ്ക്ക് നമ്മൾ കറി വേപ്പില ആവണം...!! ആവശ്യങ്ങൾ കഴിഞ്ഞു ഒഴിഞ്ഞു മാറി കൊടുക്കണം... കൊടുത്തില്ലെങ്കിൽ അവർ എടുത്തു പുറത്ത് കളയും.. കറിയിൽ നിന്നും  കറി വേപ്പില ഒഴിവാക്കുന്നത് പോലെ...!! എന്നും ജീവിതത്തിൽ ചിലർക്ക് പണം മാത്രമാണ് വലുത്..!! ചങ്ക് പറിച്ചു കൊടുത്താലും മനസിലാക്കാത്തവർ എന്ന് പറയില്ലേ...?? അങ്ങനെ ഉള്ളവർ...!! പണി തന്നു കൊണ്ടേ ഇരിക്കും...!! ഒരിക്കൽ കിട്ടിയിട്ട് പഠിക്കാത്തതല്ല..!! ക്ഷമിച്ചതാണ്...!! ഈ ലോകത്ത് എന്തും വില കൊടുത്ത് മേടിക്കാൻ പറ്റുമെന്നു ഇന്നും ചിലർ കരുതുന്നു ...!! അതിന് അപ്പുറം ചില മൂല്യങ്ങൾ ഉണ്ട്... ഒരിക്കലും മനസിലാക്കാൻ പറ്റാത്തത്..!! ചിലർക്ക്...!! ആരോട് ആണ് ഞാൻ ഇതൊക്കെ പറയുന്നത്....?? മനസാക്ഷി മരിച്ച ചിലരുണ്ട്... ഈ ലോകം അവരുടേതാണ്...!! സ്വയം മറന്നു കൂടെ നിന്നവർ അവർക്ക് അധികപറ്റ്... വേണ്ടാത്തവർ... ഒഴിവാക്കേണ്ടവർ...!! ഇതൊക്കെ അറിയാ...

നിഗൂഢത... (14/07/2022)

രഹസ്യങ്ങൾ ഒരു ബാധ്യതയാണ്... പിടിക്കപ്പെടുന്നത് വരെ അതൊരു ഭാരമായി തന്നെ തുടരുന്നു...!! അന്യന്റെ ഗർഭം ചുമക്കുന്നത് പോലെ...!! ആർക്കോ വേണ്ടിയോ മറച്ചു വെയ്ക്കുന്നു...!! ഏതൊരു രഹസ്യവും ഒരുനാൾ മറ നീക്കി പുറത്ത് വരുമെന്ന് എഴുതപെട്ടപോലെ പലതും പുറത്ത് വരുന്നു...!! കരച്ചിലുകൾ...!! ഏറ്റുപറച്ചിലുകൾ...!! കുറ്റബോധം....!! നഷ്ടങ്ങൾ...!! ഒന്നും സ്ഥായിആയതല്ല...!! മാറിയേക്കാം... മറന്നേക്കാം... തിരിച്ചു കിട്ടിയേക്കാം...!! പ്രാർത്ഥനകൾ...!! പിടിക്കപെടുമ്പോൾ മറ്റൊരാളെ കുറ്റം ആരോപിച്ചു രക്ഷപ്പെടൽ സ്വാഭാവികം...!! എന്റെ നഷ്ടങ്ങൾ വലുതാണ്... മൂല്യം അറിയാത്ത കൊണ്ട് ഉപേക്ഷിച്ചു കളയേണ്ടി വന്നു...!! തിരിച്ചറിവ് മാത്രം മതിയിനി അങ്ങോട്ട്...!! മറ്റുള്ളവർക്ക് വേണ്ടി ആരെയും നഷ്ടപ്പെടുത്തരുത്...!! അവരും നാളെ ഒരു നഷ്ടമായി തീർന്നേക്കാം... സ്വയം മാറിയേക്കാം... തകർന്നു പോകാതിരിക്കാൻ ചില തീരുമാനങ്ങൾ മാറ്റിയേക്കണം.... ഒരു sorry പറച്ചിലിൽ അവരുടെ സൗഹൃദം തിരിച്ചു കിട്ടുമെങ്കിൽ അതല്ലേ ഏറ്റവും വലിയ സന്തോഷം...!! അൽപ്പം താഴ്ന്നു കൊടുത്ത് ആ ബന്ധം തന്നെ പുതുക്കണം... തുടരണം... സന്തോഷത്തിനു വേണ്ടി... മറ്റുള്ളവർ എന്ത് പറയുന്നു എന്നോർക്കാതെ മ...

വെറുപ്പ്... (14/07/2022)

ആരോടും വെറുപ്പില്ല...!! സ്നേഹവും...!! ഉള്ളത് ചില സന്തോഷങ്ങൾ മാത്രം..!! മനഃപൂർവം സൃഷ്ടിക്കപെടുന്ന സന്തോഷങ്ങൾ..!! ചില നഷ്ടങ്ങൾ തരുന്ന സന്തോഷങ്ങൾ...!! പോയവരെ നന്ദിയോടെ ഓർക്കുന്ന ചില സന്തോഷങ്ങൾ...!! ചെയ്തു തന്ന ഉപകാരങ്ങൾക്കും മാറി തന്ന ജീവിതത്തിനും നന്ദി മാത്രം...!! ആരെയും ചതിച്ചിട്ടില്ല...!! ഇനിയൊട്ടും ആഗ്രഹവുമില്ല... ആരും എന്നെയും ചതിക്കുന്നില്ല..!! തിരിച്ചുപോക്കുകൾ തിരിച്ചറിവ് ആണ്...!! ഇറങ്ങി നടക്കാൻ.... തിരിച്ചു നടക്കാൻ ഉള്ള ഒരു ശക്തി ഉണ്ടായിരുന്നു എങ്കിൽ പലരും ഇന്നും ജീവനോടെ അവശേഷിച്ചേനെ...!! നഷ്ടപ്പെട്ടവരെ കുറിച്ച് സങ്കടമില്ല ഇപ്പോൾ..!! വിധിച്ചിട്ടില്ല എന്നുള്ള ആശ്വസിപ്പിക്കൽ കൊണ്ടല്ല...!! ചെയ്തു കൂട്ടിയ പാതകങ്ങൾ ഓർമ്മയുള്ളത് കൊണ്ട്..!! കൂടെയുള്ള രണ്ട് കുരുന്നുകൾക്ക് നഷ്ടപെട്ടത് വിലപ്പെട്ടതാണ്...!! അതിന്റെ മൂല്യം ഓർക്കുമ്പോൾ വെറുക്കാൻ തോന്നുന്നു...!! എങ്കിലും വെറുക്കുന്നില്ല.. ശപിക്കുന്നില്ല...!! എവിടെയെങ്കിലും നന്നായി ജീവിച്ചു പോട്ടെ എന്ന് ആഗ്രഹിക്കുന്നു...!! പിന്നീട് പരിചയപെട്ടവർ എല്ലാരും പ്രീയപെട്ടവർ തന്നെ..!! ആരിൽ നിന്നും മോശമായി ഒന്നും സംഭവിച്ചില്ല...!! സൗഹൃദവും പ്രണയവും വെച്ചു ...

210 മണിക്കൂറുകൾ (13/07/2022)

കടന്നു പോയ 210 മണിക്കൂറുകൾ ജീവിതത്തിലെ ഏറ്റവും പ്രീയപെട്ട ദിനങ്ങളുടെ ഭാഗമാണ്...!! ആദ്യമായും ഇനി അവസാനമായും ചെയ്തു എന്ന് കരുതുവാൻ ആഗ്രഹിക്കുന്ന ചില സന്തോഷങ്ങൾ...!! ഇട്ടെറിഞ്ഞു പോയ ചില തിരക്കുകൾ കാരണം നിന്നെ തേടിയെത്താൻ ഞാൻ ഇത്തിരി വൈകി...!! മറന്നിട്ടല്ല... പണികൾ ഒരുപാട് ഉണ്ടായിരുന്നു.. കഴിഞ്ഞ അഞ്ച് ദിവസങ്ങൾ മാറ്റി വെച്ച പലതും നിസാരമായി ഞാൻ കണ്ട ദിനങ്ങൾ...!! അതിലും വലുതായി ഇനി ഒന്നും ജീവിതത്തിൽ സംഭവിക്കല്ലേ എന്ന് പ്രാർത്ഥിച്ച അനുഭവങ്ങൾ..!! കുറ്റപെടുത്തലും അവഗണയും നേരിട്ടെങ്കിലും സന്തോഷം മാത്രം...!! ആദ്യമായി മറ്റൊരാൾക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്തു എന്നൊരു തോന്നൽ...!! തിരിച്ചു ഒന്നും ആഗ്രഹിച്ചിട്ടില്ല... ആഗ്രഹിക്കുന്നില്ല... സംശയങ്ങളും കുറ്റങ്ങളും ആവോളം കിട്ടി ബോധിച്ചു...!! ഒരാളും ഇങ്ങനെ കിടന്ന് പോവല്ലേ എന്നൊരു പ്രാർത്ഥന മാത്രം...!! കൂടെ ഉണ്ടാവാൻ അവസരം തന്ന ദൈവത്തിനു നന്ദി മാത്രം..!!

ഇഷ്ടത്തിന്റെ വില.. (13/07/2022)

ഈ ലോകത്തെ എല്ലാ ഇഷ്ടങ്ങൾക്കും വിലയുന്നുണ്ട്...!! അവരവർ ഇടുന്ന വില...!! കിട്ടുന്ന കരുതലിനും സ്നേഹത്തിനും...!! തിരിച്ചു കിട്ടെല്ലെന്ന് ഉറപ്പ് ഉണ്ടായിട്ടും കൊടുക്കുന്നതിനു ഒരു സുഖമുണ്ട്...!! ഒരു പ്രതികാരത്തിന്റെ സുഖം..!! കിട്ടുന്നതിലല്ല... കൊടുക്കുന്നതിൽ കിട്ടുന്ന സുഖം..!! ആരുമല്ലാതായിട്ടും എന്തൊക്കെ ആണെന്നപോലെ പെരുമാറുന്നത്... സ്നേഹിക്കുന്നത്... കൂടെ നിൽക്കുന്നതിനു.. എല്ലാത്തിനും.. ഇപ്പൊ ഒരു പ്രതികാരത്തിന്റെ സുഖം..!! ഇഷ്ടങ്ങളുടെ വില മനസിലാക്കുന്നതും നഷ്ടത്തിന്റെ വേദന തിരിച്ചറിയുന്നതും   ഒരു സുഖമാണ്...!!

ഇഷ്ടപ്പെടൽ... (11/07/2022)

എന്നെ പൊതുവെ ആർക്കും ഇഷ്ട്ടം അല്ലെന്ന് അറിയാം...!! അതൊരു പുതിയ പ്രശ്നം അല്ല...!! 17 വർഷം ഇഷ്ടപ്പെട്ടവൾ എന്നെ ഇഷ്ടപ്പെടാതെ ഇറങ്ങി പോയി...!! അതിലും വലിയൊരു ഇഷ്ടക്കേട് ഇനി സംഭവിക്കാൻ ഇല്ലല്ലോ...!! ഇന്നും ഒരു ഇഷ്ടക്കേട് തിരിച്ചറിഞ്ഞിരിക്കുന്നു...!! എന്തിനാ എന്ന് ഞാൻ ചോദിക്കുന്നില്ല...!! സഹായം മാത്രമേ ഞാൻ ചെയ്തിട്ടുള്ളു...!! നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളു..!! അതിന്റെ സഹായം ഒക്കെ കിട്ടി തുടങ്ങിയപ്പോൾ തന്നെ എന്തിനാ എന്നെ മോശക്കാരൻ ആക്കിയത് ..?? എന്നെ കൊണ്ട് എന്ത് ദ്രോഹം ആണ് ഉണ്ടായത്  ?? ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അടി ആയി പോയല്ലോ ഇത്...? സങ്കടം മാത്രം...!! ഒരിക്കലും പ്രതീക്ഷിച്ചില്ല.. അറിയാതെ ഞാൻ ചെയ്ത തെറ്റുകൾ എന്തെങ്കിലും ഉണ്ടേൽ സോറി... ക്ഷമിക്കണം...!!

പ്രതീക്ഷ.... (11/07/2022)

തിരിച്ചു കിട്ടാൻ വേണ്ടി ഒന്നും ചെയ്യുന്നില്ല...!! ഒറ്റപ്പെടലും അവഗണനയും ആണ് എനിക്കെന്നും...!! അത്‌ എന്റെ മാത്രം തെറ്റ് കൊണ്ടാണെന്നും എനിക്ക് അറിയാം...!! ഞാൻ മാത്രം തെറ്റുകാരൻ...!! സ്നേഹിക്കപെടുവാൻ അർഹതയില്ലാത്തവൻ...!! യോഗ്യത ഇല്ലാത്തവൻ... വീട്ടുകാർക്ക് പോലും വേണ്ടാത്തവൻ...!! ഇതൊക്കെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാൾ തന്ന തിരിച്ചറിവ് ആണ്...!! ജീവിതത്തിൽ ഈ കടന്ന് പോകുന്ന ഒന്ന് രണ്ട് ദിവസങ്ങൾ എനിക്ക് ഒരുപാട് ആത്മ സംതൃപ്തി നൽകുന്നു...!! ഇഷ്ടപ്പെട്ട ഒരു ജോലി ചെയ്യുന്നത് പോലെ ഞാൻ ആസ്വദിക്കുന്നു...!! സന്തോഷിക്കുന്നു...!! എല്ലാത്തിലും പങ്ക് ചേരുന്നു..!! നാളെ ഞാൻ അവഗണിക്കപ്പെടേണ്ടവൻ... അല്ല ഇപ്പോൾ തന്നെ ആയാൽ പോലും എന്റെ സന്തോഷം നഷ്ടപ്പെടില്ല..!! റോൾ അവസാനിച്ചത് ജൂൺ 26 ന് തന്നെ എനിക്ക് മനസിലായിരുന്നു...!! ഇപ്പൊ വെറുമൊരു പകരക്കാരൻ ആണേലും എനിക്ക് സന്തോഷം..!! ഞാൻ ഒരുപാട് ഇഷ്ടത്തോടെ ചെയ്യുന്ന ഒരു പ്രവർത്തി...!! ഒരുപാട് സന്തോഷം ലഭിക്കുന്നു...!! പലതും കാണുമ്പോഴും കേൾക്കുമ്പോഴും ഇപ്പൊ സങ്കടം തോന്നുന്നില്ല...!! എന്റെ റോൾ ജൂൺ 26 ന് അവസാനിച്ചിരുന്നു...!! ആ തിരിച്ചറിവ് എനിക്ക് സങ്കടം തരുന്നില്ല...!! നഷ്ടബോധം...

മനസാക്ഷി.. (11/07/2022)

ഒന്ന് കാണാനും പറ്റിയാൽ ഒരു ദിവസം കൂടെ നിൽക്കാനും വേണ്ടിയാണ് ശനിയാഴ്ച രാവിലെ ഹോസ്പിറ്റലിൽ എത്തിയത്...!! രാവിലെ 8 മണിക്ക് വീട്ടിൽ നിന്നുമിറങ്ങി... പത്തു മണിക്ക് കോവിഡ് ടെസ്റ്റ്‌ ചെയ്യൻ കൊടുത്തിട്ട് കാത്തിരുന്നു... രാത്രി ഏഴു മണി വരെ...!! ഹോസ്പിറ്റൽ മുന്നിലുള്ള മുന്നിലുള്ള കസേരകൾ മാറി മാറി ഇരുന്ന്... ചുമ്മാ പുറത്ത് നടന്നും... കൂടെ എപ്പോഴുമുണ്ടാകുന്ന പൗലോയുടെ പുസ്തകങ്ങളിലൂടെ കണ്ണോടിച്ചും  മണിക്കൂറുകൾ കാത്തിരുന്നു..!! രാത്രി 7.30 ന്  റൂമിൽ എത്തുമ്പോൾ കരച്ചിലായിരുന്നു...!! എന്നെ നോക്കിയില്ല... മിണ്ടിയില്ല... കുറച്ചു നേരെത്തെയ്‌ക്ക്...!! അടുത്തിരുന്നു... നെറ്റിയിൽ തടവി... കൈയിൽ അമർത്തി പിടിച്ചു...!! എന്ത് പറയാൻ....?? ഒന്നും പറയാൻ തോന്നുന്നില്ല..!! ഇടയ്ക്ക് ഒന്ന് മയങ്ങി പോകും.. പിന്നെ ബോധമില്ലാതെ എന്തൊക്കെയോ വിളിച്ചു പറയുന്നു... മരിച്ചു പോയ ഡാഡിയെ കുറിച്ചും കുട്ടികാലത്തെ വിശേഷങ്ങളും പറയുന്നു... ഉണർത്താൻ എത്ര ശ്രമിച്ചിട്ടും ഉണരുന്നില്ല... എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു..!! സങ്കടം തോന്നും ആ കിടപ്പ് കണ്ടാൽ...!! വലതു കാലിൽ രണ്ട് വശവും തുറന്ന് വെച്ചിരിക്കുന്നു.. മുറിവുകൾ വെച്ച് കെട്ടിയിട്...

സാക്ഷി... (11/07/2022)

രണ്ട് ദിവസമായി ഞാൻ സാക്ഷിയാണ്...!! വേദനയുടെയും ഒറ്റപെടലിന്റെയും...!! കടന്നു പോയ വർഷങ്ങളിൽ ഞാൻ അനുഭവിച്ചതിന്റ നേർ കാഴ്ച കൂടിയാണിത്...!! ആൾക്കൂട്ടത്തിൽ തനിച്ചാവുന്നത് പോലെ... ഒരുപാട് പേര് ഇതുവരെ സന്തോഷിക്കാനും സല്ലപിക്കാനും ഉണ്ടായിരുന്നുവെങ്കിലും വീണു പോയപ്പോൾ തനിയെ...!! കൈ നിറയെ പണം ഉണ്ടായിട്ടും കൂടെ ഉണ്ടാവാൻ സാധിക്കാത്ത ചില അവസ്ഥകൾ...!! യാത്രകൾ പോകാനും chat ചെയ്യാനുമായും ഒരുപാട് ആളുകൾ..!! കെട്ടിപിടിക്കാനും കൂടെ നിന്ന് ഫോട്ടോഎടുക്കാനും ഒരുപാട് പേര്.. ബന്ധുക്കൾ... കസിൻസ്.. കൂട്ടുകാർ...!! ഒന്ന് വീണു പോയപ്പോൾ... ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലർ മാത്രം കൂടെ...!! ജീവിതം അങ്ങനെയാണ്... പലപ്പോഴും നമ്മളെ അത്ഭുതപെടുത്തികളയും.. ചില തിരിച്ചറിവുകൾ നൽകിയും... തെറ്റിദ്ധാരണകൾ മാറ്റിയും..!! തിരികെ വന്നു തുടങ്ങി പലരും... ഇനി പണം കൊടുത്തും സമയം കൊടുത്തും സഹായിക്കേണ്ടെന്നു ഉറപ്പ് വരുത്തിയപ്പോൾ...!! സാക്ഷിയായത് വെറുമൊരു സോഷ്യൽ മീഡിയ സുഹൃത്ത് ആയ ഞാനും കേവലം ഒരു സ്കൂട്ടർ വാങ്ങിക്കുവാൻ ഷോ റൂമിൽ ചെന്നപ്പോൾ പരിചയപ്പെട്ട സെയിൽസ് എക്സിക്യൂട്ടീവും...!! സഹിക്കാൻ പറ്റില്ല.. നോക്കി നിൽക്കാൻ പറ്റില്ല... കരഞ്ഞു പോകാതെ......

കാത്തിരിപ്പ്... (09/07/2022)

ചില കാത്തിരിപ്പ് വിരസമല്ല...!! ആർക്ക് വേണ്ടിയെന്നത് മടുപ്പ് മാറ്റും...!! ഞാനും അങ്ങനെയൊരു കാത്തിരിപ്പിലാണ്...!! രാവിലെ പത്തു മണി മുതൽ രാത്രി എട്ടുമണിവരെ നീളുന്ന ഒരു കാത്തിരിപ്പ്...!! പരിചയപെട്ടതിനു ശേഷം ആദ്യമായി ആണ് ഇത്രയും നാൾ കാണാതെ ഇരിക്കുന്നത്...!! മിണ്ടാതെയും...!! എത്ര അവഗണിച്ചാലും ഞാൻ അനുഭവിച്ച കരുതൽ ഞാൻ തിരിച്ചു കൊടുക്കേണ്ടത് തന്നെ...!! ഒരുപക്ഷേ ഇനിയൊരു അവസരം കിട്ടിയില്ലെങ്കിലോ..?? എട്ടു മണിക്ക് കാണുബോൾ എന്താവുമെന്ന് അറിയില്ല... കാണാൻ പറ്റുമോ എന്ന് ഉറപ്പ് പോലും ഇല്ല...!! എന്നാലും ഹോസ്പിറ്റൽ മുന്നിലുള്ള ഇരുബ് കസേരയിൽ ഇരിക്കുമ്പോൾ മടുപ്പ് തോന്നുന്നില്ല..!! എന്തോ വലിയ പ്രതീക്ഷ.. അത്രമേൽ പ്രീയപെട്ട ഒരാളെ രണ്ട് ആഴ്ചകൾക്ക് ശേഷം ഇന്ന്‌ കാണാൻ പോകുന്നു...!! കാണിച്ചു തരണേ ദൈവമേ..!! എത്ര വെറുത്താലും ഞാൻ ഇങ്ങനെ തന്നെ ഉണ്ടാവും...!! ഒഴിവാക്കിയാലും.. വിളിച്ചില്ലേലും... ദൂരെ പോയാലും... ഇങ്ങനെ തന്നെ ഞാൻ ഉണ്ടാവും..!! മിണ്ടാതെയാവുമ്പോൾ സങ്കടം വരും... നിന്നെ ഒന്ന് നേരെ നിന്നു കണ്ടാൽ മതി...!!

പ്രാർത്ഥന... (09/07/2022)

ഒഴിവാക്കലും ഉപേക്ഷിക്കലും എന്നെ സങ്കടപെടുത്തുന്നു ... ഒരുപാട്..!! അതൊക്കെ ഞാൻ അതിജീവിച്ചോളാം..!! ഒറ്റപ്പെടലും അവഗണയും ഒരുപാട് അനുഭവിച്ചിട്ടുണ്ട്... ഇന്നും അനുഭവിക്കാറുണ്ട്..!! അതൊന്നും എന്നെ ബാധിക്കില്ല..!! പഴയ പോലെ ഓടി നടക്കുന്നത് കാണണം... എന്നെ കാണാൻ വന്നിലെലും..!! ഒന്ന് വഴക്കിട്ടൽ 55 km ദൂരെ നിന്നും എന്നെ കാണാൻ വരുമായിരുന്നു..!! അത്‌ ഇനി ഉണ്ടായില്ലേലും സങ്കടമില്ല...!! നീ ഒന്ന് നേരെ നിന്ന് കണ്ടാൽ മതി..!! അതിന് വേണ്ടി മാത്രം ആണ് ആ രണ്ട് ദിവസവും ഞാൻ ഓടിയത്...!! കൂടെ ഉണ്ടായത്..!! ഇനി ഒരിക്കലും നടക്കാൻ പറ്റില്ല എന്ന് ഡോക്ടർ എന്നോടാണ് ആദ്യം പറഞ്ഞത്....!! അത്‌ കേട്ടപ്പോൾ തകർന്നു പോയി...!! എത്ര അവഗണിച്ചാലും കുഴപ്പമില്ല..!! എവിടെയാണേലും നീ നേരെ നിൽക്കുന്നതും നടക്കുന്നതും അറിഞ്ഞാൽ മാത്രം മതി..!! അത്‌ മാത്രമാണ് എന്റെ പ്രാർത്ഥന..!! ഉപേക്ഷിച്ചു പോയാലും അവഗണിച്ചാലും എനിക്ക് ഇനി പ്രശ്നം ഉണ്ടാവില്ല..!! ഞാൻ ഇങ്ങനെ തന്നെ ഉണ്ടാവും..!! ആരൊക്കെ എന്തൊക്കെ അപരാധങ്ങൾ പറഞ്ഞാലും നിനക്ക് ഒരു ആവശ്യം വരുമ്പോൾ ഞാൻ കൂടെ ഉണ്ടാവും...!!

താഴിടൽ... (08/07/2022)

ഒരുപാട് പ്രതീക്ഷകളുടെ തുടങ്ങിയ... സ്വപ്‌നങ്ങൾ കണ്ട ഒരു സന്തോഷത്തിന് കൂടി ഇന്ന്‌ പൂട്ട് വീഴുന്നു...!! ജീവിതത്തിൽ പരാജയം മാത്രം സ്വന്തമായുള്ള ഞാൻ...!! വിജയിച്ചു എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്ന ഒരു സ്വപ്നം കൂടി ഇന്ന്‌ തകരുന്നു...!! കിട്ടുന്നതെല്ലാം പണികൾ മാത്രമാണല്ലോ കർത്താവെ..!! പിടിച്ചു നിന്നതും ജീവിച്ചിരുന്നതും ചില സ്വപ്‌നങ്ങളുടെ പുറകെ നടന്നു തുടങ്ങിയപ്പോഴാണ്...!! രണ്ടും തകർന്നു....!! ഞാനും...!! ഇനിയെന്ത്...??

തീരുമാനം.. (08/07/2022)

ഒരുമിച്ച് മുന്നോട്ട് പോയാൽ ശരിയാവില്ല എന്ന് തോന്നിയപ്പോൾ ഒരാൾ എന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോയി...!! പിന്നീട് പതിയെ ഒരിഷ്ട്ടം തോന്നിയപ്പോൾ സന്തോഷമായി.. അതും വഴക്കും സംശയങ്ങളും മാത്രമായി തീർന്നപ്പോൾ വേണ്ടെന്നു വെച്ചു... ഇനിയും ഒരാളുടെ ഇറങ്ങി പോക്ക് കൂടി അനുഭവിക്കാൻ താല്പര്യം ഇല്ലാത്ത കൊണ്ട്...!! അതൊരിക്കലും ചതി ആയിരുന്നില്ല.. എടുത്ത തീരുമാനം തെറ്റായി പോയി എന്ന് പിന്നീട് തോന്നാതിരിക്കാൻ വേണ്ടി മാത്രം ചെയ്തത്...!! കുറ്റബോധം ഒട്ടുമില്ല...!! ഇനി ഒരു ജീവിതമോ കുടുംബമോ എനിക്ക് ഉണ്ടാവില്ലെന്നു നല്ല ബോധത്തോടെ തന്നെയാണ് ജീവിച്ചിരിക്കുന്നത്...!! നശിക്കാനും മരിക്കാനും ഉറപ്പിച്ചു കൊണ്ടുള്ള പോക്ക്..!! ആരെയും കണ്ട് ഞാൻ ജീവിക്കുന്നില്ല..!! ഇഷ്ടവും അടുപ്പവും ക്ഷണികമാണ്...!! എന്നും ഒപ്പമുള്ളത് ഒറ്റപ്പെടൽ തന്നെ...!! ആൾകൂട്ടത്തിൽ പോലും ഞാൻ തനിച്ചാണ്...!! പറയാൻ ഒരു നല്ല സൗഹൃദം പോലും ഇപ്പോഴില്ല...!!

കൂടിക്കാഴ്ച്ച..(08/07/2022)

ഒന്ന് കാണണം.... നേരിട്ട്....!! ഒന്നും ചോദിക്കാനില്ല.. കുറച്ചു നേരം നോക്കിയിരിക്കണം..!! നിശബ്ദമായി...!! എന്തിനായിരുന്നു എന്നെ എന്ന് ഉള്ളിൽ ചോദിക്കണം..!! മറുപടി പറയണ്ട... എന്റെ ചോദ്യവും അറിയില്ല..!! ആരായിരുന്നു ഞാൻ എന്നെങ്കിലും എനിക്ക് മനസിലാക്കണം...!! അതും ചോദിക്കില്ല...!! പറയാതെ പറഞ്ഞത് തന്നെ എനിക്ക് താങ്ങാൻ സാധിച്ചിട്ടില്ല..!! ഇനിയും കേട്ട് നിൽക്കാനുള്ള ശക്തിയില്ല മനസിന്‌...!! 2020 ൽ പഴയ പരിചയക്കാരി ഇറങ്ങിപോയപ്പോൾ ഉണ്ടായ സങ്കടം ഇന്നും സഹതാപമായി ഉള്ളിൽ ഉണ്ട്...!! നാലാമത്തെ കാമുകനുമായി ജീവിക്കുന്നത് കാണുമ്പോൾ...!! ഇപ്പോൾ എന്നെ വീണ്ടും സങ്കടത്തിലാക്കി ഒരാൾ കൂടി ഇറങ്ങി പോയിരിക്കുന്നു...!! ഒന്ന് കൂടി കാണണം..!! മിക്കവാറും അവസാനത്തെ..!! അനുവാദം കിട്ടുമോ എന്ന് അറിയില്ല..!! വരുന്ന കാര്യം അറിഞ്ഞാൽ മിക്കവാറും ഡോക്ടറെ കൊണ്ട് കാണണ്ട എന്നും പറയുമായിരിക്കും...!!

ജൂൺ 26... (08/07/2022)

സങ്കടങ്ങൾ ആണ് എന്നെ ഇവിടെ എത്തിക്കുന്നത്..!! ജൂൺ 26 മുതൽ പതിവായി ഞാൻ ഇവിടെയുണ്ട്..!! കൂടെ ഉണ്ടായിട്ടും.. കൂടെ നിന്നിട്ടും... എന്നെ തള്ളിപറയുന്നത് കണ്ടപ്പോൾ തകർന്നു പോയി..!! ജീവിതത്തിൽ ഇതുവരെ പണത്തിനു ഒരുപാട് മൂല്യം കൊടുത്തിട്ടില്ല..!! അത്‌ ഇല്ലാത്ത കൊണ്ട് ഒരുപാട് ഇഷ്ടങ്ങൾ ഒന്നും മാറ്റിവെയ്‌ക്കേണ്ടി വന്നിട്ടില്ല..!! ഒരു വീട് വെയ്ക്കാൻ ഒരിക്കലും ഇനി കഴിയില്ലെന്ന് അറിയാം.. അത്‌ മാത്രം ആണെന്റെ സങ്കടം.. പണമില്ലാത്ത സങ്കടം...!! ഒരു വീഴ്ചയുണ്ടാവുമ്പോൾ.. ഒരാവശ്യം വരുമ്പോൾ.. എന്നെ ഓർക്കുമെന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു...!! ഓർമ്മിക്കുവാനും ഓടിയെത്താനും വേറെയും ആളുകൾ ഉണ്ടായത് കൊണ്ട് ഞാൻ പുറത്തായി..!! ഒരു പെണ്ണ് കാരണം ഇനിയും സങ്കടപെടരുത് എന്ന് തീരുമാനിച്ചാണ്... മാറ്റേണ്ടി വന്നു...!! വളരെ ലാഘവത്തോടെ എന്നെ ഒഴിവാക്കി മറ്റൊരാളെ പ്രതിഷ്ഠിച്ചു എന്ന് കാണുമ്പോൾ സങ്കടം...!! മണിക്കൂറിനു ഇത്രയും വിലയുണ്ടെന്ന് അറിഞ്ഞിരുന്നില്ല..!! ഒരിക്കലും വെറുക്കില്ല ഞാൻ.. അനുഭവിച്ച സ്നേഹത്തിനും നൽകിയ കരുതലിനും നന്ദി മാത്രം..!! എത്രയും വേഗം ജീവിതത്തിൽ ഇനിയും നടന്നും ഓടിയും ആസ്വദിക്കാൻ സാധിക്കട്ടെ...!! എന്റെ കാര്യങ്ങൾക്ക് ...

എന്റെ കാമുകി.. (07/07/2022)

നമ്മളെ അവഗണിക്കുന്നവരെയും ഉപേക്ഷിച്ചവരെയും നമ്മൾക്കും അത്‌ പോലെ ചെയ്യാൻ സാധിച്ചിരുന്നുവെങ്കിൽ എത്ര മനോഹരമായിരുന്നേനെ നമ്മുടെ ജീവിതം...!! നാം തോറ്റുപോകുന്നതും അങ്ങനെ ചെയ്യാൻ സാധിക്കാതെ വരുന്നത് കൊണ്ടല്ലേ...? അവഗണിച്ചവരൊക്കെ പുതിയ ആളുമായി സന്തോഷത്തോടെ ജീവിക്കുന്നു...!! ആസ്വദിക്കുന്നു.. എന്നെപോലെയുള്ള മണ്ടന്മാർ ഇപ്പോഴും വേതാളത്തെ തോളിലേറ്റി നടക്കുന്നു...!! ജീവിതത്തിൽ ഇനിയൊരിക്കലും താഴെ ഇറക്കി വെയ്ക്കാൻ സാധിക്കാത്ത ഒരു ഭാരമായി ഓർമ്മകൾ മാറിയിരിക്കുന്നു..!! ജീവിതം നഷ്ടങ്ങളും പരാജയങ്ങളും ആയിരുന്നെങ്കിലും ഇടയിൽ കുറച്ച് സന്തോഷങ്ങളിൽ പടിയിറങ്ങി പോയവരുടെ കാൽ പാടുകളും പതിഞ്ഞു പോയിരിക്കുന്നു...!! മറക്കാൻ ശ്രമിക്കുമ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ചു വരുന്നു...!! പിന്നിലേയ്ക്ക് കൊണ്ട് പോകുന്നു...!! ഒരിക്കലും ഇനി തിരിച്ചു വരില്ലെന്നും കിട്ടില്ലെന്നും അറിഞ്ഞിട്ടും മറക്കാൻ പറ്റാത്ത കുറെ ഓർമ്മകൾ മാത്രം കൂട്ട്...!! അവരുടെ ജീവിതത്തിൽ പുതിയ അദ്ധ്യായങ്ങൾ രചിക്കപെട്ടിരിക്കുന്നു...!! പുതിയ താളുകളിൽ പലരും പ്രത്യക്ഷപെട്ടിരിക്കുന്നു..!! രക്ഷകനായും... കൂട്ടുകാരനായും...!! തോറ്റു പോയത് ഞാൻ മാത്രം..!! ആരുമില്ലാതായത് എ...

I wish.... we had never met...!!(07/07/2022)

Sometimes it hurts to hate...!! Though I wish... I cant..!! It haunts me...!! The memories that I  cherish...!! The worries we shared..!! The time we spent together..!! Everything hurts deep...!! I wish... We had never met..!! Even the farewell note seems empty...!! Shallow...!! Unaddressed...!! I guess... There wasnt time for a hug... A parting souvenir...!! My kiss on the forehead might have erased... as the flow of love ended...!!

മനസ്.. (07/07/2022)

എന്തൊക്കെ ചെയ്തിട്ടും മനസ്സ് നേരെ ആവുന്നില്ല..!! ഒരുപാട് ആഴത്തിൽ മുറിവേറ്റ പോലെ...!! അല്ലേലും അടുപ്പം ഉള്ളവരുടെ പണികൾ നമ്മുക്ക് ഒരിക്കലും താങ്ങാൻ പറ്റില്ലല്ലോ...!! ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടുന്ന വേദനയാണ്...!! പെട്ടന്നൊരു ദിവസം ആരുമല്ലാതായി തീരുന്നത് മനസ്സ് അംഗീകരിക്കാൻ പാടാണ്...!! വിളിക്കാതെയും മെസ്സേജ് അയക്കാതെയും ഇരിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്...!! ഇനിയൊരിക്കലും ഒരടുപ്പം മനസ്സിൽ ഉണ്ടാവാതിരിക്കാൻ...!! മാറി കൊടുക്കേണ്ടവൻ തന്നെയായിരുന്നു എന്ന് എപ്പോഴും അറിയാമായിരുന്നു..!! ഇത്രയും പെട്ടെന്ന് വേണ്ടി വരുമെന്ന് ഓർത്തില്ല.. ഇത്രയും എളുപ്പത്തിൽ അന്യൻ ആയി കരുതുമെന്നും ചിന്തിച്ചില്ല..!! അവിടെ മാത്രം ആണ് ഞാൻ തകരുന്നത്...!! കൂടെ നിൽക്കാനും സഹായിക്കാനും ഇനിയും ആഗ്രഹങ്ങൾ ബാക്കി..!! പരിധിയില്ലാത്ത ഇഷ്ടങ്ങൾ ആണ് എന്റേത്...!! മാനദണ്ഡം ഇല്ലാതെയാണ് ഞാൻ സ്നേഹിച്ചത്...!!

കപടത... (07/07/2022)

വീണുപോകുമ്പോൾ താങ്ങി നിർത്തേണ്ടത് കൂടെയുള്ളവരുടെ കടമ തന്നെയാണ്...!! അത് ഭാര്യയായാലും ഭർത്താവായാലും...!! അത്‌ പൊലിപ്പിച്ചു കാട്ടുമ്പോൾ സ്വയം അപഹാസ്യരാവുകയെ ഉള്ളു...!! അതൊരു കാപട്യമാണ്...!! പെട്ടന്ന് മനസിലാക്കപ്പെടുന്ന വില കുറഞ്ഞോരഭിനയം..!! അസുഖം വരുമ്പോൾ ഇട്ടേച്ചു പോകുന്നവർ വിരളമാണ്...!! അങ്ങനെയുള്ളവരും ഉണ്ടെന്ന് അനുഭവം പഠിപ്പിച്ചിട്ടുണ്ട്..!! കൂടെ കൊണ്ട് നടന്നവർ സഹായിക്കുമെന്ന് കരുതിയതാണ് ആദ്യ വീഴ്ച്ച..!! കൂടെ നിന്നവരുടെ വില മനസിലാക്കാതെ തള്ളിപ്പറയുന്നത് രണ്ടാമത്തെ പതനം..!! തെറ്റുകൾ ഇനിയെങ്കിലും ആവർത്തിക്കാതിരിക്കട്ടെ..!! തിരിച്ചു പ്രതീക്ഷിക്കാതെ ആരും സഹായം ചെയ്യുന്നില്ല...!! അല്ലെങ്കിൽ ഒരിക്കൽ ആരോ വെച്ചു നീട്ടിയ സഹായം അനുഭവിച്ചവർ തനിക്ക് കിട്ടിയത് വേറൊരാൾക്ക് തിരിച്ചു കൊടുക്കുന്നു...!! അത്‌ കടപ്പാട്...!! എനിക്ക് ഒരുപാട് സഹായം ലഭിച്ചിട്ടുണ്ട്...!! ഒരിക്കലും വിലയിടാൻ പാടില്ലാത്ത സഹായം...!! ഞാൻ അത്‌ തിരിച്ചു തന്നെ കൊടുക്കും...!! ആർക്കെങ്കിലും...!! കാരണം കടപ്പാട് ഒരു ബാധ്യതയാണ്...!! പിന്നെ..... ചെയ്തു കൊടുത്ത സഹായത്തിന് വിലയിടുന്നത് വളരെ വലിയ ചതിയാണ്.. എന്നെ സംബന്ധിച്ചു...!! എന്നോട് കാണിച...

പാവനസ്മരണയ്ക്ക് .. (07/07/2022)

ആരെയും സ്നേഹിക്കരുത്... സഹായിക്കരുത്...!! പറയുമ്പോൾ ഇത്തിരി ക്രൂരമായി തോന്നുമെങ്കിലും സ്വയം സങ്കടപെടാതിരിക്കാൻ അതാണ് നല്ലത്...!! എല്ലാരും സ്വാർത്ഥരാണ്.. സ്നേഹവും നന്ദിയും തിരിച്ചു പ്രതീക്ഷിക്കുന്നവരുമാണ്..!! പലപ്പോഴും അങ്ങനെ പുറത്ത് കാണിച്ചില്ലേലും നമ്മളെല്ലാരും അത്‌ തിരിച്ചു നല്ലപോലെ തന്നെ പ്രതീക്ഷിക്കുന്നു ...!! കിട്ടാതെ വരുമ്പോൾ തകരുന്നു..!! അതുകൊണ്ടാണ് ആരെയും സ്നേഹിക്കരുത് എന്ന് പറഞ്ഞത്..!! എല്ലാ സ്നേഹവും തിരിച്ചു പ്രതീക്ഷിക്കുന്നു...!! അത്‌ ഒരു പ്രപഞ്ച സത്യമാണ്..!! തിരിച്ചു കിട്ടാതെ വരുമ്പോൾ തകരുന്നതിനേക്കാളും നല്ലത് ആരെയും സ്നേഹിക്കാതെ ജീവിക്കുന്നതല്ലേ...!! ഒരു നിമിഷം മതി നമ്മോടുള്ള ഇഷ്ട്ടം മാറാനും മറ്റൊരാളോട് അത്‌ തോന്നാനും..!! എന്തിനാ വെറുതെ കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുന്നത്...?? എന്ന്..... ഒരു തവണ കടി നല്ല പോലെ കിട്ടിയിട്ടും പഠിക്കാത്ത... അടുത്ത പട്ടിയെ വാങ്ങിയ.. ഈ ഞാൻ തന്നെ...!! തല്ലണ്ട.. ഞാൻ നന്നാവില്ല...

പ്രശ്നങ്ങൾ...(06/07/2022)

പ്രശ്നങ്ങൾ എല്ലാർക്കും ഉള്ളതല്ലേ...? നമ്മുടെ സങ്കടം പറയുമ്പോൾ മിക്കവാറും കേൾക്കാറുള്ള ഒരു മറുവചനം ആണിത്...!! മനുഷ്യൻ അവന്റെ യുക്തികൊണ്ട് ഉണ്ടാക്കിയ ഒരു escapism...!! മറ്റൊരുത്തന്റെ പ്രശ്നം നിസാര വൽക്കരിക്കേണ്ടത് എന്റെ നിലനിൽപ്പിന്റെ പ്രശ്നം ആണെന്ന് തോന്നൽ ഉള്ളവർ മാത്രം ആണ് ഇങ്ങനെ പറയുന്നത്...!! ഒരു പ്രശനവും ഇല്ലാത്ത എന്തോരം മനുഷ്യർ നമ്മുക്ക് ചുറ്റുമുണ്ട്...!! അവരോടു പോലും നമ്മുടെ സങ്കടം പങ്ക് വെച്ചാൽ അവരും പറയുന്ന ഒരു ഡയലോഗ് മാത്രാണ് ഇത്...!! ഇങ്ങനെ പറയുന്ന എല്ലാരും സമ്പന്നർ ആയിരിക്കും...!! അഞ്ച് പൈസ ചിലവ് ഇല്ലാതെ അവർ ചെയുന്ന ഒരു ഉപകാരം മാത്രം ആണ് ആ പറച്ചിൽ...!! വേറെ ഒരു കപട ഭക്തർ ഉണ്ട്...!! എത്ര കാശ് ഉണ്ടേലും ഒരു രൂപയുടെ സഹായം പോലും ചെയ്യാതെ .. മനസ്സിൽ പോലും നന്മയില്ലാത്ത അവരുടെ വായിൽ നിന്നും അപ്പോൾ ഒരു മുത്ത്‌ പൊഴിയും...!! ഞങ്ങൾ പ്രാർത്ഥിക്കട്ടോ.. എല്ലാം ശരിയാവും..!!

മനസിലാക്കാത്തവർ...!!(06/07/2022)

ചിലർ അങ്ങനെയാണ്...!! എത്ര കിട്ടിയാലും മനസിലാക്കില്ല..!! പഠിക്കില്ല...!! ഞാനും അങ്ങനെ തന്നെ...!! പിന്നെയും പുറകെ ചെല്ലും... നാണംകെടും...!! നമ്മൾ വീണു പോയപ്പോൾ തിരിഞ്ഞു നോക്കാതിരുന്നവർ.. എല്ലാം കഴിഞ്ഞു ചിലപ്പോൾ തിരിച്ചു വന്നേക്കാം...!! നമ്മളുടെ പ്രശ്നം തീർന്നു..അഥവാ അവരെ കൊണ്ട് നമുക്കിനി ആവശ്യം ഉണ്ടാവില്ല എന്ന് ഉറപ്പാക്കിയ ശേഷം...!! അതിന് ഉളുപ്പില്ലായ്മ്മ എന്ന് തന്നെ പറയണം...!! എന്നിരുന്നാലും... അങ്ങനെ തിരിഞ്ഞു നിന്നവർ വീണ്ടും വരുമ്പോൾ... സ്വീകരിച്ചിരുത്തുമ്പോൾ... ഒന്നുമല്ലാതായി തീരുന്നത് വീഴ്ചയിൽ നമ്മുടെ കൂടെ നിന്നവരാണ്...!! ഓർക്കുക...!! എല്ലാവരുടെയും തനി നിറം  കണ്ടതും പറഞ്ഞു കൊടുത്തതുമാണ്...!! എന്നിട്ടും കൂടുമ്പോൾ അവർ ഒന്നാവും... രക്തബന്ധം ആണ് പോലും..!! നമ്മൾ പുറത്തും...!! എത്ര കിട്ടിയാലും പഠിക്കാത്തവർ എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ടവർ ആണ് അന്ന് വീണു പോയവർ...!! അല്ലെങ്കിൽ... ആഡംബരങ്ങൾ കണ്ട് ഭ്രമിച്ചു, ഉപകാരങ്ങൾ ഇല്ലെങ്കിലും നാട്ടുകാരുടെ മുന്നിൽ ആളാവാൻ ശ്രമിക്കുന്ന പൊങ്ങച്ചക്കാർ ..!! ആ വീഴ്ചയിൽ കൂടെ നിന്നവരും താങ്ങിഎടുത്തവരും ഈ ലോകത്തിനു ഒരിക്കലും ചേരാത്തവർ...!! മണ്ടൻമാർ എന്ന് വിള...

വായനക്കാർ... (06/07/2022)

ഇന്നിതുവരെ 39 പേര് എന്റെ ബ്ലോഗ് വിസിറ്റ് ചെയ്തു പോസ്റ്റുകൾ വായിച്ചു..!! ആകെ 10000 ൽ പരം ആളുകൾ എന്റെ ബ്ലോഗ് വിസിറ്റ് ചെയ്തിട്ടുണ്ട് ഇപ്പോൾ വരെ...!! കഴിഞ്ഞ മാസം 348 പേര്..!! ഒന്ന് രണ്ട് പേരെ എനിക്ക് അറിയാം...!! സ്ഥിരമായി എന്റെ എഴുത്തുകൾ വായിക്കുന്നവരും എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നവരും ആണ്...!! ചിലരൊക്കെ സങ്കടം പറയാറുണ്ട്...!! ബ്ലോഗ് വായിച്ചാൽ മനസ്സിൽ തട്ടുമെന്നും ഒരു വിങ്ങൽ വരുമെന്നൊക്കെ...!! എനിക്ക് ഇതൊരു ഡയറിയാണ്...!! ആരും വായിക്കാൻ വേണ്ടി എഴുതി തുടങ്ങിയതല്ല ..!! 16 വയസ്സ് മുതൽ ഡയറി എഴുതി ശീലിച്ചു ..!! പിന്നീട് 2013 മുതൽ ഈ ബ്ലോഗിൽ എഴുതിയിടാൻ തുടങ്ങി...!! പ്രണയം ആയിരുന്നു അന്നൊക്കെ എഴുത്തിന്റെ വിഷയം...!! ആ വിഷയം തന്നെ എനിക്ക് മുട്ടൻ പണി തന്നപ്പോൾ എല്ലാം ഡിലീറ്റ് ആക്കി ബ്ലോഗ് എഴുത്തു നിർത്തി...!! എന്നാലും തോന്നലുകളും ചിന്തകളും ഒക്കെ പിന്നെയും എഴുതിയിട്ട് കൊണ്ടിരുന്നു..!! ലിങ്ക് അറിയാവുന്നവർക്ക് എപ്പോൾ വേണേലും കയറി വായിക്കാം...!! മറ്റുള്ളവരുടെ ഫീഡ് back നു വേണ്ടി എഴുതുന്നതല്ലാത്ത കൊണ്ട് കമന്റ്‌ ബോക്സ്‌ ഞാൻ off ചെയ്തു ഇട്ടിരിക്കുന്നു...!! വേറെയും ചിലർ ഉണ്ട്... വായനക്കാർ...!! അവർ വരുന്നത്...

priority..? (06/07/2022)

എന്റെ fb യിലും insta യിലും എന്റെ പ്രീയപെട്ടവരുടെ ഫോട്ടോസ് ഉണ്ട്...!! എന്റെ മക്കളും വളരെ കുറച്ച് ഫ്രണ്ട്സും...പിന്നെ എന്റെ പ്രീയപെട്ടവളും ..!! ഇൻസ്റ്റയിൽ എന്നെ ഉപേക്ഷിച്ചു പോയ പഴയ ഒരു പരിചയക്കാരിയുടെയും ഒരു ഫോട്ടോ കൂടി കിടപ്പുണ്ട്.. 2017 എടുത്തത്...!! ഈ ലോകത്ത് ഞാൻ priority ആയി ഒരാൾ പോലുമില്ല...!! എന്റെ ഒരു ഫ്രണ്ടിന്റെ പ്രൊഫൈലിൽ പോലും എന്റെ ഒരു ഫോട്ടോയില്ല...!! എന്റെ ഫോട്ടോ ഇടുമോ എന്ന് ചോദിച്ചപ്പോൾ നാണക്കേടാണ് എന്ന് കൂടി കേട്ടപ്പോൾ സന്തോഷമായി...!! എന്ന് മുതൽ ആണ് അതെന്നു മാത്രം അറിയില്ല...!! ഇനിയൊരുപക്ഷെ അങ്ങനെ ആയിരിക്കും അങ്ങോട്ട് എന്നും..!! ഇതാണ് ജീവിതം...!! ഞാൻ മറ്റുള്ളവരെ priority ആയി കരുതിയപ്പോൾ അവർക്ക് ഞാൻ വെറുമൊരു option മാത്രമായിരുന്നു...!! ഇന്നലെ ലഭിച്ച തിരിച്ചറിവ്...!! കാശ് കൊടുത്താൽ ആരും കൂടെ ഉണ്ടാവും.... നമ്മളെ priority ആക്കും.. നമ്മുടെ ഫോട്ടോ വരും അവരുടെ പ്രൊഫൈലിൽ..!! കാശ് തന്നവർ അല്ല എന്റെ ലോകം..!! എന്റെ priority...!! എനിക്ക് സന്തോഷം തരുന്നവർ   കൂടെ ഉണ്ടായിരുന്നവർ..!! സങ്കടങ്ങൾ പങ്ക് വെയ്ക്കാൻ എനിക്ക് ആരെയും വേണ്ടിവന്നിട്ടില്ല... അതിന് ഈ ബ്ലോഗ് മാത്രം മതി..!! എഴുതി...

Happy Bday Dear Fijo..(06/07/2022)

2020 നവംബർ ആറിന് ക്യാൻസർ സർജറി കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് രാവിലെ 10 മണിക്ക് എന്നെ ഡിസ്ചാർജ് ചെയ്തിട്ട് എനിക്ക് വീട്ടിൽ പോവാൻ പറ്റിയത് വൈകുന്നേരം ആറു മണിക്ക് ആയിരുന്നു...!! ഞാൻ ഡ്രൈവ് ചെയ്തു വന്ന എന്റെ കാർ ആ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു... അതൊന്നു ഓടിച്ചു എന്നെ വീട്ടിൽ കൊണ്ട് പോകാൻ ഒരാള് പോലും ഉണ്ടായിരുന്നില്ല..!! ഫേസ്ബുക്കിൽ 5000 അടുത്ത് ഫ്രണ്ട്സ് ഉണ്ടായിരുന്നു അന്ന് ...!!  ഇൻസ്റ്റയിൽ 3500 followers..!! പലരെയും ഞാൻ വിളിച്ചു എന്നെ ഒന്ന് വീട്ടിൽ എത്തിക്കുമോ എന്ന് ചോദിച്ചു കൊണ്ട്... ആരും ഇല്ലായിരുന്നു...!! Priorities തന്നെ ആയിരുന്നു പ്രശ്നം...!! ഞാൻ ആർക്കും ഒരിക്കലും ഒരു priority ആയിരുന്നില്ല എന്ന് ഞാൻ സ്വയം തിരിച്ചറിഞ്ഞ ദിവസം..!! സ്കൂൾ പഠനകാലം മുതൽ കൂട്ടായിരുന്ന ജോവിൻ മാത്യു ആണ് അന്ന് എന്നെ വീട്ടിൽ എത്തിച്ചത്...!! വീട്ടിൽ എത്തിയ ഉടനെ ആദ്യം ചെയ്തത് എല്ലാവരെയും unfriend ചെയ്യൽ ആയിരുന്നു..!! സ്നേഹിക്കുന്നു എന്ന് എനിക്ക് തോന്നിയ... സ്നേഹം നേരിട്ട് അനുഭവിച്ച 325 ഓളം ഫ്രണ്ട്സ് ആണ് ഇന്ന്‌ fb യിൽ ഉള്ളത്...!! 2022 ജൂൺ 26 ന് എനിക്കും ലഭിച്ചു അങ്ങനെ ഒരു അവസരം.. പകരം ചെയ്യാൻ...!! ഇതുപോലെ... എന്നെ...

നാണക്കേട്... (06/07/2022)

മറ്റൊരാളുടെ സ്വന്തം ആണെന്ന് പറയാൻ നാണക്കേട് തോന്നിയിട്ടുണ്ടോ...?? അങ്ങനെ ആരെങ്കിലും പറയുമ്പോൾ അതല്ല എന്ന് പറയാൻ പറ്റിയിട്ടുണ്ടോ? എങ്കിൽ നമ്മൾ നല്ല അഭിനേതാക്കൾ ആണ്... ജീവിതത്തിൽ...!! ഒരുപാട് പേരെ സുഖിപ്പിക്കാൻ വേണ്ടി ആരുടേയും അല്ലെന്നു പറയാൻ പറ്റുന്നുണ്ടോ...? എങ്കിൽ ഈ ലോകത്ത് നമ്മൾ വിജയിക്കും...!! ജീവിക്കാനും ജയിക്കാനും വേണ്ടുന്ന യോഗ്യതയാണ് തള്ളി പറയുവാൻ ഉള്ള കഴിവ്..!! മറ്റൊരാളുടെ സ്നേഹം എത്ര അനുഭവിച്ചാലും, തിരിച്ചറിഞ്ഞാലും വേറൊരാളെ സുഖിപ്പിക്കാൻ അയാളെ അറിയില്ല എന്ന് തന്നെ പറയണം...!! ഓരോ മനുഷ്യരും വ്യത്യസ്തരല്ലേ.. എല്ലാരുടെയും സ്നേഹം അനുഭവിക്കാൻ ഒരവസരം കിട്ടുന്നതും ഭാഗ്യമല്ലേ...?? അറിഞ്ഞു കൂടാ എന്ന് തന്നെ പറയേണ്ടി വരും...! പറയണം...!! നല്ലത് പോലെ നിഷേധിച്ചേക്കണം.... പറ്റുമെങ്കിൽ അറിയില്ല എന്ന് തന്നെ പറയണം ...!! ഒരു പരിചയവും ഇല്ലെന്ന് തന്നെ പറയണം...!!

മരണ മൊഴി.. (05/07/2022)

തോറ്റുപോകുന്നവർ ആണ് മദ്യത്തെ പ്രണയിക്കുന്നവർ...!! അത്‌ ജീവിതത്തിൽ ആയാലും സ്നേഹത്തിലായാലും...!! ഞാനും തോറ്റിരിക്കുന്നു...!! സ്നേഹത്തിന്റെ മുന്നിൽ...!! പണമില്ലാത്ത ജീവിതത്തിൽ..!! മദ്യം... അതൊരു ലഹരി മാത്രമല്ല.. മരുന്ന് കൂടിയാണ്... ചിലർ തരുന്ന മുറിവുകൾ ഉണക്കാനും ഉറക്കാനും മറക്കാനും..!! എനിക്ക് ഇപ്പൊ പ്രണയമാണ്..!! മദ്യത്തോട്..!! ചതിക്കില്ല... അതുറപ്പാണ്..!! വേണ്ടെന്ന് വെയ്ക്കില്ല ഞാൻ ഉപേക്ഷിച്ചു പോയാലും...!! നശിക്കാൻ തന്നെയാണ് തീരുമാനം...!! ഒരു പതിയെയുള്ള മരണം ...!! അറിഞ്ഞു കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്നു.. മരിച്ചു കൊണ്ടിരിക്കുന്നു...!! ജീവിച്ചിരുന്നാൽ ഞാൻ ചിലർക്ക് ബാധ്യതയാവും... അവർക്ക് വേണ്ടി... അവരുടെ നല്ല നാളെകൾക്ക് വേണ്ടി... ഞാൻ മരിക്കുന്നു...!! പതിയെ... ഓരോ രാത്രിയും... ഇന്നലെയും... ഇന്നും... ഇനിയുള്ള നാളെകളിലും.. ഞാൻ മരിച്ചു കൊണ്ടിരിക്കുന്നു..!! ഇതിൽ പരം എനിക്ക് ഒന്നും അവർക്ക് വേണ്ടി ചെയ്യാനില്ല..!! ഞാനും എന്റെ സ്നേഹവും ആർക്കും ഒരു ബാധ്യതയാവില്ല.. ഇനിയൊരിക്കലും... ഇനിയാർക്കും...!! തോറ്റു പോകാത്ത ഒരു പ്ലാൻ വേണം...!! വീണു പോകാതെ നടക്കണം അവിടെ വരെ...!! അവസാനയാത്ര...!! ചുറ്റുമുള്ളവർ ഉറ...

എഴുത്തിടം... (05/07/2022)

കൂടെ ഉണ്ടാവും എന്ന് കരുതുന്നവർ വേണ്ടെന്ന് വെയ്ക്കുന്നത് തന്നെയാണ് ഏറ്റവും സങ്കടകരം...!! മനസിലാക്കും എന്ന് കരുതിയവർ.... സ്നേഹിക്കും എന്ന് വിശ്വസിച്ചവർ.... അതൊന്നുമായിരുന്നില്ല എന്നൊരു തിരിച്ചറിവ് ആണ് ഏറ്റവും വേദന...!! എന്തൊക്കെ ചെയ്താലും വിസ്മരിക്കപ്പെടൽ തന്നെയാണ് എന്റെ വിധി... ജീവിതത്തിൽ അത്‌ മാത്രം തുടർച്ചയായി സംഭവിക്കുന്നു...!! പരാതിയോ വെറുപ്പോ ഇല്ല.. ആരോടും...!! ചുമ്മാ എഴുതി തീർക്കും... സങ്കടങ്ങളുടെ ശവപറമ്പിൽ ഒരു താള് കൂടി അടക്കം ചെയ്യുന്നു...!! അതിന് വേണ്ടി മാത്രം ഞാൻ നടന്നു കയറുന്ന ഒരിടം മാത്രം ഈ ബ്ലോഗ്...!! എന്റെ സങ്കടങ്ങളുടെ എഴുത്തിടം...!! മരിക്കുവോളം ഞാൻ ഇവിടെ ജീവിക്കും...!! ആരോടും പോയി പറയാനില്ല...!! മനസിലാക്കൽ ഒരു കലയാണ്...!! നമ്മളെ മനസിലാക്കാനും നമ്മൾക്ക് മനസിലാവാനും ആ കലയെ പ്രണയിക്കണം... സ്വന്തമാക്കണം...!! ഞാൻ ഒരു പരാജയമായിരുന്നു...!! എനിക്ക് മനസിലാക്കാൻ പറ്റാത്ത കൊണ്ട് പാതി വഴിയിൽ ഒരാൾ ഇറങ്ങി പോയി...!! എന്നെ മനസിലാക്കും എന്ന് വിചാരിച്ചയാളും എന്നെ പടിയടച്ചു...!! ഒന്നും പ്രതീക്ഷിക്കരുത് എന്ന് വിചാരിക്കും... എന്നാലും പതിയെ ആഗ്രഹിച്ചു പോകും... അർഹത ഇല്ലെന്നു അറിഞ്ഞുകൊണ്ട്തന്നെ...

റോൾ... (03/07/2022)

സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തണം എന്ന് പറയുന്നത് പോലെയാണ്... വേണ്ടെന്നു തോന്നിയാൽ മാറി കൊടുക്കേണ്ടത്...!! ആരുടേയും സങ്കടത്തിന് കാരണമാവരുത്...!! സന്തോഷം മാത്രം കൊടുക്കുക.. സന്തോഷത്തിനു വേണ്ടി കൂടെ നിൽക്കുക...!! നമ്മൾ ഒരു ഭാരമായി തോന്നുന്നവർ നമ്മെ ഒഴിവാക്കാൻ ശ്രമിക്കുന്നത് സ്വയം മനസിലാക്കണം... അപ്പോൾ തന്നെ ഒഴിഞ്ഞു മാറി കൊടുക്കുക...!! ഞാനും അത്‌ തന്നെ ചെയ്യുന്നു.. ആർക്കും ആരോടും കടപ്പാട് ഇല്ലാത്ത ഒരു ലോകം...!! എത്ര സ്നേഹം പ്രകടിപ്പിച്ചാലും മനസിലാക്കാത്ത ആളുകൾ..!! ഒഴിവായി പോകുന്നത് തന്നെയാണ് അവർക്ക് ഇഷ്ട്ടം എന്ന് അറിയുമ്പോൾ സങ്കടം തോന്നുന്നത് സ്വാഭാവികം...,!! ചില റോളുകൾ ഒഴിഞ്ഞു മാറലിന്റെ കൂടിയാണ്...!! ഒറ്റപ്പെടാൻ വിധിക്കപ്പെട്ടവനു എന്ത് ഒഴിഞ്ഞു മാറ്റം...?? താല്പര്യമില്ലായ്‌മ പ്രകടിപ്പിച്ചു തുടങ്ങി... മടുത്തു കാണും... ഒറ്റപ്പെടലും ഉപേക്ഷിച്ചു പോക്കലും എനിക്ക് പുതുമയല്ലാത്ത കൊണ്ട് കുഴപ്പമില്ല....!! ഞാൻ അതിജീവിക്കും...!! സ്നേഹം ആഗ്രഹിച്ചാൽ കൂടെ ഉണ്ടാവും... വേണ്ടെന്നു വെച്ചാൽ മാറി തരും... പരാതിയില്ല...!! ഒന്നും പിടിച്ചു മേടിച്ചു ശീലമില്ല...!! അർഹതപെട്ടത് പോലും മൂന്ന് വർഷം ജീവിതത്തിൽ കി...

അവഗണന... (26/06/2022)

ഇഷ്ടങ്ങളും താല്പര്യങ്ങളും നൈമിഷികമാണ്...!! എപ്പോൾ വേണേലും മാറാം.. മാറ്റി പറയാം...!! മറ്റുള്ളവർ ആവരുത് നമ്മുടെ സന്തോഷം define ചെയ്യുന്നവർ...!! എന്നും ഒറ്റയ്ക്കാണ്.. ഒറ്റയ്ക്ക് മാത്രമേ ഉണ്ടാവൂ എന്ന് മാത്രം മനസ്സിനെ പഠിപ്പിക്കുക..!! കൂടെ ഉണ്ടാവും.. സ്നേഹം ആണ് എന്നൊക്കെ പറയുന്നവരെ ഒന്ന് അളക്കുക..!! അവരുടെ സ്നേഹത്തിനും താല്പര്യത്തിനും അളവുകൾ ഉണ്ടാവും...!! ഏത് നിമിഷവും അത്‌ മാറിയെക്കാം...!! അത് കൊണ്ട് തന്നെ ആരെയും കണ്ട് ജീവിതം പ്ലാൻ ചെയ്യാതെ ഇരിക്കുക...!! ഒഴിവാക്കി പോകുവാനും ഒഴിവാക്കുവാനും ഒരുപാട് കാരണങ്ങൾ ഉണ്ടായേക്കാം...!! പഠിക്കേണ്ട പാഠം... ഇനിയങ്ങോട്ട് ഒറ്റയ്ക്ക് ആണ് എന്ന് മാത്രം...!! ആരെയും കാത്തിരിക്കരുത്... ആരുടേയും വാക്കുകൾക്ക് വില കൊടുക്കരുത്... അവസാനം ദുഃഖം നമ്മുടെ മാത്രം ആവും...!! സന്തോഷങ്ങൾ വരുമ്പോൾ സ്നേഹം മാറ്റി വെച്ചു പോകുന്നവരുടെ ആണ് ഈ ലോകം... അവർ മാത്രം ആണ് ഇന്നിന്റെ ശരികൾ...!! അവർക്ക് വേണ്ടി കാത്തിരിക്കുന്ന... എല്ലാം മാറ്റിവെയ്ക്കുന്ന ചിലർ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ മണ്ടൻമാർ..!! അതിൽ ഏറ്റവും മുന്നിൽ ഞാൻ തന്നെ...!! ഞാൻ ആണ് മണ്ടൻ  ..!!

തിരികെ ... (23/06/2022)

ആഗ്രഹിക്കാനും സ്വപ്നം കാണാനും അർഹത ഇല്ലെങ്കിലും അത് ശീലമായത് കൊണ്ട് സംഭവിച്ചു പോകുന്നു...!! ആർക്കും ഇനിയൊരിക്കലും ഒരു ബാധ്യത ആവരുത് എന്ന് ഓർക്കാറുണ്ട്... ആരെയും എന്റെ ഈ നശിച്ച ലോകത്തേയ്ക്ക് ക്ഷണിക്കരുതേ എന്നും എന്നോട് തന്നെ ഞാൻ പറയാറുണ്ട്...!! ഒറ്റയ്ക്ക് ആവുന്നത് തന്നെയാണ് എനിക്ക് നല്ലത്... ചുറ്റുമുള്ളവർക്ക് ഞാൻ ഒരു ബാധ്യതയാണെന്ന് ഓർമ്മിപ്പിച്ചു കൊടുക്കാതെ തന്നെ മാറി പോകണം എന്നൊക്കെ കരുതാറുണ്ട്...!! ഒന്നും പക്ഷേ നടക്കാറില്ല...!! ഫോട്ടോയിൽ കൂടെ ഇടം പിടിക്കുന്നവരെ കാമുകി ആക്കാൻ ആഗ്രഹിക്കുന്നവരും അങ്ങനെ അല്ലെങ്കിൽകൂടി അങ്ങനെ പറഞ്ഞു രസിക്കുന്നവരും എനിക്ക് ചുറ്റുമുണ്ട്...!! ആരോടും പരാതിയില്ല.. സങ്കടം ഇല്ല...!! ആരെയും കണ്ട് ജീവിതം സ്വപ്നം കാണുന്നില്ല എന്ന് ആദ്യമേ ഞാൻ പറഞ്ഞു കഴിഞ്ഞു..!! 17 വർഷം സ്നേഹിച്ച ഓർമ്മകൾ ഒരു ദുസ്വപ്നം പോലെ ഉള്ളത് കൊണ്ട് ഇനിയൊന്നും ആഗ്രഹിക്കുന്നില്ല...!! കൂടെ ഉണ്ടായിട്ടും... കൂട്ടിരുന്നിട്ടും മനസിലാക്കാൻ പറ്റിയില്ലെങ്കിൽ ആരുമായിരുന്നില്ല അവരെന്നു സ്വയം തിരിച്ചറിയുന്നതാണ് ശരിയെന്നു തോന്നി...!! ഒരു വാശി പുറത്ത്... ഇതുവരെ തിരിഞ്ഞു നോക്കാത്തവരുടെയും  സ്നേഹിക്കാത്തവരുടെ...

പ്ലാൻ.... (02/07/2022)

സാലറി ശരിയാവുന്നത് വരെ ഒരുപാട് പ്ലാൻ ഉണ്ടായിരുന്നു ജീവിതത്തിൽ...!! അത്‌ ശരിയായപ്പോഴേയ്ക്കും ജീവിതം തന്നെ എനിക്ക് നഷ്ടപ്പെട്ടിരുന്നു...!! പിന്നെയങ്ങോട്ട് ഒഴുക്കിന് മുന്നോട്ട് പോയി... ജീവിച്ചോ മരിച്ചോ എന്ന് പോലും ഉറപ്പില്ലാത്ത കുറച്ചു നാളുകൾ...! ഇടയ്ക്ക് എപ്പോഴോ ഒരാൾ സ്വപ്നം കാണാൻ പഠിപ്പിച്ചു.. പിന്നെയും ജീവിതം പ്ലാൻ ചെയ്തു തുടങ്ങി...!! പിന്നീട് എപ്പോഴോ ഒരുമിച്ച് മുന്നോട്ട് പോയാൽ ശരിയാവില്ല എന്ന് അയാൾ തന്നെ തിരിച്ചറിവ് തന്നപ്പോൾ പ്ലാൻ എല്ലാം അവസാനിപ്പിച്ചു... ഇനിയും ഒരെണ്ണം തുടങ്ങി വെച്ചിട്ട് പാതി വഴിയിൽ നശിപ്പിക്കാൻ തോന്നിയില്ല..!! സംശയങ്ങൾ ജീവിതം തകർക്കും എന്ന് ഒരു തവണ ബോധ്യം വന്നത് കൊണ്ട് അതിന് ഫുൾ സ്റ്റോപ്പ്‌ ഇട്ടൂ..!! വാക്ക് കൊടുക്കുകയോ മുറി പെടുത്തുകയോ ചെയ്തിട്ടില്ല.. മനസ്സ് നിറയെ വിശ്വാസമില്ലായ്മ്മ വെച്ചു കൊണ്ട് മുന്നോട്ട് പോയാൽ ശരിയാവില്ല എന്ന് ഉറച്ച ബോധ്യം ഉള്ളത് കൊണ്ട് മാത്രം അവസാനിപ്പിച്ചു... തെല്ലും കുറ്റബോധമില്ല...!! 24 മണിക്കൂറും കൂടെ ഉണ്ടായിരുന്ന ഒരാൾ ജീവിതത്തിൽ ഒരു വലിയ ഷോക്ക് തന്നിട്ട് പോയി..!! കഴിഞ്ഞ സൺ‌ഡേ..!! അതിലും സങ്കടമില്ല...!! പ്ലാനുകൾ എല്ലാവർക്കും ഉണ്ടായേക്കാം......

ഒഴിഞ്ഞു മാറൽ (01/07/2022)

നഷ്ടപ്പെടൽ ഏകദേശം പൂർണമായിരുന്നു...ഇനി ഒരിക്കലും ഒരു മടങ്ങി പോക്ക് സാധ്യമല്ല എന്ന് തോന്നുന്നു... മറവി പ്രണയത്തെ കാർന്നു തിന്ന് തുടങ്ങി..!! ഓർമ്മയിലെവിടെയും ഞാൻ ഇനി ഉണ്ടാവാൻ സാധ്യത തെല്ലുമില്ല...!! അനുവദിച്ചു തന്ന രംഗം കഴിവിന്റെ പരമാവധി ഭംഗിയായി തന്നെ ആടി തീർക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്...കൂടുതലായി ചെയ്യാനും കൂട്ടി ചേർക്കാനും ഇനിയൊന്നുമില്ല എന്റെ പക്കൽ...!! ഇനിയങ്ങോട്ട് ഒറ്റയ്ക്ക് തന്നെ തുഴയണം... തനിയെ... കൂട്ടുണ്ടായവർ ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ ഇറങ്ങി പോയി എന്ന് ആശ്വസിക്കാം... ഇനി കൂടെ നടക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല...!! ഒഴിഞ്ഞുമാറി കൊടുക്കുക... സമയമായി എന്ന് സ്വയം സങ്കൽപ്പിക്കുക...!! ഇതുവരെ തന്നതിനൊക്കെയും നന്ദി പറയുക... !! വിട പറയുക... ഒരു തുള്ളി പോലും കണ്ണീർ പൊഴിക്കാതെ ഒഴിഞ്ഞു കൊടുക്കുക...!! ഒരിക്കൽ കൂടി തനിയെ... ഇത്തവണ അവസാന തനിച്ചാവൽ...!! പരാതിയില്ല... പിണക്കമില്ല... കുന്നോളം സങ്കടം മാത്രം...!!