check up.. (03/10/2022)

നാളെ എന്റെ check up ആണ്...!!
രണ്ട് വർഷം ആയി മുടങ്ങി കിടക്കുന്ന എന്റെ ട്രീറ്റ്മെന്റ് നാളെ മിക്കവാറും ആരംഭിക്കും...!!
ഒക്ടോബർ 30 ആകുമ്പോൾ എന്റെ സർജറിക്ക് രണ്ട് വയസ്സ്...!!

ഞാൻ ക്യാൻസർ രോഗി ആയതിന്റെ രണ്ടാം വാർഷികം..

ഞാൻ ആഘോഷിച്ചു കൊണ്ടിരിക്കുന്നു...
ഇപ്പോൾ...!!

ഓർക്കാറുണ്ട്...

കൂടെ വരാൻ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ...
കാശ് ഉണ്ടായിരുന്നു എങ്കിൽ.. ഒരിക്കലും മുടങ്ങാതെ ഞാൻ ചെയ്യാൻ ആഗ്രഹിച്ച എന്റെ ട്രീറ്റ്മെന്റ്...!!

നാളെ കൂടെ വരാം എന്ന് പറഞ്ഞവർ കൂടെ ഉണ്ടായാൽ ഞാൻ അഡ്മിറ്റ്‌ ആവും...
ഇല്ലെങ്കിൽ ഇത് പോലെ മുന്നോട്ട് പോകും..!!

രാത്രി വേദന കൊണ്ട് പുളഞ്ഞു പോകുമ്പോൾ സ്ഥിരമായി കാറിൽ കൊണ്ട് നടക്കുന്ന മദ്യത്തെ പ്രണയിക്കും...!!
അതിന്റെ ലഹരിയിൽ ഉറങ്ങി പോകും...!!
മൂന്നാലു മണിക്കൂർ ഉറക്കം കിട്ടും... വീണ്ടും പതിവ് പോലെ... വേദന..!!
ആരോടും പറയാറില്ല..ആർക്കും ഒരു ബാധ്യത ആവണ്ട...!!

ചത്താൽ മതി എന്ന് തോന്നി പോകും...
എവിടെയോ ഒരു ഭയം...
ജീവിക്കാൻ ഉള്ള കൊതിയല്ല..
നഷ്ടപ്പെട്ടു പോയ ചില സന്തോഷങ്ങൾ ഒരിക്കൽ കൂടി ഒന്ന് ആസ്വാധിക്കണം...
കെട്ടിപിടിച്ചു കിടക്കണം...
നേരം പുലരുവോളം... മതി മറന്നു...!!

അത്‌ മാത്രാണ് നഷ്ടം...
അത്‌ മാത്രം ആണ് സ്വപ്നം...!!

അതിന് വേണ്ടി മാത്രം ജീവിച്ചിരിക്കുന്നു...!!

ബോധം പോകാറായി...
ഒരുപാട് കുടിച്ചു...
ഇനിയെനിക്ക് ഉറങ്ങണം...

ഒരു സന്തോഷം കൂടി സാധിച്ചു കൊടുത്ത മനസോടെ ഞാൻ ഉറങ്ങട്ടെ...!!

എല്ലാം നല്ലതിന്...!!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)