Posts

Showing posts from April, 2023

KSRTC... (25/06/2023)

ഒരു യാത്ര പോകണം...!! KSRTC ബസിന്റെ മുൻ സീറ്റിൽ ഇരുന്ന് കൊണ്ട്...!! നഗരവും നാടും കടന്ന്... കാടും കുന്നും കടന്ന്... ചിന്തകളെ പുറകിലോട്ട് മേയാൻ വിട്ടിട്ട് ഒരു യാത്ര...!! അലസമായി പറക്കുന്ന മുടിയിഴകളെ മാടിയൊതുക്കാൻ മറന്ന്... ഇടയ്ക്കെപ്പോഴോ മുഖത്ത് വീഴുന്ന പൊടികളെ തുടയ്ക്കാതെ.... ചിന്തയിൽ മുഴുകിയിരിക്കണം..!! ഇറങ്ങിപോകുകൾ അറിയാതെ.. അടുത്തിരിക്കുന്നവരെ ഒരു നോക്ക് കാണാതെ ഇരിക്കണം...!! ചിന്തകളെ അഴിച്ചു വിടണം..!! ചാരിയിരിക്കണം... ചാരാൻ തോളുകൾ ഇല്ലെങ്കിലും..!! അമർന്നിരിക്കണം... പഴമയിൽ ഒട്ടിച്ചേർന്നു...!! ഉത്തരം കിട്ടാത്ത പലതും കടന്ന് പോകും... സംശയങ്ങൾ ബാക്കി വെച്ച്.. ചോദ്യങ്ങൾ അവശേഷിക്കും...!! ഒന്നും വേണ്ടായിരുന്നു എന്ന് തോന്നും...!! കാര്യമാക്കണ്ട...!! മുന്നോട്ട് തന്നെ...!! ഇടയ്ക്കെപ്പോഴോ... സീറ്റിൽ ഒരു തൂവാല ഇട്ടിട്ട് പുറത്ത് ഇറങ്ങണം... തിരിച്ചു വരുമ്പോൾ ചിന്തകൾക്ക് ഇടം നഷ്ടപെടാതിരിക്കാൻ...!!  ഒരു കട്ടൻ കാപ്പി കുടിക്കണം... മുഴുമിക്കാതെ പോയത് പൂർത്തിയാക്കാനുള്ള ഉന്മേഷത്തിനു...!! മുരടിച്ചു പോയ ചിന്തകളെ വീണ്ടും ഉണർത്തുവാൻ...!! തിരിച്ചു ബസിലേയ്ക്ക്..!! അവസാനം.... എല്ലാരും ഇറങ്ങി പോയിട്ടും... അറിയ...

ചോരപ്പാട്... (24/04/2023)

ചില കാഴ്ചകൾ ദൃഷ്ടിയെ മറയ്ക്കും...!! തിമിരം അല്ല.... കണ്ണുനീർ കൊണ്ട് ... സങ്കടം കൊണ്ട്... മറയ്ക്കുന്നത്..!! എത്ര ഇറുക്കിയടച്ചിട്ടും കണ്ണിൽ നിന്നും മായാതെ അവസ്ഥ..!! എത്ര കഴുകിയാലും പോകാത്ത കറ... മനസാക്ഷിയുടെ ചോരപാട്...!! ഒന്നും ചെയ്യാൻ പറ്റാത്ത നിസ്സഹായത..!! ആരോട് ഏറ്റു പറയണമെന്ന് അറിയില്ല...!! വലിയൊരു മുറിവായി തന്നെ അവശേഷിക്കുന്ന ദിനം...!! ഇനിയങ്ങോട്ട് എന്നും...!! ആഗ്രഹം ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ഭീകരമാണ്...!! അതാണ് ജീവിതം...!! ഒരിക്കലും ഞാൻ ആഗ്രഹിക്കാത്ത ജീവിതം...!! ഞാൻ എത്തി ചേർന്ന ജീവിതം..

സൗഹൃദം... (23/04/2023)

നല്ല സൗഹൃദങ്ങൾ വേണം...!! സന്തോഷിക്കുവാനും സങ്കടങ്ങളിൽ കൂടെ ഉണ്ടാവാനും...!! പങ്ക് വെയ്ക്കുവാനും... മാനദണ്ഡങ്ങൾ ഇല്ലാതെ സ്നേഹിക്കുന്നവർ... മനസിലാക്കുന്നവർ...!! തിരക്കുകൾ മാറ്റി വെച്ച്... എന്നും വിളിക്കുവാനും ഇടയ്ക്ക് ഒന്ന് കാണുവാനും അടുപ്പമുള്ള ചിലർ ഉണ്ടാവണം...!! നല്ല സുഹൃത്തുക്കൾ...!! ഉള്ളിലൊതുക്കുന്ന സങ്കടങ്ങൾ പലപ്പോഴും പൊട്ടിതെറിക്കാറുണ്ട്... മരണത്തിനു വരെ കീഴടങ്ങിയിട്ടുണ്ട്...!! ഒരുപക്ഷേ... ജീവിച്ചിരുന്നെനെ.. നല്ലൊരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിൽ....!! എന്നിരുന്നാലും... ആർക്കെങ്കിലും നല്ലൊരു സുഹൃത്തായി ജീവിച്ചിരിക്കാനും  ഭാഗ്യം വേണം... വലിയ ഭാഗ്യം...!!

നിസ്സഹായവസ്ഥ.. (23/04/2023)

ഒരുതരത്തിൽ പറഞ്ഞാൽ എല്ലാം ഒരു ഗതികേട് തന്നെയാണ്...!! മരിക്കാൻ പേടിയായത് കൊണ്ട് ജീവിച്ചിരിക്കുന്നത് പോലെ...!! ചില ഇഷ്ടങ്ങളും അങ്ങനെ തന്നെ...!! ഒഴിവാക്കാൻ പറ്റാത്തത് കൊണ്ട് മാത്രം അഭിനയിച്ചു ജീവിക്കുന്നു..!! ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് കുടുംബമാണ്...!! അതിലും വലിയ സന്തോഷം ഉണ്ടെന്ന് ചിന്തിച്ചു പണത്തിന്റെ പുറകെ പോയി ജീവിതം ഹോമിച്ചു തീർക്കുന്നതും ഒരു നിസ്സഹായവസ്ഥതന്നെയാണ്...!! എല്ലാം നേടി കഴിഞ്ഞുവെന്ന് എന്നെങ്കിലും തിരിച്ചറിയുമ്പോൾ നഷ്ടപെട്ടത് തിരിച്ചു കിട്ടുമോ..?? പോയ വർഷങ്ങൾ...?? ഒന്നിച്ച് ഉണ്ടാവുമായിരുന്ന സന്തോഷങ്ങൾ...?? ആർക്ക് ആരോടാണ് ആത്മാർത്ഥത...? തോറ്റു പോയിട്ടേയുള്ളു  ആത്മാർത്ഥത  കാണിച്ചവരെല്ലാം....!! അകൽച്ച കാണിക്കാനും അകന്നു നിൽക്കാനും പഠിച്ചവരാണ് ഇതുവരെ ജയിച്ചത് ...!! ചേർത്തു പിടിച്ചതൊക്കെ ചോർന്നു പോയ ചരിത്രമാണ് രചിക്കപ്പെട്ടിട്ടുള്ളത് ....!! ഉപയോഗമാണ് ഇന്ന്‌ മാനദണ്ഡം...!! സ്നേഹിക്കുവാനും... കൂടെ നിർത്താനും...!! യോഗ്യതകളാണ് പല ഇഷ്ടങ്ങളുടെയും കൂട്ടിന്റെയും മാനദണ്ഡം...!! കൂടെ കൊണ്ട് നടക്കാനും... അംഗീകരിക്കാനും...!! ഒന്നുമില്ലാത്തവനെകാളും കഷ്ടമാണ് എല്ലാം ഉണ്ടായിട്ടും അതി...

ഒറ്റയ്ക്കാകൽ.. (18/04/2023)

ഒറ്റയ്ക്ക് ആവാൻ തീരുമാനിച്ചത് ഞാൻ തന്നെയായിരുന്നു... 2020 ൽ...!! ഞാൻ നല്ലൊരു partner  അല്ലെന്നു മനസിലാക്കിയത് കൊണ്ട് മാറി കൊടുത്തു...!! ആർക്കും.. ഒന്നിനും... ഇനിയൊരിക്കലും തടസ്സം ആവരുതെന്നു അന്ന് തീരുമാനിച്ചു...!! ഇപ്പോഴും ആർക്കും ബാധ്യത ആവാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു..!! ഇനിയങ്ങോട്ടും  ഒറ്റയ്ക്ക് തന്നെ...!! എങ്കിലും... ചിലപ്പോൾ ഭ്രാന്ത് പിടിക്കും...!! ചിലത് കാണുമ്പോൾ...  കൊതി തോന്നും ..!! ചുറ്റുമുള്ളവർ ആഘോഷിക്കുന്ന കുടുംബവും ഒന്നിച്ചുള്ള ജീവിതവും അതിന്റെ സന്തോഷവും കാണുമ്പോൾ ..!! അറിയാതെ  ആഗ്രഹിച്ചു പോയിട്ടുണ്ട് ... എനിക്കും ഉണ്ടായിരുന്നുവെങ്കിലെന്ന് ..!! അർഹതയില്ലയെങ്കിലും...!! കൈ കോർത്തു നടക്കുന്ന അച്ഛനും അമ്മയും...!! അവരിൽ തൂങ്ങിയാടുന്ന കുട്ടികൾ...!! ബീച്ചിലും പാർക്കിലുമൊക്കെ ഒരുമിച്ച്  ഇരിക്കുന്നവർ ... അവർക്ക്  ചുറ്റും ഓടി കളിക്കുന്ന അവരുടെ കുഞ്ഞുങ്ങൾ...!! ഒന്ന് വീഴുമ്പോൾ ഓടി ചെന്ന് കോരിഎടുക്കുന്ന അമ്മമാർ...!! ലേശം വഴക്കും അതിലേറെ വാത്സല്യവും കൊടുക്കുന്ന അച്ഛന്മാർ .!! കുടുംബം എന്ന പൂർണത...!! അതൊക്കെ ഇനിയെന്നും വഴിയോര കാഴ്ചകളിൽ മാത്രമാവട്ടെ... ക...

വരികളിലെ സങ്കടം.. (16/04/2023)

വരികളിലെ സങ്കടം നഷ്ടപ്പെട്ടതിനെ ഓർത്തല്ല...!! സങ്കടപെടാൻ  അതൊരിക്കലും നഷ്ട്ടമായിരുന്നില്ലല്ലോ..?? സങ്കടം എന്നും എന്റെ വഴികളെ ഓർത്തു മാത്രം... ഞാൻ നടന്നതും... ഇനി നടക്കേണ്ടതുമായ വഴികളെ കുറിച്ച് മാത്രം...!! എവിടെയോ തെറ്റിയൊരു യാത്ര...!! ഇനിയൊരിക്കലും നേരെയാവാൻ സാധ്യതയില്ലാത്ത ഒരു യാത്ര...!! തനിയെ നടക്കുവാൻ തീർച്ചപെടുത്തിയ യാത്ര...!! കണ്ടു മുട്ടുന്നവർ പിരിഞ്ഞു പോകേണ്ടവർ തന്നെ...!! ഒരിക്കലും സ്വന്തമാവാത്തവർ...!! വീണ്ടും.. വഴിയും ഞാനും തനിയെ...!! ഇനിയങ്ങോട്ട് എന്നും..!! അത്‌ മാത്രമാണ് വിധി..!! എനിക്ക് ഞാൻ വിധിച്ച വിധി..!! അതുവരെ ഞാൻ ഒന്ന് ജീവിച്ചോട്ടെ... എന്റെ സ്വപ്നങ്ങളിൽ.. സങ്കൽപ്പങ്ങളിൽ... അതിൽ മാത്രം..!! ആർക്കും ബാധ്യതയാവാതെ...!! ഒരിക്കലും...!!

യാത്ര... (18/04/2023)

അന്ന് ഒളിച്ചോട്ടമായിരുന്നു യാത്ര...!! 2020 ൽ...!! മൂന്ന് വർഷങ്ങൾക്കിപ്പുറം ഞാൻ യാത്രയെ  ഞാൻ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു...!! അഗാധമായി...!! എങ്ങോട്ടെന്ന് അറിയാതെ തുടങ്ങുന്ന ഓരോ യാത്രകളും അവസാനിക്കുന്നത് അതുവരെ പോവാത്ത, കേൾക്കാത്ത പലതും കണ്ടെത്തികൊണ്ടാണ്..!! മനസിലാക്കി കൊണ്ടാണ്..!! തിരിച്ചെത്തി കഴിയുമ്പോൾ ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല...!! നഷ്ട്ടബോധം ഉണ്ടായിട്ടില്ല ഒരിക്കലും... ചിലവായി പോയ സമയത്തെ കുറിച്ചും.. ചിലവാക്കിയ പണത്തെയും കുറിച്ചും ..!! ഇന്നുവരെ ..!!! യാത്ര.... അതിൽ നിന്നും  ഇനിയൊരിക്കലും  എനിക്ക് ഒരു മോചനം ഉണ്ടാവുമെന്ന് തോന്നുന്നില്ല... അത്രയ്ക്ക് ഭ്രമിപ്പിക്കുന്നു... ഓരോ യാത്രകളും അവ തരുന്ന ഓർമ്മകളും...!! അടുത്തതിനുള്ള ഊർജവും..!! മനസ്സ് ശാന്തമായിരിക്കുന്നു...!! ഓരോ യാത്ര കഴിയുമ്പോഴും...!! അത്കൊണ്ട് തന്നെയാവും ശൂന്യമായ അക്കൗണ്ടും കാലിയായ പേഴ്സും എന്നെ പേടിപ്പിക്കാത്തത്...!! തിരിഞ്ഞു നോക്കുമ്പോൾ... മാറ്റിവെയ്ക്കാനോ, നീക്കി വെയ്ക്കാനോ ഒന്നുമിനിയില്ല..!! കാലിയായിരിക്കുന്നു... മനസ്സും സമ്പാദ്യവും...!! ലോൺ എടുക്കണം... മനസ്സ് നിറയെ സ്വപ്‌നങ്ങൾ കാണണം.. സ്വപ്‌നങ്ങ...

ചില ബന്ധങ്ങൾ... (11/01/2023)

ചിലത്  അങ്ങനെയാണ്...!! വേണ്ടെന്നു വെച്ചാലും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും...!! അതുമായി ബന്ധപ്പെട്ട ഓർമ്മകൾ വേട്ടയാടി കൊണ്ടിരിക്കും...!! നമ്മുടേതല്ല എന്ന് എത്ര മനസ്സിനെ പഠിപ്പിക്കാൻ ശ്രമിച്ചാലും ഫലിക്കില്ല..!! വീണെങ്കിലും  എണീറ്റ് നടക്കേണ്ടിയിരിക്കുന്നു...!! കൂടെ ഉണ്ടായിരുന്നപ്പോൾ തന്ന നല്ല ഓർമ്മകളെ അയവിറക്കുക... വെറുക്കാനും മറക്കാനും കാരണങ്ങൾ ഒന്നും ബാക്കി വെയ്ക്കാതെ...!! ഈ ലോകത്ത് ഒന്നും  സ്വന്തമല്ലയെന്ന് ഓർക്കണമായിരുന്നു... ഇടയ്ക്ക് എങ്കിലും... എപ്പോഴെങ്കിലും...!! വലിച്ചെറിയപ്പെട്ട  ഇഷ്ട്ടവും നിറമുള്ള ഓർമ്മകളും ചിന്തയുടെ മൂലയിൽ മാറാലയായി മാറിയിരിക്കുന്നു..!!

കൂട്ട്... (13/04/2023)

ജീവിതത്തിൽ ഏറ്റവും കൂടുതൽ ഒരു കൂട്ട് ആഗ്രഹിച്ചത്  ട്രീറ്റ്മെന്റ് സമയത്ത് ആയിരുന്നു...!! ഭയമായിരുന്നു രാത്രിയെ... ഉറക്കം നഷ്ടപെട്ട ആ കിടപ്പ് ഭീകരമായിരുന്നു... മടുപ്പ് ആയിരുന്നു  ഒറ്റയ്ക്ക് കിടക്കാൻ...!! തലോടാനും കെട്ടിപിടിക്കാനും ഒരാൾ കൂടെ ഇല്ലാത്ത അവസ്ഥ...!! നാളയെ കുറിച്ച് ആകുലതകളായിരുന്നു...!! ഇനിയങ്ങോട്ട് മറ്റുള്ളവർക്ക് ബാധ്യതയായി പോകുമോ എന്ന പേടിയായിരുന്നു...!! ഒരു കരുതലും തലോടലും എന്നും കൂടെയുണ്ടാവണമെന്ന് ആഗ്രഹിച്ചു... യാചിച്ചു..!! അർഹതയില്ലാതിരുന്നത് കൊണ്ട് അതൊന്നും കിട്ടിയില്ല..!! പക്ഷേ അതൊരു തിരിച്ചറിവ് ആയിരുന്നു...!! ആ അവസ്ഥയിൽ ആയിരിക്കുന്ന എല്ലാരേയും തിരിച്ചറിഞ്ഞു...!! പരിഗണന ലഭിക്കേണ്ട സമയം..!! അടുത്ത് ഇരുന്ന് അവർ ഉറങ്ങുന്നത് നോക്കിയിരിക്കണമായിരുന്നു..!! ഇടയ്ക്ക് എപ്പോഴോ കണ്ണ് തുറക്കുമ്പോൾ... ഒന്ന് തിരിയുമ്പോൾ... നമ്മൾ അടുത്ത് തന്നെ ഉണ്ടെന്നുള്ള ബോധം അവരിൽ സൃഷ്ടിക്കുന്ന ആ കരുതൽ അവരുടെ കണ്ണുകളിൽ തന്നെ കാണാം.. ആ നോട്ടത്തിൽ .. അവരുടെ ആ പുഞ്ചിരിയിൽ... വേറെ എന്ത് വേണം...??? ജീവിച്ചിരിക്കാൻ...??? എന്തിനും ഏതിനും നാം ഉണ്ടെന്നു അവർക്ക് മനസിലാകുമ്പോൾ തോന്നുന്ന ഇഷ്ട്ടം.... അത്...

ഒറ്റയ്ക്ക് ആവേണ്ടവർ... (30/03/2023)

ചിലർ അങ്ങനെ ആവണം...!! ഒറ്റയ്ക്ക്... ഇനിയങ്ങോട്ട് എന്നും...!! ആരും ഉണ്ടാവരുത് എന്ന് ചില വാശികൾ...!! എവിടെയാണ് തെറ്റ് പറ്റിയതെന്ന് ഈ മൂന്ന് വർഷങ്ങളായി ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്നു...!! 2017 മുതൽ എനിക്ക് നഷ്ടപെട്ട ഉറക്കം ഇന്നും ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.. ഭീകരമാണ് ആ അവസ്ഥ..!! ഭ്രാന്ത് പിടിക്കും... തിരിഞ്ഞും മറിഞ്ഞും കിടക്കും... കണ്ണുകൾ ഇറുക്കി അടക്കും... എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും ഫോൺ നോക്കാതെ കിടക്കും...!! എന്നിട്ടും ഉറങ്ങാൻ പറ്റാറില്ല...!! ഉറങ്ങാറുണ്ട്... നല്ലപോലെ.... ബോധമില്ലാതെ കുടിച്ച രാത്രികളിൽ.. പിറ്റേന്ന് വെളുപ്പിനെ തലവേദന കാരണം എഴുനേൽക്കുന്നത് വരെ ഒരു ഉറക്കമാണ്... ഒന്നും അറിയാതെ... ഓർക്കാതെ... ഒരു ടെൻഷനുമില്ലാതെ... ഒറ്റയ്ക്ക് ആയി പോയതിന് ശേഷമുള്ള ജീവിതവും ഇങ്ങനെ തന്നെ...!! ഞാൻ ഒറ്റയ്ക്ക് ആയി പോയിരിക്കുന്നു... ഉറക്കത്തിനു പോലും എന്നെ വേണ്ടാത്ത ഒരവസ്ഥ..!! ആ ചിലരിൽ ഞാനും ഒരാളായി തീർന്നിരിക്കുന്നു....!!

തീരുമാനം... (02/03/2023)

ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മനോഹരമായ ഒരു തീരുമാനമായിരുന്നു എന്റെ വിവാഹ മോചനം...!! തിരിഞ്ഞു നോക്കുമ്പോൾ എന്റെ നഷ്ടങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത് മുഴുവൻ അതുവരെയുള്ള എന്റെ ജീവിതമായിരുന്നു...!! ഒറ്റപ്പെടലും അവഹേളനവും സഹിക്കേണ്ടി വന്നത് അത്‌ കൊണ്ട് മാത്രം...!! 2020 ൽ ബന്ധം വേർപെടുത്തുമ്പോൾ, അതിനു മുൻപ്  2017 ൽ തന്നെ അങ്ങനെ ഒരു തീരുമാനം എടുക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഓർത്ത് നഷ്ടബോധം...!! കൂടെ ജീവിക്കാൻ താല്പര്യം ഇല്ലാത്ത ഒരാളെ വീണ്ടും പിടിച്ചു വെച്ചത് കൊണ്ട് മാത്രം എനിക്ക് നഷ്ടപെട്ടത് എന്റെ സന്തോഷമായിരുന്നു...!! ഇനിയൊരിക്കലും ഇത്രയും മനോഹരമായ ഒരു തീരുമാനം എടുക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല...!!

expirey date... (12/04/2023)

ഇന്നത്തെ പല ഇഷ്ടങ്ങൾക്കും expiry date ഉണ്ട്...!! പുതുമ നഷ്ടപെടുന്നത് വരെയോ ... താല്പര്യം പോകുന്നത് വരെയോ മാത്രം അവശേഷിക്കുന്ന  ഇഷ്ട്ടങ്ങൾ...!! അത്‌ മനസിലാക്കി  സ്വയം മാറി കൊടുക്കാൻ അറിയാത്തത് കൊണ്ടല്ല.. അത്‌ സാധിക്കാത്തത് കൊണ്ടാണ് പലപ്പോഴും പലരും പലർക്കും ബാധ്യതയാവുന്നത്...!! തോറ്റുപോവുന്നത്...!! ഒന്നിലേയ്ക്ക് മാത്രം ചുരുങ്ങി പോയാൽ നിവരാൻ പാടാണെന്ന് അടുത്തിടെയാണ്  വായിച്ചത്... അത്‌ സത്യം മാത്രം...!! പല ചുരുങ്ങി പോക്കും ആരുമല്ലാതാവലും അതിന്റെ ഭാഗം മാത്രം..!! ആരിലും വേര് പാകാതെ ജീവിക്കാൻ  അറിയാത്ത ഒരുവന്റെ തിരിച്ചറിവ്...!! ആഴത്തിൽ വേര് ഉറച്ചു പോയതിന്റെ കുറ്റബോധം...!! തോറ്റുപോയവന്റെ തിരിച്ചറിയൽ..!! ഒഴിഞ്ഞു മാറി തന്നെ കൊടുക്കണം...!! ഒരിക്കലും ബാധ്യതയാവാതെ.. സ്വപ്നം കണ്ട ആകാശങ്ങൾ കീഴടക്കാൻ വേണ്ടി പറക്കട്ടെ... ചിറകുകൾ മുറിക്കാതിരിക്കട്ടെ.. ചില തോൽവികൾ മനോഹരമാണ്... ജയിക്കുന്നത് ശത്രുക്കളല്ലല്ലോ... അവർ ജയിക്കട്ടെ... മുന്നോട്ട് പറക്കട്ടെ.... ആകാശങ്ങൾ കീഴടക്കട്ടെ... താഴെ നിന്ന് അതൊക്കെ നോക്കി കാണുന്നതും മനോഹരമായിരിക്കും...!!

ഒളിച്ചോട്ടം... (08/12/2022)

ഒരു ഒളിച്ചോട്ടം വേണം... ജീവിതത്തിൽ നിന്നല്ല... ഒരു ഇറങ്ങി പോക്ക് വേണം... ആരിലും നിന്നല്ല..!! ഒരുപക്ഷേ ആരും തിരക്കില്ലായിരിക്കും...!! തിരക്കിലായിരിക്കും ചുറ്റുമുള്ളവർ...!! ആഘോഷിക്കുമായിരിക്കും... അസാന്നിധ്യം...!! വിടപറയാതെ പടിയിറങ്ങണം... വേരുകൾ ഇല്ലാതെ പിഴുതു കളയണം ഇനിയൊരിക്കലും തളിരിടാത്ത ഓർമ്മയാവണം. നിഴലുകൾ പോലും ബാക്കി വെയ്ക്കരുത്... ഓർമ്മകൾ മരീചികയാവണം.. തോന്നലുകൾ പോലെ.. സത്യമല്ലാത്തവ .!! ശബ്ദം ഇടരാതെ വിട പറയണം... ഉള്ളിന്റെയുള്ളിൽ മാത്രം..!! കണ്ണ് നിറയാതെ തിരിഞ്ഞു നോക്കണം...!! ഇനിയൊരു പക്ഷേ കാണില്ലായിരിക്കും...!!

തിരിച്ചറിയൽ.. (12/04/2023)

തിരിച്ചറിയൽ ഒരു കലയാണ്.. നഷ്ടപെടുമ്പോൾ മാത്രം മനസിലാക്കപ്പെടുന്ന കല ..!! കൂടെയുള്ള ഒന്നിന്റെയും വില മനുഷ്യൻ മനസിലാക്കാറില്ല.. നഷ്ടപെടുന്നത് വരെ....!!! വേണ്ടെന്ന് വെയ്ക്കാൻ എളുപ്പമാണ്...!! അത്‌ നടപ്പിലാക്കാൻ ആണ് ബുദ്ധിമുട്ട്...!! യുക്തി കൊണ്ട് വേണ്ടെന്നു വെച്ചാലും ഓർമകളിൽ നിന്നും ചിന്തയിൽ നിന്നും മോചനം കിട്ടില്ല..!! ഒരുപാട് ഉറക്കമില്ലാത്ത രാത്രികൾ അവശേഷിക്കും...!! കണ്ണുകൾ തൂങ്ങും... കവിളുകൾ ഒട്ടും... മുഖത്തെ തുടിപ്പ് നഷ്ടപ്പെടും...!! എന്നിട്ടും അനന്തമായി അത് നീളും...!! മനസ്സിൽ നിന്നും എന്നേക്കുമായി പടിയിറങ്ങി പോകുന്ന ദിനം...!! ഒറ്റയ്ക്ക് ജീവിക്കാൻ നമ്മെ സ്വയം പ്രാപ്തമാക്കുന്ന ആ ദിനം....!! ഓർമ്മയിൽ മാത്രമായി അവശേഷിക്കും...!! നമ്മളെ വേണ്ടെന്നു വെച്ചാലും... നമ്മൾക്ക് വേണ്ടെന്ന് വെയ്ക്കാൻ പറ്റാത്തത്രയും കാലം നാം തോറ്റുകൊണ്ടേയിരിക്കുന്നു...!! അതാണ് ഇനി ജീവിതം...!!

ടീച്ചർ... (30/03/2023)

അങ്ങനെ ഒരു പ്രീയപെട്ട ടീച്ചർ കൂടി sfa സ്കൂളിന്റെ പടിയിറങ്ങുന്നു...!! 2018 ൽ ഞാൻ ആദ്യമായി ഈ മുറ്റത്ത് എത്തുമ്പോൾ മുതൽ ഇന്നലെ അവസാനത്തെ ഒപ്പുമിട്ട് വിടപറയുന്നത് വരെ ഊഷ്മളമായ ഒരു ബന്ധമുണ്ടായിരുന്നു...!! വളരെ മിതമായ് മാത്രം സംസാരിക്കുന്ന... എല്ലാം ഒരു ചെറുപുഞ്ചിരിയിൽ ഒതുക്കുന്ന മുഖമായിരുന്നു ടീച്ചർ എന്നും...!! മിക്കവാറും ദിവസങ്ങളിൽ കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പുന്ന നേരത്ത് ഞങ്ങൾ ഒരുമിച്ചായിരുന്നു..!! യാതൊരു മടിയും കൂടാതെ അതൊരു ഉത്തരവാദിത്തമായി തന്നെ കണ്ട് കൊണ്ട് ദിനവും ചെയ്തു പോന്ന പ്രവർത്തി...!! മ്യൂസിക് ടീച്ചർ എന്ന നിലയിൽ സ്കൂളിൽ ഒരുപാട് നേട്ടങ്ങൾ ഈ വർഷങ്ങളിൽ സ്കൂളിൽ എത്തിക്കുവാൻ ടീച്ചറിന് കഴിഞ്ഞു..!! വലിയ ഉത്സാഹത്തോടെ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, അവർക്ക് വേണ്ടുന്ന എല്ലാ കോച്ചിങ്ങും നൽകി കൂടെ നിൽക്കുന്ന ടീച്ചറെ എല്ലാ കലോത്സവ സമയങ്ങളിലും കാണാമായിരുന്നു...!! എല്ലാ വർഷങ്ങളിലും ഒരുപാട് സമ്മാനങ്ങൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഈ സ്കൂളിൽ എത്തിക്കുവാൻ  കഴിഞ്ഞു എന്നത് ടീച്ചറെ സ്കൂളിന്റെ എക്കാലത്തെയും പ്രീയപെട്ട ടീച്ചറാക്കുന്നു...!! എല്ലാരും ശ്രദ്ധിക്കുന്ന ഒരു ആഡ്യത്വം വസ്ത്രധാരണ...