എന്റെ സന്തോഷം.. (09/04/2022)

ഒന്നും ആരെയും ബോധിപ്പിക്കാൻ വേണ്ടി ചെയ്യരുത്...
ആർക്കും അത്‌ മനസിലാക്കാൻ താല്പര്യം ഉണ്ടാവണം എന്നില്ല..!!
തീരുമാനങ്ങൾ അവരുടെ ആയിരിക്കും...!!
ചോദ്യങ്ങൾ എന്നും നമ്മുടെ നേരെയും...!!

എനിക്കും കിട്ടി ഒരെണ്ണം...!!
വേണ്ടായിരുന്നു എന്ന് ഇപ്പൊ തോന്നി..!!
എന്ത് ചെയ്താലും തിരിച്ചു സംശയം മാത്രം...!!
ഒരിക്കലും എന്റെ സ്നേഹത്തെ വിലമതിച്ചതായി തോന്നിയിട്ടില്ല...
ഇനി ഒട്ടും ഉണ്ടാവുമെന്ന് തോന്നുന്നുമില്ല..!!

കുറ്റബോധവും നഷ്ടങ്ങളും എന്നും എന്റെ മാത്രം...!!
ആരുടേയും ഭാഗദേയം ഞാൻ പ്രതീക്ഷിക്കുന്നില്ല...!!

ഒറ്റയ്ക്ക് ആവുന്നത് തന്നെയാണ് ഭംഗി എന്ന് തന്നെയാണ് ഞാൻ ഇന്നും കരുതുന്നത്...!!

നിഴൽ ആയി കൂടെ തോന്നിപ്പിക്കുന്ന പലതും മരീചിക ആണെന്ന് ഇന്നാണ് മനസിലാക്കിയത്...!!

ഒറ്റയ്ക്ക് ആവുന്നത് തന്നെയാണ് എനിക്കും ഇഷ്ട്ടം..!!

ആരെയും കണ്ട് ലൈഫ് ഞാൻ പ്ലാൻ ചെയ്തിതിട്ടില്ല...
ആർക്കും വേണ്ടിയും ഞാൻ ഒന്നും മാറ്റി വെച്ചിട്ടില്ല..
ഇതാണ് ഞാൻ...
ഇനിയും ഇങ്ങനെ തന്നെ ആയിരിക്കും ഞാൻ...
അതാണ് എന്റെ ഇഷ്ട്ടം...
എന്റെ സന്തോഷം...!!

ഒറ്റയ്ക്ക് ആവുന്നത് തന്നെ നല്ലത്...!!
അന്നും ഇന്നും സന്തോഷിക്കുന്നത് പാപം എന്ന് കരുതുന്നവരുടെ ഒപ്പം തന്നെ എല്ലാരും...!!
ഞാനും സന്തോഷിക്കുന്നില്ല ഇനി ഒരിക്കലും..!!

ഇവിടെ കുഴിച്ചു മൂടുന്നു...
എന്റെ പ്രതീക്ഷകൾ...
സ്വപ്‌നങ്ങൾ...
കാത്തിരിപ്പുകൾ...
തിരിച്ചറിവുകൾ...
തിരിച്ചു വരവുകൾ....

എല്ലാം നഷ്ടമായിരുന്നു എന്ന് ഇന്ന്‌ മാത്രം ഞാൻ തിരിച്ചറിയുന്നു...
നന്ദി മാത്രം എല്ലാരോടും...
കടപ്പാട് മാത്രം സ്നേഹിച്ചതിനു...
തന്ന കരുതലിന്....
എല്ലാത്തിനും
ഒരിക്കൽ കൂടി
സ്നേഹത്തോടെ...
വീണ്ടും ഞാൻ തന്നെ....!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)