Posts

Showing posts from January, 2022

ആത്മഹത്യ... (31/01/2022)

ജീവിതത്തിൽ എന്റെ പ്ലാനുകൾ എല്ലാം പിഴച്ചിട്ടേ ഉള്ളു.. ഇതുവരെ..!! ഇഷ്ടങ്ങളും സ്വപ്നങ്ങളും ഒരിക്കലും സ്വന്തമായില്ല ...! കൊതിച്ചതൊന്നും വിധിച്ചിരുന്നില്ല...! ആഗ്രഹങ്ങൾ ആഗ്രഹങ്ങൾ ആയി തന്നെ അവശേഷിക്കുന്നു...!! ആരോടും പരാതിയില്ല... ഒന്നിനെ കുറിച്ചും സങ്കടമില്ല..!! പ്രതികാരം ഒട്ടുമില്ല...!! എന്നെ തോൽപിച്ചവർ ജയിച്ചു തന്നെ ജീവിക്കട്ടെ...!! മരണമെങ്കിലും ഞാൻ പ്ലാൻ ചെയുന്നത് പോലെ തന്നെ സംഭവിക്കട്ടെ... പ്രാർത്ഥിക്കുന്നു...!! എനിക്ക് ആഴങ്ങളിൽ വിശ്രമിക്കണം...! ഒരിക്കലും ഉയർന്നു വരാത്ത അഴങ്ങളിലേയ്ക്ക് എനിക്ക് ഒന്ന് കൂപ്പ് കുത്തണം... ഇരുട്ടിലേയ്ക്ക്...! ചെളിയിലേയ്ക്ക് താഴണം.. ഒരിക്കലും പൊങ്ങി വരാത്ത ഒരു ശവമായി തീരണം...!! ചുറ്റുമുള്ള എല്ലാരും ഉറങ്ങുമ്പോൾ എനിക്ക് ഉണരണം... എന്റെ യാത്ര തുടരണം... പതിവായി പോകുന്ന എന്റെ ഇഷ്ട്ട സ്ഥലത്തേക്ക്... ജീവിതം ആഘോഷിക്കുന്ന എന്റെ കൊച്ചു സന്തോഷങ്ങളുടെ നാട്ടിലേയ്ക്ക്..!! ഓർമ്മകളിൽ ഒരുപാട് സന്തോഷം തളം കെട്ടുന്ന അവിടെ ആയിരിക്കണം എന്റെ അവസാനവും... ഞാൻ സ്നേഹിക്കുന്ന ആളുകൾ ഉള്ള... എന്നെ ഇഷ്ടപെടുന്ന ചിലരുള്ള അവിടെ തന്നെ ആവണം എന്റെ മടക്കവും...!! നാളത്തെ പകലിൽ പാലത്തിന്റെ  കൈവര...

തിരിച്ചു പോക്ക്... (31/01/2022)

സമയമായിരിക്കുന്നു...! എനിക്ക് മടങ്ങേണ്ട സമയം..!! മതിയായിരിക്കുന്നു ഇഷ്ടങ്ങളും സന്തോഷങ്ങളും..!! മടുപ്പായിരിക്കുന്നു ബന്ധങ്ങളും കൂട്ടും...!! ഇനി ഒരു തിരിച്ചു പോക്കാണ്... എന്നിലേയ്ക്ക്... ഉള്ളിലേയ്ക്ക്...!! ഇനി അഴങ്ങളിലേയ്ക്ക് മടക്കം.. ഒരിക്കലും ഉയരാത്ത... ഉണരാത്ത അഴങ്ങളിലേയ്ക്ക്... ഉറക്കം പിടി തരാതെ വഴുതി മാറിയ രാത്രികൾക്ക് വിട..! ഇനിയെന്നും ഉറക്കം... ഉണരാത്ത ഉറക്കം... നഷ്ടങ്ങളെ ഭയക്കാതെ... ഒറ്റപെടലുകളെ ഓർക്കാതെ.. ചതിയെ അറിയാതെ... എന്റെ ഉറക്കം ഇവിടെ തുടങ്ങുന്നു...!!

ഉറപ്പ്... (19/01/2022)

ചില ഉറപ്പുകൾ അങ്ങനെയാണ്... ഉപേക്ഷിക്കേണ്ടവ... ഇഷ്ട്ടം ഉണ്ടെങ്കിലും...! വഴിയിൽ കണ്ടു മുട്ടുന്നവരെ വെച്ച് ജീവിതം പ്ലാൻ ചെയ്യരുത് എന്ന് പറയുന്നത് അത്‌ കൊണ്ടാവും...!! ഇഷ്ടങ്ങൾ ആപേഷികമാണ്... വെറുപ്പും...!! ആർക്കും ആരോടും തോന്നാവുന്ന ഒന്ന് മാത്രം...!! കൂടെ ഉണ്ടാവുമെന്നോ കൂട്ട് കിട്ടുമെന്നോ ആഗ്രഹിക്കുന്നത് ആഗ്രഹം മാത്രമായി അവശേഷിക്കുന്നു..! ഒറ്റയ്ക്ക് ആവുന്നത് തന്നെയാ നല്ലത്...!! ആരോടും ഒന്നും പങ്ക് വെയ്ക്കാത്തതാണ് നല്ലത്..!! കാരണങ്ങൾ ഉണ്ടാവാം... ഉണ്ടാക്കാം... ഉപേക്ഷിക്കാനും സ്വീകരിക്കാനും....!! തനിച്ചാവുന്നതിനും എനിക്കുമുണ്ട് കാരണം...!!

കാത്തിരിപ്പ് (16/02/2022)

പ്രണയം പൂക്കുമ്പോൾ... രതിയുടെ ആഴങ്ങളിൽ ചില വാഗ്ദാനങ്ങൾ ജനിക്കുന്നു...!! കൂടെയുണ്ടാവും... കൂട്ടുണ്ടാവും.. മരണം വരെ... എന്നൊക്കെ വെച്ച് തള്ളും ചിലർ...!! അതുകേട്ടു, ഇറക്കി വെച്ച ഇഷ്ടങ്ങളുടെ മാറപ്പുകൾ ഒരിക്കൽ കൂടി കൂട്ടി കെട്ടി നമ്മൾ പുറപ്പെടും... അടുത്തൊരു യാത്ര കൂടി.. എങ്ങോട്ട് എന്ന് അറിയാതെ... എന്ന് വരെയെന്ന് അറിയാതെ... എന്തിനെന്നു അറിയാതെ ഒരു യാത്ര...!! ജീവിതവും അത്‌ തന്നെയല്ലേ...!! കൂടെ ഉണ്ടാവും എന്ന് പറഞ്ഞവർ ഒക്കെ ഓരോ മടുപ്പുകൾ പ്രകടിപ്പിച്ചു തുടങ്ങി... എനിക്ക് തിരിച്ചറിവിന്റെയും അവർക്ക് തിരിച്ചു പോക്കിന്റെയും നിമിഷങ്ങൾ...!! ഇഷ്ട്ടങ്ങൾക്ക് ഒക്കെ എന്നും ഒരു കാരണമുണ്ട്... ഒരു താല്പര്യം ഉണ്ട്... ചില ലക്ഷ്യങ്ങൾ ഉണ്ട്...!! ആരെയും കണ്ട് ജീവിതം പ്ലാൻ ചെയ്യാതിരിക്കുക... ചില വാഗ്ദാനങ്ങൾ ഞാനും കേട്ടിട്ടുണ്ട്..!! സ്വന്തം ഇഷ്ടങ്ങൾക്ക് മാത്രം സ്ഥാനം കല്പിക്കുന്ന... സ്വാർത്ഥ സന്തോഷങ്ങൾക്ക് മാത്രം അർത്ഥം തീരുമാനിക്കുന്ന ചില ജന്മങ്ങൾ നമ്മുക്ക് ചുറ്റും ഉണ്ടെന്ന് ഒരിക്കൽ കൂടി ഓർമിപ്പിച്ചു തന്നു ജീവിതം...!!

ഒറ്റപ്പെടൽ...(16/01/2022)

ജീവിതത്തിൽ തോറ്റു പോകുന്നത് ഒറ്റപെടുമ്പോൾ അല്ല..കൂടെ നിൽക്കുന്നവർ കടന്ന് പോകുമ്പോൾ ആണ്... നാം ആരുമായിരുന്നില്ല എന്ന് അവരുടെ വാക്കുകളും പ്രവർത്തികളും അടിവരയിട്ട് പറയുമ്പോൾ ആണ് നമ്മുടെ തകർച്ച...!! അതുവരെ നാം എന്ത് നേടി എന്നുള്ളത് വേറെ ആരോ തീരുമാനിക്കും.... നമ്മുടെ സന്തോഷങ്ങളും ഇഷ്ടങ്ങളും...!! ഒരിക്കൽ കൂടി ഇന്ന് ഞാൻ മനസിലാക്കിയിരിക്കുന്നു...!! കൂടെ ഉണ്ടെന്ന് തോന്നിച്ചത് എല്ലാം ഒരു തോന്നൽ മാത്രം ആയിരുന്നു...! ഒഴിവാക്കാനും ഉപേക്ഷിക്കാനും ഒരായിരം കാരണങ്ങൾ അവർക്ക് എപ്പോഴും ഉണ്ടാവും... ഇഷ്ടപ്പെടാനും പുറകെ നടക്കാനും നമ്മൾക്ക് മാത്രം ഒരു കാരണം... ഇഷ്ട്ടം... മാനദണ്ഡങ്ങൾ ഇല്ലാതെയുള്ള ഇഷ്ട്ടം... കാരണങ്ങളും പരിധികളും നിശ്ചയിക്കാത്ത ഒരു ഇഷ്ട്ടം...!! തോൽക്കുന്നത് പതിവ് പോലെ നമ്മുടെ ആത്മാർത്ഥത... ജയിക്കുന്നതോ...? അവരുടെ ഇഷ്ടങ്ങൾ.. താല്പര്യങ്ങൾ... സന്തോഷങ്ങൾ... വിനോദങ്ങൾ... ഞാനോ എന്റെ ഇഷ്ടങ്ങളോ ഒരിക്കലും അവരുടെ ഇഷ്ടങ്ങൾക്ക് അളവ് കോലായിരുന്നില്ല... തിരിച്ചറിവ് ഒരിക്കൽ കൂടി... ഇനിയും പഠിക്കാതെ... മനസിലാക്കതെ... തിരിച്ചറിയാതെ... നഷ്ടങ്ങളിലേയ്ക്ക്... ഒറ്റപെടലിലേയ്ക്ക്... എന്നിലേയ്ക്ക്... വീണ്ടും ഞാൻ...!! അവ...

ആശ്വസിപ്പിക്കൽ.. (15/01/2022)

ആശ്വസിപ്പിക്കൽ എളുപ്പമാണ്... അത്‌ രണ്ട് തരത്തിൽ കിട്ടാറുണ്ട്...! എല്ലാം ശരിയാകുമെന്ന് ഒരു കൂട്ടർ...! അതല്ല...എല്ലാം നമുക്ക് ശരിയാക്കാം എന്ന് വേറെ ചിലർ...!!! രണ്ടാമത് പറഞ്ഞവരെ കണ്ടുകിട്ടാൻ സാധ്യത വളരെ കുറവാണ്... അവർ വിരളമാണ്..!! അങ്ങനെ ഒരാളെ കൂടെ കൂട്ടിയാൽ ജീവിതം പൂർണമാകും... യാത്രയും..!! അങ്ങനെ ഒരാളെയാണ് ഞാനും അന്വേഷിച്ചത്... നേരെത്തെ പറഞ്ഞ അസാധ്യത ഇപ്പോൾ മനസിലായി...!! അല്ലേലും ആഗ്രഹിച്ചത് മുഴുവൻ ലഭിച്ചാൽ അതൊരു അമാനുഷികത ആയി പോവില്ലേ...??? ഒരിക്കലും ഒന്നും ശരിയാവാൻ പോകുന്നില്ല... തെറ്റുമെന്നത് തന്നെയാണ് ജീവിതം... അത്‌ തന്നെയാണ് അനുഭവവും...!! എന്റേതൊന്നും ശരിയായില്ലേലും ചുറ്റുമുള്ളവർ ഒക്കെ സന്തോഷിക്കട്ടെ... സമാധാനത്തോടെ ഉറങ്ങട്ടെ.. ഉണർന്നിരിക്കാനും... വഴി തെറ്റി നടക്കാനും എന്റെ ജീവിതം ഇവിടെ ബാക്കിയുണ്ടാവട്ടെ...!! ആരോടും പരാതിയില്ല.. പ്രതികാരമില്ല... സങ്കടം ഒട്ടുമില്ല എന്ന് പറയുന്നില്ല...!!

ഒഴുക്ക്... (08/01/2022)

എന്തൊക്കെ നേടിയാലും ആരൊക്കെ കൂടെ ഉണ്ടെന്ന് പറഞ്ഞാലും... ഒറ്റയ്ക്ക് ആയി പോകുന്ന ദിനങ്ങൾ അതൊരു വേദന തന്നെയാണ്...!! ഉറങ്ങാതെ.... ഒന്ന് കണ്ണടക്കാൻ സാധിക്കാതെ കിടക്കേണ്ടി വരുന്ന അവസ്ഥ...!! ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും എങ്ങുമെത്താത്ത കുറെ കണ്ടെത്തലുകളും ...!! അർത്ഥമില്ലാത്ത വിവരണങ്ങളും.. ഇതിനിടയ്ക്ക്... കാത്തിരിപ്പ് മാത്രമായി പോകുന്ന ജീവിതവും ബാക്കി..!! മടുത്തു തുടങ്ങി എല്ലാം...!! എങ്ങോട്ട് എന്നറിയാതെ യാത്ര... എന്തിന് എന്ന് അറിയാതെ..!! അഴിച്ചു വിട്ട തോണി പോലെ ഒഴുകി നടക്കുന്ന ജീവിതം... ഒരു കരപോലും അടുത്തെങ്ങും ഇല്ലെന്നുള്ളത് സത്യം..!! എങ്കിലും കാറ്റ് കൊണ്ടുപോയിക്കോളും എന്നൊരു വിശ്വാസം...!! മടുപ്പ് കൂടി വരുന്നു... ജീവിതത്തോടും കാത്തിരിപ്പിനോടും...!! കൂടെ ഉണ്ടാവണം എന്ന് തോന്നിയവർ ഒരു മരീചിക പോലെ അവശേഷിക്കുന്നു... എങ്ങും എത്താത്ത യാത്രയായി ജീവിതം...!!

ഉറക്കം..(27/09/2021)

ഒരാഴ്ച്ചയാവുന്നു... രാത്രി ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയിട്ട്.. എല്ലാരും പറയുന്നത് പോലെയല്ല.... രാവിലെ മൂന്നു മണി വരെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കുന്നു...! ബെന്യാമിന്റെ താളുകളും പൗലോയുടെ ചിന്തകളും എന്നെ ഉറക്കുന്നില്ല...! പത്തു മണിക്ക് തന്നെ മാറ്റി വെയ്ക്കുന്ന ഫോൺ വീണ്ടും എടുത്തു തോണ്ടുന്നു... പരതുന്നു... മാറ്റിവെയ്ക്കുന്നു.. രണ്ട് മണിക്ക്....!!

ചിലർ.... (15/12/2021)

ചിലർ അങ്ങനെ ആണ്...!! ഒരിളം കാറ്റായി കടന്ന് വരികയും...ജീവിതം  പേമാരിയാക്കിയിട്ട് ഒരു കൊടുങ്കാറ്റായി അകന്ന് പോകുകയും ചെയ്യും ..!! നഷ്ട്ടം എന്നും എനിക്ക് മാത്രം..!! പറയുവാൻ ന്യായങ്ങൾ ഏറെ നിരത്തും.... ഏൽപ്പിച്ച ദുഃഖം അവർക്ക് നിസ്സാരം ...!! എല്ലാരും ഉള്ളത് കൊണ്ട് ആരുമില്ലാത്തവന്റെ സങ്കടം മനസിലാക്കില്ല...!! നാം ഒന്നുമല്ലെന്നു നടിച്ചു സുഖമായി ഉറങ്ങും....!! ഇറങ്ങി പോകുമ്പോൾ നമ്മുടെ ഉറക്കം കൂടിയാണ് അവർ കൊണ്ടുപോകുന്നത് എന്ന് ഓർക്കാതെ...!! അവർ ഉറങ്ങട്ടെ....!! ഒരിക്കലും പരിചപെടേണ്ടായിരുന്നു... എന്ന് തോന്നും...!! കാരണം... എവിടെതുടങ്ങിയോ...അവിടെ അവർ എന്നെ എത്തിച്ചു..!! എന്താവരുതോ അതായി മാറി ഞാൻ..!! പഴയ ഞാൻ...!!

സ്റ്റാറ്റസ്... (15/12/2021)

നമ്മുടെ സ്റ്റാറ്റസ് നോക്കുന്നവരിൽ 90 ശതമാനം ആളുകളും അതിലെ സങ്കടങ്ങൾ ആസ്വദിക്കുന്നവർ ആണ്...!! ബാക്കി 10 ശതമാനം നമ്മളെ പോലെ അനുഭവങ്ങളിൽ കൂടി കടന്ന് പോയത് കൊണ്ട് മാത്രം അത്‌ മനസിലാക്കുന്നു...!! കുറെയേറെ പേര് സന്തോഷിക്കുന്നു... നമ്മുടെ ദുഃഖം കാണുമ്പോൾ...!! നമ്മുടെ രാത്രികളെ ഉറക്കമില്ലാതാക്കി അവർ സുഖമായി ഉറങ്ങുന്നു...!! കൂടെ ഉണ്ടാവും... കൂടെ ഉണ്ടാവണം... എന്ന് നാം വിശ്വസിക്കുന്നവർ പോലും അന്യരായി പെരുമാറുന്നത് ചില ലക്ഷണങ്ങൾ തന്നെയാണ്...!! എന്ത് പറ്റി എന്ന് ചോദിക്കുന്നവരും കൂടെ ഉണ്ടാവും എന്ന് പറയുന്നവരും ഇന്ന് വിരളമാണ്.... അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അതൊരു ഭാഗ്യവും...!! വെറുപ്പും ഇഷ്ട്ടകേടും പറയാതെ പറയാനുള്ള ഒരു ഉപാധി കൂടിയായി സ്റ്റാറ്റസ്...!! മടുപ്പും അടുപ്പമില്ലായ്മ്മയും ഒക്കെ തുറന്ന് കാണിക്കുന്ന ഒരു സൂചിക....!! കേവലം 24 മണിക്കൂറിന്റെ ആയുസേ ഉള്ളതെങ്കിലും അതിന്റെ ഓർമ്മപ്പെടുത്തൽ ഒരു തിരിച്ചറിവ് തന്നെയാണ്...!! എന്റെ സ്റ്റാറ്റസും അത്‌ തന്നെ...!! ഉദ്ദേശം... ഓർമ്മപ്പെടുത്തൽ..!!

ജീവിതം....?? (06/01/2022)

ഇടയ്ക്ക് ഓർക്കാറുണ്ട്... എന്തിന് ജീവിക്കണം...? ആരുമില്ലാതെ... ആർക്കും വേണ്ടാതെ... എല്ലാവരെയും വെറുപ്പിച്ചു.. ഒറ്റയ്ക്ക്... സ്നേഹിക്കുന്നവരെ പോലും തിരിച്ചു സ്നേഹിക്കാതെ.. എന്തിന് ജീവിക്കണം..?? മടുപ്പാണ്...എല്ലാത്തിനോടും...!! എന്റെ സന്തോഷം മറ്റുള്ളവരിൽ ആയിരുന്നു... എന്നെ ചിരിപ്പിക്കാനും കരയിപ്പിക്കാനും ഞാൻ കൊടുത്ത സ്ഥാനങ്ങൾ തന്നെ...!! രാവിലെ ഒരുങ്ങി സ്കൂളിലേയ്ക്ക്.. വൈകുന്നേരം വീണ്ടും എന്റെ കിടക്കയിലേയ്ക്ക്...! അതിനപ്പുറം എനിക്കൊരു ലോകമില്ല... ആളുകളില്ല... വിനോദമില്ല...!! എന്റെ തലയിണയാണ് എന്റെ പങ്കാളി... സങ്കടങ്ങൾ ഞാൻ പറയാതെ പറയുമ്പോൾ... ഉറക്കം വരാതെ കിടക്കുമ്പോൾ...!! എത്ര നാൾ കൂടി ഇങ്ങനെ ജീവിക്കേണ്ടി വരുമെന്ന് അറിയില്ല...! ഒളിച്ചു കളിക്കുന്ന ക്യാൻസർ എത്രയും വേഗം തിരിച്ചു വരട്ടെ..! മടുത്തു ഈ കാത്തിരിപ്പ്.. ഒറ്റയ്ക്കുള്ള ഈ ജീവിതം...!! സന്തോഷിക്കാൻ ഒരു കാരണമില്ലാതെ... ജീവിക്കാൻ ഒരു ലക്ഷ്യമില്ലാതെ ഇനിയും എത്ര നാൾ... ഒറ്റയ്ക്ക്... വെറുക്കപെട്ടവനായി... ചതിയനായി...!!

മതിപ്പ്... (06/01/2022)

എനിക്ക് ഒരിക്കലും എന്നെ കുറിച്ച് മതിപ്പ് തോന്നിയിട്ടില്ല..!! കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഞാൻ ഒരു തോൽവി ആയിരുന്നു എന്നതാണ് സത്യം...!! ജീവിതം മുഴുവൻ അങ്ങനെ ആയിരുന്നു...!! പറയുവാൻ വലിയ നേട്ടങ്ങളോ നന്മയോ ഇല്ലാത്ത ഒരുവൻ...!! പേരെടുത്തു പറയാൻ ഒരു കൂട്ടുകാരനോ കൂടെ നിർത്താൻ ഒരു സ്വന്തകാരനോ ഇല്ലാത്തവൻ..!! വലിയ ജോലിയോ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയോ ഇല്ലാത്തവൻ...! സാമ്പത്തിക പിന്നോക്കവസ്ഥ അനുഭവിക്കുന്നവൻ..! കടങ്ങളും ലോണുകളും സാമ്പത്ത് ആയി കൊണ്ട് നടക്കുന്നവൻ...!! കൂടെ ഇറങ്ങി വന്നവൾ കൈലിരിപ്പ് മനസിലാക്കിയപ്പോൾ വെറുത്ത് ഉപേക്ഷിച്ചു പോയവൻ..!! സ്നേഹം കൊടുക്കാൻ അറിയാത്തവൻ.. ഒരിക്കലും സ്വാതന്ത്ര്യം കൊടുക്കാത്തവൻ...! ഉപേക്ഷിക്കപ്പെടേണ്ടവൻ..!! ശത്രുകൾക്ക് ക്ഷാമമില്ലാത്തവൻ...!! അഹങ്കാരി... പൊങ്ങച്ചക്കാരൻ...!! ഇതൊക്കെയാണ് ഞാൻ...!! തികഞ്ഞ മദ്യപാനി..!! ഒരു ദിവസം പോലും കുടിക്കാതെ നിൽക്കാൻ സാധിക്കാത്തവൻ...!! കള്ളുകുടിക്കാൻ ഉള്ള കമ്പനിക്കാർ അല്ലാതെ എന്തിനും ഏതിനും കൂടെ നില്കാൻ ഒരാളില്ലാത്തവൻ..!! ഭക്തിയോ വിശ്വാസമോ തീരെയില്ലാത്തവൻ...!! ഒരു മതത്തിലും രാഷ്രീയത്തിലും ആകർഷകൻ അല്ലാത്തവൻ..!! ജീവിതത്തിൽ ഒരു അച്ചടക്കവുമി...

വെറുപ്പിക്കൽ.. (04/01/2022)

ഒരിക്കലും കിട്ടില്ലെന്ന്‌ അറിഞ്ഞാൽ... ഇഷ്ടപ്പെടാവരെ അങ്ങ് വെറുപ്പിക്കണം...!! ഒരു പരിധിയുമില്ലാതെ... അവർക്ക് ഒരിക്കലും ക്ഷമിക്കാൻ പറ്റാത്ത വിധം..!! നഷ്ടപ്പെടും എന്നുള്ള തിരിച്ചറിവ് രോഗമെന്തെന്നു diagnose ചെയ്യപ്പെട്ട രോഗിയുടെ അവസ്ഥ പോലെയാണ്...!! ട്രീറ്റ്മെന്റ് ഇല്ലാത്ത അസുഖം.. മരുന്നില്ലാത്ത... മാറാത്ത അസുഖമാണ് ഒരിക്കലും ഒന്നിക്കാൻ സാധ്യതയില്ലാത്ത സ്നേഹം...!! ഓരോ നിമിഷവും നാളെ നഷ്ടമാവുമെന്നുള്ള തിരിച്ചറിവ്... അതിന്റെ മുറിവ് ഉണങ്ങാത്ത രാത്രികൾ കാത്തിരിക്കുന്നു എന്ന പേടി.. ഇതുവരെ അനുഭവിച്ച കരുതൽ.. സ്നേഹം... കാമം... ഇവയൊന്നും നാളെ ഉണ്ടാവില്ല എന്ന ഓർമ്മപ്പെടുത്തൽ ഭയാനകമാണ്..!! എന്നിട്ടും പതനങ്ങളിൽ പഠിക്കാതെ... നഷ്ടങ്ങളിൽ തിരിച്ചറിയാതെ.. ഉപേക്ഷിക്കലിന്റ നീറ്റലിൽ... ഒറ്റപ്പെടുന്നതിന്റെ ചിന്തകളിൽ ജീവിക്കാനായി ഞാൻ ഇന്നും സ്നേഹിക്കുന്നു...!! വെറുക്കണം... വെറുത്താലേ മറക്കാൻ പറ്റൂ... അറപ്പ് തോന്നണം... എന്നാലേ എന്റെ ഓർമ്മകൾക്ക്  നിന്നിൽ മരണമുണ്ടാവൂ...! നിന്നിലെ എന്നെ കുഴിച്ചു മൂടാൻ പറ്റൂ...!!