പ്രണയം.. മുന്നാറിനോട്... (21/12/2022)
തുടർച്ചയായി മൂന്നാർ പോകാൻ തുടങ്ങുന്നത് 2019 സെപ്റ്റംബർ 9 നു ശേഷമാണ്...!! 2019 സെപ്റ്റംബർ 13 നു മക്കളുമായി മൂന്നാർ പോകുമ്പോൾ അതൊരു ഒളിച്ചോട്ടമായിരുന്നു..!! പരിഹാസങ്ങളിൽ നിന്നും പഴി കേൾക്കലിൽ നിന്നും..!! പിന്നീട് അങ്ങോട്ട് സങ്കടം വരുമ്പോഴും ഒറ്റപ്പെടൽ തോന്നുമ്പോഴും ഞാൻ മല കയറുവാൻ തുടങ്ങി...!! ഓരോ തവണയും ചുരമിറങ്ങുമ്പോൾ സങ്കടങ്ങൾ ഒക്കെയും മൂടൽ മഞ്ഞുപോലെ മാഞ്ഞു പോയിട്ടുണ്ടായിരുന്നു...!! എനിക്കൊരു ആശ്വാസമായിരുന്നു ആ ഓരോ യാത്രകളും..!! ഭ്രാന്ത് ആണെന്നും കാശിന്റെ അഹങ്കാരമാണെന്നും പറയുന്നത് കേട്ടിട്ടുണ്ട്... ഇപ്പോഴും കേൾക്കാറുണ്ട്...!! പോകാൻ സമയവും 1000 രൂപയുടെ ഡീസലും ഉണ്ടേൽ ഞാൻ പോകുമായിരുന്നു..!! ആഡംബരങ്ങൾ ഇല്ലാതെയുള്ള യാത്ര..!! എന്റെ ലഹരി...!! മൂന്നാർ ഇന്നും എനിക്ക് ഒരു ലഹരി തന്നെ..!! അവിടെയുള്ള ചാറ്റൽ മഴയും മഞ്ഞും കൊണ്ട് കൊണ്ട് ഏതെങ്കിലും ഒരു വരാന്തയിൽ ഇരിക്കുവാനും മഴ നനഞ്ഞു നടക്കുവാനും കൊതിയായിരുന്നു..!! 2022 അവസാനിക്കുമ്പോൾ ഈ ഒരു വർഷം ഏഴ് തവണ മൂന്നാർ പോയ ഒരു കണക്ക് facebook ഓർമ്മിപ്പിച്ചു.. എനിക്ക് തോന്നിയ പ്രണയം...!!! ഭ്രാന്ത് എന്ന് മറ്റുള്ളവർ വിശേഷിപ്പിച്ച പ്രണയം...!!! ക...