ഡിവോഴ്സ് മാട്രിമോണി..(28/03/2026)

ഞാൻ ഒരു single parent ആണ്...!!
ഡിവോഴ്സ് ആണ്...!!
എന്റെ കൂടെ 12 വയസുകാരൻ മോനും പത്തു വയസുകാരി മകളും ഉണ്ട് ..!!
ഏറെ ഇഷ്ട്ടം എഴുത്തും യാത്രകളും...
( എന്റെ fb നോക്കിയാൽ മനസ്സിലാകും)

2020 ൽ..
36 വയസ്സിൽ ക്യാൻസർ വന്നപ്പോൾ ജീവിതത്തിൽ ഒറ്റയ്ക്ക് ആയി.
(ദൈവം സഹായിച്ചിട്ട് അതിനു ശേഷം ഇന്ന് വരെ വേറെ പ്രശ്നം ഒന്നും ആ അസുഖം മൂലം എനിക്ക് ഉണ്ടായിട്ടില്ല )
എങ്കിലും അതോടെ കുടുംബ ജീവിതം തീർന്നു...
ക്യാൻസർ രോഗി എന്നൊരു ലേബലും കിട്ടി...!!

2021 ൽ Facebook ൽ ഞാൻ ഇട്ട ഒരു പോസ്റ്റ്‌ കണ്ട് (എനിക്ക് ക്യാൻസർ വന്നതിനെകുറിച്ചും ഞാൻ സിംഗിൾ parent ആയതിനെ ക്കുറിച്ചും )
അത് വായിച്ചു വന്നൊരാൾ 
എന്നെ പ്രണയിച്ചു...!!
കഴിഞ്ഞ അഞ്ച് വർഷം ഞങ്ങൾ ഒരുമിച്ച് ജീവിച്ചു...
പരസ്പരം സ്നേഹിച്ച്...
വളരെ സന്തോഷത്തോടെ..!!

ഇപ്പോൾ അവൾ പറയുന്നു...
എനിക്ക് ക്യാൻസർ ആണ്..
ഞാൻ ചത്താൽ എന്റെ രണ്ട് മക്കളും  അവൾക്ക് 
ബാധ്യതയാവുമെന്ന്..
അതോടെ  എന്നെ ഉപേക്ഷിച്ചു ..!!
(യഥാർത്ഥത്തിൽ.. 
UK യിൽ നല്ലൊരു ആഡംബര ജീവിതം ഓഫർ കിട്ടിയപ്പോൾ എന്നെ വേണ്ടെന്ന് വെച്ചു ) അതിലൊന്നും എനിക്ക് പരാതിയില്ല..എവിടെ ആണേലും, ആരുടെ ഒപ്പം ആണേലും അവൾ സന്തോഷത്തോടെ ജീവിക്കട്ടെ..!!

ആകെ സങ്കടം ഉള്ളത്...
ഈ അഞ്ച് വർഷവും എന്റെ കൂടെ ജീവിച്ചിട്ട് എന്റെ അസുഖം മൂലം  ആ ആൾക്ക് ഒരു ബുദ്ധിമുട്ടും  ഉണ്ടായിട്ടില്ല..
രണ്ട് തവണ ഹോസ്പിറ്റലിൽ എന്റെ കൂടെ ചെക്ക് അപ്പ്‌ ന് വന്നതല്ലാതെ...
ഒരു തവണ പോലും ഞാൻ അസുഖം മൂലം കിടന്ന് പോവുകയോ എന്നെ നോക്കാൻ ഹോസ്പിറ്റലിൽ നിൽക്കേണ്ടി വരികയോ ചെയ്യേണ്ട ഗതികേട് അവൾക്ക്  ഉണ്ടായിട്ടില്ല..
എന്നിട്ടും എന്റെ അസുഖം പറഞ്ഞു എന്നെ ഉപേക്ഷിച്ചു പോയതിൽ  ഒരുപാട് സങ്കടം ഉണ്ട്...!!
എങ്കിലും അവളെ ഞാൻ വെറുക്കുന്നില്ല...അവൾ 
ആഗ്രഹിച്ച സൗഭാഗ്യങ്ങൾ ജീവിതത്തിൽ കിട്ടട്ടെ...!!

ഇത്രയും പറഞ്ഞത് ഒരു ആമുഖത്തിന് വേണ്ടി മാത്രം...!!

യാത്രകൾ ആണ്  എന്റെ ഏറ്റവും വലിയ ലഹരി..
ഒരുപാട് എഴുതണം..
ഇനിയും ധരാളം യാത്രകൾ പോകണം..!!
ജീവിതത്തിൽ സമാധാനം വേണം..
ഒരുപാട് നല്ല ഓർമ്മകളും...!!

എല്ലാവർക്കും 
കാർമേഖങ്ങൾ മാറിയ...
തെളിഞ്ഞ ദിവസങ്ങൾ  ഉണ്ടാവട്ടെ...!!

ശുഭ ദിനം...❤️



Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)