Posts

Showing posts from December, 2021

2021... (31/12/2021)

2020 ഞാൻ മരിച്ച വർഷം ആയിരുന്നു... എന്റെ സ്വപ്‌നങ്ങൾ... പ്രതീക്ഷകൾ... വിശ്വാസങ്ങൾ...!! എന്റെ രോഗം.. ക്യാൻസർ...!! വിവാഹ ജീവിതം അവസാനിച്ച വർഷം...!! ഒറ്റപ്പെടൽ... കരച്ചിൽ... പരിഹാസം.. ഉറക്കമില്ലാത്ത രാത്രികൾ..!! 2021 എനിക്ക് ഒരു പുതുജീവൻ ആയിരുന്നു...!! കേവലം ഒരു സോഷ്യൽ മീഡിയ platform ആയ facebook ൽ പരിചയപ്പെട്ട ചിലരാണ് എന്നെ തിരിച്ചു കൊണ്ടുവന്നത്... ജീവിതത്തിലേയ്ക്ക് പ്രതീക്ഷയിലേയ്ക്ക്..!! ഉറങ്ങാതെ ഇരുന്ന എന്റെ രാത്രികളിൽ എന്നെ ആശ്വസിപ്പിച്ച.... കൂടെനിന്ന കുറച്ചു പേര്..!! അവർക്ക് വേണ്ടി എന്റെ വരികൾ... മറക്കില്ലൊരിക്കലും എന്ന് പറയാൻ... 2021... ഇനിയും നശിക്കാത്ത... മൺമറയാത്ത... ചിലതൊക്കെ ഞാൻ തന്നെ നട്ടു മുളപ്പിക്കാൻ ശ്രമിച്ച വർഷം...!! വെള്ളമൊഴിച്ചും.. വളമിട്ടും കൂടെ നിന്ന പ്രീയപെട്ടവരെ ഇന്ന്‌ ഞാൻ ഓർക്കുന്നു... നന്ദിയോടെ... ഒരുപാട് സ്നേഹത്തോടെ..!! ആൺ പെണ്ണ് സൗഹൃദം ഇത്രയും നാൾ ഞാൻ അറിയാതിരുന്ന തലത്തിൽ ആണെന്നും ലൈംഗികത മാത്രമല്ല സൗഹൃദമെന്നും എന്നെ പഠിപ്പിച്ച ചില പെൺ സുഹൃത്തുക്കൾ...!! പേരെടുത്തു പറഞ്ഞു ആരെയും ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല... ഇന്ന് മറഞ്ഞ സൂര്യനോടൊപ്പം അവസാനിക്കുന്ന ഈ വർഷം എനിക്ക് ബാ...

വിശുദ്ധ വിവാഹം (26/12/2021)

ഒരു കൊലപാതകം ചെയ്തവൻ ഒരിക്കലും അവൻ അനുഭവിക്കുന്ന ജീവപര്യന്തം കൊണ്ട് അവന്റെ ശിക്ഷ അവസാനിപ്പിക്കുന്നില്ല...!! അതൊരു തുടക്കം മാത്രമാണ്... ഇനിയുള്ള ജീവിതം മുഴുവൻ നാട്ടുകാരുടെ ആട്ടും തുപ്പും സഹിച്ചു ജീവിക്കാനുള്ള ഒരു തുടക്കം... അതാണ്  ജീവപര്യന്തം...!! തികച്ചും സമാനമാണ്... ജീവിതത്തിൽ ഒരിക്കൽ ആരെയെങ്കിലും സ്നേഹിച്ചു പോയ, വിവാഹം വേർപെടുത്തിയ ആളുടെ അവസ്ഥ...!! സഹതാപം പറഞ്ഞു കൂടെ കൂടുന്ന ആളുകളുടെ ഏറ്റവും വലിയ വിനോദം പഴയ പെണ്ണിന്റെ / ആണിന്റെ പേര് പറഞ്ഞു ഈ ജീവിതം കൂടി നശിപ്പിക്കുക എന്നത് മാത്രമാണ്...!! എന്തിനും ഏതിനും അവർക്ക് സംശയം മാത്രം...!! കാമുകനും മുറച്ചെറുക്കനും അവർക്ക് ഉണ്ടെങ്കിലും കൂടെ ഇറങ്ങി വരുന്ന / കൂടെ നിൽക്കുന്ന ആളെ ദ്രോഹിച്ചാൽ മാത്രം കിട്ടുന്ന ചില സുഖങ്ങൾ പരമാവധി ആസ്വദിക്കുന്ന ചില രണ്ടാം വിവാഹിതർ...!! എല്ലാം തികഞ്ഞവർ എന്ന് സ്വയം കരുതുന്നവർ...!! വിശുദ്ധകൾ എന്ന് സ്വയം എഴുതി പ്രചരിപ്പിക്കുന്ന വിഷ വിത്തുകൾ...!! ജീവിതത്തിലെ ആദ്യ പകുതി ചതിയും വഞ്ചനയും കാരണം തകർന്നപ്പോൾ ഒരു പുതിയ ജീവിതം സ്വപ്നം കണ്ട പാവങ്ങളുടെ ജീവിതം എരിതീയാക്കുന്ന ചില മറുതകൾ ആണ് അപ്പുറം...!! ഇതൊക്കെ ആണെന്ന് അറിഞ്ഞിട്ടും...

Christmas 2020(25/12/2020)

WHEN THE WORLD AROUND ME CELEBRATE...MY HEART SINKS...DOWN WITH ANGONY...OF YESTERDAY'S MEMEORIES AND TOMORROW'S NIGHTMARES..WHERE TODAY STAYS UNATTENDED...FORSAKEN....ABH ORRED..OF WHAT KEPT ASIDE BY YEARS COVERED !! STRETCHING A HAND IS EASY...HOLDING IT FOR SOMETIME BRINGS HOPE...!! YET SOME STRINGS WILL NEVER BE ATTACHED..! THIS CHRISTMAS IS A HELL FOR ME...FILLED WITH STRESS AND STRAIN... LEAVING NOTHING IMPRINTED OF PEACE...HOPE..LOVE..!! BUT LIFE HAS TO MOVE ON.. MERRY CHRISTMAS TO ALL...!!

വീണ്ടും ഒരു ക്രിസ്മസ് (24/12/2021)

ജീവിതത്തിലെ രണ്ടാമത്തെ മോശം ക്രിസ്മസ്....!! കഴിഞ്ഞ വർഷം ഈ സമയത്ത് ജീവിതം പ്രതിബന്ധങ്ങളിൽ ആയിരുന്നു...!! ക്യാൻസറും ഉപേക്ഷിക്കപെടലും...!! ഇന്ന്‌ തിരിഞ്ഞു നോക്കുമ്പോൾ അതൊക്കെ എങ്ങനെ തരണം ചെയ്തെന്നു ഓർത്തുപോകുന്നു...!! പതിവ് പോലെ ഇന്നും എന്തൊക്കെയോ സങ്കടങ്ങൾ...!! എവിടെയോ ആരെയോ നഷ്ടപെട്ടത് പോലെ...!! ഇനി എപ്പോഴാണോ പൂർണമായ ഒരു ക്രിസ്മസ് eve എനിക്ക് ഉണ്ടാവുന്നത്...?? അതുവരെ കാലം എന്നെ ഈ കോലത്തിൽ ബാക്കി വെച്ചാൽ മതി...!! ജീവിതത്തിൽ ഏറ്റവും ആഘോഷിക്കുന്ന.... ഒരു വർഷം മുഴുവൻ കാത്തിരിക്കുന്ന ഒരു മാസമാണ് എനിക്കെന്നും ഡിസംബർ...!! 2017 ഡിസംബർ ഒരിക്കലും മറക്കാത്ത മുറിവേറ്റ ഡിസംബർ ആണ്...!! പിന്നീട് അങ്ങോട്ട് രണ്ട് ഡിസംബറും പ്രശ്നങ്ങൾ ഇല്ലാതെ കടന്ന് പോയി...!! 2020 ൽ വീണ്ടും ഒറ്റപ്പെടലിന്റെ ക്രിസ്മസ്...!! ഇന്ന്‌ ഒന്നാം വാർഷികം...!! ഒറ്റയ്ക്ക് ആയതിന്റെ... ഉപേക്ഷിക്കപ്പെട്ടതിന്റെ... ചതിയുടെ...!! ഇനി എത്രനാൾ ഇങ്ങനെയെന്ന് അറിയില്ല...!! ആഗ്രഹിക്കാൻ tax കൊടുക്കണ്ടല്ലോ...!! അടുത്ത വർഷമെങ്കിലും വേണ്ടപ്പെട്ട ആള് കൂടെ ഉണ്ടാവുമെന്ന് കരുതുന്നു...!! കൂട്ടിരിക്കുവാനും കൂടെ ഇരിക്കുവാനും എനിക്കും ഒരാൾ വരുമെന്ന് പ്രതീക്ഷയോ...

അവർ.... (22/12/2021)

ഒരുപാട് സന്തോഷങ്ങളെ കുഴിച്ചു മൂടാറുണ്ട് നാം...!! അവർ എന്ത് വിചാരിക്കും എന്ന ഒരൊറ്റ ചോദ്യത്തിന് മുന്പിൽ..!! മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ള ജീവിതം...!! നമ്മുടെ ഇഷ്ടങ്ങൾക്കും സന്തോഷത്തിനും മറ്റുള്ളവർ വിലയിടുമ്പോൾ... നഷ്ടപെടുന്നത് ജീവിക്കാൻ മറക്കുന്ന നല്ല സമയമാണ്...!! എനിക്കുമുണ്ട് നഷ്ടങ്ങൾ..!! ഞാൻ നഷ്ടപ്പെടുത്തിയ എന്റെ സന്തോഷം..!! നാട്ടുകാരുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി ജീവിച്ചു കളഞ്ഞ കുറെ വർഷങ്ങൾ..!! ജീവിക്കാൻ മറന്നുപോയ കുറെ നല്ല നിമിഷങ്ങൾ...!! ഒരുപാട് സന്തോഷമായിട്ടും വേണ്ടാന്ന് വെച്ചതും മറച്ചു വെച്ചതുമായ കുറെ നല്ല ഓർമ്മകൾ...!! ഇന്നും ഞാൻ അവിടെ തന്നെ... ഒരടി മുന്നോട്ട് ഇനിയും ഞാൻ പോയിട്ടില്ല എന്ന തിരിച്ചറിവോടെ ..!! ഇന്നും ഞാൻ കെട്ടി അടക്കുന്നു.. എന്റെ സന്തോഷത്തിന്റെ വാതിൽ..!! മറ്റുള്ളവർ വിചാരിക്കട്ടെ...!! ഞാൻ സന്തോഷിക്കുന്നു എന്ന്.. എനിക്ക് സങ്കടമില്ലെന്ന്...!! അത്‌ ഭക്ഷിച്ചു ഞാൻ ഇവിടെ ജീവിച്ചോളാം... അവരുടെ വിധികളെ ഭയപ്പെട്ട്... അവർ എന്ത് കരുതുമെന്നു ചിന്തിച്ചു...!! എന്റെ സന്തോഷത്തെ ഞാൻ തന്നെ തല്ലി കെടുത്തുന്നു..!! അല്ലെങ്കിൽ... അവർ എന്ത് വിചാരിക്കും...??

നിശബ്ദത... (20/12/2012)

നടന്നകന്നപ്പോൾ  നഷ്ടപെട്ടത് എനിക്ക് എന്നെ തന്നെയായിരുന്നു...!! തനിച്ചായത് എന്നിലെ സന്തോഷമായിരുന്നു....!! ഇത്രമേൽ പ്രീയപെട്ടതാണെന്നു ഇന്നാണ് തിരിച്ചറിഞ്ഞത്...!! അത്രമേൽ നഷ്ടമായി തോന്നുന്നു ഈ നിശബ്ദത...!! അകലുവാനായിരുന്നെങ്കിൽ എന്തിനിത്ര അടുത്തു നീ...?? ഓർമ്മകൾക്ക് ഇനി മധുരമില്ല.. നഷ്ടത്തിന്റെ കയ്പ്പ് മാത്രം..!! ആരുമായിരുന്നില്ല ഞാൻ എന്നറിയതിച്ചതിനും.... കൂടെയുണ്ടാവില്ല ഇനിയൊരിക്കലുമെന്ന് നിന്റെ നിശബ്ദത പഠിപ്പിച്ചു...!! വിരഹം ഒരു നോവായി അവശേഷിക്കട്ടെ...!! ഉണങ്ങിയ മുറിവുകൾ വീണ്ടും തന്നതിനും സ്നേഹിച്ചതിനും യാത്രപറയാതെ ഇറങ്ങി പോയതിനും സങ്കടം മാത്രം...!! വീണ്ടും ഞാൻ എന്നിലേയ്ക് ഒതുങ്ങട്ടെ... വേദനയോടെ... ചതിച്ചിട്ടില്ലൊരിക്കലും... ചിന്തകളിൽ പോലും...!! ഇനിയുള്ള രാവുകളിൽ ഇന്നലെകളെ ഞാൻ ഓർത്തോളാം...!! അതിൽ ഞാൻ ജീവിച്ചോളാം...!! രാവുകളിൽ നീ ജീവിച്ചതൊക്കെ... പങ്ക് വെച്ചതൊക്കെ... ഓർത്തുകൊണ്ട്... പരാതി പറയാതെ....!! കുറ്റപ്പെടുത്താതെ...!! എത്ര പെട്ടന്നാണ് അകന്നത്...!! പോയി മറഞ്ഞത്...!! ഒരു വാക്ക് മിണ്ടാൻ ഇല്ലതെ...!! ഒരു ദിനം കൊണ്ട് വിസ്മരിക്കപ്പെടേണ്ടവനാണ് ഞാനെന്നു ഓർമ്മിപ്പിച്ചു കൊണ്ട്...!! സ്നേഹം...

Optimism... (20/12/2021)

In life l was always an optimist...!! Fought and survived enough and more... Now and then...!! Never lost hope even when things turned upside down... Hope was there and waited too..!! Believed in me more than my fate..!! Yet life was creul...! Stabbed me with aches... To be cheated... Deserted like nothing.. Was Left alone to die...!! But I wasnt ready to give up..!! My second birth.. Slept over and awaken to a new era of expectations...! My optimism tapped me To walk ahead... Again... To  the new dawns awaitd...!! Had a reason to wait...!! A new ray of hope was nearer..!! The sole reason !! The one who made my days delighted...! The nights where l slumbered... In the lap of dreams with her..!! Our voices were always of expectations...! Of tomorrow's fulfilments...!! Our abode was piled on dreams.. Pillers were laid...!! The walls were set ..!! Now everything faded...!! Life is back to nothing...!!

ചങ്ങല... (20/12/2021)

എനിക്കൊരു ചങ്ങല വേണം...!! എന്റെ സ്വപ്‌നങ്ങളെ ബന്ധിക്കാൻ... ആഴങ്ങളിൽ കൊണ്ട് പോയി കളയാൻ... ഒരിക്കലും പൊങ്ങി വരാതിരിക്കാൻ...!! എനിക്കൊരു ചങ്ങല വേണം...!! എന്റെ കാത്തിരിപ്പിനെ ബന്ധിക്കാൻ...!! ആരിലേക്കും ഇറങ്ങി ചെല്ലാതിരിക്കാൻ.... ആരും കയറി വരാതിരിക്കാൻ എനിക്കെന്റെ കതകുകളെ കെട്ടിയടയ്ക്കണം...!! എന്റെ ചിന്തകൾക്ക് കാറ്റും വെളിച്ചവും കിട്ടാതിരിക്കാൻ...!! പൊട്ടിച്ചു പോകുന്ന മനസ്സിനെ ബന്ധിക്കാൻ എനിക്കൊരു ചങ്ങല വേണം...!! കെട്ടിയിടണം എന്റെ ആഗ്രഹങ്ങളെ.... അടച്ചു മൂടണം നഷ്ടപെടുന്ന ഇഷ്ടങ്ങളെ...!!

ചിത്തഭ്രമം.. (20/12/2021)

എന്റെ ലോകം ശൂന്യമാണ്... അവിടെ പ്രതീക്ഷയും കാത്തിരിപ്പും വിഭലമാണ്...!! ഒന്നുമില്ലായ്മ്മയാണ് എന്റെ സമ്പാദ്യം...!! ആരുമില്ലായ്മ്മയാണ് എന്റെ കൂട്ട്...!! ജീവിച്ചിരിക്കാൻ ഒരു പ്രതീക്ഷയോ, അവസാനിപ്പിക്കാതിരിക്കാൻ ഒരു കാരണമോ എനിക്കില്ല..!! മനസ്സ് ശാന്തമല്ല... ചിന്തകൾക്ക് ചിത്തഭ്രമം..!! എനിക്കൊന്ന് ഉറങ്ങണം... ശാന്തമായി.... മുറിവുകൾ ഒക്കെ ഉണങ്ങാൻ... ഉണരാതെ... ഉറങ്ങണം..!!

സങ്കടം... (19/12/2021)

ആരുമില്ലാത്തതും ഒരു സന്തോഷം തന്നെയാ....! ഒറ്റയ്ക്കാവുന്നതും...!!  തോൽപ്പിച്ചു പോയവർ ഒക്കെ ജയിച്ചു ജീവിക്കുന്ന ലോകം...!! തോറ്റുകൊടുക്കാനായി നമ്മുടെ ജീവിതവും...!! പരാതിപെടാനോ സങ്കടം പങ്ക് വെയ്ക്കാനോ ആരുമുണ്ടാവരുത്...!! എല്ലാം ഉള്ളിൽ ഒതുക്കാൻ പഠിക്കണം...!! ഒറ്റയ്ക്ക് ഇരുന്ന് സങ്കടപെടാൻ ശീലിക്കണം...! സന്തോഷങ്ങൾ മാത്രമേ പങ്ക് വെയ്ക്കാവൂ...!! കൂടെ ഉള്ളവരൊക്കെ ഇല്ലാതാവുന്ന സമയം ദൂരെയല്ല എന്നൊരു തിരിച്ചറിവ് നല്ലതാ... തനിച്ചാവുന്നത് തന്നെയാ നല്ലത്..!!

ടെസ്ലിൻ.. (16/12/2021)

നമ്മുടെ ആരുമല്ലെങ്കിലും ആരൊക്കെയാണ് എന്ന് തോന്നിക്കുന്ന ചിലർ എല്ലാരുടെയും ജീവിതത്തിലും ഉണ്ടാവാറുണ്ട്...!! എനിക്കും...!! ഉണ്ടായിട്ടുണ്ട്..!! Teslin....!! പതിറ്റാണ്ടുകൾക്ക് അപ്പുറം ഒരു plus two കാരനായി എന്റെ ക്ലാസ്സിൽ ഇരുന്ന ചെക്കൻ പിന്നീട് എപ്പോഴോ വലിയ ആളായി...!! മസ്സിലായി... മസ്സിൽ power ആയി..!! കാലം കടന്ന് പോയി... നെറ്റിയിൽ കുറിയും കശവ് മുണ്ടും ഉടുത്തു ഒരു ഹീറോ ഹോണ്ട പാഷൻ പ്ലസിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ചെന്ന സാർ... ഒരുപാട് വളർന്നു... ഭർത്താവായി... അപ്പനായി... ഡിവോഴ്സ് ആയി.. ഒറ്റയ്ക്കായി...!! കാലം കടന്നു പോയപ്പോൾ എപ്പോഴോ ഈ പിള്ളേരുടെ ഇഷ്ടപെട്ട സാറുമായി...!! പിന്നീട് അങ്ങോട്ട് കൂടി കാഴ്ചകൾ ആയിരുന്നു... വിദേശ രാജ്യങ്ങൾ കറങ്ങി.. അവധിക്ക് വരുമ്പോൾ  ഇടയ്ക്കൊക്കെ എന്നെ കാണാൻ വരുമായിരുന്നു...!! പഴയ സാറിനെ  കളിയാക്കാൻ... സ്നേഹിക്കാൻ... നഷ്ട്ട സ്വപ്നങ്ങൾ വീണ്ടും കാണാൻ...!! എപ്പോഴോ അത്‌ അങ്ങട് സ്ട്രോങ്ങ്‌ ആയി  .. ഓരോ കൂടി കാഴ്ചയും ഞാനും എന്റെ കുടുംബവുമായി അടുപ്പിക്കുന്ന നല്ല സ്വഭാവം...!! ചങ്ക് പറിച്ചു കൊടുത്തു സ്നേഹിക്കുന്ന മനസ്സ്...! എന്തിനും കൂടെ നിൽക്കുന്ന പ്രകൃതം...! തല്ല് എന്ന് ...

പ്രതികാരം.. (15/12/2021)

നമ്മുടെ ജീവിതത്തിലെ നഷ്ടങ്ങൾക്ക് നാം തന്നെയാണ് കാരണക്കാർ...!! എന്റെ കുറ്റമാണ് എന്റെ ജീവിതം ഇങ്ങനെ ആയിപോകാൻ കാരണം...!! എന്റെ സ്വഭാവദൂഷ്യമാണ് എന്റെ തോൽവിക്കും ഒറ്റപെടലിനും കാരണം..!! ഞാൻ വെറുക്കപെടേണ്ടവൻ തന്നെ ...!! ഒറ്റയ്ക്ക് ആവേണ്ടവൻ തന്നെ...!! ആരെയും സ്നേഹിക്കാൻ അറിയാത്തവൻ...! ആരോടും ആത്മാർത്ഥത ഇല്ലാത്തവൻ...!! ചിലരൊക്കെ നമ്മുടെ ജീവിതത്തിൽ ഗസ്റ്റ്‌ റോൾ ചെയ്യാൻ മാത്രം വരുന്നവരാണ്...!! ഇറങ്ങി പോകുമ്പോൾ അവർക്ക് പറയാൻ ന്യായങ്ങൾ ഒരുപാട്...!! സ്വീകരിക്കാൻ ബന്ധുക്കളും കൊണ്ടുനടക്കാൻ കൂട്ടുകാരും ഉള്ളവർ....!! നഷ്ടങ്ങൾ എപ്പോഴും എനിക്ക് മാത്രം....!! തോൽവികൾ എന്നും എന്റേത് മാത്രം...!! ഒറ്റപ്പെടൽ എന്റെ വിധിയും...!! ജീവിച്ചല്ലേ പറ്റൂ... കുറച്ച് നാൾ കൂടി...!! ഞാൻ എന്നും ഒറ്റയ്ക്ക് തന്നെ ആയിക്കോളാം...!! ആരോടും പരാതിയില്ല...!! ആരെയും പ്രതീക്ഷിക്കുന്നിമില്ല... വെറുപ്പ് ഒട്ടുമില്ല...!! പ്രതികാരം ഒന്നിനൊടുമില്ല...!! ജീവിതത്തിൽ ഇടയ്ക്ക് ചിലരങ്ങനെ കയറി വരും .. നമ്മെ ഒരുപാട് സ്നേഹിക്കും... നമ്മുടേതാണ് എന്ന് തോന്നിപ്പിക്കും... നമ്മളോ...?? ഒരുപാട് സ്നേഹിക്കും... കാത്തിരിക്കും...!! എന്നിട്ടോ....?? ഒരു ദിനം അവർ നമ...

പകരക്കാരൻ... (14/12/2021)

ജീവിതത്തിൽ എപ്പോഴെങ്കിലും പകരക്കാരൻ ആയിട്ടുണ്ടോ...? ആവണം ഒരിക്കൽ എങ്കിലും..!! അപ്പോഴേ അതിന്റെ വേദന മനസിലാവൂ..!!! ആരുമില്ലാത്തപ്പോൾ... ആർക്കും വേണ്ടതാവുമ്പോൾ മാത്രം തേടി എത്തപെടുന്ന ഒരു പകരക്കാരൻ ആവണം...!! ഞാൻ എന്നും അങ്ങനെ ആയിരുന്നു...!! സ്കൂളിൽ best friend ആയി കരുതിയ സുഹൃത്തിനു ഞാൻ അങ്ങനെ ആയിരുന്നില്ല... പകരക്കാരൻ....!! അവന്റെ best friend ഇല്ലാതാവുമ്പോൾ മാത്രം കൂടെ ഉണ്ടാവേണ്ട പകരക്കാരൻ...! ജീവിതത്തിൽ അങ്ങനെ ആവുമെന്ന് ഒരിക്കലും കരുതിയില്ല..!! നല്ലൊരു പങ്കാളിയും സുഹൃത്തുമായി ജീവിക്കാനേ എപ്പോഴും ശ്രമിച്ചിട്ടുള്ളു.. അവിടെയും ചരിത്രം ആവർത്തിക്കപ്പെട്ടു...!! ഞാൻ ഒരു പകരക്കാരൻ...!! ആദ്യ പകുതിയിൽ മാത്രം അഭിനയിക്കാൻ അവസരം ലഭിച്ച പകരക്കാരൻ...!! മാറ്റി നിർത്തപ്പെടലും പകരക്കാരൻ ആവുന്നതും വേദനയാണ്....!! ആർക്ക് ആയാലും...!! എപ്പോഴായാലും...!! സൗന്ദര്യത്തിന്റെ പേരിൽ ആയാലും പണത്തിന്റെ പേരിൽ ആയാലും..!! സ്നേഹത്തിലും സൗഹൃദത്തിലും...!! കാരണം.... ഇവയൊക്കെ നഷ്ടപ്പെടാൻ നിമിഷങ്ങൾ മതി...!!

പണം... (13/12/2021)

എല്ലാ ബന്ധങ്ങൾക്കും പണം ഒരു മാനദണ്ഡം തന്നെയാണ്...!! അത്‌ പ്രണയമായാലും സൗഹൃദമായാലും....!! കുടുംബ ബന്ധങ്ങളിൽ പോലും വിള്ളൽ വീഴാൻ പണമൊരു കാരണമാകുന്നു...!! ജീവിതത്തിൽ ചതിക്കപ്പെട്ടപ്പോഴും പണം ഒരു പ്രശ്നം തന്നെയായിരുന്നു...!! ആഡംബര ജീവിതത്തിനു പണം കൊടുക്കാത്ത ഭർത്താവിനെ ചതിക്കുന്നതിൽ തെറ്റില്ലപോലും...!! അർഹത പെടാത്ത പണം കൈയിൽ വന്നപ്പോൾ ഉപയോഗിച്ച് തീർത്തതും ഒരു തിരിച്ചറിവ് ആയിരുന്നു...!! എത്ര സ്നേഹമെന്ന് പറഞ്ഞാലും കാശില്ലാത്തവനെ ആർക്കും വേണ്ട...!! ഏത് നിമിഷവും വലിച്ചെറിയപ്പെടുന്ന ഒരുവൻ..!! പണം വേണം ജീവിതത്തിൽ... ഇട്ടു മൂടാൻ ഇല്ലെങ്കിലും... ആഡംബര ജീവിതത്തിനു പണം വേണം...!! യാത്രകൾ പോകുവാനും ആഘോഷങ്ങൾ നടത്തുവാനും...!! അതിന്റെ പേരിൽ ഇഷ്ട്ടം പോകരുത്.... ആരോടും.. ഒരിക്കലും...!! നല്ലപോലെ പട്ടിണി കിടന്ന... വിശപ്പിന്റെ വില ഒരുപാട് അറിഞ്ഞ എന്റെ ബാല്യവും കൗമാരവും ഇപ്പോഴും എന്റെ ഓർമ്മകളിൽ...! ഡിഗ്രിക്ക് പഠിക്കുമ്പോഴും ബസ് കൂലിയും ഭക്ഷണവും കഴിക്കാൻ ഒരുപാട് ബുദ്ധിമുട്ടിയ ഒരു ഭൂതകാലം ഇന്നും മറക്കാതെ..!! ധരിക്കുമ്പോൾ ആഡംബര ഭാവം തോന്നുമെങ്കിലും ഇന്നുമെന്റെ വസ്ത്രങ്ങൾക്ക് ഡിസ്‌കൗണ്ടിന്റെയും clearance sale ന്റെയ...

തിരസ്കരണം.. (10/12/2021)

ലൈഫിൽ ഏറ്റവും വലിയ വേദന ആഗ്രഹിച്ചത് കിട്ടാത്തതല്ല...!! വെച്ചു നീട്ടിയിട്ടും സ്വീകരിക്കാൻ മടിക്കുന്ന അവസ്ഥയാണ്.. Rejection എന്ന് എളുപ്പത്തിൽ പറയും...!! ഞാനും അത്‌ നേരിട്ടിട്ടുണ്ട്..! അതിന്റെ വേദന അനുഭവിച്ചിട്ടുണ്ട്...!! ചങ്ക് പറിച്ചു കാട്ടിയാലും ചെമ്പരത്തി പൂവെന്നു പറയുമെന്ന പഴമൊഴി പോലെ...! കേൾക്കുമ്പോൾ രസമെങ്കിലും വേദനയുള്ളത്... മുറിവേൽക്കുന്നത്... അതാണ് rejection..!! ആസിഡ് ഒഴിച്ചും കത്തി കുത്തിയിറക്കിയും ഞാൻ പ്രതികരിച്ചില്ല.. ഏറ്റുവാങ്ങി...!! എല്ലാ പ്രഹരവും.. ആയുസ്സ് ഒടുങ്ങുന്നത് വരെ ഉള്ളിന്റെ ഉള്ളിൽ തീയായി ജീവിച്ചു ഹോമിച്ചു കൊണ്ട്...!! ജീവിച്ചിരിക്കാൻ ഭയവും മരിക്കാൻ കൊതിയും അതുകൊണ്ട് മാത്രമാണ് ..!! തീസസ്കരിക്കപ്പെടൽ ഒരു മുറിവാണ്... ആഴമേറിയ.. പകരുന്ന... മരണത്തിലേയ്ക്ക് നീളുന്ന മുറിവ്...!! ഞാനും പേറുന്നു അങ്ങനെ ഒരു തിരസ്കരണം.... മരണകാരണം ആവുന്ന ഒരു തിരസ്കരണം ..! ആരോടും പരാതിയില്ല...!! വിധിയെ ചോദ്യം ചെയ്യുന്നില്ല...!! നാളേയ്ക്കായി കാത്തിരിക്കുന്നില്ല..!! എന്റെ വാക്കുകൾ ഇവിടെ അവശേഷിക്കട്ടെ... ഇതെന്റെ സങ്കടം ആണ്.. ആരോടും പറയാൻ പറ്റാത്ത സങ്കടം...!! ആരും മനസിലാക്കാൻ ഇല്ലാത്തവന്റെ സങ്കടം...!...

മരണം.. (10/12/2021)

എങ്ങനെ മരിക്കണം....?? ഇടയ്ക്ക് എപ്പോഴോ മനസ്സിൽ കയറിയ ചോദ്യമാണ്...!! ഒരു വർഷമായി ചോദിച്ചു കൊണ്ടിരിക്കുന്നു...!! പിന്നെ.... നമ്മൾ ഒക്കെ ആഗ്രഹിക്കുന്ന മരണം നമുക്ക് ലഭിക്കാൻ പോകുവല്ലേ... ഇപ്പൊ തന്നെ...!! ജീവൻ നഷ്ടപെടുന്ന ആ അവസാന നിമിഷം എല്ലാരും ഒരു തിരിച്ചു പോക്ക് ആഗ്രഹിച്ചിട്ടുണ്ട് എന്ന് എവിടെയോ വായിച്ചു... അത്‌ ആത്മഹത്യ ആണേൽ പോലും...!! നഷ്ടപെടുമ്പോൾ ആണല്ലോ പലതിന്റെയും വില നാം മനസിലാക്കുന്നത്... മിക്കവാറും കൈയെത്ത ദൂരം പിന്നിട്ടു കഴിയുമ്പോൾ മാത്രം...!! ജീവിക്കാൻ മറന്നു പോകരുത് എന്ന് ഓർത്ത് തുടങ്ങി....!! പണത്തിനും പദവിയ്ക്ക് വേണ്ടി ഒരുപാട്  അലഞ്ഞു കഴിഞ്ഞു മാത്രമേ ജീവിതം ആസ്വദിക്കാൻ പറ്റിയില്ലല്ലോ എന്ന തിരിച്ചറിവ് ഉണ്ടാവാറുള്ളു ...!! ഒന്ന് വീണു പോയപ്പോൾ ആണ് ഞാനും ഇതുവരെ അങ്ങനെ ആയിരുന്നല്ലോ എന്ന് തിരിച്ചറിഞ്ഞത്...!! ലോൺ എടുത്തും കടം മേടിച്ചും ജീവിതവും ബിസിനസ്സും മുന്നോട്ട് കൊണ്ടുപോകുന്ന തിരക്കിൽ ജീവിതത്തിൽ  ആഘോഷങ്ങൾ മറന്നു... സന്തോഷിക്കാൻ മറന്നു ...!! പിന്നീട് അങ്ങോട്ട്  അന്വേഷണങ്ങൾ ആയിരുന്നു... എന്റെ സന്തോഷം...  നഷ്ടപെട്ട വർഷങ്ങൾ തേടി പിടിക്കാൻ ഒരു തിരിച്ചു പോക്ക്...!! കണ...

നഷ്ട്ട ബാല്യം...(09/12/2021)

മക്കളെ കാണുമ്പോൾ സങ്കടമാണ്....!! അവരുടെ നഷ്ട്ടം വലുതെന്നു അറിയാം...!! അതിന് ഒരു കാരണമായി പോയല്ലോ എന്നൊരു കുറ്റംബോധം ബാക്കി...!! കഴിവുകളും വാസനകളും ഊതി കെടുത്തി പടിയിറങ്ങി പോയവർ ഇതുവല്ലതും അറിയുന്നുണ്ടോ?? ഒരു വരി പറഞ്ഞു കൊടുക്കാനോ ചൊല്ലി കൊടുക്കാനോ അമ്മയില്ലാതെ എന്റെ മകൾ....!! നോക്കി നിൽക്കാറുണ്ട് ഇപ്പോഴും...!! മുടിയൊക്കെ രണ്ടായി പിന്നികെട്ടി നടന്ന് പോകുന്ന കുരുന്നുകളെ...!! ഒരേ നിറത്തിലുള്ള പൊട്ടും ഉടുപ്പും മുടിയിലെ ക്ലിപ്പുകളും...!! ഓർക്കാറുണ്ട് അപ്പോഴൊക്കെ  എന്റെ മോൾക്കും  അമ്മയുണ്ടായിരുന്നെങ്കിൽ...! ഒരച്ഛന്റെ പരിമിതികൾ... അറിവില്ലായ്മ്മ....!! സങ്കടങ്ങളുടെ വലിയ ലോകത്തിലെ ഒരു ചെറിയ നുള്ള്...!! കുഞ്ഞിന് ചേരുന്ന ഒരു ഉടുപ്പെടുക്കാൻ അറിയില്ലല്ലോ എന്നൊരു സങ്കടം....! അവളുടെ മുടി ചീകി ഒതുക്കാൻ അറിയില്ലല്ലോ എന്നൊരു സങ്കടം..!! നല്ലൊരു പാട്ടോ ഡാൻസോ പഠിപ്പിച്ചു കൊടുക്കാൻ അമ്മയില്ലല്ലോ എന്നൊരു സങ്കടം...!!! അങ്ങനെ എന്റെ മകളുടെ ബാല്യത്തിന് നഷ്ട്ട കണക്ക്..!!

പെയ്തോഴിയാതെ.. (09/12/2021)

കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും കൊതിച്ചിട്ടുണ്ട്.... വരില്ലെന്ന് അറിഞ്ഞിട്ടും കാത്തിരുന്നിട്ടുണ്ട്... സ്വന്തമല്ലെന്ന് ഉറപ്പുണ്ടെങ്കിലും സ്നേഹിച്ചിട്ടുണ്ട്.... അതിനെയാണ് പ്രതീക്ഷ എന്ന് പറയുന്നത്....!! പിന്നീട് ഉണ്ടാവുന്ന സങ്കടങ്ങളെ ഓർക്കാതെ.... ഭയപ്പെടാതെ...!! ഒന്നിന് പുറകെ ഒന്നായി നഷ്ടങ്ങളും സങ്കടങ്ങളും തിരികെയെത്തുന്നു...!! അനുഭവിക്കാൻ ഒരായുസ്സ് തികയാതെ വരുന്നു...!! നഷ്ടപ്പെട്ടതൊന്നും സ്വന്തമല്ല എന്നറിയാം... കാത്തിരിക്കുന്നത് ഒന്നും വിധിച്ചിട്ടില്ലെന്നും...!! എന്നിട്ടും വെറുതെ ഒരു കാത്തിരിപ്പ്...!! അനുഭവിക്കാൻ... സങ്കടങ്ങളുടെ തോരാമഴ... പെയ്തൊഴിയാതെ... അണമുറിയാതെ... നിലയ്ക്കാതെ....!! നനഞ്ഞോട്ടി ഞാനും എന്റെ സങ്കടങ്ങളും...!! എന്തിനെന്നോ ആരോടെന്നോ അറിയാത്ത കുറെ സങ്കടം...! പേരറിയാത്ത വികാരം...!! വിതുമ്പുന്ന ചുണ്ടുകൾ...!! ചോർന്നോലിക്കുന്ന കണ്ണുകൾ...!! ഉറക്കം എത്തിനോക്കാത്ത രാവുകൾ...!! ഇതായിരുന്നു പണ്ട് ഞാൻ...!! ഇന്നലയിലേയ്ക്ക്  തിരിച്ചു പോയ്കൊണ്ടിരിക്കുന്ന ഇന്നിന്റെ ഞാൻ..!!

രണ്ടാം മരണം... (08/12/2021)

പ്രേമമാണ് സ്നേഹമാണ് എന്നൊക്കെ പറയാൻ എളുപ്പമാണ്...!! മനസിലാക്കാനും കൂടെ നിൽക്കാനുമാണ് ബുദ്ധിമുട്ട്...!! ജീവിതത്തിൽ കൂട്ട് വേണമെന്ന് തോന്നിയ സമയത്ത് ഒറ്റയ്ക്ക് ആയിരുന്നു... കരയാനും ഉണർന്നിരിക്കാനും...!! ആരെയും തേടി പോയില്ല...!! ആവശ്യം ഉണ്ടെന്നു തോന്നിയില്ല പിന്നീട് അങ്ങോട്ട്..!! ഒരു check up നു കൂടെ വരാനോ കൂട്ടിരിക്കാനോ കൂടെ ഉണ്ടെന്ന് തോന്നിച്ചവരാരും ഉണ്ടായിട്ടില്ല...!! നാളെ ഞാൻ വീണ്ടും ഈ ക്യാൻസറിന്റെ പിടിയിൽ ആവും.. ഇതിനെക്കാളും മോശമായ ഒരവസ്ഥയിൽ എത്തി ചേരും...!! കൂടെ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ ഒരിക്കലും എത്തപെടാത്ത ഒരവസ്ഥയിൽ..!! സഹതാപം... അത്‌ ആർക്കും ആരോടും തോന്നാം.. അതൊക്കെ സ്നേഹമാണ്.. പ്രേമമാണ് എന്നൊക്കെ പറഞ്ഞു നടക്കരുത്..!! ആരെയും ഞാൻ പ്രതീക്ഷിക്കുന്നുമില്ല...!! കടപ്പാട്...!! അത്‌ ഒരുവട്ടം കണ്ട് മടുത്തു.. അനുഭവിച്ചു മതിയായി...!! ഇനിയത് ആരോടും വേണ്ട... തോന്നില്ല...!! വാങ്ങിച്ച കാശ് പലിശയുൾപ്പെടെ കൊടുത്താൽ കടം തീരുന്നത് പോലെയല്ലല്ലോ കടപ്പാട്...!! വഴിയിൽ കാണുന്നവരോട് സങ്കടം പറയാറില്ല...! ഒരിക്കൽ അടുത്ത് പോയതിന്റെ... തുറന്നു പറഞ്ഞു പോയതിന്റെ ഇരയാണ്  ഇന്ന്‌ ഞാൻ ...!! വർഷങ്ങൾ ഉറക്കം നഷ്...

അവകാശം.. (5/12/2021)

ഈ ലോകം പരാജിതരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും കൂടെയാണ്...!! അവകാശം അവർക്കും ഉള്ളതാണ്... നാളെയുടെ സൂര്യനെ കാണാൻ... പുതിയ സ്വപ്‌നങ്ങൾ നെയ്തു കൂട്ടാൻ...!! വിസ്മരിക്കപ്പെട്ടവരുടെത് കൂടിയാണ് ഓരോ ചരിത്രവും...!! ഒഴിച്ച് നിർത്തിയവനും അകറ്റി നിർത്തപ്പെട്ടവനും അർഹതപ്പെട്ടതാണ് ഓരോ പുലരിയും പ്രതീക്ഷകളും...!! എവിടെയും എഴുതപെട്ടില്ലെങ്കിലും... ശിലകൾ ഉയർന്നില്ലെങ്കിലും ഞങ്ങളും ഇവിടെ വസിച്ചിരുന്നു... ഈ മണ്ണിനും ഇവിടെത്തെ വായുവിനും എന്റെയും ശ്വാസവും സ്വരവുമുണ്ട്... എല്ലാം നഷ്ടപ്പെട്ടവന്റെ.. അപഹാസ്യനായാവന്റെ... ആരോഗ്യം നഷ്ടപ്പെട്ടവന്റെ...!! അവകാശം ആണോ അർഹതയാണോ എന്ന് ഉറപ്പില്ല... എനിക്കും വേണം ഒരു പിടി... മണ്ണല്ല... ഇടം... മനസ്സിൽ... ചിന്തകളിൽ... ഓർമ്മകളിൽ... ജീവിച്ചിരുന്നു... ഞാനും ഇവിടെ..!! അവശേഷിക്കുന്ന ചില ഓർമ്മകൾ ബാക്കി വെച്ചു കൊണ്ട്...!!

മുറിച്ചു കളയേണ്ട ക്യാൻസർ (04/12/2021)

ജീവിതം ഒരു ക്യാൻസർ പോലെയാണ്... അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഭയങ്കര വെപ്രാളം ആണ്... കുറച്ചു നാളുകൾ...! അത് കഴിഞ്ഞാലോ എല്ലാം പതിവ് പോലെ... പഴയ പോലെ..!!! മുറിച്ചു കളയേണ്ടത് ബന്ധനങ്ങൾ ആണ്.. ബന്ധങ്ങൾ അല്ല..!! എനിക്ക് നഷ്ടപെട്ടത് ഒരു ബന്ധം ആയിരുന്നു... നഷ്ടപ്പെടുത്തിയ ആൾക്ക് അതൊരു ബന്ധനവും...!! രണ്ടായാലും എനിക്ക് അത് വേദന തന്നെ...!! ഇഷ്ടങ്ങൾ ഒന്നും ഒരു രാത്രി കൊണ്ട് ഉണ്ടാവുന്നതല്ലല്ലോ?? പ്രതീക്ഷകളും കാത്തിരിപ്പും ഇല്ലേ....?? നഷ്ടങ്ങളും സഹനങ്ങളും ഇല്ലേ...?? കിട്ടാതെ കിട്ടുമ്പോൾ അല്ലേ മാധുര്യം...?? കാണാതെ കാണുമ്പോൾ അല്ലേ..സൗന്ദര്യം...?? എന്റെ ക്യാൻസറിനു കീമോ കിട്ടി... എന്റെ കാത്തിരിപ്പിന് റേഡിയേഷനും....!! ഇനി അങ്ങോട്ട് മുറിച്ചു കളയലിന്റെ കാത്തിരിപ്പ്... ഇല്ലാതാവുന്നതു വരെയുള്ള അവശേഷിപ്പ്...!! തീർച്ചയായി ഒന്ന് മാത്രം... എനിക്ക് ക്യാൻസർ...!! ഞാൻ ഭാരമവേണ്ടത് ...!! ചോദ്യം ചെയ്യപ്പെടേണ്ടത്...!! ഒരിക്കലും അംഗീകരിക്കാൻ പാടില്ലാത്തത്...!!

ഗ്യാരന്റി... (04/12/2021)

വാങ്ങുന്ന ഓരോന്നിനും ഉണ്ടോ എന്ന് മറക്കാതെ ചോദിക്കുന്ന ഒന്നാണ് ഗ്യാരണ്ടി.... ചോദിക്കുന്ന ആൾക്ക് ഒരിക്കലും ഇല്ലെന്നു അറിഞ്ഞു കൊണ്ട് തന്നെ ചോദിക്കപ്പെടുന്ന ഒന്ന്...!! ഇതാണ് ഞാൻ... ഉണ്ടാവില്ല എന്ന് അറിഞ്ഞിട്ടും ചോദിക്കുന്ന വിശ്വാസം.. കിട്ടില്ല എന്ന് അറിഞ്ഞിട്ടും കാത്തിരിക്കുന്ന കരുതൽ... തിരിച്ചറിയാൻ മറക്കുന്ന, അറിഞ്ഞാലും അംഗീകരിക്കാൻ വിസ്മയിക്കുന്ന ഒന്നാണ് സ്നേഹം..! കൊടുക്കുന്നവന് പ്രതീക്ഷയും കിട്ടുന്നവന് കാത്തിരിപ്പും അവശേഷിപ്പിക്കുന്ന ഒരു മരീചിക...!! ഒരുമിച്ചു ആവുന്നതിനു തൊട്ട് മുൻപ് മനസിലാവും... സ്വന്തമല്ലെന്നു... സ്വപ്‌നങ്ങൾ മാത്രമെന്ന്..!! എന്നിട്ടും ഒന്ന് ഉറങ്ങി ഉണരുമ്പോൾ നമ്മൾ കാത്തിരിക്കും.... അവരുടെ മെസ്സേജുകൾ... വിളികൾ... എത്ര വൈകിയാലും തേടി എത്തും എന്ന് നമ്മുക്ക് ഉറപ്പുള്ള ചില വിളികൾ...!! എന്നാൽ അങ്ങേ തലയ്ക്കൽ തിരക്കുകൾ ഒഴിയുമ്പോൾ.. ആരാവങ്ങൾ തീരുമ്പോൾ മാത്രം തിരിച്ചു വരുന്ന ചില തിരിച്ചറിവുകൾ...!! ആരോപണങ്ങൾ ഏറി കഴിയുമ്പോൾ... കുറ്റങ്ങൾ ഓരോന്നായി പൊടി തട്ടി എടുക്കുമ്പോൾ... എന്നേയ്ക്കും അടച്ചു വെയ്ക്കാൻ ആയി എന്റെ ചില സ്വപ്‌നങ്ങൾ മാറാലയ്ക്കുള്ളിൽ അവശേഷിക്കുന്നു... ഇനി ഒരു തിരിച്ചു വര...

whatsup status(4/12/2021)

മറ്റുള്ളവരിൽ ഹാപ്പിനെസ്സ് തേടി പോവാതിരിക്കുക... ഏത് നിമിഷവും നഷ്ടപ്പെട്ടു പോകുന്ന,എന്നേയ്ക്കും സങ്കടമായി അവശേഷിക്കുന്ന ഒരു ഓർമ്മയായി പോയേക്കാം ജീവിതം...!! എല്ലാം ക്ഷണികമാണ്.... ആപേക്ഷികമാണ്... തനിച്ചാവുന്നത് തന്നെയാ നല്ലത്... സന്തോഷവും സങ്കടവും whatsup സ്റ്റാറ്റസ് പോലെ തന്നെ ആവണം... 24 മണിക്കൂർ മാത്രം ആയുസ്സുള്ള ഒരു സ്റ്റാറ്റസ്..!!