Posts

Showing posts from November, 2026

zoran keerkagor (20/11/2026)

ഡാനിഷ് ഫിലോസഫർ ആയ zoran keekagor പറഞ്ഞ മനോഹരമായ വാക്കുകൾ ഇങ്ങനെയാണ്... ജീവിതം ഉത്തരം കണ്ടെത്തേണ്ട പ്രശ്നം അല്ല... ജീവിച്ചു മനസിലാക്കേണ്ട രഹസ്യമാണ് "

javed akthar (20/11/2026)

Javed അക്തർ പറഞ്ഞ മനോഹരമായ ഒരു വരിയുണ്ട്... " മീനുകൾക്ക് വോക്കൽ കോഡ്‌ ഇല്ലാത്തത് കൊണ്ടാണ് ചൂണ്ടയിടൽ രസകരമാവുന്നത്. " സത്യം അല്ലെ...??

faizy bday, (18/11/2026)

To My Faizy...😘😘😘 ഇന്ന് എന്റെ ഫൈസിയുടെ പിറന്നാൾ...!! എത്ര പെട്ടന്നാണ് ഒരു വർഷം കടന്ന് പോയത്...?? ഫൈസി ഒൻപതാം ക്ലാസിൽ..!! കീ ബോർഡ്‌ പഠനത്തിന് ശേഷം അവൻ ഗിറ്റാർ പഠിച്ചു തുടങ്ങിയിരിക്കുന്നു... Editing ൽ നിന്നും അവൻ ഗെയിംസ് developing ൽ എത്തിനിൽക്കുന്നു...!! സംഗീതത്തിനെയും  കമ്പ്യൂട്ടറിനെയും ഏറെ ഇഷ്ട്ടമുള്ള ഫൈസി അവന്റെ സ്വപ്‌നങ്ങൾ കീഴടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...!! ജീവിതത്തിൽ ഉണ്ടായ നഷ്ട്ടങ്ങൾ ഒന്നും അവനെ തളർത്താതിരിക്കട്ടെ ...!! ആരൊക്കെ ഉപേക്ഷിച്ചാലും.. ഒഴിവാക്കിയാലും  അവന്റെ വഴികളിൽ ഞാൻ എന്നും കൂടെയുണ്ടാവും... തണലായും താങ്ങായും...!! ഏതൊരു പ്രതിസന്ധിയെയും അതിജീവിക്കാൻ പഠിച്ച എന്റെ മകൻ പലപ്പോഴും എനിക്ക് പോലും ഒരു പ്രചോദനമാണ്...!! എത്ര വലിയ സങ്കടം വന്നാലും അവൻ കരഞ്ഞ് ഞാൻ കണ്ടിട്ടില്ല...!! എന്റെ പരിമിതികൾ മനസിലാക്കിയത് കൊണ്ടാവാം  അവൻ  ഒന്നിനും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല... വലിയ സമ്മാനങ്ങൾ ആവശ്യപ്പെട്ടിട്ടില്ല...!! ആദ്യമായിട്ടാണ്... ആളും ആരവും ഇല്ലാതെ  ഒരു പിറന്നാൾ...!! എല്ലാരും ഉള്ളതാണ് എനിക്കിഷ്ട്ടം... ഞങ്ങൾക്കും...!! ഇത്തവണ...  ഞാനും എന്റെ മക്കളും മ...

ആഴത്തിൽ സ്നേഹിച്ചവർ (18/11/2026)

ഒരുപാട് ആഴത്തിൽ ഒരാളെ സ്നേഹിച്ചതിനു ശേഷം അയാളെ നഷ്ട്ടപെട്ടിടുണ്ടോ...?? ഇനിയുള്ള ജീവിതം അവരില്ലാതെയാണ് എന്ന് തിരിച്ചറിയുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന ആ ഒരു ശൂന്യത അനുഭവിച്ചിട്ടുണ്ടോ...?? ഒരുപാട് സ്വപ്നം കണ്ട ആ ജീവിതം ഇനി ഒരിക്കലും സംഭവിക്കില്ല എന്ന യാഥാർഥ്യം മനസിലാക്കുമ്പോഴുള്ള ഒരു വിങ്ങലുണ്ട്...!! ഇത്രയും നാൾ കൂടെ ഉണ്ടെന്ന് നടിച്ചവർ ഒരിക്കലും നമ്മുടേതായിരുന്നില്ല എന്ന സത്യം ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന മുറിവ് നിസ്സാരമല്ല..!! എല്ലാം കാലം മായ്ക്കുമെന്ന് പറയുമ്പോഴും  ആ ചതി ഒരിക്കലും മറക്കപ്പെടുന്നില്ല...!! എത്ര വർഷം കഴിഞ്ഞാലും... ആ വ്യക്തി ഉണ്ടാക്കിയ മുറിവ് ഉണങ്ങില്ല...!! ഇത്രയും സ്നേഹിച്ചിട്ടും എന്തിന് എന്നോട് ഇത് ചെയ്തു എന്നൊരു ചോദ്യം മാത്രം എന്നും അവശേഷിക്കും...!! Move on ആവും... അതിനെയാണ് കാലം എല്ലാം മറക്കും എന്ന് പറയുന്നത്...!! പക്ഷേ ഒരിക്കലും  healed  ആവില്ല... ജീവിതകാലം മുഴുവൻ "എന്ത്കൊണ്ട് ഇതെന്നോട് ചെയ്തു??"  എന്നൊരു ചോദ്യം ബാക്കിയാവും....!! ഒരിക്കലും ഉത്തരം കിട്ടാതെ അത് മനസ്സിൽ അവശേഷിക്കും...!! നമ്മളായിട്ട് ആർക്കും ഒരു മുറിവ് ആവാതിരിക്കുക...!! ആരെയും ചതിക്കാതെ  ...

നിരാകരിക്കപ്പെടൽ (16/11/2026)

ജീവിതത്തിലെ ഞാൻ ഏറ്റവും ഭയപ്പെടുന്ന ഒന്നാണ്  നിരാകരിക്കപ്പെടൽ...!! ചേർന്ന് നിന്നവരാൽ അകറ്റപ്പെടുന്നത്... അടുപ്പും ഉണ്ടെന്ന് കരുതിയ ഇടങ്ങളിൽ അപരിചിതരാവുന്നത്...!! അത് സ്വന്തം മക്കളായാലും.. മാതാപിതാക്കൾ ആയാലും.. പഠിപ്പിക്കുന്ന കുട്ടികളായാലും.. ഇടപഴകുന്ന സൗഹൃദങ്ങൾ ആയാൽപോലും എനിക്ക് വേദനയാണ്...!! അതിലേറെ ഭീകരമായിരുന്നു ഞാൻ എന്റേത് എന്ന് തെറ്റിധരിച്ച ഒരാളുടെ നിരാകരിക്കൽ...!! ആരോടൊപ്പമാണോ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്... നല്ലൊരു ജീവിതം സ്വപ്നം കണ്ടത്... ആ വ്യക്തിയുടെ ഒഴിവാക്കൽ എനിക്ക് ഏറ്റവും ഭീകരമായ ദിനങ്ങളാണ് ബാക്കിവെച്ചത്..!! വളരെ നിസ്സാരമായി അവർ എന്നിൽ നിന്നും ഇറങ്ങിപോയെങ്കിലും.. അതിൽ നിന്ന് കരകയറാൻ എനിക്ക് ഒരുപാട് കാലം വേണ്ടിവന്നു..!! ഇനിയൊരു തിരിച്ച് പോക്ക് ആരിലേയ്ക്കും ഇല്ലെങ്കിലും... ഇന്നും അതൊരു ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നു...!! രാവിലെ ഉണരുമ്പോൾ ആദ്യത്തെ ചിന്തയായി എന്നിൽ ജനിക്കുന്നവൾ... രാത്രി ഉറങ്ങാൻ പോകുമ്പോൾ അവസാനത്തെ ഓർമയായി ഉണ്ടായൊരാൾ..!! എപ്പോൾ സമയം കിട്ടിയാലും കാണുവാനും സംസാരിക്കാനും കൂടെ ഉണ്ടാവാനും ഞാൻ ഏറെ ഇഷ്ടപ്പെട്ടോരാൾ...!! ഞാൻ ഏറ്റവും ഇഷ്ട്ടപെട്ട സൗഹൃദം അതായിര...

വാരാണസി (13/11/2026)

ജീവിതം ആകെ  തകർന്ന് നിൽക്കുന്ന സമയത്താണ് ഞാൻ ആദ്യമായി വാരാണസി സന്ദർശിക്കുന്നത് ... 2024 ൽ..!! ഇന്നും... പോയ സ്ഥലത്തേക്ക്  വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഏക സ്ഥലവും വാരാണസി തന്നെയാണ്...!! Depression ന്റെ കൊടുമുടിയിൽ നിൽക്കുന്ന ഒരവസ്ഥയിൽ ആയിരുന്നു അവിടെ ഞാൻ എത്തുന്നത്...!! എന്നാൽ  ഒരുപാട് മാറിയ ഒരു മനുഷ്യനായിട്ടാണ് ഞാൻ തിരിച്ച് നാട്ടിലെത്തിയത്...!!   ഞാൻ അനുഭവിച്ച ജീവിതത്തെകുറിച്ചും അവിടെ കണ്ട കാഴ്ചകളെ കുറിച്ചും അന്ന് ഞാനൊരു  ബ്ലോഗ് facebook ൽ എഴുതിയിരുന്നു...!! അത്രയ്ക്ക് മനോഹരമാണ് വാരാണസി...!! ഒരു സ്ഥലത്ത് പോകുന്നതിന് മുൻപ് അതിനെ കുറിച്ച് പഠിക്കുന്ന ഒരു ശീലമുണ്ട്...!! അങ്ങനെയാണ്... "മുക്തി ഭവൻ" എന്ന പേര് ആദ്യമായി കേൾക്കുന്നത്...!! കാശിയിൽ കിടന്ന് മരിക്കണമെന്നത് പലരുടെയും ഒരാഗ്രഹമാണല്ലോ...?? അതിന് സൗകര്യം ചെയ്തു കൊടുക്കുന്ന ഒരു സ്ഥലമാണ്  മുക്തി ഭവൻ...!! ഒരു തവണ ഫീസ് അടച്ച്  രണ്ട് ആഴ്ച്ച വരെ നമ്മുക്ക് അവിടെ താമസിക്കാം.. അവിടെ വെച്ച് നമ്മൾ മരിക്കുന്നുവെങ്കിൽ അവിടെയുള്ള പൂജാരി  ഗംഗ ജലം നാവിൽ തൊട്ട് തരും.. ശരീരം ദഹിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ചെയ്യു...

Healed.. (11/11/2026)

How cancer gave me a new life..! പ്രശസ്ത ഹിന്ദിനടിയായ മനീഷ കൊയ്‌രാളയുടെ "Healed" എന്ന പുസ്തകകത്തിന്റെ  Tagline ആണിത്...!! വായിക്കേണ്ട ഒരു പുസ്തകം തന്നെയാണ് "Healed"...!! ക്യാൻസർ ബാധിതയായി അമേരിക്കയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മനീഷയെയും അവിടെയുള്ള മറ്റ് ക്യാൻസർ രോഗികളെയും കാണാനും സംസാരിക്കാനുമായി  എല്ലാ ഞായറാഴ്ചയും വിക്കി എന്ന് പേരുള്ള ഒരു ഡോക്ടർ വരുമായിരുന്നു...!! എല്ലാ ആഴ്ചയിലും മുടങ്ങാതെ വരുന്ന അദ്ദേഹം മനീഷയ്ക്ക് ഒരു അത്ഭുതമായിരുന്നു...!! ഒരിക്കൽ അവർ അദ്ദേഹത്തോട് ചോദിച്ചു... "താങ്കൾക്ക് ആകെ അവധി കിട്ടുന്ന ഈ ദിവസം പോലും ഞങ്ങളെ കാണാൻ വരുന്ന താങ്കളോട് ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത്...?? അതിന് അദ്ദേഹം കൊടുത്ത മറുപടിയാണ് എനിക്ക് ഏറെ ഇഷ്ട്ടമായത്... ആ മറുപടിയാണ് പിന്നീട് മനീഷയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്...!! അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.. "എനിക്ക് നിങ്ങളുടെ നന്ദി വേണ്ട...!! പകരം... അസുഖം ഒക്കെമാറി നിങ്ങൾ നാട്ടിൽ തിരിച്ചുചെല്ലുമ്പോൾ എല്ലാരോടും നിങ്ങളുടെ അനുഭവങ്ങൾ പറയണം... ഇവിടെ കണ്ട ജീവിതം പറയണം...!! സമ്പത്തോ, പ്രശസ്തിയോ ആഡംബരമോ ഒന്നും ജീവിതത്തിൽ ശാശ്വതമല്...

ഒരാളുടെ മാത്രം...(12/12/2025)

ഒരാളുടെ മാത്രമായ് ജീവിക്കാൻ ശ്രമിച്ചിട്ടുണ്ടോ...?? അൽപ്പം ബുദ്ധിമുട്ട് ഉള്ളതാണെങ്കിലും ആ ജീവിതം മനോഹരമാണ്...!! മറ്റ് അവകാശികൾ ഇല്ലാതെ... നമ്മുടെ മാത്രം സ്വന്തമായി ഒരാൾ.. എല്ലാ സങ്കൽപ്പങ്ങൾക്കും അതീതമാണ് അതിന്റെ ഭംഗി...!!

ചിലർ...(09/11/2026)

ജീവിതത്തിൽ ഒരിക്കലും ഒരു മനുഷ്യൻ എങ്ങനെ ആവരുത് എന്ന് പഠിപ്പിക്കുന്ന ചിലരുണ്ട്....!! ഒരു മൂല്യവും ഇല്ലാത്ത... മാതൃകയാക്കാൻ ഒന്നുമില്ലാത്ത... ചിലർ...!! അവരെ  പരിചയപ്പെട്ടതിൽ നമ്മുക്ക് സ്വയം അറപ്പ് തോന്നറുണ്ട് ..!! അവരോടൊപ്പം നമ്മൾ  നഷ്ടപ്പെടുത്തിയ സമയത്തെയും അവർക്ക് വേണ്ടി പാഴാക്കിയ നമ്മുടെ ഊർജത്തെയും നഷ്ട്ടബോധത്തോടെ മാത്രമേ ഓർക്കാൻ സാധിക്കൂ...!! ഏറ്റവും മോശമായ ഭർത്താവ്... ഏറ്റവും മോശമായ  കാമുകി... ഏറ്റവും മോശമായ ഒരച്ഛൻ.. ഏറ്റവും മോശമായ ഒരു സുഹൃത്ത്...!! സ്വന്തം അച്ഛന്റെ ഫോൺ നമ്പർ ATM എന്ന്  ഫോണിൽ സേവ് ചെയ്ത മകൾ...!! ഭാര്യ ഉള്ളപ്പോൾ തന്നെ പണത്തിനുവേണ്ടി വേണ്ടി വേറെയും സ്ത്രീകളെ ഭാര്യമാരാക്കിയ ഭർത്താവ്... ഭർത്താവ് ഉള്ളപ്പോൾ തന്നെ ഒരേ സമയം പല കാമുകൻമാരെ രസിപ്പിച്ചിരുന്ന ഭാര്യ... കൂട്ടുകാരന്റെ കാമുകിയെ വളക്കാൻ ശ്രമിച്ച സുഹൃത്ത്... സഹോദരനെ പോലെ കണ്ടൊരാളെ സാമ്പത്തികമായി ചൂഷണം ചെയ്ത സഹപ്രവർത്തകൻ... വീണ് പോകുമ്പോൾ ഒറ്റപ്പെടുത്തുന്ന ബന്ധുക്കൾ...!! ഇവരെയൊക്കെ പരിചയപ്പെടേണ്ടി വന്നതോർത്ത്‌ സങ്കടം തോന്നിയിട്ടുണ്ട്...!! എങ്കിലും... ചിലപ്പോഴൊക്കെ അവരും നമ്മളെ ചിലത് പഠിപ്പിക്കുന്നുണ്...

lekha (09/11/2026)

അതിജീവനം എന്നെ വാക്ക് മനോഹരമാണ്... ഒരേ സമയം പ്രകൃതിയോടും മനുഷ്യനോടും ഏറെ ചേർന്നുനിൽക്കുന്ന ഒരവസ്ഥയാണ്..!! നശിച്ചുപോയതിനെ വളർത്താനും  വീണ് പോയ മനുഷ്യനെ വീണ്ടും മുന്നോട്ട് നയിക്കുവാനും സഹായിക്കുന്ന ഒരു മാന്ത്രിക സ്പർശനമാണ് അതിജീവനം..!! തനിയെ സാധിക്കാതെ വരുമ്പോൾ... കൈപിടിച്ച് ഉയർത്താൻ  പ്രപഞ്ചം ചിലരെ ബാക്കി വെയ്ക്കും...!! ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്... തിരിച്ചൊന്നും ആഗ്രഹിക്കാതെ  അവർ നമ്മുടെ ജീവിതത്തിലോട്ട് കടന്ന് വരും... നമ്മളെ അശ്വസിപ്പിക്കും... നഷ്ടപെട്ട ആത്മവിശ്വാസം വീണ്ടെടുക്കാൻ നമ്മെ സഹായിക്കും... ദൈവത്തിന്റെ ഒരു ചാരനെപോലെ...!! എനിക്കും... എന്റെ മുറിവ് ഉണക്കാനും... മുന്നോട്ട് നയിക്കാനും... കൈ പിടിച്ചു നടത്താനും.. ദൈവത്തിന്റെ ഒരു അദൃശ്യ കരമായൊരാൾ ഉണ്ടായിയിരുന്നു... എന്റെ അതിജീവന ത്തിന്റെ ശിൽപ്പി...!! നേരിട്ട് കണ്ടില്ലെങ്കിലും.. കാണില്ലെങ്കിലും... ഇന്നും എന്റെ ഫോണിൽ  My Mentor എന്ന് ഞാൻ സേവ് ചെയ്ത... ഇനിയൊരിക്കലും  മറക്കാൻ സാധിക്കാത്ത വലിയൊരു സഹായം ചെയ്ത  എന്റെ  അഭ്യുദയകാംക്ഷി...!! ഇന്ന് എന്റെ ജീവിതത്തിൽ ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നത് ആ ഒരാളോടാണ്.....

നെവിൻ പറഞ്ഞ വാക്കുകൾ (07/11/2026)

ഈ അടുത്തിടെ ആത്മഹത്യ ചെയ്ത ഒരാധ്യാപകനെ കുറിച്ച് ഞാൻ എഴുതിയപ്പോൾ എന്റെ ഒരു അടുത്ത സുഹൃത്തും എനിക്ക് ഒരനിയനെപോലെയുള്ള ഒരാൾ എന്നോട് ചോദിച്ചു... "എന്താ നിങ്ങൾ അധ്യാപകർക്ക് ഒക്കെ ഇങ്ങനെ സംഭവിക്കുന്നത് എന്ന്... താനും ഇതേ അവസ്ഥയിലാണല്ലോ.. ഭയങ്കര വിഷാദത്തിൽ ആണല്ലോ.. ചേട്ടനെയും ഒരു പെണ്ണ് ചതിച്ചുപോയി... മാഷിനും കുട്ടികളെ ഭയങ്കര ഇഷ്ട്ടമോക്കെയാണല്ലോ എന്ന്... " ആ ചോദ്യം എന്നെ ചിന്തിപ്പിച്ചു...!! ഞാൻ പറഞ്ഞു... "ഇന്നത്തെ കാലത്ത് കുട്ടികളെ ഒരുപാട് ചേർത്ത്പിടിക്കേണ്ട കാലമാണ്... പല കുടുംബങ്ങളിലും പ്രശ്നങ്ങൾ സാധാരണയാണ്.. മിക്കവാറും കുടുംബങ്ങളിലെ കുട്ടികൾക്ക് സങ്കടങ്ങളുണ്ട്... സ്നേഹിക്കപ്പെടാത്തതിന്റെ.. കരുതൽ കിട്ടാത്തതിന്റെ... അവരെയൊന്ന് കേൾക്കാൻ ആരുമില്ലാത്തതിന്റെ...!! പലപ്പോഴും മാതാപിതാക്കളുടെ തിരക്കുകൾ കാരണം... അവരുടെ ജോലിയുടെ സമ്മർദ്ദം കാരണം... എല്ലാരും ഉണ്ടായിട്ടും ഒറ്റപ്പെടൽ അനുഭവിക്കുന്ന കുഞ്ഞുങ്ങൾ..!! ചിലപ്പോഴൊക്കെ broken family യുടെ ഇരകളായ കുട്ടികൾ... അമ്മ ഉപേക്ഷിച്ചു പോയത്.. അച്ഛന് വേണ്ടാത്തത്.. ആർക്കൊക്കെയോ ബാധ്യതയായവർ... എന്റെ സ്വന്തം മക്കളെ പോലെ..!! ഒരുപാട് ശ്രദ്ധവേണ്ട കുഞ്ഞു...

അധ്യാപകൻ (07/11/2026)

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ജോഷ്മിൻ എന്ന അധ്യാപകന്റെ ഹൃദയസ്പർശിയായ ഒരു അവസാന വീഡിയോ ഇന്നലെ കാണാൻ ഇടയായി..!! കേവലം 36 വയസ്സ് മാത്രം പ്രായമുള്ള ഒരു ഒരു യുവാവ്..!! അതും തന്റെ കുട്ടികളോട് മാത്രമായി യാത്ര ചോദിക്കുന്ന... താൻ ചെയ്യാൻ പോകുന്ന തെറ്റ് കുട്ടികൾ ഒരിക്കലും പിന്തുടരരുത് എന്ന് അഭ്യർത്ഥിക്കുന്ന ഒരാധ്യാപകൻ...!! അദ്ദേഹത്തിന്റെ പോസ്റ്റുകൾ മുഴുവൻ മോട്ടിവേഷൻ വീഡിയോസ് ആണ്... സ്നേഹിച്ചവൾ ചതിച്ചപ്പോൾ... ഉപേക്ഷിച്ചു പോയപ്പോൾ സ്വയം ജീവനൊടുക്കേണ്ടി  വന്നൊരാൾ...!! ആ പോസ്റ്റിന് താഴെയും തെറി കമന്റുകൾ കൊണ്ട് അഭിഷേകം നടത്തുന്ന ഓൺലൈൻ പൗരന്മാർ...!! ഇതിന് മുന്പും എന്റേതല്ലാത്ത അനുഭവത്തെ കുറിച്ച് ഞാൻ രണ്ട് തവണ എഴുതിയത്   ആത്മഹത്യ ചെയ്ത വ്യക്തികളെ കുറിച്ചായിരുന്നു ദീപക്കിനെകുറിച്ചും dr റോയിയെക്കുറിച്ചും...!! പലപ്പോഴും ഒരു നിമിഷത്തെ ചിന്തകളാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്... ചിലപ്പോഴൊക്കെ... ചേർത്ത് നിർത്താനും കേൾക്കാനും ഒരാൾ ഉള്ളത് കൊണ്ട് മാത്രാണ് പലരും ഇന്ന്‌ ജീവനോടെ അവശേഷിക്കുന്നത്...!! ഒരുപാട് കുട്ടികൾക്കും മാതാപിതാക്കൾക്കും മോട്ടിവേഷൻ കൊടുക്കാറുണ്ടായിരുന്ന ഒരാധ്യാപകനെ എനിക്ക് പരിച...

My Mentor (05/11/2026)

എന്റെ ജീവിതത്തിലെ മൂന്ന് വർഷങ്ങൾ ഒരിക്കലും മറക്കാൻ സാധിക്കാത്തവയാണ്... ഞാൻ എത്രയേറെ ശ്രമിച്ചിട്ടും...!! എല്ലാം മുറിപ്പാടുകളാണ്... മുറിവുകൾ മാത്രമേ മറയുന്നുള്ളു... മുറിപ്പാടുകൾ എന്നും അവശേഷിക്കുന്നു എന്ന് പണ്ടാരോ പറഞ്ഞത് പോലെ...!! 2017... ആദ്യമായി കുടുംബജീവിതത്തിൽ വിള്ളൽ വീണ വർഷം... പിന്നീട് മൂന്ന് വർഷം ജീവിതമൊരു യുദ്ധഭൂമിയായിരുന്നു...!! 2020... ഒരേ സമയം ശരീരത്തെ അസുഖവും... ജീവിതത്തെ ഒരു വേർപാടും  മുറിവേൽപ്പിച്ച വർഷം...!! 2026... ജീവനെക്കാളും ഞാൻ സ്നേഹിച്ചൊരാൾ... ഹൃദയത്തിൽ ചതിയുടെ  കത്തി കുത്തിയിറക്കിയ വർഷം... ഒരേ സമയം എന്നോടും മറ്റ് പലരോടും സ്നേഹം അഭിനയിക്കുവായിരുന്നുവെന്ന്എനിക്ക് തിരിച്ചറിവ് തന്ന  വർഷം...!! ഇനിയൊരാളെയും സ്നേഹിക്കാതിരിക്കാനും ... ജീവിതത്തിൽ ഒരിക്കലും സ്ത്രിയെ വിശ്വസിക്കരുത് എന്നും  പഠിപ്പിച്ച വർഷം...!! എങ്കിലും  2026 എനിക്ക് ഏറ്റവും പ്രീയപെട്ടതാണ്...!! നമ്മെ അർഹിക്കാത്തവരെ ഈ പ്രപഞ്ചം നമ്മിൽ നിന്ന്  നിന്നും ആകറ്റുമെന്ന് എനിക്ക് മനസ്സിലാക്കി തന്ന വർഷം...!! ഞാൻ ഒരുപാട് സ്നേഹിച്ചൊരാൾ  എന്നെ ചതിച്ചതോർത്ത്  പല തവണ നെഞ്ച് പൊട്ടികരഞ്ഞ വർഷ...