പകരക്കാരൻ... (14/12/2021)
ജീവിതത്തിൽ എപ്പോഴെങ്കിലും പകരക്കാരൻ ആയിട്ടുണ്ടോ...?
ആവണം ഒരിക്കൽ എങ്കിലും..!!
അപ്പോഴേ അതിന്റെ വേദന മനസിലാവൂ..!!!
ആരുമില്ലാത്തപ്പോൾ...
ആർക്കും വേണ്ടതാവുമ്പോൾ
മാത്രം തേടി എത്തപെടുന്ന ഒരു പകരക്കാരൻ ആവണം...!!
ഞാൻ എന്നും അങ്ങനെ ആയിരുന്നു...!!
സ്കൂളിൽ best friend ആയി കരുതിയ സുഹൃത്തിനു ഞാൻ അങ്ങനെ ആയിരുന്നില്ല...
പകരക്കാരൻ....!!
അവന്റെ best friend ഇല്ലാതാവുമ്പോൾ മാത്രം കൂടെ ഉണ്ടാവേണ്ട പകരക്കാരൻ...!
ജീവിതത്തിൽ അങ്ങനെ ആവുമെന്ന് ഒരിക്കലും കരുതിയില്ല..!!
നല്ലൊരു പങ്കാളിയും സുഹൃത്തുമായി ജീവിക്കാനേ എപ്പോഴും ശ്രമിച്ചിട്ടുള്ളു..
അവിടെയും ചരിത്രം ആവർത്തിക്കപ്പെട്ടു...!!
ഞാൻ ഒരു പകരക്കാരൻ...!!
ആദ്യ പകുതിയിൽ മാത്രം അഭിനയിക്കാൻ അവസരം ലഭിച്ച പകരക്കാരൻ...!!
മാറ്റി നിർത്തപ്പെടലും പകരക്കാരൻ ആവുന്നതും വേദനയാണ്....!!
ആർക്ക് ആയാലും...!!
എപ്പോഴായാലും...!!
സൗന്ദര്യത്തിന്റെ പേരിൽ ആയാലും പണത്തിന്റെ പേരിൽ ആയാലും..!!
സ്നേഹത്തിലും സൗഹൃദത്തിലും...!!
കാരണം....
ഇവയൊക്കെ നഷ്ടപ്പെടാൻ നിമിഷങ്ങൾ മതി...!!