വീണ്ടും... (27/10/2021)
ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം ഒരിക്കൽ മാത്രം എന്ന് ഞാൻ പറയാറുണ്ട്...
എത്രമേൽ ശ്രമിച്ചാലും പുനഃ സൃഷ്ടിക്കാൻ സാധ്യമല്ലാത്തവ...!!
ഉപേക്ഷിക്കപെടലും ഒറ്റപ്പെടലും ആവർത്തിക്കപ്പെടും എന്നൊരു തിരിച്ചറിവ് ഉണ്ടായിരിക്കുന്നു...!!
ആരും ആരുടേയും സ്വന്തമല്ല...
എങ്ങോട്ടോ ഒഴുകി പോകുന്ന ഒരു നദി പോലെയാണ് സ്നേഹം..
പിടിച്ചു കെട്ടാൻ നോക്കിയാലും വഴുതി പോകുന്ന ഒരവസ്ഥ...!!
വിട്ടുകൊടുക്കുക...
തുറന്ന് വിടുക ..
അവർ പറന്ന് പോകട്ടെ ...
വിശാലമായി... സന്തോഷത്തോടെ...
എന്നെങ്കിലും ചിറക് തളരുമ്പോൾ തിരിച്ചു പറക്കുമായിരിക്കും...
ചാരെയെത്താൻ...
കൂടണയാൻ..!!
തനിച്ചയവർ തനിച്ചായിഇരിക്കുന്നത് തന്നെയാണ് നല്ലത്...!!
ഇനി ഒരിക്കൽ കൂടി തനിച്ചവാതിരിക്കാൻ...
ഇനി ഞാനും തനിച്ച്....
ഇനി അങ്ങോട്ട് ....
ഭ്രാന്ത് പിടിപ്പിക്കുന്ന ചിന്തകൾ മാത്രം കൂട്ട്..!!