Happy Mens Day.. (19/11/2021)
ചങ്കുറപ്പിന്റെ...കരുത്തിന്റെ.. പൗരുഷത്തിന്റെ...പേരാണ് ആൺ എന്ന് എവിടെയോ കേട്ടിട്ടുണ്ട്...!! പെണ്ണ് സ്നേഹത്തിന്റെയും കരുതലിന്റെയും...സഹനത്തിന്റെയും...!! കുറ്റങ്ങൾ ഏറ്റുവാങ്ങാനും ഒറ്റപ്പെടുത്തലും പരിഹാസവും നേരിടാനും ചിലപ്പോൾ ആ കരുത്ത് ആണിനെ സഹായിക്കാറുണ്ട്...!! പെണ്ണ് ചെയ്ത തെറ്റിന്റെ കാരണം പുരുഷൻ ആണ് എന്ന് പറയാൻ ആനന്ദം കണ്ടെത്തുന്ന സമൂഹം...! അവന്റെ കുഴപ്പം ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന് യാതൊരു തെളിവും ഇല്ലെങ്കിലും അടച്ചു വിശ്വസിക്കുന്ന പാരമ്പര്യം... ഒരു തലമുറ..!! പിന്നിടുള്ള കാലം മുഴുവൻ കളിയാക്കപെടുവാനും അപഹാസ്യനാവനും വിധിക്കപ്പെട്ട അവനെ ആരും ഓർക്കുന്നില്ല...! ഒറ്റയ്ക്ക് പൊരുതി നിൽക്കുന്ന വിഷമങ്ങൾ ഉള്ളിൽ ഒതുക്കുന്ന... ആരോടും പങ്ക് വെയ്ക്കാത്ത ഉള്ളിലെ വിഷമങ്ങൾ ഉറക്കമകറ്റുന്ന രാത്രികളിൽ തനിച്ചു വിതുമ്പുന്ന ആണിനെ ആരും ഓർക്കാറില്ല...!! കരയാൻ നാണക്കേട്...!! കൂടെ ഉള്ളവർക്ക് കരുത്ത് പകരേണ്ട ആളല്ലേ .. പുറത്ത് കാണിക്കാതെ കരയണം... ഉള്ളു തകർന്നാലും പുറത്ത് കാണിക്കരുത്... ഒതുക്കണം.. കുഴിച്ചു മൂടണം.. അവസാനം സ്വന്തം കുഴിയിൽ ഒരു കുരിശ് നാട്ടുന്നത് വരെ പിടിച്ചു നിൽക്കണം ...!! എത്...