Posts

Showing posts from July, 2021

Priority....!!(16/07/2021)

HAVING someone in our life  as our only PRIORITY  is really a PRIVILEGE..!! But its PAINFUL to realize that We were merely A CHOICE  For the one we BLINDLY believed to be our PRIORITY ..!! And I DARE to say that I had ONLY one priority in my life for the last SEVENTEEN years..!! Since my love being  a CAGE, I set that OPEN today... So that she can fly FREE .. OFFICIALLY.. Painfully..and Hurt..!! No more PRIORITY in Life EVER..!! Kids..Travel...Books..Solitude...!! For..PARTing Is Always PAINful

വിസ്മയമാർ ജനിക്കുന്നത്...(4/07/2021)

സ്ത്രീധന പീഡനവും ആത്മഹത്യയും തുടർകഥയാവുമ്പോൾ മാത്രം ശബ്ദിക്കപ്പെടുന്ന നാവുകളും ചാനൽ ചർച്ചകൾ മാത്രം വീക്ഷിക്കുന്ന കണ്ണുകളും അറിഞ്ഞു കൊണ്ട് മറക്കുന്ന ചില ജീവിച്ചിരിക്കുന്ന വിസ്മയമാർ നമ്മുക്ക് ചുറ്റുമുണ്ട്....!! ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങി വന്നതിന് ശേഷം സ്വന്തം വീട്ടിൽ ഒന്ന് ഉച്ചത്തിൽ ചിരിക്കുവാനോ ഒന്ന് ഉടുത്തോരുങ്ങി നടക്കുവാനോ അയിത്തം കൽപ്പിക്കപെട്ട വിസ്മയമാർ... സമൂഹമോ നാട്ടുകാരോ അല്ല... സ്വന്തം മാതാപിതാകൾ, സഹോദരങ്ങൾ തന്നെ വിലക്കുകൾ തീർക്കുമ്പോൾ സ്വയം എരിഞ്ഞു തീരുന്ന വിസ്മയമാർ...!! വൈകുന്നേരങ്ങളിൽ ചാനൽ ചർച്ചകൾ കണ്ട് രോഷം തോന്നുമ്പോൾ, അകത്തെ മുറിൽ അടച്ചിരുന്നു തേങ്ങുന്ന സ്വന്തം മകളെ കാണാതെ പോകുന്ന ന്യൂജൻ അമ്മമാർ..!! നാളെ ഒരിക്കൽ ഒരു മുഴം കയറിലോ ഒരു നുള്ള് വിഷത്തിലോ മകൾ ജീവിതം അവസാനിപ്പിക്കുമ്പോൾ മുതല കണ്ണുനീർ പൊഴിക്കാൻ ഇപ്പോഴേ അണിഞ്ഞൊരുങ്ങി നിൽക്കുന്ന മാതാപിതാക്കൾ...!! നാട്ടുകാർ എന്ത് പറയുമെന്നോ... സമൂഹം എങ്ങനെ നോക്കുമെന്നോ പേടിക്കുന്നതിനു മുന്പേ സ്വന്തം വീട്ടുകാരെ ഭയക്കുന്ന വിസ്മയമാർ...! ഒരുപക്ഷേ ഒരിക്കലും പരാതി പറയാതെ ഏതോ ഒരു വീട്ടിൽ മരണം വരിക്കുന്ന ഓരോ സ്ത്രീക്കും പിന്നിലും ഉണ്ട...

പുതിയ കണ്ടുമുട്ടലുകൾ (3/07/2021)

ഒരു ബസ്സിൽ വന്നിറങ്ങി... മറ്റൊരു ബസ്സിൽ തിരിച്ചു പോകുന്ന യാത്ര...! അത് മാത്രമായി ജീവന്റെ തുടക്കവും മരണത്തിലൂടെ ഒടുക്കവും ആകുന്ന ജീവിതത്തിൽ ഇടയ്ക്ക് മറ്റൊരു ബസ്സിന്റെ സൈഡ് സീറ്റിൽ ഇടം പിടിക്കുന്നതും നല്ലതാണ്...!! പുതിയ വഴികളും വേറിട്ട കാഴ്ചകളും കാത്തിരിക്കുന്ന യാത്രകൾ... ഓരോ സ്റ്റോപ്പിലും പുതിയ യാത്രികർ കയറുന്നതും ചിലർ ഇറങ്ങുന്നതും കാണുക..! ചിലപ്പോഴൊക്കെ... ചിലരൊക്കെ നമ്മുടെ സീറ്റും പങ്കിടും... പുറത്തെ കാഴ്ചകളിൽ മയങ്ങി നിൽക്കുന്ന നാം അവരെ അറിയാറില്ല... കുറെ ദൂരം അടുത്തിരുന്നു.. പിന്നീട്പ്പോഴോ അവരുടെ സ്റ്റോപ്പിൽ ഇറങ്ങി പോകുമ്പോൾ ആ യാത്രികൻ ഒരു പൊട്ടായി പുറകിൽ അവശേഷിക്കും... ഒരുപക്ഷേ അപ്പോൾ നമ്മൾ തിരിഞ്ഞു നോക്കുമായിരിക്കും.. അറിയില്ല...!! കൂടെ സീറ്റ് പങ്കിടുന്നവരെ ഒരു നോക്ക് നോക്കുന്നതും ഒന്ന് ചിരിക്കുന്നതും രസമാണ്..! വിരസത അകറ്റുക മാത്രമല്ല.. ചിലപ്പോൾ ജീവിതത്തിൽ ചില രസങ്ങൾ കൊണ്ടുവരാനും അവർ കാരണമായേക്കം...!! ആ യാത്രകൾ അവസാനിക്കരുതേ എന്ന് ഒടുക്കം മനസ്സിൽ ഒരു പ്രാർത്ഥന...! സമയം ഇത്ര വേഗം തീർന്നോ എന്നൊരു ആകുലത... നാളെയും എന്റെ സൈഡ് സീറ്റിൽ ഉണ്ടാവുമോ എന്ന് ചോദിക്കാൻ വെമ്പുന്ന ഒരു മനസ്സ്...! ഇ...