fb ഫോട്ടോസ്.. (20/10/24)

നമ്മുടെ 
പുഞ്ചിരിക്കുന്ന മുഖവും 
സന്തോഷിക്കുന്ന ഭാവങ്ങളും 
പലപ്പോഴും ചിലരുടെയെങ്കിലും ഇഷ്ടക്കേടിനു കാരണമാകുന്നുവെന്ന് 
ജീവിതം വീണ്ടും വീണ്ടും പഠിപ്പിക്കുന്നു...
അല്ല...
ഓർമ്മിപ്പിക്കുന്നു...!!
എന്തായാലും...
ഇതിൽ നിന്നും പഠിക്കാനോ മാറാനോ ഞാൻ തീരുമാനിച്ചിട്ടില്ല...!!
എന്റെ സന്തോഷങ്ങൾ മാത്രമാണ് ഞാൻ ആഘോഷിക്കുന്നത്...
സങ്കടങ്ങൾ ഒക്കെയും ഇന്നും എന്റെ ബ്ലോഗിൽ ശ്വാസം മുട്ടി മരിച്ചുകൊണ്ടിരിക്കുന്നു...
ആർക്കും പോസ്റ്റ്‌ മോർട്ടം ചെയ്യാൻ അവസരം കൊടുക്കാതെ...
പുറം ലോകം കാണാതെ...!!

നേരിടുന്ന ചോദ്യങ്ങളിൽ ചിലത്..

1. നീ ഇങ്ങനെ കറങ്ങി നടക്കുമ്പോൾ നിന്റെ മക്കൾ...??

(എന്നാ നിങ്ങൾ കൊണ്ട് പോയി രണ്ട് ദിവസം നിർത്തി നോക്ക് )
എന്ന് പറയണമെന്ന് തോന്നാറുണ്ട്..!!
2020 മുതൽ എന്റെ മക്കൾ ജീവിക്കുന്നത് എന്റെ മാതാപിതാക്കളോടൊപ്പമാണ്...!!
എന്നിരുന്നാലും അവർ ആഗ്രഹിക്കുന്ന യാത്രകളും...
ഇഷ്ടപെടുന്ന സിനിമകളും കണ്ട് കൊണ്ടുതന്നെയാണ് 
ഞങ്ങളുടെ ജീവിതം...!!
ഇഷ്ടങ്ങൾ ഒക്കെയും നിറവേറ്റി കൊണ്ട്....
നഷ്ടബോധം ഒട്ടുമില്ലാതെ...!!

ചോദ്യം 2. 
ഈ റിലേഷൻ ശരിയാണോ...??

2021 ൽ നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയ ഒരാളാണ് ഞാൻ...!!
വീണ്ടും ഒരു തുടക്കം
ജീവിതത്തിൽ ആഗ്രഹിക്കുന്നത് അത്ര വലിയ തെറ്റാണെന്ന് ഇതുവരെ എനിക്ക് തോന്നിയിട്ടില്ല...!!
അതുകൊണ്ട് തന്നെ ജീവിതമായി കണ്ട് തന്നെയാണ് ഒരാളെ കൂടെ കൂട്ടിയത്....!!
അതുകൊണ്ട് തന്നെ തീരുമാനത്തിൽ ശരിക്കേട് തോന്നുന്നില്ല...!!

ചോദ്യം 3.
എന്നാ പിന്നെ കെട്ടിക്കൂടെ...??

എല്ലാത്തിനും ഒരു സമയം ഉണ്ട് ദാസാ...എന്ന് വിജയൻ പറയുന്നത് തന്നെയേ എനിക്കും പറയാനുള്ളു...!!

ഉപേക്ഷിച്ചു പോയി പുതിയ സൗഭാഗ്യങ്ങൾ സ്വന്തമാക്കിയിട്ടും മറ്റുള്ളവരെ ജീവിക്കാൻ സമ്മതിക്കാത്ത ചിലരുണ്ട്...!!
ദ്രോഹിക്കുന്നതിൽ മാത്രം സുഖം കണ്ടെത്തുന്നവർ..!!
വ്യവസ്ഥിതിയും അവരോടൊപ്പമാകുമ്പോൾ ജീവിതം ചിലപ്പോൾ ഇങ്ങനെ ജീവിച്ചുതീരാനയിരിക്കും ഞങ്ങളുടെ വിധി..!!

ചോദ്യം 4
ഒരു അധ്യാപകന് ചേർന്നതാണോ...??

അല്ലെന്ന് കരുതിയവർ വിധിച്ച ശിക്ഷ സ്വീകരിക്കേണ്ടി വന്നില്ല....
ദൈവ സഹായം...!!
മനസാക്ഷിയോടെ ചിന്തിക്കുന്നവരും തീരുമാനമെടുക്കുന്നവരും ഇന്നും ജീവിച്ചിരിക്കുന്നുണ്ട് എന്ന് ഒരിക്കൽ കൂടി ബോധ്യമായി...!!
45 കിലോമീറ്റർ ദൂരത്തേയ്ക്ക് തന്ന ട്രാൻസ്ഫർ പിൻവലിച്ചു...!!
ഞാനായിട്ട് കാണിച്ചതല്ലാതെ,
എന്നെ കുറിച്ചോ എന്റെ ജീവിതത്തെ കുറിച്ചോ ആരും ഇവിടെ അറിഞ്ഞിട്ടില്ല...
കണ്ടെത്തിയിട്ടില്ല...
മറ്റുള്ളവർ അറിയണമെന്ന് ഞാൻ ആഗ്രഹിച്ചത് മാത്രമേ ഇതുവരെ ഞാൻ പങ്ക് വെച്ചിട്ടുള്ളൂ...
എന്നെ വിധിക്കാൻ നിങ്ങൾ കാണിച്ച ഫോട്ടോകൾ ഒക്കെയും ഞാൻ പോസ്റ്റ്‌ ചെയ്തത് മാത്രം...
അതിലൊരു തരിപൊലും കുറ്റബോധമെനിക്കില്ല...!!

വാൽകഷ്ണം :
ഒളിച്ചും പതുങ്ങിയും ഒരുപാട് അവിശുദ്ധ ബന്ധങ്ങൾ ഉള്ളവരെ എനിക്ക് നേരിട്ടറിയാം...!!
പരസ്പരം വഞ്ചിക്കുന്ന പലരെയും...!!
ശുദ്ധമെന്ന് എനിക്കുറപ്പുള്ളത് കൊണ്ട് തന്നെയാണ് ഞാനായിട്ട് ഈ ബന്ധം പരസ്യമാക്കിയത്..!!




Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)