തിരുമലകോവിൽ (22/06/2025)
"TRAVELING - IT LEAVES YOU SPEECHLESS, THEN TURNS YOU INTO A STORYTELLER." -IBN BATTUTA പലപ്പോഴും യാത്ര എനിക്ക് ഒരു തെറാപ്പിയാണ്...!! തനിച്ചും അല്ലാതെയും ഉള്ള യാത്രകളെ ഞാൻ ആസ്വദിക്കാറുണ്ട്. അങ്ങനെ സംഭവിച്ച ഒരു യാത്ര യായിരുന്നു തെങ്കാശിക്ക് സമീപത്തുള്ള തിരുമലയ് കോവിലേയ്ക്ക്. രാവിലെ പത്തു മണിയോടെ അർത്തുങ്കൽ നിന്നും പുറപ്പെട്ടു തിരുവല്ല... അടൂർ... പുനലൂർ വഴി നാല് മണിയോടെ തെങ്കാശി യെത്തി. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഈ യാത്ര...!!മലയുടെ മുകളിലോട്ടുള്ള ഡ്രൈവ് മനോഹരമാണ്. നല്ല കാറ്റും കോടയും മഴയും..!! അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല... ഒരുപാട് മലയാളികൾ സന്ദർശിക്കുന്ന സ്ഥലമാണ്... *ചരിത്രം* തിരുമലക്കോവിൽ എന്നത് തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന ഹിന്ദു ക്ഷേത്രമാണ്. ഇവിടെ പ്രധാനമായും ആരാധിക്കപ്പെടുന്നത് ശ്രീ തിരുമലായൻ സ്വാമി എന്നാണ്, ഭഗവാൻ മുരുകന്റെ (സുബ്രഹ്മണ്യസ്വാമി) ഒരു ദൈവികരൂപം. പുരാണപ്രകാരമുള്ള വിശ്വാസമനുസരിച്ച്, കാശ്യപ മഹർഷിയുടെ അനുഗ്രഹം കൊണ്ടാണ് ഈ ക്ഷേത്രം പണിതതെന്നാണ് പറയുന്നത്. ത്രേതായുഗത്തിൽ ശ്രീമുരുകൻ ഇവിടെ വാസം ചെയ്തുവെന്നും, സഹോദരനായ ശരണ...