ബാധ്യത... (30/03/2026)
ജീവിതത്തിൽ ആദ്യമായി ഞാനൊരു ബാധ്യതയാണെന്ന് എനിക്ക് സ്വയം തോന്നിത്തുടങ്ങിയത് 2021 ഒക്ടോബർ മുതലാണ്...!! സ്വയം കാർ ഡ്രൈവ് ചെയ്ത് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയെങ്കിലും സർജറിയ്ക്ക് ശേഷം ഡിസ്ചാർജ് ആയപ്പോൾ തിരിച്ചു തനിയെ ഡ്രൈവ് ചെയ്തു പോകാനുള്ള അവസ്ഥയിൽ ആയിരുന്നില്ല ശരീരം... മൂത്രസഞ്ചിയുടെ പകുതിയും പൊക്കിളും മുറിച്ചു മാറ്റി... മൂന്നാല് ട്യൂബ്കളും ബാഗുകളുമൊക്കെയായി ശരീരത്തിൽ ഡെക്കറേഷൻ കുറെ ഉണ്ടായിരുന്നു... ഇരുന്ന് ഡ്രൈവ് ചെയ്തു പോകാനുള്ള അവസ്ഥയായിരുന്നില്ല ശരീരം ...!! അതുകൊണ്ട് തന്നെ രാവിലെ പതിനൊന്നു മണിക്ക് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയെങ്കിലും വൈകുന്നേരം 7 മണി ആവേണ്ടി വന്നു എന്നെ തിരിച്ചു വീട്ടിൽ എത്തിക്കാൻ ഒരു ആളുണ്ടാവാൻ...!! ജോവിൻ മാത്യു എന്ന എന്റെ ബാല്യകാല സുഹൃത്ത് ആയിരുന്നു എന്നെ വീട്ടിൽ എത്തിച്ചത്...!! അന്നാണ് ജീവിതത്തിൽ ആദ്യമായി രക്തബന്ധത്തിന്റെ പൊള്ളത്തരം ഞാൻ മനസിലാക്കിയത് ...!! അതൊരു തിരിച്ചറിവ് ആയിരുന്നു.. പിന്നീട് ഒരിക്കലും ആർക്കും ബാധ്യതയാവാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്... ഒരു തവണ പോലും ട്രീറ്റ്മെന്റിന്റെ പേരിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ... എങ്കിലും...