Posts

Showing posts from October, 2022

second check up.. (28/10/2022)

വയ്യാത്ത കാലുമായി വീണ്ടും ഒരു കൂട്ടിരിപ്പ് കാരിയായി എന്നോടൊപ്പം ഹോസ്പിറ്റലിൽ..!! ഇന്ന്‌ വീണ്ടും പോകുന്നു... രണ്ടാഴ്ച മുൻപ് തന്ന മരുന്ന് കാറിൽ അവശേഷിക്കുന്നു... കഴിച്ചില്ല...!! പലപ്പോഴും മറന്നു പോയി.. അല്ലാത്തപ്പോൾ ബോധം ഇല്ലായിരുന്നു...!! ഇന്ന്‌ പോലും ഹോസ്പിറ്റലിൽ പോകണം എന്ന് ആഗ്രഹിച്ചില്ല.. അവളുടെ നിർബന്ധം കൊണ്ട് പോകുന്നു...!! ഡോക്ടർ പറയുന്നത് കേൾക്കാൻ തന്നെ പേടി..!! പാതി മയക്കത്തിൽ കേട്ടത് മറന്നിട്ടില്ല...!! ഇനിയും ഒന്നും താങ്ങാൻ വയ്യ.. കിടന്നു പോവാതെ കുറച്ചു നാൾ കൂടി...!! അത്‌ മാത്രം സ്വപ്നം...!!!

happy bday dear... (26/10/2022)

ചിലരുടെ കടന്ന് വരവ് അങ്ങനെയാണ്...!! നടന്ന് അകന്നിട്ടും മായാതെ അവശേഷിക്കുന്ന ചില കാൽ പാടുകൾ പോലെ...!! അവളും അങ്ങനെയായിരുന്നു... ഒരുപാട് പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളുമായി കടന്നു പോയ രണ്ട് വർഷങ്ങൾ..!! കേവലം ഒരു facebook ഫ്രണ്ടായി തുടങ്ങി... വീട്ടുകാരുടെയും മക്കളുടെയും പ്രീയപെട്ടവളായി മാറിയ രണ്ട് വർഷങ്ങൾ...!! കൊച്ചിന് ഉടുപ്പെടുക്കാനും കറങ്ങി നടക്കാനുമായി കൂടിയ സൗഹൃദം... പിന്നീട്പ്പോഴോ വളർന്നു പന്തലിച്ചു...!! എന്തിനും ഏതിനും കൂടെ നിൽക്കുന്ന... എന്തും പങ്ക് വെയ്ക്കാവുന്ന.... ഏത് സമയത്തും വിളിക്കാവുന്ന.. കാണാൻ ആഗ്രഹിക്കുമ്പോൾ തന്നെ ഓടി വരുന്ന പ്രീയപെട്ടവളായി മാറി..!! ഒരുപാട് പ്രാർത്ഥനയും ഭക്തിയും ഉള്ള ഒരാൾ..!! എല്ലാരും ഇഷ്ടപെടുന്ന കൂട്ടുകാരി...!! ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്ന് പോയെങ്കിലും പിടിച്ചു നിൽക്കുന്ന... തോൽക്കാത്ത... പിന്മാറാത്ത... അതിജീവിത...!!! ഇനിയുള്ള ചെറിയ യാത്രകളിലും വലിയ സന്തോഷങ്ങളിലും കൂടെ ഉണ്ടാവാണേ...!! ആയുസും ആരോഗ്യവും എന്നും ഉണ്ടായിരിക്കട്ടെ... പ്രീയപെട്ടവളെ...!!! Happy Bday My Dear...!!!

കൊഴിഞ്ഞു പോയ സ്വപ്നം.. (25/10/2022)

പ്രതീക്ഷകൾ ആയിരുന്നു മനസ്സ് മുഴുവൻ...!! ഉറപ്പായിരുന്നു വിജയിക്കുമെന്ന്...!! എന്നിട്ടും ഞാൻ തോറ്റു പോയി.. വിശ്വസിച്ചവർ തന്നെ തോൽപ്പിച്ചു... തോല്പിക്കാൻ ആവോളം ശ്രമിച്ചു...!! ഒരു വർഷം പൂർത്തിയാവുന്ന ഇന്ന്‌ അത്‌ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു...!! നഷ്ടങ്ങൾ അന്നും ഇന്നും എനിക്ക് മാത്രം...!! ബാധ്യതകൾ എന്റെ തോളിൽ മാത്രം...!! പരാതി പറയാനോ... സങ്കടം പങ്ക് വെയ്ക്കാനോ ആരുമില്ല...!! സഹിക്കുക എല്ലാം... ഒറ്റയ്ക്ക് തന്നെ... ഇനിയാരോടും സ്നേഹവും കടപ്പാടും കാണിക്കരുത് എന്ന് എനിക്കിത് തിരിച്ചറിവ് നൽകുന്നു..!! ഒരു വർഷം പോലും പൂർത്തിയാക്കാൻ സാധിക്കാതെ... നേട്ടങ്ങൾ ഒന്നും പറയാനില്ലാതെ... കൊട്ടിയടക്കപ്പെട്ടു... ഇനിയും പഠിക്കാതെ... മനസിലാക്കാതെ... അടുത്ത പണി മേടിക്കാൻ ഞാൻ കാത്തിരുന്നു... വീണ്ടും ഒരു കാത്തിരുപ്പ്...!!

വിങ്ങൽ... (24/10/2022)

ചില നഷ്ടങ്ങൾ ഒരിക്കലും തിരിച്ചു കിട്ടാത്തവയാണ്..!! വിശ്വാസവും അങ്ങനെ തന്നെ.. ഒരിക്കൽ നഷ്ടമായി കഴിഞ്ഞാൽ പിന്നീടൊരിക്കലും വീണ്ടെടുക്കാൻ സാധിക്കില്ല...!! എന്റെ നഷ്ടങ്ങളിൽ ഒന്ന് കൂടി...!! ഏറ്റവും മോശമായി പോയ... ഒരു പാഴ് ജന്മം ആണ് ഞാൻ..!! മറ്റുള്ളവരെ വെറുപ്പിച്ചു... ഏച്ച് കെട്ടിയ സന്തോഷം അഭിനയിച്ചു... സ്വയം ഹാപ്പിയാണ് എന്ന് കാണിക്കാൻ മാത്രം കുറെ ചിത്രങ്ങൾ..!! സ്വസ്ഥത എന്തെന്ന് അറിഞ്ഞിട്ട് നാളുകൾ ആവുന്നു... കൂടെ കൂടുന്നവർക്കും ഞാൻ വേദന മാത്രമേ കൊടുത്തുള്ളൂ... കൂട്ട് ഉണ്ടായവർക്കും ഞാൻ ഒരു പ്രശ്നം ആണെന്നുള്ള തിരിച്ചറിവ് ഉണ്ടായിരിക്കുന്നു... തിരിച്ചു നടക്കേണ്ട സമയം ആയി കഴിഞ്ഞു...!! ഒറ്റയ്ക്ക് ആണ് ജീവിതം എന്ന് സ്വയം പഠിപ്പിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷം ആവുന്നു...!! മടുത്തു... എല്ലാം... അഭിനയിച്ചും... മറ്റുള്ളവരെ കാണിച്ചും...

അനിശ്ചിതത്വം... (23/10/2022)

ഒരു സ്വപ്നം കൂടി പൊഴിയുമ്പോൾ ജീവിതം കൂടുതൽ വിസ്മയം ആവുന്നു...!! ചില സ്വപ്നങ്ങൾക്കും സന്തോഷങ്ങൾക്കും രണ്ട് ദിവസത്തെ ആയുസേ ദൈവം കൊടുക്കാറുള്ളു...!! പൊള്ളായായ കുറെ വാക്കുകളും... ചിരിച്ചു കാട്ടുന്ന മുഖങ്ങളും...!! എല്ലാവരെയും വിൽക്കുന്നവർക്ക് എന്തും ആവാം.... ആരെയും പട്ടിയാക്കാം.. അവർക്ക് കുട പിടിച്ചവരും സ്തുതി പാടിയവരും എന്നും അവരുടെ പ്രീതിക്ക് വേണ്ടി പഞ്ച പുച്ഛമടക്കി വഴിയിൽ കാത്ത് നിൽക്കും...!! തനിയെ നടന്ന വഴികളിൽ കൂട്ട് വന്ന് കൂട്ടായി മാറിയവർ തിരിഞ്ഞു നടക്കുന്നു... ഒന്നും നഷ്ടപ്പെടുത്താൻ ആവാതെ... ആരെയും കളയാനാവാതെ...!! വാക്ക് പറഞ്ഞതും കൂടെ നിൽക്കാമെന്ന് ഏറ്റതും അവരുടെ ഡയറിയിൽ രേഖപെടുത്തിയിട്ടില്ലാത്ത താളുകൾ...!!! ഒരിക്കൽ കൂടി എവിടെയോ തേപ്പ് കിട്ടി എന്ന് മാത്രം ഓർപ്പിച്ചു കൊണ്ട് ഞാൻ നിർത്തുന്നു...!! എല്ലരും കൂടി ചേർന്നു എന്നെ പറ്റിക്കുവായിരുന്നു എന്ന് ഇന്ന്‌ മാത്രം മനസിലായി..!! ആർക്കും ആരെയും എനിക്ക് വേണ്ടി നഷ്ടപ്പെടുത്താൻ തോന്നിയില്ല...

ഡയറി.... (20/10/2022)

എന്റെ സങ്കടങ്ങൾ മാത്രാണ് ഞാൻ ഇവിടെ കുറിക്കുന്നത്... അതൊരിക്കലും മറ്റുള്ളവരുടെ സഹതാപത്തിനു വേണ്ടിയല്ല.. സഹതാപം കൊണ്ട് ഒരു പ്രശനവും നാളിതുവരെ പരിഹരിച്ചിട്ടില്ല...!! തോന്നലുകൾ മാത്രമായിരുന്നു ചിലപ്പോഴൊക്കെ എഴുത്തുകൾ... പിന്നീട്പ്പോഴോ ആഗ്രഹങ്ങൾ എഴുത്തായി ജനിച്ചു... സ്വപ്‌നങ്ങൾ വരികളായി മാറി... എല്ലാത്തിലും ഞാൻ ജീവിച്ചു... ഞാൻ എന്ന പുസ്തകമായി ഈ ബ്ലോഗും മാറി...!! ആർക്കും വായിക്കാവുന്ന... വിരസമായി മറിച്ചു നോക്കാവുന്ന ഒരു മാസികയായി ഞാൻ മാറി...!! വലിച്ചെറിഞ്ഞപ്പെട്ടപ്പോഴും കീറി കളഞ്ഞപ്പോഴും എന്നിലെ താളുകൾ നശിച്ചില്ല... അതിലെ വരികൾ മരിച്ചില്ല...!! ആ എഴുത്തിലെ വരികൾക്ക് ജീവനില്ലായിരുന്നു എന്ന് ഇന്ന്‌ ഞാൻ തിരിച്ചറിഞ്ഞു... എഴുതിയതൊന്നും ആരിലും ഒന്നും അവശേഷിപ്പിച്ചില്ല... ആരിലും ആഴത്തിൽ പതിഞ്ഞില്ല എന്ന് ഇപ്പൊ മാത്രം അറിഞ്ഞു...!! അലസമായി കണ്ണോടിച്ചു മറക്കാൻ ഉള്ളവ മാത്രമായിരുന്നു അതിലെ ഓരോ വരികളും...!! എന്റെ ചോര കൊണ്ട് എഴുതിയതാണെന്നും... എന്റെ കണ്ണീരിന്റെ കയ്പ്പും സങ്കടങ്ങളുടെ ചുവയും അവയ്ക്ക് ഉണ്ടെന്ന് മനസിലാക്കാൻ ഒരാള് പോലും എനിക്ക് ഉണ്ടായിരുന്നില്ല എന്ന് ഇന്ന്‌ ഞാൻ മനസിലാക്കുന്നു...! ഒന്നു മിണ്ടാൻ ക...

മനസിലാക്കൽ... (13/10/2022)

മനസിലാക്കൽ ഒരു കലയാണ്...!! എല്ലാർക്കും എല്ലാരേയും മനസിലാവില്ല...!! കുറ്റപ്പെടുത്താനും ആരോപിക്കാനും എല്ലാർക്കും സാധിക്കും...!! ഉള്ളു തുറന്ന് പറഞ്ഞാലും... ചങ്ക് പറിച്ചു കാട്ടിയാലും ചിലർക്ക് മനസിലാവില്ല...!! അവർക്ക് ഇഷ്ട്ടമുള്ളത് മാത്രം വിശ്വസിക്കും... സ്വീകരിക്കും...!! കൂടെയുള്ളവനെ മനസിലാക്കാൻ മാത്രം സാധിക്കില്ല..!! മുൻവിധിയോടെ പെരുമാറാൻ ആർക്കും പറ്റും... തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ഞാൻ നേരിടും...!! തെറ്റ് ചെയ്യുന്ന നിമിഷം ഞാൻ തിരിഞ്ഞു നടക്കും...!! എന്നിലേയ്ക്ക് മാത്രം...!! ഇനി ഒരു തിരിച്ചു പോക്ക് ആരിലേയ്ക്കും ഉണ്ടാവില്ല...!! ആരെയും ഭയന്നിട്ടല്ല... സ്വയം വേണ്ടെന്ന് വെയ്ക്കുന്നു...!! ഒറ്റയ്ക്ക് അനുഭവിക്കുന്നതാണ് നല്ലതെന്ന് തോന്നിയത് കൊണ്ട്.. അനുഭവിക്കാൻ ഒരുപാട് ബാക്കി കിടക്കുന്നത് കൊണ്ട്... ഞാൻ ഇനി എന്നും ഒറ്റയ്ക്ക് തന്നെ...!! കൂട്ടും കൂട്ടുകാരും ഇനി ഉണ്ടാവില്ല... എനിക്ക് ഞാൻ മതി.. പിന്നെ എന്റെ കാമുകിയും..!! ഉറക്കമില്ലാത്ത രാത്രികളിൽ എന്നെ ഉറക്കാൻ അവളുണ്ടാവണം... ഇനിയെന്നും...!!! ഇന്നും...!!!

ഹോസ്പിറ്റലിൽ... (09/10/2022)

2020 ഒക്ടോബർ 30 നു ആയിരുന്നു എന്റെ സർജറി...!! രണ്ട് വർഷം പിന്നിടുമ്പോൾ... ഹോസ്പിറ്റലിന്റെ പടി കാണാതെയും പോകാതെയും ഇരുന്ന രണ്ട് വർഷങ്ങൾ..!! പലരും പലപ്പോഴും ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞു.. പുറകെ നടന്നു നിർബന്ധിച്ചു... പക്ഷേ പോയില്ല..!! കൂടെ വരാൻ ഒരാള് വേണമായിരുന്നു... ബാധ്യതയാവാത്ത... കടപ്പാടിന്റെ പേര് പറഞ്ഞു ശല്യം ചെയ്യാത്ത ഒരാൾ..!! ഇന്നാണ് അങ്ങനെ ഒരാൾ വന്നത്... അല്ലെങ്കിൽ... എന്റെ കൂടെ വരണമെന്ന് വാശി പിടിച്ചു വന്നത് ..!!! കരിയിലയും മണ്ണാങ്കട്ടയും പോലെ രണ്ട് പേര്...!! പേടിച്ചു കൊണ്ടാണ് ഒരാഴ്ച്ചയായി ജീവിക്കുന്നത്... നല്ല വേദനയായിരുന്നു... ആരോടും പറഞ്ഞില്ല... അങ്ങനെ പറയാൻ ആരും ഉണ്ടായിരുന്നില്ല... സഹിച്ചു... പറ്റുവോളം...!! മരുന്ന് ഉണ്ടേലും വേദനക്ക് കുറവില്ല...!! എന്താണ്‌ എന്ന് അറിയില്ല.. ഇതൊരു തുടക്കമാവാം.. ഇനിയങ്ങോട്ട്....!! ഹോസ്പിറ്റലിൽ കയറി ഇറങ്ങുന്ന വരും ദിവസങ്ങൾ... ഒരു തവണ വരുന്നവർ പിന്നീട് കൂടെ വരാൻ സാധ്യതയില്ല... അത്ര മടുപ്പാണ്...!! അങ്ങനെ ഒരാൾ എനിക്കും ഉണ്ടാവില്ല...!! എല്ലാം എത്രയും പെട്ടെന്ന് അവസാനിക്കട്ടെ... അത്‌ മാത്രം പ്രാർത്ഥന...!!!

തനിച്ചാക്കി പോവാൻ... (10/10/2022)

ചിലപ്പോൾ തോന്നും ഒന്നും വേണ്ടായിരുന്നു എന്ന്... എല്ലാം സഹിച്ചു മുന്നോട്ട് പോയാൽ മതിയായിരുന്നു... ആരും ഒന്നും അറിയാത്ത പോലെ...!! പക്ഷേ സാധിച്ചില്ല... ഞാൻ പൊട്ടിതെറിച്ചു പോയി... ചതിക്കപ്പെട്ടപ്പോൾ... അതും ഏറ്റവും പ്രീയപെട്ടവർ തന്നെ മറുഭാഗം വന്നപ്പോൾ.. ഏറ്റുമുട്ടാനോ പകരം ചോദിക്കാനോ പറ്റിയില്ല..!! തകർന്ന് പോയി... മനസ്സ് തളർന്നു പോയി... ജീവിതം അന്ന് മുതൽ ഇരുട്ടിലായി.. ഒറ്റപെട്ടു പോയി ഞാൻ... ആൾക്കൂട്ടത്തിൽ പോലും... ഇന്ന്‌... തിരിഞ്ഞു നോക്കുമ്പോൾ അവരെല്ലാരും ജയിച്ചിരിക്കുന്നു.. ഒന്നായിരിക്കുന്നു...!! നഷ്ടങ്ങൾ എല്ലാം എനിക്ക് മാത്രം.. ഉറക്കം ഇല്ലാത്ത രാത്രികളും വേദന തിന്നുന്ന ഓർമ്മകളും... എത്ര സ്നേഹിച്ചാലും അടുപ്പം കാണിച്ചാലും രോഗിയെ ആർക്കും വേണ്ട എന്ന് കൂടെ കൂടിയവർ തന്നെ പറഞ്ഞു തരുന്നു... അവരുടെ പെരുമാറ്റങ്ങൾ അടിവരയിട്ട് തെളിയിക്കുന്നു..!! ഉപേക്ഷിച്ചു പോകാൻ ഒരു കാരണം കൂടി അവർക്ക് കിട്ടിയിരിക്കുന്നു...!! ഞാൻ മോശം.. വെറുക്കപെടേണ്ടവൻ... സ്ത്രീവിഷയക്കാരൻ...!! അങ്ങനെ എന്നെ വെറുത്തോളൂ... സൗഭാഗ്യങ്ങൾ ഒന്നും നഷ്ടപെടാതിരിക്കട്ടെ... ആർക്കും..!! ആർക്കും ഒരു ബാധ്യതയായി ജീവിച്ചരിക്കാൻ എന്നെ വിടല്ലേ ദൈവമേ.....

വേദനയും ഉറക്കവും... (10/10/2022)

വേദന കൊണ്ട് പുളയുമ്പോൾ... ഉറങ്ങാനാവാതെ ഭ്രാന്ത് പിടിക്കുമ്പോൾ... ഒന്ന് ആശ്വസിപ്പിക്കുവാൻ... എന്ത് പറ്റി എന്ന് ചോദിക്കുവാൻ... വേദനയുണ്ടോ എന്ന് ചോദിക്കുവാൻ... ഒരാളുണ്ടായിരുന്നുവെങ്കിൽ...?? ആഗ്രഹിച്ചു പോകുന്നു...!! ആരുമില്ലെങ്കിൽ പോലും... ഇനിയൊരിക്കലും അങ്ങനെ ഒരാൾ ഉണ്ടാവില്ലയെന്ന് അറിഞ്ഞു കൊണ്ടുള്ള ജീവിതമാണ് മടുപ്പ്...!! വേദന സഹിച്ചും ഉറക്കമില്ലാതെയും എഴുന്നേറ്റിരുന്നു മതിയായി...!! ഇത്രയും സഹിക്കാൻ എനിക്ക് പറ്റുന്നില്ല... ഞാൻ ഒരു ബാധ്യതയാവുമെന്ന് മനസിലാക്കി ഓടി പോയവർ ആണ് ഭാഗ്യവതി...!! സൗഹൃദം നടിച്ചു കൂടെ കൂടിയവർക്കും വേദന മനസിലായപ്പോൾ പതിയെ ഒഴിവാക്കി തുടങ്ങി ... ബാധ്യത ആണെന്ന് ഓർത്തപ്പോൾ... തിരിച്ചറിഞ്ഞപ്പോൾ... പിന്നീട് അങ്ങോട്ട് ആരോപണങ്ങൾ മാത്രം... കുറ്റപ്പെടുത്തൽ... സ്വയം ഞാൻ ഒഴിഞ്ഞു മാറാൻ വേണ്ടി മാത്രം...!! സമയം 3.23....!! വേദന കൊണ്ട് കിടക്കാൻ സാധിക്കുന്നില്ല... എല്ലാരും ഉറങ്ങുമ്പോൾ... കൂടെ ഒരാൾ ഇല്ലാതെ... ഒരു ഗ്ലാസ്‌ വെള്ളം എടുത്തു തരാൻ ആരുമില്ലാത്ത അവസ്ഥ ദയനീയം തന്നെ...!! വേദന... അത്‌ ഞാൻ അനുഭവിച്ചു തന്നെ തീർക്കണം...!! അതും ഒറ്റയ്ക്ക്...!! പങ്ക് വെയ്ക്കാനോ ആശ്വസിപ്പിക്കാനോ ഒരാളുപോലും...

പൂർത്തിയാക്കൽ .. (09/10/2022)

ഒറ്റയ്ക്ക് ആയി പോയി എന്നതാണ് എന്റെ ഏറ്റവും വലിയ തിരിച്ചറിവ്..!! ആരെ ചേർത്തു പിടിച്ചാലും ഇനിയൊരിക്കലും ഒരു ജീവിതം ഉണ്ടാവില്ല എന്ന തിരിച്ചറിവ്...!! സന്തോഷങ്ങൾ മാത്രമേ പങ്ക് വെയ്ക്കാവൂ എന്ന തിരിച്ചറിവ്..!! രണ്ട് മണിക്കും ഉറക്കത്തിനു വേണ്ടാതെ കണ്ണും മിഴിച്ചു കിടക്കുമ്പോഴാണ് പലതും തിരിച്ചറിയുന്നത്...!! ആശ്വസിപ്പിക്കാനോ ഉറങ്ങാതെ കൂട്ടിരിക്കാനോ ആരുമുണ്ടാവില്ല എന്ന് തിരിച്ചറിയുന്നത്...!! എന്റെ ദുഃഖം എന്റെ മാത്രമാണെന്നും... എന്റെ വേദന ഞാൻ തന്നെ സഹിക്കണമെന്നും തിരിച്ചറിയുന്നത്...!! നേരം വെളുക്കുമ്പോൾ തിരക്കിട്ട് ഹോസ്പിറ്റലിൽ പോകണം...!! ടെസ്റ്റുകൾ നടത്തണം...!! ഒരുപാട് കാര്യങ്ങൾ ചെയ്യണം...!! ഒരു തവണ കൂട്ടുവരുന്നവരെ രണ്ടാം തവണ വിളിച്ചാൽ മുഖം തിരിക്കും ... ഒഴിവു കഴിവുകൾ പറഞ്ഞു മാറി നിൽക്കും...!! നാളെ വരുന്നവർ മറ്റന്നാൾ എനിക്കെതിരെ ആവും... അവർക്ക് ഞാൻ ഒരു ബാധ്യതയാവും...!! നാം സ്നേഹിക്കുന്നത് പോലെ... നമ്മളെ സ്നേഹിക്കണം എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ..!! തിരിച്ചു പ്രതീക്ഷിക്കാതെ സ്നേഹിക്കണം... ഇതിപ്പോ ഞാൻ എന്തൊക്കെയോ മുൻകൂട്ടി പ്ലാൻ ചെയ്തു ചെയ്യുന്ന ഒരു കൊടുക്കൽ വാങ്ങൽ പോലെ ആയി...!! ആ കടപ്പാട് പൂർത്...

മാറ്റിവെയ്ക്കൽ.. (07/10/2022)

2020 ഒക്ടോബർ 30 നു ആയിരുന്നു എന്റെ സർജറി...!! രണ്ട് വർഷം ആവുന്നു check up മുടങ്ങിയിട്ട്...!! കീമോ ചെയ്യണം എന്ന് കഴിഞ്ഞ ആഴ്ച ഡോക്ടർ വീണ്ടും പറഞ്ഞു...!! ഒരുപാട് വഴക്കിട്ടു..ഇതുവരെ ചെയ്യാത്ത കൊണ്ട്...!! ഒറ്റയ്ക്ക് ആയത് കൊണ്ട് ആരും അറിഞിട്ടില്ല... ആരോടും പറയാനുമില്ല... ഒന്നിനും വയ്യ...!! ഇന്ന്‌ അടുത്ത ചെക്ക് up date ആയിരുന്നു...!! പോവുന്നില്ല...!! ഒറ്റയ്ക്ക് പോവാൻ തോന്നുന്നില്ല...!! ആരെയും ആശ്രയിക്കാൻ തോന്നുന്നില്ല..അത്ര അടുപ്പം ഉള്ളവർ ആരുമില്ല...!! ഒറ്റയ്ക്ക് ആയി പോയത് പോലെ...!!! വീണുപോകുമ്പോൾ കൂടെ ആരുമില്ലാത്ത അവസ്ഥ ഭീകരമാണ്...!! പറ്റുന്നത് പോലെ കൂടെ നിൽക്കണം... താങ്ങായി... തണലായി...!! ഒറ്റയ്ക്ക് ആയി പോകുന്നത് സങ്കടമാണ്... ഒരുപാട് അനുഭവിച്ചു ഞാനും..!! കൂടെ ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ എന്റെ ട്രീറ്റ്മെന്റ് മുടങ്ങില്ലായിരുന്നു..!! അങ്ങനെ ഒരാളെ കിട്ടുന്നതു ഭാഗ്യമാണ്... എനിക്ക് അതൊരിക്കലും വിധിച്ചിട്ടില്ല... ഞാൻ എന്നും എന്റെ പ്രശ്നങ്ങളിൽ ഒറ്റയ്ക്ക് തന്നെ..!! എന്നെങ്കിലും... ആരെങ്കിലും... ഉണ്ടാവുമെങ്കിൽ പോകും... എന്റെ check up നു... അതുവരെ ജീവച്ചിരുന്നാൽ... എത്ര വേദന സഹിച്ചാലും... എന്തൊക്കെ സംഭവ...

normally... (06/10/2022)

നോർമൽ ആയി ജീവിക്കാൻ കൊതിയാവുന്നു.. മറ്റുള്ളവരെ കാണിച്ചും കാണിപ്പിച്ചും മടുത്തു...!! യാത്രകൾ ചെയ്തും കുടിച്ചും എഴുതിയും മടുത്തു...!! എനിക്കും ജീവിക്കണം നോർമലായി...!! ആരെയും പോലെ...!! ഉണ്ടും ഉറങ്ങിയും ജീവിതം ആസ്വദിക്കണം...!! ഒരിക്കൽ കൂടി... നഷ്ടപെട്ടതോന്നും ഇനി വേണ്ട... ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല.. ഒന്നിൽ നിന്നും തുടങ്ങാൻ ഒന്നും ആഗ്രഹിക്കുന്നില്ല...!! ഉറങ്ങണം... മതിയാവോളം... ആരെയും ശല്യം ചെയ്യാതെ... കൂടെ കിടക്കുന്നവരെ ഉണർത്താതെ...!! ഒന്നിനും പരാതി പറയാതെ... മറുത്തൊരു വാക്ക് ഉരിയാടാതെ... ശല്യം ആവാതെ എനിക്ക് ജീവിക്കണം...!! ബോധത്തോടെ ഉറങ്ങുന്നത് ഒരിക്കൽ മാത്രമാണ്... തനിച്ചാവുമ്പോൾ ഉറക്കം പോലും അറച്ചു നിൽക്കുന്നു... അപരിചിതരെ പോലെ ആവുന്നു ഞാനും അവളും..!! കൂട്ടായി എന്റെ കാമുകി മാത്രം... ഇനി ഒരിക്കലും ചതിക്കില്ല എന്ന് ഉറപ്പുള്ള എന്റെ കാമുകി..!!

സ്വസ്ഥത... (05/10/2022)

ശാന്തമായി ഉറങ്ങാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ലല്ലോ...!! ചുറ്റുമുള്ളവർ ഉറങ്ങുമ്പോൾ... കൂടെ കിടക്കുന്നവർ ഉറങ്ങുമ്പോൾ... ഭ്രാന്ത് പിടിച്ച് എണീറ്റു കാറുമായി പുറത്ത് പോകേണ്ടി വരുന്ന അവസ്ഥ ഭീകരമാണ്...!! അതും പാതി രാത്രിയിൽ...!! ഇനിയൊരിക്കലും ഉറക്കം ഉണ്ടാവില്ല എന്നൊരു തിരിച്ചറിവ് കൂടിയാണ് ഇത്...!! കൂടെയുണ്ടായിട്ടും സ്വസ്ഥത കിട്ടുന്നില്ലെങ്കിൽ... തരുന്നില്ലെങ്കിൽ... ശത്രുവായി കരുതുന്നു എന്ന് തന്നെ മനസിലാക്കണം...!! ഇനിയൊരിക്കലും സ്നേഹിക്കാൻ പറ്റില്ലെന്ന് പറയാതെ പറയുന്നതായി മനസിലാക്കണം... തുറന്നു വിടണം... പറന്ന് പോകാൻ... തിരികെ വരില്ലെന്ന് അറിഞ്ഞു കൊണ്ട് കൊണ്ട് തന്നെ പറന്ന് പോകാൻ അനുവദിക്കണം...!! മനസ്സ് കൊണ്ടല്ല കൂടെ നിൽക്കുന്നത് എന്ന് തിരിച്ചറിയണം... എങ്ങോ തോന്നിയ കടപ്പാട് കൊണ്ട് മാത്രം സഹിക്കുന്നു എന്ന് ഇനിയെങ്കിലും തിരിച്ചറിയണം...!! ഒരവധിക്കാല സന്തോഷം പോലെ കൂടെ കൂടിയിരിക്കുന്നു... അധിക നാൾ ഉണ്ടാവില്ല... അവധി അവസാനിക്കാറായി... ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു...!! ഒറ്റയ്ക്ക് തന്നെ മുന്നോട്ട് എന്ന് മറക്കാതെ ഇരുന്നത് മാത്രം ബുദ്ധി...!! കൂടെ കൂട്ടാൻ യോഗ്യത ഇല്ലാതെ ഒഴിഞ്ഞു തന്നെ മാറണം...!! കാണിച്ചതൊക്...

ചിലർ... (03/10/2022)

നമ്മളെ കൊണ്ട് എല്ലാരേയും വേണ്ടെന്നു വെയ്പ്പിക്കുന്ന ചിലരുണ്ട്...!! നമ്മുടെ എല്ലാമാണ് എന്ന് അഭിനയിച്ചു കൊണ്ട് നമ്മുക്ക് ആരും ഉണ്ടാവരുതെന്നു വാശിപിടിക്കുന്ന ചിലർ...!! നമ്മുക്ക് വേണ്ടി അവരുടെ ഒരിഷ്ട്ടവും മാറ്റിവെയ്ക്കാൻ നാം പറഞ്ഞില്ലേലും... നമ്മൾ സന്തോഷിക്കരുത് എന്ന് വാശി പിടിക്കുന്ന ചിലർ..,!! ചുറ്റുമുള്ള എല്ലാരും നമ്മളെ കാളും അവർക്ക് വലുതാണ്.. എങ്കിലും നമ്മുക്ക് ആരും ഉണ്ടാവരുത്...!! അങ്ങനെ മാത്രം ചിന്തിക്കുന്ന ചിലർ...!! എല്ലാം ഉപേക്ഷിക്കാനും ഒറ്റപ്പെടാനും സങ്കടപെടാനും നമ്മളെ സഹായിക്കുന്ന ചിലർ...!! ഒന്നും നഷ്ടപ്പെടുത്താതെ... ആരെയും നഷ്ടപ്പെടുത്താതെ.. അഭിനയം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ചിലർ...!! ഒരിക്കലും പാലിക്കാത്ത കുറെ വാക്കുകളും... പൊള്ളയായ കുറെ സത്യങ്ങളും.... ഒരുപാട് രഹസ്യങ്ങളും... മനസ്സ് നിറയെ പ്രതികാരവും കൊണ്ട് നടക്കുന്ന ചിലർ...!! ഇങ്ങനെയൊക്കെ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ നമ്മൾ കൂടെ നിൽക്കുന്നു...!! കോമാളിയാക്കി തട്ടി കളിക്കാൻ കൂടെ നിന്നു കൊടുക്കുന്നു... ചിരിപ്പിക്കുന്നു... സന്തോഷിപ്പിക്കുന്നു...!! അവർ ജയിക്കുന്നു... നമ്മെളെ പറ്റിക്കുന്നു... എന്ന് വിചാരിക്കുന്നു ചിലർ...,...

check up.. (03/10/2022)

നാളെ എന്റെ check up ആണ്...!! രണ്ട് വർഷം ആയി മുടങ്ങി കിടക്കുന്ന എന്റെ ട്രീറ്റ്മെന്റ് നാളെ മിക്കവാറും ആരംഭിക്കും...!! ഒക്ടോബർ 30 ആകുമ്പോൾ എന്റെ സർജറിക്ക് രണ്ട് വയസ്സ്...!! ഞാൻ ക്യാൻസർ രോഗി ആയതിന്റെ രണ്ടാം വാർഷികം.. ഞാൻ ആഘോഷിച്ചു കൊണ്ടിരിക്കുന്നു... ഇപ്പോൾ...!! ഓർക്കാറുണ്ട്... കൂടെ വരാൻ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ... കാശ് ഉണ്ടായിരുന്നു എങ്കിൽ.. ഒരിക്കലും മുടങ്ങാതെ ഞാൻ ചെയ്യാൻ ആഗ്രഹിച്ച എന്റെ ട്രീറ്റ്മെന്റ്...!! നാളെ കൂടെ വരാം എന്ന് പറഞ്ഞവർ കൂടെ ഉണ്ടായാൽ ഞാൻ അഡ്മിറ്റ്‌ ആവും... ഇല്ലെങ്കിൽ ഇത് പോലെ മുന്നോട്ട് പോകും..!! രാത്രി വേദന കൊണ്ട് പുളഞ്ഞു പോകുമ്പോൾ സ്ഥിരമായി കാറിൽ കൊണ്ട് നടക്കുന്ന മദ്യത്തെ പ്രണയിക്കും...!! അതിന്റെ ലഹരിയിൽ ഉറങ്ങി പോകും...!! മൂന്നാലു മണിക്കൂർ ഉറക്കം കിട്ടും... വീണ്ടും പതിവ് പോലെ... വേദന..!! ആരോടും പറയാറില്ല..ആർക്കും ഒരു ബാധ്യത ആവണ്ട...!! ചത്താൽ മതി എന്ന് തോന്നി പോകും... എവിടെയോ ഒരു ഭയം... ജീവിക്കാൻ ഉള്ള കൊതിയല്ല.. നഷ്ടപ്പെട്ടു പോയ ചില സന്തോഷങ്ങൾ ഒരിക്കൽ കൂടി ഒന്ന് ആസ്വാധിക്കണം... കെട്ടിപിടിച്ചു കിടക്കണം... നേരം പുലരുവോളം... മതി മറന്നു...!! അത്‌ മാത്രാണ് നഷ്ടം... അത്‌ മാത്...

തോറ്റു പോയവർ... (02/10/2022)

ഒരിക്കലും ഇനി ആവർത്തിക്കാൻ സാധ്യതയില്ലാത്ത ചില ദിനങ്ങളിലൂടെയാണ് ഞാൻ ജൂൺ 25 മുതൽ കടന്നു പോയി കൊണ്ടിരിക്കുന്നത്...!! സ്വന്തം അല്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ... സ്വന്തമായി തന്നെ കരുതി കൊണ്ട് കൂടെനിൽക്കുന്നു...!! ഒന്നിനും എതിര് പറഞ്ഞിട്ടില്ല.. ഒന്നും മുടക്കിയിട്ടില്ല... എല്ലാം സാധിച്ചു കൊടുത്തു... വാശിയോടെ... നാളെക്ക് മാറ്റിവെയ്ക്കാതെ...!! എല്ലാം കഴിഞ്ഞു കുറ്റം മാത്രമേ തിരിച്ചു കിട്ടൂ എന്ന തിരിച്ചറിവോടെ കൂടെ നിന്നു...!! ഓരോ ദിവസവും കുറ്റവും കുത്തുവാക്കുകളും പരിഹാസങ്ങളും കൂടുന്നതല്ലാതെ ഒരിക്കലും കുറഞ്ഞിട്ടില്ല...!! ഇന്നും പതിവ് പോലെ...!! ഞാൻ എന്നും മോശക്കാരൻ.. വെറുക്കപെടേണ്ടവൻ... ഒറ്റപെടുത്തേണ്ടവൻ... ആർക്കും വേണ്ടാത്തവൻ... ആരുമില്ലാത്തവൻ..!! എവിടെയാണ് ഞാൻ തോറ്റു പോയത് എന്ന് ഇന്നെനിക്ക് മനസിലായിരിക്കുന്നു...!!! ആരെയും വെറുക്കാൻ അറിയില്ല.. തരുന്നത് ഒക്കെയും വാങ്ങി കൂട്ടി കൊണ്ട് അവരുടെ തെറിയും തല്ലും സഹിച്ചു ജീവിക്കേണ്ട ഒരു തോൽവിയാണ് ഞാൻ...!! ഞാൻ കാണിച്ചു കൂട്ടുന്നതൊക്കെയും ഷോ ഓഫ്‌.. അഭിനയം...!! ഞാൻ ആർക്കും വേണ്ടാത്തവൻ... ആരുമില്ലാത്തവൻ...!!! ബാധ്യത ആയി ജീവിക്കേണ്ടി വന്നൊരു തോൽവി മാത്രം ആണ് ഞാൻ...