Posts

Showing posts from August, 2026

ഒരിക്കൽ കൂടി പ്രണയിക്കണം (31/08/202°)

എനിക്ക് ഒരിക്കൽ കൂടി പ്രണയിക്കണം...!! കാത്തിരിക്കാൻ ആരുമില്ലാതൊരാളെ... സ്വീകരിക്കാൻ ആരുമില്ലാതൊരാളെ... കാല് മുറിക്കാനോ... കൈ മുറിക്കാനോ വിധിക്കപ്പെട്ട ഒരാളെ എനിക്ക് പ്രണയിക്കണം...!!ഇനിയൊരിക്കലും ജീവിതം സ്വപ്നം കാണാൻ സാധിക്കാത്ത ഒരാളെ പ്രണയിക്കണം... പ്രാണന് തുല്യം...!! നഷ്ടപ്പെടാൻ പോകുന്ന അവയവത്തെ കുറിച്ച് ആകുലപ്പെടുന്ന അവളെ എനിക്ക് അശ്വസിപ്പിക്കണം.. കെട്ടിപിടിച്ചു കരയണം.. ഒന്നും സംഭവിക്കില്ലെന്ന് വിശ്വസിപ്പിക്കണം..!! ആരുമി ല്ലെങ്കിലും... ആർക്കും വേണ്ടെങ്കിലും നിനക്ക് ഞാൻ ഉണ്ടാവും എന്ന് ഉറപ്പ് കൊടുക്കണം... അവസാനം വരെ കൂടെയുണ്ടാവുമെന്ന് മനസ്സിലാക്കി കൊടുക്കണം...!! വേദന കൊണ്ട് പുളയുമ്പോൾ അവളെ തലോടണം.... എല്ലാം ശരിയാകുമെന്ന് വിശ്വസിപ്പിക്കണം. .. ഉറങ്ങും വരെ ഉറങ്ങാതെ കൂട്ടിരിക്കണം... വീശി കൊടുക്കണം... ഉറക്കം വരുമ്പോൾ അവളുടെ ചാരെ തല വെച്ച് ഇരുന്നുറങ്ങണം... അവളുടെ  ഓരോ ഉണർച്ചയിലും  പുതപ്പ് നേരെ ഇട്ട് കൊടുക്കണം.. ഉറങ്ങികിടക്കുന്ന അവളെ... ഇടയ്ക്ക് നെറ്റിയിൽ ചുംബിക്കണം... തലോടണം...!! ഇറ്റിട്ടു വീഴുന്ന കണ്ണുനീർ അവളെ ഉണർത്താതെ നോക്കണം...!! എണീറ്റ് നിന്ന് തുടങ്ങുമ്പോ... കൈപിടിച്ച് നടത്തണം....

അഖിൽ NRD (17/08/2026)

അഖിൽ NRD യുടെ ഒരു പഴയ റീൽ ഇന്ന് കാണാൻ ഇടയായി...!! ഒരുപാട് ആശിച്ചു സ്വന്തമാക്കിയ ബൈക്ക് ഗതികേട് കൊണ്ട് വിൽക്കേണ്ടി വരുന്ന ഒരു ചെറുപ്പക്കാരന്റെ വൈകാരികമായ നിമിഷം...!! ബൈക്ക് ഇനി തന്റെ സ്വന്തം അല്ലെന്ന് അറിയാമെങ്കിലും  അതിനോടുള്ള കരുതൽ... സ്നേഹം... ഒക്കെ ജീവിതത്തിൽ ചിലത് എന്നെയും ഓർമിപ്പിച്ചു...!! ആശിച്ചതും ആഗ്രഹിച്ചതും എല്ലാം സ്വന്തമാക്കാൻ സാധിച്ചാൽ ജീവിതത്തിൽ എന്താ ഒരു ത്രിൽ..??? ചിലപ്പോഴൊക്കെ നഷ്ടപ്പെട്ടു പോകുന്നതും... നടന്ന് അകലുന്നതും അനുഭവിക്കണം...!! അതും കൂടി ചേരുന്നതല്ലേ ജീവിതം...?? ഞാൻ ഏറെ ആഗ്രഹിച്ചു സ്നേഹിച്ച് സ്വന്തമാക്കാൻ ശ്രമിച്ച എന്റെ പ്രീയപെട്ടവളുടെ ഉടമയോട്... ഞാൻ പൊന്ന് പോലെ നോക്കിയോരാളാണ്.... ഒരു കുഞ്ഞിനെ പോലെ താലോലിച്ചത്... എന്റെ ജീവന്റെ ജീവൻ... അവളെ എന്നും സന്തോഷത്തോടെ കൂടെ നിർത്തണേ....!! രണ്ട് പേർക്കും ആശംസകൾ.. ❤️