കാത്തിരിപ്പുകൾ (22/05/2021)
ഓർമ്മ വെച്ച നാൾ മുതൽ ഒരുപാട് കാത്തിരിപ്പുകൾ കടന്ന് പോയിട്ടുണ്ട്... പത്താം ക്ലാസ്സ് റിസൾട്ട് മുതൽ കോളേജ് റിസൾട്ടുകൾ വരെ. സംയമനത്തോടെ കാത്തിരുന്നവയല്ലായിരുന്നു അവയൊന്നും.. കാരണം പഠിക്കാൻ മിടുക്കൻ അല്ലാതിരുന്നത് കൊണ്ട്..!! എങ്ങനെയൊക്കെയോ എല്ലാം കടന്നുപോയി എന്ന് മാത്രം..! ജീവിതത്തിൽ ഏറ്റവും കൂടുതൽ ഭയവും ആകാംക്ഷയും തളം കെട്ടിയ കാത്തിരിപ്പ് അനുഭവിച്ചത് 2020 സെപ്റ്റംബർ 23 മുതൽ ഒക്ടോബർ അഞ്ച് വരെ ആയിരുന്നു... Biopsy റിസൾട്ട് ന് വേണ്ടിയുള്ള കാത്തിരിപ്പ്. ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ എല്ലാം പതിവ് പോലെയായി. കാത്തിരിപ്പിന് ഒരു തീരുമാനം ആയല്ലോ...!! പിന്നെ ഒരുപാട് വായിച്ചു..ക്യാൻസർ ബാധിതരുടെ അനുഭവങ്ങൾ.. സങ്കടങ്ങൾ... ചിന്തകൾ.. തീരുമാനങ്ങൾ.. എല്ലാം..!! ഇന്ന് ഒന്നിനെയും ഭയക്കുന്നില്ല.. അവസാനം എന്താണെന്ന് ഊഹിച്ചു തുടങ്ങി.. എന്നെയും കൊണ്ടേ ഇത് പോകൂ എന്ന് അറിയാം.. പരാതിയില്ല... സങ്കടങ്ങളും.. ഈ lock down തുടങ്ങുന്നത് വരെ ജീവിതം ഓരോ ദിവസവും ഒരുപാട് ആഘോഷിച്ചു... യാത്രകളും.. ബിയർ പാർലറുകളും പബും നൈറ്റ് ഡ്രൈവുകളും എല്ലാം.. ഇനിയും അങ്ങനെയൊക്കെ തന്നെ... പരിധിയില്ലാത്ത കുറച്ച് ആഘോഷങ്ങൾ.....