അന്യൻ... (07/12/2022)
എല്ലാം എല്ലാവരോടും തുറന്നു പറയരുത് എന്ന് പറയുമെങ്കിലും,
അടുപ്പമുള്ളവരോട് മറച്ചു വെയ്ക്കാനും പാടില്ല...!!
അകറ്റി നിർത്തുന്നത് പോലെ തോന്നും...
അടുപ്പമില്ലാത്ത പോലെ തോന്നും...!!
അതും നമ്മൾ ഒന്നും ഒളിക്കാത്തപ്പോൾ...
എല്ലാം പറയുകയും...
ഉപദേശം സ്വീകരിക്കുകയും ചെയ്യുമ്പോൾ....!!
അടുപ്പമില്ലയ്മ്മയാണ് മറച്ചു വെയ്ക്കലിന് കാരണം...!!
അടുപ്പം തോന്നുന്നവർ വേറെയുള്ളത് കൊണ്ടും...!!
എന്റെ യോഗ്യത കുറവ് കൊണ്ടാവും...
എന്നോട് മറച്ചു വെയ്ക്കുന്നത്...
അടുപ്പം തോന്നാത്തത്...!!
അകന്ന് കൊടുത്തേക്കാം...
മാറി കൊടുത്തേക്കാം...
അടുപ്പം ഉള്ളവർ കൂടെ ഉണ്ടാവട്ടെ...
എന്തും പങ്ക് വെയ്ക്കാൻ...
ഉപദേശം കൊടുക്കാൻ...
സങ്കടം കേൾക്കാൻ...
ആറു മാസം കൂടെ ജീവിച്ചിട്ടും എന്നോട് തുറന്നു പറയാനുള്ള അടുപ്പം ഇല്ലാത്ത പക്ഷം മാറിക്കൊടുക്കുക തന്നെ ചെയ്യണം...!!
ഉപേക്ഷിച്ചു പോകുവല്ല...!!
കൂടെയുണ്ടാവും...!!
എന്നും...!!
വീഴ്ചകൾ ഇല്ലാതെ ജീവിതം മുന്നോട്ട് പോവട്ടെ എന്ന് ആശംസിക്കുന്നു...!!