fb captions (26/08/2024)
എല്ലാ ബന്ധങ്ങളും പ്രതീക്ഷകളിലാണ് നിലകൊള്ളുന്നത്...!!
അത് സൗഹൃദമോ പ്രണയമോ ആവട്ടെ...
തിരിച്ചടികളിൽ തിരിച്ചറിവ് ഉണ്ടായില്ലെങ്കിൽ ജീവിതം തിരികെ കിട്ടാതെയാവും...
എന്നെന്നേക്കുമായി നഷ്ടപെട്ടേക്കാം...!!
❤️❤️❤️
എനിക്കും ഉണ്ടായിരുന്നു സൗഹൃദങ്ങൾ....
സ്വന്തമെന്നു കരുതിയ ബന്ധങ്ങൾ...
ഒരിക്കലും അറ്റുപോവില്ലെന്ന് വിശ്വസിച്ച...
എന്നെ ശ്രവിക്കുമെന്ന് കരുതിയ കാതുകൾ...
താങ്ങും തണലുമായി എന്നും കൂടെയുണ്ടാവുമെന്ന് കരുതിയ കരങ്ങൾ...
കൂടെ നിന്ന് ചതിക്കില്ലയെന്ന് കരുതിയവർ...
എല്ലാം
കേവലം നിലനിൽപ്പുകൾ മാത്രമായിരുന്നുവെന്ന് തിരിച്ചറിയാൻ ജീവിതം വേണ്ടിവന്നു...!!
എങ്കിലും...
ഇന്ന് തനിച്ച് നിൽക്കാൻ...
ഒറ്റയ്ക്ക് പൊരുതാൻ...
തോറ്റുപോവാതെ...
ഒറ്റയ്ക്ക് മുന്നേറാൻ ജീവിതം പഠിപ്പിച്ചു തന്നു...
സൗഹൃദങ്ങൾക്ക് നന്ദി...!!
❤️❤️❤️
എന്റെ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും കടപ്പാട് ഒരാളോട് മാത്രം...!!
ജീവിതത്തിൽ ഞാൻ ചേർത്ത് പിടിച്ചൊരാളോരാൾ ...!!
കരഞ്ഞതും ചിരിച്ചതും ആ ഒരാൾ കാരണം...!!
നഷ്ടപ്പെടുമെന്നൊരു പേടിയും...
എന്നും കൂടെയുണ്ടാവണം എന്നൊരു വാശിയും ജീവിച്ചിരിക്കാൻ തോന്നിപ്പിച്ചു..!!
❤️❤️❤️
ജീവിതത്തിലെ ഏറ്റവും വലിയ ഭയം....
വീണ്ടും വരുമെന്ന് ഓർത്തിരിക്കുന്ന രോഗമോ..
കിടന്നുപോകാൻ ഇടയുള്ള ബാക്കി ജീവിതവുമല്ല...!!
നഷ്ടപ്പടുമെന്ന് ഭയക്കുന്ന സ്നേഹമാണ്....
ലഭിക്കുന്ന കരുതലാണ്...
ഒരിക്കലും സ്വന്തമല്ലെന്ന് അറിഞ്ഞിട്ടും...
സ്വന്തമാവില്ലെന്ന് ഉറപ്പുണ്ടെങ്കിലും...
സ്വന്തമെന്നപോലെ സ്നേഹിച്ച...
എന്റേത് മാത്രമായി കരുതിയ ആയൊരാൾ...
അത് മാത്രമാണ് എന്റെ നഷ്ട്ടം...
അത് മാത്രം...!!
ജീവിതത്തിൽ ബാക്കിയാവുന്നത്
പകരക്കാർ ഇല്ലാത്തൊരു ശൂന്യത മാത്രം...!!
❤️❤️❤️
നാളെ നമ്മൾ പിരിഞ്ഞേക്കാം...!!
ഇതുവരെ കാണാത്ത
പല കുറവുകളും എന്നിൽ കണ്ടേക്കാം...
ഒരുപാട് കുത്തുവാക്കുകൾ പറഞ്ഞേക്കാം...
ആരോപണങ്ങൾ ഉന്നയിച്ചേക്കാം...
അകലാൻ ശ്രമിച്ചേക്കാം...
പുറമെ വെറുക്കുന്നതായി ഭാവിച്ചേക്കാം...
അപരിചിതരെപോലെ അഭിനയിച്ചേക്കാം...!!
ഉള്ളിന്റെയുള്ളിൽ ഒരുപാട് പ്രണയം അടക്കി വെച്ചുകൊണ്ട്...
രണ്ടിടങ്ങളിലായി ബാക്കി ജീവിച്ചു തീരാം....!!
എങ്കിലും....
ഇനിയൊരിക്കലും മറ്റൊരാളിൽ നമ്മുടെ പ്രണയം പുനർജ്ജനിക്കാതെയിരിക്കട്ടെ
..!!
നാളെകളിൽ...
നമ്മുടെ ഓർമ്മകളിൽ
മരിച്ചു ജീവിക്കാം നമ്മുക്ക്....!!
❤️❤️❤️
എല്ലാം പ്രതീക്ഷകൾ മാത്രം....!!
നാളെ ഉണരുമെന്ന് കരുതി വെയ്ക്കുന്ന അലാറം...
ലക്ഷ്യത്തിൽ എത്തുമെന്ന് കരുതി പുറപ്പെടുന്ന യാത്രകൾ...
വിജയിക്കുമെന്ന് വിശ്വസിച്ചെഴുതിയ പരീക്ഷകൾ...
എന്നും കൂടെയുണ്ടാവുമെന്ന് കരുതിയ സൗഹൃദങ്ങൾ...
ജീവന്റെ പാതി പകുത്തു നൽകുമെന്ന് ഉറപ്പിച്ച പ്രണയം...
എല്ലാം പ്രതീക്ഷകൾ മാത്രം...!!
സത്യമെന്തെന്നാൽ....
തനിയെ കരഞ്ഞ കരച്ചിലും...
ഒറ്റയ്ക്ക് ഇഴഞ്ഞു തുടങ്ങിയ നടപ്പും...
അവസാനം...
കൈകൾ രണ്ടും ശൂന്യമാക്കി ഇറങ്ങുന്ന ആ യാത്രയും മാത്രം...!!
ഇടയ്ക്ക് എപ്പോഴോ കൂടെ കൂടിയതെല്ലാം കേവലം മരീചിക മാത്രം...!!
ജീവിതം എന്നും തനിയെ... ❤️
❤️❤️❤️
ഒന്നിച്ചിരിക്കാനും....
കൈകോർത്തു നടക്കുവാനും....
കണ്ടെത്തുന്ന ഓരോ ലക്ഷ്യങ്ങളും ഓർമ്മകളാവുന്നു....!!
നാളെകളിലെ ഓർമ്മകൾക്കായി....
ഇന്നലെകളിൽ ജീവിക്കാൻ....
ജീവിച്ചിരുന്നെന്ന് സ്വയം ഓർമ്മിക്കുവാൻ...!!
❤️❤️❤️
Some are always beyond expectations...!!
They flicker like shadows...
Cling to the safe wind...
Float according to their benefits..
Loyal to non...!!
And..
People fail...
Those who cant forsee the changes...!!
Hallow as hells...
Fallen into the ditches of expectations...!!
After all...
Just expections matters..!!
❤️❤️❤️
അങ്ങനെ...
ഏഴ് വർഷങ്ങൾക്ക് ശേഷം പുണ്യാളന്റെ മുറ്റത്ത് നിന്നും ഒരു സ്ഥാനഭ്രംശം....!!
ജീവിതത്തിൽ എന്നും തോറ്റുപോയ എന്നെ വീണ്ടും തോൽപ്പിക്കാൻ ശ്രമിക്കുന്ന വ്യവസ്ഥിതി....!!
❤️❤️❤️