Posts

Showing posts from April, 2022

ഭാഗ്യം.... (15/04/2022)

പങ്ക് വെയ്ക്കരുത് വേദനകൾ...!! ആരോടും... ഒരിക്കലും...!! നമ്മോടു കൂടി തന്നെ അവ മണ്ണടിയണം...!! പറഞ്ഞു ചിരിക്കാൻ ആരുടേയും കാതുകളിൽ ഒന്നും അവശേഷിപ്പിക്കരുത്..!! സാധിക്കുവോളം പിടിച്ചു നിൽക്കണം... പരാതി പറയാതെ.... പുറത്ത് അറിയിക്കാതെ... സന്തോഷിക്കുന്നത് പോലെ തന്നെ അഭിനയിക്കണം...! സംശയത്തിന് തെല്ലും ഇടം കൊടുക്കാതെ...!! സഹതാപം ഒരിക്കലും വാങ്ങരുത്... ആരിൽ നിന്നും...!! അത്‌ കടപ്പാട് തന്നെയാണ്... എന്നും.. എപ്പോഴും...!! രഹസ്യമായി തന്നെ സൂക്ഷിക്കുക വേദനകൾ...!! ഒറ്റയ്ക്ക് തന്നെ അനുഭവിക്കുക... ശബ്ദമില്ലാതെ കരയാൻ പഠിക്കുക... വേദന കടിച്ചു പിടിക്കാൻ ഓർക്കുക...!! മുഖത്ത് ഒരു ചിരിയും പെരുമാറ്റത്തിൽ സന്തോഷവും കൊണ്ട് നടക്കണം...!! അവസാനം വരെ...!! കൂടെയുള്ളവർക്കും കൂട്ടുകാർക്കും ഒരു ഭാരമായി മാറാതെ തന്നെ ജീവിച്ചിരിക്കാൻ പറ്റുന്നതും ഒരു ഭാഗ്യം...!! എനിക്ക് വിധിച്ചിട്ടില്ലാത്ത ഭാഗ്യം..!!

മാർച്ച്‌.... (10/04/2022)

ഈ ബ്ലോഗ് എന്റെ സങ്കടങ്ങളുടെ ശവ പറമ്പ് ആണ്...! ഇവിടെ എഴുതി കുഴിച്ചു മൂടുന്ന സങ്കടങ്ങൾക്ക് എന്റെയുള്ളിൽ മോക്ഷം കിട്ടാറുണ്ട്...!! ഒരു ഭാരം ഇറക്കി വെക്കുന്ന ആശ്വാസം കിട്ടാറുണ്ട്....!! സങ്കടങ്ങൾക്ക് വേണ്ടിമാത്രമേ ഞാൻ ഇവിടെ വരാറുള്ളൂ...!! സന്തോഷം പങ്ക് വെക്കേണ്ടത് തന്നെയാണ്...!! സങ്കടങ്ങൾ ഉള്ളിൽ ഒതുക്കേണ്ടതും...!! ഒരു മാസമായി എഴുതിയിട്ട്...!! തിരക്കുകൾ ആയിരുന്നില്ല...!! കുറച്ചു ടെൻഷൻ ഉണ്ടെങ്കിലും ഉള്ളിൽ സന്തോഷം തന്നെയായിരുന്നു...!! മാർച്ച്‌ മാസം പ്രീയപെട്ടതായി...!! സങ്കടങ്ങൾ എഴുതേണ്ടി വന്നില്ല..!! ഇവിടെ വരേണ്ടി വന്നില്ല...!! മനസ്സ് ഇപ്പോൾ പഴയ അവസ്ഥയിൽ...!! ആരെയോ നഷ്ടപെട്ട പോലെ..!! എവിടെയോ ഒരു ശൂന്യത...!! നഷ്ടപ്പെടൽ എനിക്കൊരു പുതിയ സംഭവമല്ലാത്തത് കൊണ്ട് നഷ്ടബോധമില്ല...!! അർഹിക്കാത്ത സ്നേഹവും സ്ഥാനവും ആർക്കും ഒരിക്കലും കൊടുക്കരുത് എന്ന് പിന്നെയും മനസിലാക്കേണ്ടി വന്നു..!! സ്വന്തം സന്തോഷം മാത്രമാണ് നോക്കേണ്ടത്...!! സ്വയം തന്നെയാണ് സ്നേഹിക്കേണ്ടത്...!! നഷ്ടപ്പെടുത്താതെ സ്നേഹിക്കേണ്ടത് എന്നെ തന്നെയാണ് എന്ന് മറന്നു..!!

എന്റെ സന്തോഷം.. (09/04/2022)

ഒന്നും ആരെയും ബോധിപ്പിക്കാൻ വേണ്ടി ചെയ്യരുത്... ആർക്കും അത്‌ മനസിലാക്കാൻ താല്പര്യം ഉണ്ടാവണം എന്നില്ല..!! തീരുമാനങ്ങൾ അവരുടെ ആയിരിക്കും...!! ചോദ്യങ്ങൾ എന്നും നമ്മുടെ നേരെയും...!! എനിക്കും കിട്ടി ഒരെണ്ണം...!! വേണ്ടായിരുന്നു എന്ന് ഇപ്പൊ തോന്നി..!! എന്ത് ചെയ്താലും തിരിച്ചു സംശയം മാത്രം...!! ഒരിക്കലും എന്റെ സ്നേഹത്തെ വിലമതിച്ചതായി തോന്നിയിട്ടില്ല... ഇനി ഒട്ടും ഉണ്ടാവുമെന്ന് തോന്നുന്നുമില്ല..!! കുറ്റബോധവും നഷ്ടങ്ങളും എന്നും എന്റെ മാത്രം...!! ആരുടേയും ഭാഗദേയം ഞാൻ പ്രതീക്ഷിക്കുന്നില്ല...!! ഒറ്റയ്ക്ക് ആവുന്നത് തന്നെയാണ് ഭംഗി എന്ന് തന്നെയാണ് ഞാൻ ഇന്നും കരുതുന്നത്...!! നിഴൽ ആയി കൂടെ തോന്നിപ്പിക്കുന്ന പലതും മരീചിക ആണെന്ന് ഇന്നാണ് മനസിലാക്കിയത്...!! ഒറ്റയ്ക്ക് ആവുന്നത് തന്നെയാണ് എനിക്കും ഇഷ്ട്ടം..!! ആരെയും കണ്ട് ലൈഫ് ഞാൻ പ്ലാൻ ചെയ്തിതിട്ടില്ല... ആർക്കും വേണ്ടിയും ഞാൻ ഒന്നും മാറ്റി വെച്ചിട്ടില്ല.. ഇതാണ് ഞാൻ... ഇനിയും ഇങ്ങനെ തന്നെ ആയിരിക്കും ഞാൻ... അതാണ് എന്റെ ഇഷ്ട്ടം... എന്റെ സന്തോഷം...!! ഒറ്റയ്ക്ക് ആവുന്നത് തന്നെ നല്ലത്...!! അന്നും ഇന്നും സന്തോഷിക്കുന്നത് പാപം എന്ന് കരുതുന്നവരുടെ ഒപ്പം തന്നെ എല്ലാര...