Posts

Showing posts from October, 2024

fb ഫോട്ടോസ്.. (20/10/24)

നമ്മുടെ  പുഞ്ചിരിക്കുന്ന മുഖവും  സന്തോഷിക്കുന്ന ഭാവങ്ങളും  പലപ്പോഴും ചിലരുടെയെങ്കിലും ഇഷ്ടക്കേടിനു കാരണമാകുന്നുവെന്ന്  ജീവിതം വീണ്ടും വീണ്ടും പഠിപ്പിക്കുന്നു... അല്ല... ഓർമ്മിപ്പിക്കുന്നു...!! എന്തായാലും... ഇതിൽ നിന്നും പഠിക്കാനോ മാറാനോ ഞാൻ തീരുമാനിച്ചിട്ടില്ല...!! എന്റെ സന്തോഷങ്ങൾ മാത്രമാണ് ഞാൻ ആഘോഷിക്കുന്നത്... സങ്കടങ്ങൾ ഒക്കെയും ഇന്നും എന്റെ ബ്ലോഗിൽ ശ്വാസം മുട്ടി മരിച്ചുകൊണ്ടിരിക്കുന്നു... ആർക്കും പോസ്റ്റ്‌ മോർട്ടം ചെയ്യാൻ അവസരം കൊടുക്കാതെ... പുറം ലോകം കാണാതെ...!! നേരിടുന്ന ചോദ്യങ്ങളിൽ ചിലത്.. 1. നീ ഇങ്ങനെ കറങ്ങി നടക്കുമ്പോൾ നിന്റെ മക്കൾ...?? (എന്നാ നിങ്ങൾ കൊണ്ട് പോയി രണ്ട് ദിവസം നിർത്തി നോക്ക് ) എന്ന് പറയണമെന്ന് തോന്നാറുണ്ട്..!! 2020 മുതൽ എന്റെ മക്കൾ ജീവിക്കുന്നത് എന്റെ മാതാപിതാക്കളോടൊപ്പമാണ്...!! എന്നിരുന്നാലും അവർ ആഗ്രഹിക്കുന്ന യാത്രകളും... ഇഷ്ടപെടുന്ന സിനിമകളും കണ്ട് കൊണ്ടുതന്നെയാണ്  ഞങ്ങളുടെ ജീവിതം...!! ഇഷ്ടങ്ങൾ ഒക്കെയും നിറവേറ്റി കൊണ്ട്.... നഷ്ടബോധം ഒട്ടുമില്ലാതെ...!! ചോദ്യം 2.  ഈ റിലേഷൻ ശരിയാണോ...?? 2021 ൽ നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയ ഒരാളാ...

farewell notes (05/10/2024)

പ്രീയപെട്ടവരെ.... 2018 മുതൽ എനിക്ക് ലഭിച്ച സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദി..!! 2020 ജീവിതത്തിലെ ഏറ്റവും മോശമായ സമയമായിരുന്നു... അന്നും എന്നെ ചേർത്ത് നിർത്തി ഒരു സഹോദരനെ പോലെ കൂടെ നിന്ന ഈ sfa കുടുംബത്തെ ഒരിക്കലും മറക്കാനാവില്ലെന്ന് പറഞ്ഞു കൊണ്ട്... വേദനിപ്പിച്ചവരോട് മാപ്പ് ചോദിച്ചുകൊണ്ട്  വിട പറയുന്നു...