Posts

Showing posts from September, 2023

എനിക്കൊരു പ്രണയം ഉണ്ടായിരുന്നു... (30/09/2023)

അന്നൊരു pta meeting ദിവസമായിരുന്നു...!! നല്ല മഴയുള്ളൊരു ശനിയാഴ്ച..!! രാവിലെ മുതൽ  തിരക്കിൽ..!! എങ്കിലും  പതിവ് പോലെ അലസനായി ഇന്ന്‌ മുങ്ങാൻ പറ്റില്ല...!!  ക്ലാസ്സ്‌ ടീച്ചർ ആണ്... പതിവിന് വിപരീതമായി  ക്ലാസ്സിൽ   കുറെ നല്ല കുഞ്ഞുങ്ങൾ..!! (പൊതുവെ തിരിവ് ആയിരുന്നു ) പ്രോഗ്രസ്സ് card റെഡി ആക്കണം..!! മാതാപിതാക്കളെ കാണണം.. മക്കളെ കുറിച്ച് രണ്ട് പറയണം... അവരെ പുളകം കൊള്ളിക്കണം.. (എന്താകുമോ എന്തോ...??) പതിവ് പോലെ HM നെ പറ്റിച്ചു  ചായ കുടിക്കാൻ മുങ്ങി... പതിവ് തെറ്റിച്ചില്ല ... പിടിക്കപ്പെട്ടു..!! കൈയോടെ HM പൊക്കി...!! അറവ് മാടിന്റെ മുന്നിൽ ഇറച്ചിക്കാരനെ പോലെ HM  കാത്തിരിക്കുന്നുണ്ടായിരുന്നു..!! കണ്ടപാടെ  ചോദ്യം ചെയ്യുന്നു...  പതിവ് പോലെ ഞാൻ നിഷ്ക്കൂ ആവുന്നു... HM ക്ഷമിക്കുന്നു.. ശുഭം...!! സമയം 12 മണി...!! വയറു വിശക്കുന്നു... Dieting ന്റെ ഭാഗമായി രാവിലെ കഴിച്ച രണ്ടു ഉണക്ക ചപ്പാത്തി വയറ്റിൽ കിടന്നു തെറി വിളിക്കുന്നു..!! ഒരു പണിയും ഇല്ലെങ്കിലും ജോലി തിരക്ക് കാരണം വരാൻ വൈകിയ അവസാന ഒപ്പിനായി ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു..!! Net on ചെയ്യുന്നു......

RIP... (24/09/2023)

പെട്ടെന്ന് ഞാൻ മരിച്ചാൽ....?? ഒരു ദിവസത്തേയ്ക്ക്... ഒരൊറ്റ ദിവസത്തേയ്ക്ക്... നിങ്ങളുടെ ഓർമ്മകളിൽ സ്റ്റാറ്റസ് ആവാനും സ്റ്റോറിയാവനും എന്റെയൊരു  ഫോട്ടോ  നിങ്ങളുടെ ഗാലറിയിൽ കാണുമായിരിക്കും...!! അതിനുള്ള അടുപ്പം എന്നോട് ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു...!! ഒരു ദിവസത്തേയ്ക്ക് മാത്രം...!! നല്ലപോലെ ഫിൽറ്റർ ചെയ്തു വെളുപ്പിച്ചു ഇടാൻ പറയില്ല...!! മരിച്ചു കിടക്കുമ്പോഴെങ്കിലും എനിക്ക് ഞാനായി കിടക്കാൻ ഒരു കൊതി...!! എന്നെ കുറിച്ച് ഭംഗി വാക്കൊന്നും വേണ്ട... ഓർമ്മിപ്പിക്കപെടുവാൻ ഞാൻ ഒന്നും അവശേഷിപ്പിക്കുന്നില്ല... 36 വയസ്സിൽ കൂടെയുള്ളവർക്ക് ഞാനൊരു ബാധ്യതയായി തീർന്നു...!! എന്നിട്ടും  40 വയസ്സുവരെ എന്നെ സഹിച്ചവരോട് ഒരുപാട് നന്ദി... അത് മാത്രം ബാക്കിവെയ്ക്കുന്നു...!! ഇവിടെ ജീവിച്ചിരുന്നു എന്നൊരു തെളിവ് പോലും നാളേയ്ക്ക് വേണ്ട...!! എല്ലാ മൂട്പടങ്ങളും ഊരി വെച്ച്... കാപട്യങ്ങൾ ഇല്ലാതെ... വെച്ച് കെട്ടലുകൾ ഒഴിവാക്കി എനിക്ക് പോകണം... ഞാനായിട്ട് തന്നെ...!! കാരണം... ജീവിച്ചിരുന്നപ്പോൾ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നോർത്തു ആയുസിന്റെ പകുതി ഞാൻ നശിപ്പിച്ചു...!! പിന്നീട് "ഞാനായിട്ട് " ജീവിക്കാൻ...

ഭീതി... (21/09/2023)

ഇന്നെന്റെ മക്കളിൽ കണ്ടൊരു ഭയമുണ്ട്...!! അവന്റെ വാക്കുകളിൽ... ഒരു പത്തു വയസുകാരന്റെ വാക്കുകളിൽ...!! "ഡാഡി... എന്റെ രോമം ഒക്കെ എഴുന്നേറ്റു.. ഞാൻ പേടിച്ചു പോയി... ഞങ്ങളെ വല്ലതും ചെയ്യുമോ എന്ന് പേടിച്ചു.. ശരിക്കും എനിക്ക് പേടി വന്നു ഡാഡി.. " ആറു വയസുള്ള എന്റെ മോൾ കാണിച്ച തെറ്റ് (അവളെ ഞാൻ ന്യായികരിക്കുന്നില്ല ) അതിന് ഞാൻ കൊടുക്കേണ്ടി വന്ന വില...!! 40 മിനിറ്റോളം കാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചു കൊണ്ട് ഇറങ്ങി പോയി...!! എപ്പോഴെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ..? എന്നെ മനസിലാക്കിയിട്ടുണ്ടോ..?? മറ്റൊരാൾക്ക്‌ വേണ്ടി എന്നെ വെറുക്കാൻ സാധിക്കുന്നുവെങ്കിൽ... ഉപേക്ഷിച്ചു പോകാൻ പറ്റുമെങ്കിൽ... അത് തന്നെ സംഭവിക്കട്ടെ... ആർക്കും വേണ്ടാത്തൊരുവൻ ആയി തന്നെ ഞാൻ അവശേഷിച്ചേക്കാം...!! പിണക്കങ്ങളും പരാതികളും ഇല്ലാതെ... എന്റെ മദ്യത്തെ മാത്രം പ്രണയിച്ചു കൊണ്ട്... ഇനിയൊരു തിരിച്ചു പോക്കും ആരിലേയ്ക്കും ഇല്ലാതെ... ഇവിടെ ഞാൻ ജീവിച്ചിരിക്കുന്നു..!!

പഴി... (23/09/2023)

ഒരിക്കൽ തോറ്റു പോയവർ.. പിന്നീട് ഇടയ്ക്ക് തോറ്റു കൊണ്ടിരിക്കും...!! ഒറ്റപ്പെടും... കുറ്റപ്പെടുത്താൻ ആളുണ്ടാവും.. നമ്മെ കേൾക്കാനോ വിശ്വസിക്കാനോ ആരുമുണ്ടാവില്ല...!! ഞാനും തോറ്റുപോയവരുടെ കൂട്ടത്തിൽ ആണ്.. ഇടയ്ക്ക് അത് ഓർമ്മിപ്പിക്കാൻ എന്നപോലെ ചിലർ വരും... അവർ ഒരുപാട് പറയും... സങ്കടം തോന്നും ... ആരോടും പറയാൻ സാധിക്കാതെ ഉള്ളിലൊതുക്കും... ഒരു വിങ്ങി പൊട്ടലായി... തേങ്ങലായി ഇടയ്ക്ക് പുറത്തേയ്ക്ക് വരും...!! എത്ര കാലം ജീവിച്ചിരുന്നാലും ഇതൊന്നും വിട്ടു പോവില്ല... ഒരു നോവായി... ഉണങ്ങാത്ത മുറിവായി... ഓർമ്മകളിലും നാളെകളിലും ജീവിക്കും...!! ഇനിയൊരിക്കലും സന്തോഷിക്കാതിരിക്കാൻ... വീണ് പോയിടത്ത് നിന്നും എഴുന്നേൽക്കാതിരിക്കാൻ...!!

faizy... (21/09/2023)

ഇന്ന്‌ ഫൈസിയുടെ ദിവസമാണ്...!! ജീവിതത്തിൽ ആദ്യമായി ഒരു സമ്മാനം വാങ്ങിയ സന്തോഷത്തിലാണ് അവൻ.. കൂടെ ഞാനും..!! വൈകുന്നേരം സ്കൂളിൽ നിന്നും കാറിൽ കയറിയത് മുതൽ വീട്ടിൽ എത്തി കഴിഞ്ഞു അവൻ ആഗ്രഹിക്കുന്ന സമ്മാനം ആവശ്യപ്പെടാൻ പറഞ്ഞപ്പോഴും അവന്റെ മുഖത്ത് ഞാൻ കണ്ടൊരു സന്തോഷമുണ്ട്..!! ഇതുവരെ കാണാത്ത... ഞാൻ അനുഭവിക്കാത്ത... ഒരു സന്തോഷം...!! ഒരിക്കലും ഞാൻ പഠിപ്പിക്കാത്ത.. പറഞ്ഞു കൊടുക്കാത്ത... എനിക്ക് അറിയാത്ത... ഒരു ഭാഷയിൽ അവന് സമ്മാനം..!! ഇന്നലെ എന്റെ സ്വന്തം വിഷയത്തിൽ... ഇംഗ്ലീഷ് ഭാഷയിൽ... ഒരു കവിത ചൊല്ലാൻ സാധിക്കാതെ.. മുഴുമിപ്പിക്കാൻ സാധിക്കാതെ... കരഞ്ഞു കൊണ്ട്... പകച്ചു സ്റ്റേജിൽ നിന്നും എന്റെ മുന്നിൽ തല കുനിച്ചു നിന്നുപോയ ഫൈസി..!! അതെ ഫൈസി...  ഇന്ന്‌ എന്നെ ഞെട്ടിച്ചിരിക്കുന്നു..!! അവന്റെ സ്വന്തം കഴിവ് കൊണ്ട്.. കാർട്ടൂൺ കണ്ട് പഠിച്ച ഹിന്ദി ഭാഷ കൊണ്ട്...!! ഒരു സമ്മാനത്തിൽ എന്തെന്നു ചോദിച്ചേക്കാം...!! പക്ഷേ  എനിക്ക് ഇതൊരു വലിയ സംഭവമാണ്...!! ഫൈസിയ്ക്ക് ഇത് അവന്റെ ദിവസവും..!! ആദ്യമായി അവന്റെ മുഖത്ത്  ഞാൻ കണ്ടൊരു തിളക്കമുണ്ട്... ആഘോഷിക്കാൻ വെമ്പുന്ന  ഒരു മനസ്സ് ഞാൻ കണ്ടു.. എന്തോ നേടിയ...

failure... (19/09/2023)

Year 2017... The first time I failed in life...!! and the history  repeated tragically in 2019 too...!! And successfully going on the legendary failure in 2023 too..!! And its all what I define about Me..!! My definition of self..!! My existence is marked as the failure ever...!! A failed human by looks.. and alien by experience..!! Treated brutely by life... and left aside asuming as dead..!! And the fact is.... Not Yet..!! And  I feel shame too... As I m still here.. With the same attair... and the usual lyrics too..!! Repeated a hundred times.. Still no make over..!! And the one and only thing is.. The name differs..!! Yet the same gender... Love...!!! I find no ends... No breaks... Not a speed breakers...!! Faced it... Suffered a lot... Stabbed with pain... Mentally and physically.. Killed my peace... Lost my peace for ever...!! Yet I cant escape... No exits ever... Life left me with no options... As there is no resets..!! My life... my existence has to face it... Till the...

എന്നെപോലെയുള്ളവർ ... (19/09/2023)

നമ്മെ വേദനിപ്പിക്കാൻ നമ്മൾ സ്നേഹിച്ചവർക്ക് മാത്രമേ സാധിക്കൂ...!! നശിപ്പിക്കുവാനും...!! വേദനിപ്പിക്കും എന്ന് അറിയിച്ചു തന്നിട്ടും.... പ്രവർത്തിച്ചു കാണിച്ചിട്ടും... വേദനിക്കപ്പെടാൻ മാത്രം ജീവിച്ചിരിക്കുന്ന ചിലരുണ്ട്...!! എന്നെപോലെയുള്ളവർ...!! ആർക്കും വേണ്ടാത്ത... ഒരു ഉപകാരവും ഇല്ലാത്ത... എന്നെ പോലെയുള്ളവർ...!! എത്ര കിട്ടിയാലും പഠിക്കാത്ത... ഒരുപാട് അവഗണിച്ചിട്ടും മനസിലാക്കാത്ത എന്നെപോലെയുള്ളവർ...!! ഉറങ്ങാൻ എന്നും മദ്യത്തെ കൂട്ട് പിടിക്കുന്ന.... ഉണർന്നിരിക്കുമ്പോൾ ഭ്രാന്ത് പിടിക്കുന്ന മനസുള്ള എന്നെപോലെയുള്ളവർ...!! സ്നേഹിച്ചവർക്കും കൂടെ കൊണ്ട് നടന്നവർക്കും ഭാരമാവുന്ന... ബാധ്യതയാവുന്ന... എന്നെപോലെയുള്ളവർ...!!

ഒറ്റുകാർ... (19/09/2023)

കൂടെ നടക്കുകയും നമ്മുടെ പ്രീയപെട്ടതെന്നു തോന്നിപ്പിക്കുകയും ചെയ്തിട്ട് കടന്ന് കളയുന്ന ചിലരുണ്ട്...!! ഉള്ളിൽ ഒരായിരം കള്ളങ്ങൾ മറച്ചു വെച്ചിട്ട് അടുപ്പം ഭാവിക്കുന്നവർ...!! കൂടെ നടന്നിട്ട് മനസിലാക്കാത്തവർ..!! അറിഞ്ഞു കൊണ്ട് നശിക്കാൻ നമ്മെ വിട്ടു കൊടുക്കുന്നവർ...!! കരയരുത് എന്ന് പുറമെ പറയുകയും ഉള്ളിൽ നമ്മൾ ചിരിച്ചു കാണരുത് എന്ന് ആഗ്രഹിക്കുന്ന ചിലർ...!! അടുത്ത് നിന്നുകൊണ്ട് അകലം സൂക്ഷിക്കുന്ന ചിലർ..!! എല്ലാം മനസിലാക്കിയിട്ടും ഒന്നും മനസിലാവാത്ത പോലെ പെരുമാറുന്ന ചിലർ...!!

തോറ്റുപോയവർ... (18/09/2023)

ജീവിതത്തിൽ തോറ്റു പോയവരെ കണ്ടിട്ടുണ്ടോ...??? എല്ലാം നഷ്ടപെട്ടവരെ...??? അവർക്ക് എന്നും ഒരേ രൂപമായിരിക്കും... ഒരേ സ്വഭാവമായിരിക്കും...!! ഒരേ അച്ചിൽ ജനിച്ചവർ...!! എന്തിനും ഏതിനും ഒരുപോലെ..!! ഒരുമിച്ച് തന്നെ...!! അവരുടെ കരച്ചിലിന് ഒരേ ഈണം ആയിരിക്കും... എല്ലാം നഷ്ടപ്പെട്ടവന്റെ... ആരുമില്ലാത്തവന്റെ... ഒന്നുമില്ലാത്തവന്റെ... ആരും ആവാത്തവന്റെ.. ഇനിയൊരിക്കലും ആരും ആയി തീരുവാൻ ആഗ്രഹിക്കാത്തവന്റെ...!! അവസരങ്ങൾ ഇല്ലാത്ത കൊണ്ട്... അവരുടെ തേങ്ങലുകൾക്ക് ഒരേ താളം ആയിരിക്കും... ഉയർച്ചകൾ ഇല്ലാത്ത... സ്വരം താഴ്ത്തി പാടുന്ന താളം..!! തേങ്ങലുകൾ അലയടിച്ചേയ്യ്ക്കാം... വിശ്വസിച്ചവർ തന്നെ വഞ്ചിച്ചല്ലോ എന്നോർത്ത്..!! എങ്കിലും നടക്കുക... മുന്നോട്ട് തന്നെ... ജീവിതം ക്ഷണികമാണ്...!! കണ്ട് മുട്ടലുകളും കാഴ്ചകളും...!!

തനിയെ... (16/09/2023)

ഇടയ്ക്ക് തന്നിലേയ്ക്ക് തിരിഞ്ഞു നടക്കണം...!! ഒരിക്കലും ഇറങ്ങി പോകേണ്ടി വരാത്ത.... ആരും ഇറക്കി വിടാൻ ഇടയില്ലാത്ത ഒരിടം തന്നിടം തന്നെയാണ്...!! ഒറ്റയ്ക്ക് ആവുന്നതും മനോഹരമാണ്....!! പറക്കാൻ പഠിപ്പിച്ച കുഞ്ഞി കിളികളെ അമ്മക്കിളി തനിയെ വിടുന്നത് പോലെ.... ചിറകായി കഴിഞ്ഞാൽ തനിയെ വിടുക...!! പതിയെ.... പുതിയ കൂട്ട് ഉണ്ടാവട്ടെ...!! ലോകം വിശാലമാണ്... നാം കാണിച്ചു കൊടുക്കുന്നത് മാത്രമല്ല കാഴ്ചകൾ എന്ന് അറിയട്ടെ... മനസിലാക്കട്ടെ... ആസ്വദിക്കട്ടെ.,..!! എന്നിട്ട്... തനിച്ചു നടക്കണം... തനിയെ ആവണം...!! നടന്ന വഴികളെ പഴി പറയാതെ... ഓർമ്മകളെ മറവിയ്ക്ക് വിട്ടുകൊടുക്കാതെ... ഒറ്റയ്ക്ക് നടക്കണം...!! കാറ്റും.. മഴയും മഞ്ഞും ആസ്വദിച്ചു കൊണ്ട്... മുന്നോട്ട് തനിയെ നടക്കണം... ചിന്തകൾക്ക് ഭാരം തോന്നും... ചിലപ്പോൾ സങ്കടം അണപ്പൊട്ടും... എങ്കിലും തനിച്ചാവണം... ഒറ്റയ്ക്ക് അല്ലേ തുടങ്ങിയത്... ഒടുങ്ങുന്നതും ഒറ്റയ്ക്ക് തന്നെ പിന്നെയെന്തിന് ഒരു കൂട്ട്..?? തനിച്ചു തന്നെ നടക്കുക... വഴികളിൽ ഇരുൾ വീഴുമ്പോൾ തിരിഞ്ഞു നടക്കുക... തന്നിടത്തിലേയ്ക്ക്...!!

അവഗണന... (14/09/2023)

ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ വേദന അവഗണനയാണ്...!! അതും പ്രീയപെട്ടവർ കാണിക്കുന്ന അവഗണന...!! വേണ്ടെന്ന് വെയ്ക്കൽ... ആരുമല്ലാതാക്കൽ...!! നെഞ്ചു പൊട്ടുന്ന വേദന തോന്നും... തകർന്നു പോകും... എവിടെ ഇരുന്നാലും കണ്ണീർ പൊടിയും.. വാക്കുകൾ ഇടറും... ഇത്രയും സ്നേഹിക്കണ്ടായിരുന്നു എന്നു തോന്നും ..!! ഇനിയങ്ങോട്ട് എങ്ങനെ ജീവിക്കുമെന്ന് ഭയപ്പെടും... ജീവിതത്തിൽ... രണ്ട് കാരണങ്ങൾ കൊണ്ട് അവഗണിക്കപ്പെട്ടേക്കാം...!! ഒന്ന്.... മടുപ്പ് തോന്നുമ്പോൾ... കൊടുത്തത് ഒക്കെയും കൂടി പോയപ്പോൾ... ചിലപ്പോൾ അവർക്ക് മടുപ്പ് തോന്നിയേക്കാം...!! അപ്പോൾ നമ്മൾ അവഗണിക്കപ്പെട്ടേക്കാം..!! രണ്ട്... നമ്മളെക്കാൾ പ്രീയപെട്ടവരുടെ പരിഗണന ഇനിയവർക്ക് ഉണ്ടെന്ന് ഉറപ്പാകുമ്പോൾ...!! അപ്പോഴും നമ്മൾ അവഗണിക്കപ്പെട്ടേക്കാം...!! അനുഭവിച്ച ലാളനവും സ്നേഹവും ഇത്രയും പെട്ടെന്ന് എങ്ങനെ മറക്കാൻ പറ്റിയെന്നു എത്ര ചിന്തിച്ചാലും നമ്മുക്ക് മനസിലാവില്ല...!! അവിടെയും അവർക്ക് വ്യക്തമായ കാരണങ്ങൾ ഉണ്ടാവും...!! എത്ര പെട്ടന്ന് അവർ നമ്മെ പറിച്ചു കളഞ്ഞു...? എത്ര എളുപ്പത്തിൽ മറ്റൊരാളെ നമ്മുടെ പകരക്കാരൻ ആക്കി..? ചെയ്യാവുന്നത് ഇത്രയും മാത്രം... മാറി കൊടുക്കുക... തിര...

friendship is all about understanding... (13/09/2023)

I belive in relations...!! Relations with spaces... Where understanding is served... Where prejudices kept aside...!! Once its broken... Its better to leave...!! Where your voices are silenced... You are no more heard or understood...!! Everyone desires to find a place.. All dreams to have a space... Where ones feelings are respected...!! Where words are interpreted with love.. And peace of mind is assured..!! Once you miss that... Just Walk away... World is wide...!! We will meet someone... Somewhere... Sometimes never ever ...!! And if such meeting never happen... Make it a reality... And be single...!!! Both in words and deeds...!! And life is all about celebrations..!!!

തൊഴിലിടങ്ങളിലെ സൗഹൃദം.. (09/09/2023)

സൗഹൃദങ്ങളാണ് സന്തോഷം...!! കൂടെയുണ്ടാവണം....!! പ്രീയപെട്ടവർ എന്ന് മനസ്സിൽ തട്ടി പറയാൻ സാധിക്കുന്ന ചിലർ...!! ആഴ്ചയിൽ അഞ്ച് ദിവസവും ഒരുമിച്ച് ചിലവിടുന്ന... എപ്പോഴും കരുതലോടെ കാണുന്ന..  എന്തിനും ഏതിനും  ഒപ്പം നിൽക്കുന്ന തൊഴിലിടത്തിലെ സൗഹൃദമാണ് ഏറ്റവും മനോഹരം...!! ആയിരിക്കുന്നയിടങ്ങളിൽ മനുഷ്യനാവുക...!! മനുഷ്യത്വത്തോടെ പെരുമാറുക...!! അവിടെ ജീവിക്കുക..!! അധികപറ്റാണെന്ന് തോന്നുന്ന നിമിഷം തിരിഞ്ഞു നടക്കുക.. പിൻവിളികളെ ചെവിയോർക്കാതെ...!! തെല്ലും കുറ്റബോധമില്ലാതെ തന്നെ മുന്നോട്ട് പോവുക..!! ലോകം വിശാലമാണ്..!! എവിടെയോ നമ്മൾക്കുള്ള space ഇപ്പോഴും vacant ആണെന്ന് ഓർക്കുക..!! ജീവിതം ശുഭം...❤️

തോറ്റുപോയവൻ...04/09/2023)

ജീവിതത്തിൽ ഇടയ്ക്കിപ്പോൾ തിരിഞ്ഞു നോക്കാറുണ്ട്...!! ഒന്ന് കാലിടറിയപ്പോൾ ... വീണ് പോയതിന് ശേഷം..!! ഒരേയൊരു ചോദ്യത്തിന് ഉത്തരം തേടി...!! പലപ്പോഴും ഓർത്തെടുക്കാൻ ശ്രമിക്കാറുണ്ട്... തിരുത്തുവാൻ ആഗ്രഹിക്കാറുമുണ്ട്... ഇനിയോരിക്കലും  സാധിക്കില്ലെങ്കിലും..!! ഉത്തരമില്ലാത്ത ചോദ്യം..!! എവിടെയാണ്  ജയിച്ചത്...?? സ്നേഹിക്കപ്പെട്ടത്...?? അംഗീകരിക്കപ്പെട്ടത്...?? ജീവിതത്തിൽ.... മകൻ എന്ന നിലയിൽ പരാജയമായിരുന്നു...!! സഹോദരൻ എന്ന നിലയിലും..!! കാമുകനായും ഭർത്താവായും പരാജയം തന്നെ...!! അച്ഛനായും സുഹൃത്തായും വലിയൊരു തോൽവിതന്നെ...!! എങ്കിലും... പതിനാറു വർഷങ്ങൾക്കിപ്പുറം.. തിരിഞ്ഞു നോക്കുമ്പോൾ... പിന്നോട്ട് നടക്കുമ്പോൾ... ഒരു തോന്നൽ... ഞാൻ ജയിച്ചിരിക്കുന്നു...!! കുട്ടികളുടെ പ്രീയപെട്ടവൻ എന്ന നിലയിൽ...!! അവരുടെ ലാളനയും വാത്സല്യവും ഒരുപാട് അനുഭവിക്കുന്നൊരാൾ എന്ന നിലയിൽ...!! അവര് ചേർത്തു നിർത്തുന്നൊരാൾ എന്ന നിലയിൽ...!! എവിടെയെങ്കിലും ജയിച്ചു എന്ന് കരുതാൻ ആഗ്രഹിക്കുന്നത് ഇവിടെ മാത്രം...!! മകന്റെ പ്രായമുള്ള കുട്ടികളുടെ അധ്യാപകനായും കൂട്ടുകാരനായും വഴി കാട്ടിയായും പതിനാറു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു...!! സമ...

മറവി... (02/09/2023)

മറവി അനുഗ്രഹം ആണെന്ന് ആരാ പറഞ്ഞത്...?? ചിലപ്പോഴൊക്കെ അതൊരു ശാപമാണ്...!! ഓർമ്മിക്കാൻ നല്ലത് ഉള്ളവർക്ക്... നഷ്ടപ്പെട്ടതിനു വില കൽപ്പിക്കുന്നവർക്ക്... തിരിച്ചു കിട്ടാൻ സാധ്യതയില്ലാത്തവരെ സ്നേഹിക്കുന്നവർക്ക്...!! നടന്ന വഴികൾ മറക്കാൻ ഇഷ്ട്ടപെടാത്തവർക്ക്...!! നാളെകളിൽ കൂടെയുണ്ടാവുന്നത് ആ ഓർമ്മകൾ മാത്രമായവർക്ക് മറവി ഒരു ശാപം തന്നെ...!! എനിക്കും മറക്കണ്ട...!! കൈ പിടിച്ചു നടന്ന വഴികളും... ഒരുമിച്ച് പങ്കിട്ട നിമിഷങ്ങളും..!! എന്നെ മറന്നാലും ഞാൻ മറക്കാതെ ഇരിക്കാൻ എനിക്ക് ഓർമ്മകളിൽ ചിലത് വേണം..!! ഇനിയൊരിക്കലും ആരുമായും ആവർത്തിക്കാൻ ആഗ്രഹമില്ലാത്തതും... മറവിക്ക് വിട്ടുകൊടുക്കുവാൻ മനസില്ലാത്തതുമായ ചില ഓർമ്മകൾ വേണം... മരിക്കാതെ... ചിതല് പിടിക്കാതെ... മാഞ്ഞു പോവാതെ... ഇനിയുള്ള എന്റെ നാളെകളിൽ എനിക്ക് വേണം...!! ഒരു മറവിക്കും വിട്ടു കൊടുക്കാതെ...!!!

മരുന്ന്...02/09/2023

ജീവിതം അസാധ്യമായിരിക്കുന്നു...!! പകലും രാത്രിയും ഒരുപോലെ വിരസം...!! ചിന്തകളിൽ എന്നും സങ്കടം മാത്രം...!! ഒറ്റപെട്ടു പോയതിന്റെയും... ഗതികേട് കൊണ്ട് ജീവിച്ചിരിക്കേണ്ടി വന്നതിന്റെയും...!! ഇതിനൊരു അവസാനം വേണം...!! സങ്കടങ്ങളിൽ നിന്നും ഏകാന്തതയിൽ നിന്നും ഒരു മോചനം...!! ഉറക്കം തിരിച്ചു തരുന്ന മരുന്നുകൾ വേണം... നഷ്ടപെട്ട ചിരിയും കളിയും വീണ്ടെടുക്കാൻ ഒരു വഴി കണ്ടെത്തണം...!! വിരസമായ ജീവിതത്തിന് ഒരവസാനം വേണം...!! അല്ലാത്ത പക്ഷം മരണമെങ്കിലും...!! ഒറ്റയ്ക്ക് ആവുമ്പോ ഭ്രാന്ത് പിടിക്കുന്നു... ചിന്തകളിൽ വിഷാദം നിറയുന്നു...!! നിറഞ്ഞ ചിരിയോടെ... തുറന്ന മിഴികളോടെ എനിക്കും ഈ ലോകത്തെ അഭിമുഖീകരിക്കണം...!! തനിച്ചവാൻ ഭയമാവുന്നു... മനസ്സ് കൈവിട്ട് പോകുന്നു എന്ന് അറിയുന്നു...!! പേടിയാവുന്നു...!!