ഉപേക്ഷിക്കപ്പെടേണ്ടവർ (18/11/2021)
ചിലർ അങ്ങനെയാണ്...
ഉപേക്ഷിക്കപ്പെടേണ്ടവർ...
ഒറ്റപെടുത്തേണ്ടവർ...!!
തനിച്ചാക്കി പോകാൻ എളുപ്പമാണ്..ആർക്കും..
തനിയെ നടക്കാൻ ആണ് പ്രശ്നം..
ചിലപ്പോഴൊക്കെ പതറിപ്പോവാറുണ്ട്...
ഇടറി പോവാറുണ്ട്...!!
എങ്കിലും ഒരു കൂട്ട് ഇനി വേണ്ടെന്നു വെയ്ക്കുന്നത് തന്നെയാ നല്ലത്..
പലതിലും താരതമ്യം...
കുറ്റപ്പെടുത്തൽ...
സംശയം...
അമിത പ്രതീക്ഷകൾ...ഇവയൊന്നും ഇല്ലാതിരിക്കാൻ...
ഇനി ഉണ്ടാവാതിരിക്കാൻ..
തനിച്ചാവുന്നതാ നല്ലത്..!!
ആർക്കും ബാധ്യത ആവാതിരിക്കുക....!
ഇനി ഒരിക്കലും തനിച്ചവാതിരിക്കാൻ...!!
ഇനി അങ്ങോട്ട് ഇതിലും മോശമായി തീർന്നേക്കാം ജീവിതം...
കീമോയും റേഡിയേഷനും ഒക്കെയായി കിടക്കപെടേണ്ടി വരുന്ന നാളുകൾ....!!
എന്റെ അമ്മയ്ക്ക്...
എന്റെ മക്കൾ തന്നെ ഒരു ബാധ്യത...
പിന്നെ...കിടന്നു പോയ മകനും...!!
ഒരുപക്ഷേ
അമ്മയും പതറിപോയേക്കാം..!!
ഓർക്കുമ്പോ തന്നെ സങ്കടം തോന്നുന്നു...!
എന്നെ കുറിച്ചല്ല...
എല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്ന അമ്മയെ കുറിച്ച്...!!
കുഞ്ഞുങ്ങൾ വളരട്ടെ...
എന്നിട്ട് അവരെ കൊണ്ട് പോയേക്കാം...
എന്ന് കരുതി ഉപേക്ഷിച്ചു കളഞ്ഞവർ,
ഉണ്ടാവുമായിരിക്കും...!!
വരുമായിരിക്കും....
അതോ സ്വകാര്യ ജീവിതം നഷ്ടപ്പെടുമെന്നോർത്ത് വരാതിരിക്കാം...!!
മക്കൾ കാണരുതാത്ത കാര്യങ്ങൾ കാണാതിരിക്കാൻ അവരെ ഇവിടെ തന്നെ ഉപേക്ഷിച്ചു പോയത് നല്ലത്..
ഒരു എട്ടാം ക്ലാസ്സ്‌കാരി പാതി ഉറക്കത്തിൽ കണ്ട കാഴ്ച്ച പിന്നീട് അവളെയും ആ തെറ്റിൽ തന്നെ എത്തിച്ചതോർത്താൽ മാത്രം മതി...!!
ഉപേക്ഷിച്ചു പോയതാണ് അവരോട് ചെയുന്ന വലിയ പുണ്യം...!
കൂടെ കൊണ്ട് പോയി നശിപ്പിക്കാതിരുന്നത് നന്മ...
ഒരിക്കലും അവരുടെ നിഴലിൽ പോലും വരാതിരുന്നാൽ അതിൽ പരം ഒരു നല്ലൊരു കാര്യവും ഇല്ല....!!
എന്റെ മരണവും ജീവിച്ചിരിപ്പും കുട്ടികളുടെ കാര്യത്തിൽ ഒരു ചോദ്യമേ അല്ല...
അവർ ജീവിച്ചോളും..
ഈ ഭൂമി തോൽപ്പിക്കപ്പെട്ടവർക്കും,
ഉപേക്ഷിക്കപ്പെട്ടവർക്കും
കൂടിയുള്ളതാണ്...!!
അവരും ഭൂമിയുടെ അവകാശികൾ...!!