fb captions (26/08/2024)
എല്ലാ ബന്ധങ്ങളും പ്രതീക്ഷകളിലാണ് നിലകൊള്ളുന്നത്...!! അത് സൗഹൃദമോ പ്രണയമോ ആവട്ടെ... തിരിച്ചടികളിൽ തിരിച്ചറിവ് ഉണ്ടായില്ലെങ്കിൽ ജീവിതം തിരികെ കിട്ടാതെയാവും... എന്നെന്നേക്കുമായി നഷ്ടപെട്ടേക്കാം...!! ❤️❤️❤️ എനിക്കും ഉണ്ടായിരുന്നു സൗഹൃദങ്ങൾ.... സ്വന്തമെന്നു കരുതിയ ബന്ധങ്ങൾ... ഒരിക്കലും അറ്റുപോവില്ലെന്ന് വിശ്വസിച്ച... എന്നെ ശ്രവിക്കുമെന്ന് കരുതിയ കാതുകൾ... താങ്ങും തണലുമായി എന്നും കൂടെയുണ്ടാവുമെന്ന് കരുതിയ കരങ്ങൾ... കൂടെ നിന്ന് ചതിക്കില്ലയെന്ന് കരുതിയവർ... എല്ലാം കേവലം നിലനിൽപ്പുകൾ മാത്രമായിരുന്നുവെന്ന് തിരിച്ചറിയാൻ ജീവിതം വേണ്ടിവന്നു...!! എങ്കിലും... ഇന്ന് തനിച്ച് നിൽക്കാൻ... ഒറ്റയ്ക്ക് പൊരുതാൻ... തോറ്റുപോവാതെ... ഒറ്റയ്ക്ക് മുന്നേറാൻ ജീവിതം പഠിപ്പിച്ചു തന്നു... സൗഹൃദങ്ങൾക്ക് നന്ദി...!! ❤️❤️❤️ എന്റെ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും കടപ്പാട് ഒരാളോട് മാത്രം...!! ജീവിതത്തിൽ ഞാൻ ചേർത്ത് പിടിച്ചൊരാളോരാൾ ...!! കരഞ്ഞതും ചിരിച്ചതും ആ ഒരാൾ കാരണം...!! നഷ്ടപ്പെടുമെന്നൊരു പേടിയും... എന്നും കൂടെയുണ്ടാവണം എന്നൊരു വാശിയും ജീവിച്ചിരിക്കാൻ തോന്നിപ്പിച്ചു..!! ❤️❤️❤️ ജീവിതത്തിലെ ഏറ്റവും വലിയ ഭയം.... വീണ്ടും ...