Posts

Showing posts from November, 2022

ബാധ്യത... (28/11/2022)

തിരിച്ചു കിട്ടാത്ത സ്നേഹം ഒരു ബാധ്യതയാണ്... മനസിന്...!! എത്ര സ്നേഹിച്ചാലും ഇങ്ങോട്ട് തോന്നാത്തത്  വേറെ ആളുകൾ സ്നേഹിക്കാൻ ഉള്ളത് കൊണ്ട് തന്നെയാവും...!! സ്നേഹം ബാധ്യതയാവുന്നതും വീർപ്പുമുട്ടൽ ആവുന്നതും അപ്പോഴാണ്...!! പരിധി വെച്ച് സ്നേഹിക്കാൻ പഠിക്കണം... ബുദ്ധികൊണ്ടും തലച്ചോറ് കൊണ്ടും പ്രണയിക്കുന്നവരുടെ ലോകമാണിത്...!! നേട്ടങ്ങളും ലാഭങ്ങളും മാത്രം നോക്കി സ്നേഹിക്കുന്നവരുടെ കാലമാണ്..!! പതറി പോകുന്നതും ഇടറി പോകുന്നതും സ്നേഹിക്കുന്നവർ മാത്രം..!! നഷ്ടങ്ങൾ അവർക്ക് മാത്രം..!! ഒരാളെ മറക്കാൻ മറ്റൊരാളെ ഓർക്കാൻ ഉണ്ടായാൽ മാത്രം മതി...!! ഒരു നിമിഷം കൊണ്ട് ഇല്ലാതാവുന്നതു കാണാം... ഇതുവരെ വെച്ചു നീട്ടിയ സ്നേഹവും കരുതലും വേണ്ടെന്നു വെച്ച് പടിയിറങ്ങി പോകുന്നവരെ...!! അവർ കാത്തിരിക്കുന്നവർ അവരെയും കാത്തിരിക്കുന്നു..!! എത്രയും പെട്ടന്ന് ഒന്നാവട്ടെ...!!

തിരിച്ചു പോക്ക്... (28/11/2022)

ഇനിയൊരു തിരിച്ചു പോക്ക് ഒന്നിലേയ്ക്കും ഇല്ല..!! കടന്നു വന്ന വഴികളും കണ്ട് മുട്ടിയ മുഖങ്ങളും ഓർമ്മകൾ തന്നു... മുറിപ്പാടും...!! അതിലും പാഠങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് പരാതിയില്ല...!! എത്തി ചേർന്നിടം എന്നിടം ആയിരിക്കുന്നു...!! എന്റെ സന്തോഷവും സങ്കടവും ആയിരിക്കുന്നു...!! കൂടെ ഉണ്ടാവുമ്പോൾ പലപ്പോഴും വിലയറിയാറില്ല... പലതിന്റെയും... പലരുടെയും..!! ചില നഷ്ടപെടലുകൾ ആണ് ചിലരുടെ വില മനസിലാക്കി തരുന്നത്...!! അരികിൽ ഉള്ളവരെ സ്നേഹിക്കാൻ സാധിക്കണമെന്നില്ല... അകലെയുള്ള സ്നേഹം ഓർത്തിരുന്നാൽ..!! മനസിലാക്കി തന്നതിനും തിരിച്ചറിവ് തന്നതിനും ജീവിതത്തോട് നന്ദി മാത്രം..!! ഇനിയൊരു തിരിച്ചു പോക്ക് എനിക്ക് ഉണ്ടാവാതിരിക്കട്ടെ...!!

ഒരു വർഷം... (23/11/2022)

മകനെ ഒന്ന് കണ്ടിട്ട് ഇന്നേയ്ക്ക് ഒരു വർഷം തികയുന്നു...!! ഒരു മണിക്കൂർ ദൂരമേ ഉള്ളെങ്കിലും ഇതുവരെ കാണാൻ തോന്നാത്ത മാതൃത്വം...!! തിരക്കുകൾ ആയിരിക്കും.. അല്ലെങ്കിൽ priorities...!! വില കൊടുക്കാത്ത ഒരു കൂടി കാഴ്ച്ചയായേക്കാം അത്‌...!! വേണ്ടെന്നു വെച്ചതും അത്‌ കൊണ്ടാവാം...!! കൂടെ ഉള്ളവർക്കും കൂടെ നിൽക്കുന്നവർക്കും എന്നും നന്ദികേട് മാത്രമേ തിരിച്ചു ലഭിക്കാറുള്ളു...!! കുറ്റബോധമില്ല... നഷ്ടബോധവും...!! എന്റെ കടമകൾ ചെയ്തു മുന്നോട്ട് പോകുന്നു... തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ...!! എപ്പോൾ വേണേലും ഒറ്റപ്പെടാൻ തന്നെ ഉറപ്പിച്ചു കൊണ്ട്...!! നുണകളും ഭാവനയിൽ വിരിഞ്ഞ കഥകളും അരങ്ങു വാഴുന്ന ഇടങ്ങളിൽ തെളിവുകൾക്ക് പോലും പ്രസക്തിയില്ല...!! കാലം കടന്നു ചെല്ലുമ്പോൾ കഥയിലെ വില്ലനായി ഞാൻ മാറും...!! സഹതാപവും സ്നേഹവും കാപട്യം സ്വന്തമാക്കും...!!

തിരിച്ചു വരവ്... (02/11/2022)

ചിലത് അങ്ങനെയാണ്... തിരിച്ചു വരും... തിരക്കി വരും... നമ്മൾ മറന്ന സമയത്ത്... ഓർപ്പിക്കാൻ...!! വരവ് ഞാനും അറിഞ്ഞു തുടങ്ങി..!! നല്ല വേദനയുണ്ട്....!! ഓർമ്മിപ്പിക്കൽ അങ്ങനെതന്നെയാവണം...!! വളരെ നിസാരമായി കണ്ടതാ ഞാൻ...!! അഹങ്കരിച്ചു.. ആഘോഷിച്ചു...!! ഇപ്പൊ തിരിഞ്ഞു നോക്കേണ്ടി വന്നു...!! ഇടവേളയാണെന്ന് അറിയാമായിരുന്നു... ഒരു ചെറിയ ഒളിച്ചു കളിക്കിടയിലെ സാവകാശം... അത്രയേ കരുതിയുള്ളു...!! അത്കൊണ്ട് തന്നെ.... ഓരോ നിമിഷവും ആഘോഷിച്ചു... ഏറ്റവും സന്തോഷം തരുന്നത് മദ്യവും യാത്രകളും ആയിരുന്നു... രണ്ടും ആവോളം ആസ്വദിച്ചു... ഇപ്പോഴും...!! ബാധ്യത ആവാതെ എടുത്തേയ്ക്കണേ... കൂടെ വരാനും കൂട്ടിരിക്കാനും ആരുമില്ല...!! രണ്ട് തവണ കൂടെ ഉണ്ടായത് തനിയെ നേരെ നിൽക്കാൻ  പറ്റാത്ത ഒരാൾ...!! ഇനിയും ഒരു ബാധ്യത ആർക്കും ആവാൻ ആഗ്രഹമില്ല...!! എപ്പോഴും നല്ല വേദനയുണ്ട്... ഉറങ്ങാൻ പറ്റാറില്ല... മദ്യപിക്കാതെ... കാണുന്നവർക്ക് ഞാൻ കുടിയൻ... അതങ്ങനെ തന്നെയിരിക്കട്ടെ.. അതാണ് ഇഷ്ട്ടം...!! ആരും മനസിലാക്കരുത്.. കൂടെ ഉണ്ടാവരുത്.. സ്നേഹിക്കരുത്...!!

ഫ്രണ്ട് റിക്വസ്റ്റ്.. (01/11/2022)

ഫ്രണ്ട് റിക്വസ്റ്റ്....!! ഈയിടെയായി കുറെയേറെ ഫ്രണ്ട്‌ റിക്വസ്റ്റ് ഫേസ്ബുക്കിൽ വരുന്നുണ്ട്...!! കാരണം ഇപ്പോഴാണ് മനസിലായത്...!! എന്റെ പോസ്റ്റുകളും ഫോട്ടോസും പബ്ലിക്ക് ആയിത്തന്നെയാണ് നേരത്തെ മുതൽ...!! അത്‌ നോക്കാൻ വേണ്ടി ആരും ബുദ്ധിമുട്ടി റിക്വസ്റ്റ് അയക്കണ്ട... 300 ൽ താഴെ മാത്രമേ ഫ്രണ്ട്സ് ഉള്ളു... അതും നേരിട്ട് അറിയാവുന്നവർ മാത്രം... ഇടയ്ക്കൊക്കെ ഒരു വിളി കൊണ്ടോ whatsup മെസ്സേജ് കൊണ്ടോ ജീവിച്ചിരിപ്പുണ്ടോ എന്ന് എന്നെ അന്വേഷിക്കുന്നവർ മാത്രം...!!! പിന്നെ.... എന്റെ ഫോട്ടോസ് കാരണമോ   കൂടെയുള്ളവർ കാരണമോ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നു ഉറച്ചു വിശ്വസിക്കുന്നു...!! സാദാചാരവാദികൾക്ക് എന്ത് വേണേലും വിചാരിക്കാം..!! പറഞ്ഞു നടക്കാം..!! എന്തായാലും ഞാൻ ഇതൊന്നും നിർത്താനോ മാറ്റാനോ തീരുമാനിച്ചിട്ടില്ല...!! എന്റെ സന്തോഷങ്ങളാണ് ഞാൻ പങ്ക് വെയ്ക്കുന്നത്...!! എന്റെ സന്തോഷം മറ്റൊരാൾക്ക്‌ ദുഃഖം ആവില്ലെന്നു ഉറപ്പുണ്ട്...!! അതുകൊണ്ട് തന്നെ ഇനിയും ഇങ്ങനെയുള്ള ഫോട്ടോസ് വന്നു കൊണ്ടിരിക്കും...!! കണ്ട് നിൽക്കാൻ ശക്തി ഉള്ളവർ മാത്രം കാണുക..!! എന്തോ വലിയ കാര്യം ഞങ്ങൾ കണ്ടെത്തി എന്ന് വിചാരിക്കുന്നവ...