ഫ്രണ്ട് റിക്വസ്റ്റ്..(30/12/2023)
ദയവായി ആരും എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കരുത്...!! രണ്ട് ദിവസം കുത്തിയിരുന്ന് കഷ്ടപ്പെട്ടിട്ട് ആണ് 2000 അടുത്ത് follwers ഉണ്ടായിരുന്നവരെ ബ്ലോക്ക് ചെയ്തു വെറും 48 followers ആക്കിയത്...!! എനിക്ക് അറിയാവുന്ന... എന്നെ അടുത്ത് അറിയാവുന്ന 184 ഫ്രണ്ട്സ് മാത്രമേ എനിക്ക് fb യിൽ ഉള്ളു...!! ഒരിക്കൽ എങ്കിലും നേരിട്ട് സംസാരിച്ചിട്ടുള്ള... കണ്ടിട്ടുള്ള സുഹൃത്തുക്കൾ മാത്രം...!! നാട്ടുകാരോ...ബന്ധുക്കളോ.. പഴയ വിദ്യാർത്ഥികളോ... കൂടെ ജോലി ചെയ്യുന്നവർ പോലും അധികം അതിലില്ല..!! എനിക്ക് അടുപ്പം തോന്നിയവർ മാത്രം...!! എന്നെ മനസിലാക്കിയവർ എന്ന് എനിക്ക് തോന്നിയവർ മാത്രം..!! മറ്റുള്ളവർ കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്ന എന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഞാൻ എന്നും പബ്ലിക്ക് ആക്കി തന്നെയാണ് ഇടുന്നത്...!! ആർക്കും എന്നെ കുറിച്ച് ഒന്നും പുതുതായി കണ്ടുപിടിക്കാൻ ഞാനായിട്ട് അവസരം കൊടുക്കാറില്ല...!! ഇനിയും അങ്ങനെ തന്നെ ജീവിക്കാനാണ് എനിക്കിഷ്ട്ടം...!! 6000 followers ഉണ്ടായ സമയത്താണ് 2020 ൽ ക്യാൻസർ സർജറി കഴിഞ്ഞു ഹോസ്പിറ്റലിൽ രാവിലെ 9 മണിക്ക് ഡിസ്ചാർജ് ആയിട്ട് വൈകുന്നേരം 6 മണി വരെ ഹോസ്പിറ്റലിൽ വെയിറ്റ് ചെയ്തിട്ട് പഴയ സ്കൂൾ കൂ...