ഒറ്റപ്പെടൽ... (02/09/2025)
പണ്ടെവിടെയോ വായിച്ചു കഴിഞ്ഞ വരികളാണ്.... "ആരെയും നമ്മളെ ഒരുപാട് miss ചെയ്യാൻ അനുവദിക്കരുത്... ചിലപ്പോൾ... നമ്മളില്ലാതെ ജീവിക്കാൻ അവർ ശീലിക്കും"...!! ഞാനും പഠിച്ചു...!! ആരുമില്ലെങ്കിലും... എന്തൊക്കെ സംഭവിച്ചാലും... ഒറ്റയ്ക്കു നടക്കാനും... നേരിടാനും.... തനിച്ച് ജീവിക്കാനും....!! എങ്കിലും.... ആദ്യമൊക്കെ ജീവിതം വല്ലാത്തൊരു ശൂന്യത യായിരുന്നു...!! അതുവരെ എന്നും ഒപ്പം ഉണ്ടായിരുന്ന സൗഹൃദമെന്ന് ഞാൻ വിശ്വസിച്ച ചിലർ... എന്തിനും ഏതിനും കൂടെ ഉണ്ടാവുമെന്ന് തോന്നിപ്പിച്ച ചിലർ.. അവസരങ്ങൾ വന്നപ്പോൾ അവരൊക്കെ കേവലം മരീചിക മാത്രമെന്ന് അനുഭവം കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു...!! ഇപ്പോൾ എല്ലാം ശീലമായിരിക്കുന്നു..!! നഷ്ടപ്പെടാൻ ഇനിയൊന്നും ബാക്കി ഇല്ലെന്നുള്ള തിരിച്ചറിവ് തരുന്ന ധൈര്യം ചെറുതൊന്നുമല്ല...!! വന്നതും തനിയെ... നടന്നതും തനിയെ... ഒടുങ്ങുന്നതും തനിയെ...!!! തനിച്ചാക്കിയവരോടും ഒറ്റപ്പെടുത്തിയവരോടും നന്ദി മാത്രം...!! തനിച്ച് ജീവിക്കാൻ പ്രാപ്തമാക്കിയതിന്...!!