ക്യാൻസർ..(20/02/2026)
“തനിക്ക് ക്യാൻസറാണ്.... താൻ ചത്തു പോയാൽ തന്റെ മക്കൾ എനിക്ക് ബാധ്യതയാവും.... അത് കൊണ്ട് എനിക്ക് തന്നെ കല്യാണം കഴിക്കാൻ വേണ്ട... എനിക്ക് UK യ്ക്ക് പോകണം..!! ഈ അഞ്ച് വർഷം എന്നെ കൊണ്ട് നടന്നതിന് കാശ് വല്ലതും വേണേൽ എന്റെ ആക്സിഡന്റിന്റെ ഇൻഷുറൻസ് പൈസ കിട്ടുമ്പോൾ തരാം...!! എന്റെ പഴയ ഭർത്താവിന് അവിടെ UK യിൽ ഭാര്യയും രണ്ട് മക്കളും ഉണ്ടെങ്കിലും എന്നെ രണ്ടാം ഭാര്യയായി മറ്റൊരു ഫ്ലാറ്റിൽ താമസിപ്പിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്... അത് കൊണ്ട് എനിക്ക് UK യ്ക്ക് പോകണം.... ജീവിതം ആസ്വദിക്കണം “ ജീവിതത്തിൽ ഏറ്റവും വേദനിപ്പിച്ച വാക്കുകളായിരുന്നു അതെങ്കിലും എനിക്ക് അതൊരു തിരിച്ചറിവ് ആയിരുന്നു..!! ഈ ലോകത്ത് ആത്മാർത്ഥ സ്നേഹത്തിന് ഒരു വിലയുമില്ലെന്ന് ഞാൻ മനസ്സിലാക്കിയ തിരിച്ചറിവ്..!! എങ്കിലും ഞാൻ ഒരുപാട് സ്നേഹിച്ചു പോയത് കൊണ്ട്... വെറുപ്പ് തോന്നുന്നില്ല....!! അവൾ ആഗ്രഹിക്കുന്ന ഒരു ജീവിതം തന്നെ അവൾക്ക് കിട്ടട്ടെ...!! ഈ അഞ്ച് വർഷവും എന്റെ കാമുകിയായും ഭാര്യയായും കൂട്ടുകാരിയായും അവൾ മാത്രമായിരുന്നു എനിക്ക് എന്റെ ലോകം...!! ആഗ്രഹിച്ചതൊക്കെ ഞാൻ സാധിച്ചു കൊടുത്തു... യാത്ര കൊണ്ടുപോകുവാൻ ഇനി സ്ഥലങ...