മറന്നുപോയ ദിനാചരണങ്ങൾ (09/05/2021)
പണ്ട് മുതലേ ചെല്ലപേര് ഇട്ടു വിളിക്കുന്ന ഒരുപാട് ദിനങ്ങൾ ജീവിതത്തിൽ കടന്ന് പോകാറുണ്ട്.. ബുദ്ധിയുറച്ച കാലം മുതൽ വേണ്ടപ്പെട്ടവരെ ആശംസ അറിയിക്കുന്ന ദിനങ്ങളും, അലോസരമായി ഒഴിവാക്കി വിടുന്ന ദിനങ്ങളും ഒരുപാട് കടന്ന് പോയിരിക്കുന്നു...
ഇന്നലെയും ഒരു ദിനം കടന്ന് പോയി... മാതൃദിനം..!!
അടുത്തറിയാവുന്ന രണ്ട് അമ്മമാരെ താരതമ്യം ചെയ്ത ഒരു ദിനം...!
രണ്ട് കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു സ്വന്തം സുഖം നോക്കി പോയ പേരിൽ മാത്രം അമ്മയാകുന്ന ഒരു സ്ത്രീയും, ആ സ്ത്രീ ഉപേക്ഷിച്ചു പോയ രണ്ട് കുഞ്ഞുങ്ങളെ താഴെ വെയ്ക്കാതെ പൊന്നു പോലെ നോക്കുന്ന ഒരമ്മയും...!!
പതിവ് പോലെ മാതൃദിനം ആയത് കൊണ്ട് രാത്രി വൈകി ഒരു ഫോൺ വിളിയിൽ അവസാനിപ്പിച്ച അമ്മയുടെ ബന്ധം..!! പറയേണ്ടി വന്നു.. ഇനിയും ഇങ്ങനെ വല്ലപ്പോഴും ഒരു വിളിയിലൂടെ ബന്ധം പുതുക്കല്ലേ എന്ന്.. മറക്കാൻ ശ്രമിക്കുകയും പഠിപ്പിക്കുകയും ചെയ്യാൻ ഒരുപാട് ശ്രമിക്കുന്നു..!!
ചില ബന്ധങ്ങൾ ഒഴിവാക്കുന്നതല്ലേ നല്ലത്.. ഒരിക്കലും നമ്മുടെതല്ലായിരുന്ന ഒരു ബന്ധം..! ബാധ്യത ആയത് കൊണ്ട് രണ്ട് കുഞ്ഞുങ്ങളെ നിസാരമായി ഒഴിവാക്കി പോയ ആളെ...!!
രണ്ട് ജന്മദിനങ്ങൾ കടന്ന് പോയിരുന്നു മാർച്ചിൽ...!
എന്റെയും മോളുടെയും..!
ഒരു ഫോൺ വിളിയോ ഒരു മെസ്സേജോ അയക്കാൻ തോന്നാതിരുന്ന പഴയ ഒരു പരിചയക്കാരി ഞങ്ങൾക്ക് ഉണ്ടായിരുന്നു... സ്വന്തം ആർഭാടങ്ങൾക്ക് ഒരുപാട് പണം ചിലവഴിക്കുന്നവൾ സ്വന്തം കുഞ്ഞിന് ഒരുടുപ്പ് പോലും വാങ്ങി കൊടുക്കാതെ കുഞ്ഞിനെ അവഗണിച്ച ഒരു ജന്മദിനം.
ജീവിതത്തിൽ ഒരിക്കൽ പോലും ഇതുവരെ ഓർക്കാതിരുന്ന മറ്റൊരു ദിനചാരണവും കടന്ന് പോയി... ക്യാൻസർ ദിനം...!!
ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞ കുറെ ഓർമ്മകൾ അയവിറക്കിയ ദിനം. എത്ര സ്വന്തം എന്ന് കരുതിയാലും ഒരു വീഴ്ച വരുമ്പോൾ കൂടെ കൂട്ടിയവർ ഉണ്ടാവില്ല എന്ന് മനസിലാക്കി തന്ന കുറെ ഓർമ്മകൾ... തിരിച്ചറിവുകൾ...!!
ഇതുവരെ രണ്ട് പേരുടെയും ജന്മദിനങ്ങൾ മറക്കാറില്ലായിരുന്നു... പിന്നെ valentines ഡേ..ഒരുപാട് പ്രണയം നിറഞ്ഞ ഓർമ്മകൾ ഉള്ള ദിനങ്ങൾ..!! ഇപ്പോൾ ഓർക്കുമ്പോൾ തന്നെ ഒരു നോവായി അവശേഷിക്കുന്ന ദുസ്വപ്നങ്ങൾ...!! അതാണ് ആ ഓർമ്മകൾ...!! ഒരിക്കലും ഇനി ഓർമ്മിക്കപെടാതിരിക്കാൻ ഒരുപാട് ശ്രമിക്കുന്ന ദിനങ്ങൾ..!!