ബാധ്യത... (28/11/2022)
തിരിച്ചു കിട്ടാത്ത സ്നേഹം ഒരു ബാധ്യതയാണ്...
മനസിന്...!!
എത്ര സ്നേഹിച്ചാലും ഇങ്ങോട്ട് തോന്നാത്തത് വേറെ ആളുകൾ സ്നേഹിക്കാൻ ഉള്ളത് കൊണ്ട് തന്നെയാവും...!!
സ്നേഹം ബാധ്യതയാവുന്നതും വീർപ്പുമുട്ടൽ ആവുന്നതും അപ്പോഴാണ്...!!
പരിധി വെച്ച് സ്നേഹിക്കാൻ പഠിക്കണം...
ബുദ്ധികൊണ്ടും തലച്ചോറ് കൊണ്ടും പ്രണയിക്കുന്നവരുടെ ലോകമാണിത്...!!
നേട്ടങ്ങളും ലാഭങ്ങളും മാത്രം നോക്കി സ്നേഹിക്കുന്നവരുടെ കാലമാണ്..!!
പതറി പോകുന്നതും ഇടറി പോകുന്നതും സ്നേഹിക്കുന്നവർ മാത്രം..!!
നഷ്ടങ്ങൾ അവർക്ക് മാത്രം..!!
ഒരാളെ മറക്കാൻ മറ്റൊരാളെ ഓർക്കാൻ ഉണ്ടായാൽ മാത്രം മതി...!!
ഒരു നിമിഷം കൊണ്ട് ഇല്ലാതാവുന്നതു കാണാം...
ഇതുവരെ വെച്ചു നീട്ടിയ സ്നേഹവും കരുതലും വേണ്ടെന്നു വെച്ച് പടിയിറങ്ങി പോകുന്നവരെ...!!
അവർ കാത്തിരിക്കുന്നവർ അവരെയും കാത്തിരിക്കുന്നു..!!
എത്രയും പെട്ടന്ന് ഒന്നാവട്ടെ...!!