ഞാൻ... (03/02/2023)
പണമില്ലായ്മ്മ ഒരുപാട് അനുഭവിച്ചിട്ടുണ്ട് ചെറുപ്പത്തിൽ...!! ഒഴിവാക്കി വിടലും അകറ്റി നിർത്തലും ധരാളം ഓർമ്മയിൽ ഉണ്ട്.. ബാല്യത്തിൽ..!! ഇന്ന് ഒരു നല്ല ജോലിയും ചെറിയ ബിസിനസും ഒക്കെ ആയി ജീവിതം മുന്നോട്ട് ഒഴുകുമ്പോൾ സന്തോഷം...!! അന്ന് എന്നെ ഒഴിവാക്കിയ എല്ലാ ബന്ധങ്ങളും ഇന്ന് ഞാൻ വേണ്ടെന്ന് വെച്ചു..!! ആരോടും അടുപ്പവും കടപ്പാടും ബാക്കി വെയ്ക്കാതെ ഞാൻ ജീവിച്ചിരിക്കുന്നു...!! എന്റെ അടച്ചിട്ട മുറിയിൽ ചുവന്ന വെളിച്ചത്തിൽ ചെറിയ ശബ്ദത്തിൽ പാട്ടും കേട്ട് ഞാൻ എന്റെ ലോകത്തിൽ ജീവിച്ചിരിക്കുന്നു ...!! ആളും ആൾക്കൂട്ടവും ആഗ്രഹിക്കുന്നില്ല... പരിചയം പുതുക്കൽ വെറുക്കുന്നു... ആരുമില്ലാത്തവൻ ആയി തന്നെ അവശേഷിക്കാൻ ആഗ്രഹിക്കുന്നു...!! അപരിചിതത്വം ആണെനിക്കിഷ്ട്ടം...!! സഹതപിക്കുന്ന വാക്കുകളും സ്നേഹം അഭിനയിക്കുന്ന മുഖവും വെറുപ്പാണ്...!! എന്റെ സ്കൂളും എന്റെ ബിസിനസ്സും അല്ലാതെ എനിക്കൊരു ലോകമില്ല.. ബന്ധങ്ങൾ ഇല്ല.. പുറത്തേയ്ക്ക് ഒരു യാത്രയില്ല..!! എന്നിലേയ്ക്ക് നീളുന്ന സൗഹൃദങ്ങൾ ഇല്ല..!! എന്റെ സ്കൂൾ ആണ് എന്റെ വീട് ... അവടെയുള്ളവർ ആണ് എന്റെ കുടുംബം... അവരുമായി മാത്രാണ് എന്റെ ബന്ധ...