നഷ്ട്ടം (28/10/2021)
പ്രണയം നിരസിച്ചാൽ.. നഷ്ടമായാൽ... തിരിച്ചു കിട്ടിയില്ലെങ്കിൽ... ഒരുമിച്ച് ആവാൻ സാധിച്ചില്ലെങ്കിൽ... ആസിഡ് മാത്രമല്ല പ്രതികാരം..!! മിണ്ടിയും മിണ്ടാതെയും പ്രതികാരം ചെയ്യാം...!! അകം പൊള്ളുന്ന.. പൊളിയുന്ന പ്രതികാരം...!! ഒരിക്കലും മായാത്ത പാടുകൾ അവശേഷിപ്പിക്കാൻ പറ്റുന്നവ..!! അസിഡിനെകാളും തീവ്രമായത്....!! സന്തോഷിക്കരുത്... കൂട്ട് കൂടരുത് ഇനി ഒരിക്കലും എന്ന് സ്വയം തീരുമാനിച്ചതാ ഒരിക്കൽ...!! പിന്നീട് എപ്പോഴോ കളിയും ചിരിയും തിരിച്ചു വന്നു...! ഒരു മടങ്ങിപോക്ക്... മനസ്സ് നിറയെ സന്തോഷം... യാത്രകളും വായനയും ചെറിയ വലിയ ലഹരിയുമൊക്കെയായി ജീവിതം പഴയ ട്രാക്കിൽ തിരിച്ചു വന്നു തുടങ്ങി...!! ഞാനും മക്കളും മാത്രമായിരുന്ന ഒരു ലോകത്തിൽ നിന്ന് ഒരു ഇറങ്ങി വരവ്.... വിശാലതയിലേയ്ക്ക് ഒരു തിരിച്ചു പോക്ക്...!! വൈകുനേരങ്ങളിൽ ഒരു ഫോർട്ട് കൊച്ചിയാത്രയും അവിടത്തെ ബീച്ചും ഒരു ബീയറും നല്ലൊരു കോമ്പിനേഷനായി തോന്നിയിരുന്നു... അതുമല്ലെങ്കിൽ ചുമ്മാ പയ്യന്മാരുമായി കറങ്ങി നടന്നു തട്ട് കടയിൽ നിന്നും ഫുഡും കഴിച്ചൊരു തിരിച്ചു പോക്ക്...!! ഇടയ്ക്ക് എപ്പോഴോ ചില മൂന്നാർ യാത്രകൾ...!! എന്റെ സന്തോഷം ഇവയൊക്കെ ആയിരുന്നു..!! ഇടയ്ക്ക് എപ്പോഴോ ...