Posts

Showing posts from May, 2024

അസുഖം...

ജീവിതത്തിൽ ഒരുപാട് ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടും ഒരിക്കലും ദൈവത്തോട് വെറുപ്പ് തോന്നിയില്ല...!! ഓരോ തവണയും എന്നെ ചെറുതായി ഒന്ന് വീഴ്ത്തിയിട്ട്... പുള്ളിക്കാരൻ തന്നെ പതിയെ പിടിച്ചുയർത്തുന്നത് ഞാൻ അനുഭവിച്ചിട്ടുണ്ട്...!! അത് കൊണ്ടുതന്നെ  ഒരിക്കലും തള്ളി പറഞ്ഞില്ല...!! കാരണം... ഓരോ തവണയും കുറച്ചു കൂടി ഭംഗിയായി മുന്നോട്ട് പോകാൻ അദ്ദേഹം എന്നെ പഠിപ്പിച്ചു...!! ആചാരങ്ങളുടെ ഭാഗമാവാൻ എന്റെ മടി മിക്കവാറും അനുവദിച്ചില്ലെങ്കിലും.... ആളും ബഹളവും ഇല്ലാത്തപ്പോൾ പള്ളിയുടെ നിശബ്ദതയിൽ ഞാൻ പുള്ളിയുമായി സംസാരിക്കുമായിരുന്നു...!! ഒരുപാട് നേരം മുഖത്തേക്ക് നോക്കിയിരിക്കുന്നു...!! അത് കഴിഞ്ഞു പുറത്ത് ഇറങ്ങുമ്പോൾ മനസ്സിൽ എന്തോ ഒരു ശാന്തത അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്..!! അസുഖം വന്നപ്പോഴും എന്റെ വിശ്വാസങ്ങൾക്ക് മാറ്റം ഉണ്ടായില്ല...!! കിടത്തി കളയാതെ അവിടെയും പുള്ളി എന്നെ പിടിച്ചു നടത്തി...!!  എന്റെ പ്രീയപെട്ട അച്ഛൻ പറഞ്ഞത് പോലെ... "നല്ല പോലെ നടക്കുമ്പോൾ ചെറുതായി വീഴ്ത്തുന്നത് പുള്ളികാരനെ നമ്മൾ മറന്ന് തുടങ്ങിയപ്പോൾ ഒന്ന് തിരിഞ്ഞു നോക്കാൻ തന്നെയാണ്." ഞാൻ പിന്നെ പണ്ടേ തിരിഞ്ഞു നോക്കാത്തത് കൊണ്ട് എന്...

സ്വർഗ്ഗവും മാലാഖാമാരും

എന്റെ സ്വർഗ്ഗവും മാലാഖാമാരും....❤️ അങ്ങനെ നീണ്ട 12 ദിവസങ്ങൾക്കു ശേഷം ഇന്ന്‌ ഞാൻ എന്റെ സ്വർഗത്തിൽ എത്തിയിരിക്കുന്നു...!! എന്റെ മാലാഖമാരോടൊപ്പം ഇനിയങ്ങോട്ട് ഒതുങ്ങി ജീവിക്കാൻ...!! ഞങ്ങളുടെ മാത്രം ലോകത്തിൽ... ആർക്കും ബാധ്യതയാവാതെ..!! ജീവിതത്തിൽ ആദ്യമായാണ് മക്കളെ പിരിഞ്ഞ് ഇത്രയും ദിവസം മാറി നിൽക്കുന്നത്...!! ഒരുപാട് മിസ്സ്‌ ചെയ്തു...!! ഒരിക്കലും ട്രെയിനിൽ യാത്ര ചെയ്യാത്തത് കൊണ്ട് രണ്ടുപേരും കൂടെ വരണമെന്ന് വാശി പിടിച്ചിരുന്നു...!! മൂന്ന് പകലും രണ്ട് രാത്രിയും ട്രെയിനിൽ ഇരുന്നാൽ ബോറടിക്കുമെന്നും പകരം  അവരെയും കൂട്ടി ചെറിയൊരു യാത്ര പോവാമെന്ന് മനസിലാക്കി കൊടുത്തപ്പോൾ രണ്ട് പേരും ഹാപ്പി...!! നാളിതുവരെ എല്ലാ ദിവസവും വീഡിയോ call ചെയ്തും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും അവരോടൊപ്പം തന്നെ ഉണ്ടായിരുന്നു... മനസ്സ് കൊണ്ട്...!! എങ്കിലും നേരത്തെ പറഞ്ഞത് പോലെ... ഇങ്ങനെയൊരു യാത്ര ഇപ്പോൾ സംഭവിക്കേണ്ടത് തന്നെയായിരുന്നു...!! വൈകി പോകുംതോറും എനിക്ക് എന്നെ തന്നെ നഷ്ടപെടുന്നുവെന്നൊരു തിരിച്ചറിവായിരുന്നു ഈ യാത്രയുടെ കാരണം...!! അച്ഛന് വാക്ക് കൊടുത്തത് പോലെ... അച്ഛൻ ആഗ്രഹിക്കുന്നത് പോലെ... ഇന്ന് മുതൽ ജീവിതത്തിൽ ചിലതൊക്...

യാത്ര

നിറഞ്ഞ കണ്ണുകളോടെയും ഉള്ള് നിറയെ സങ്കടങ്ങളുമായാണ് ഞാൻ യാത്ര പുറപ്പെട്ടത്....!! പണ്ടും സങ്കടം  തോന്നുമ്പോഴായിരുന്നു പലപ്പോഴും ഞാൻ ചുരം കയറിയിട്ടുള്ളത്...!! തിരിച്ചിറങ്ങുമ്പോൾ മനസ്സ് ശാന്തമായിട്ടുണ്ടാവും... ചിന്തകൾക്ക് തണുപ്പും..!! ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നതാണ് ഏറ്റവും വലിയ സങ്കടം... അതും നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിച്ചവർ... ചേർത്ത് പിടിച്ചവർ... അവർ തള്ളിപറയുന്നതാണ് ഏറ്റവും വലിയ മുറിവ്...!! ഇത് എനിക്ക് കേവലമൊരു യാത്രയല്ല...!! മെയ്‌ 2 മുതൽ മനസ്സിനെ ഭ്രാന്ത് പിടിപ്പിച്ച ചില ചിന്തകളുണ്ട്... എന്തേ എന്നെ മനസിലാക്കുന്നില്ല... എന്ന ചോദ്യവുമുണ്ട്...!! ജീവിതത്തിൽ സ്വസ്ഥത അനുഭവിക്കുന്ന ചില നിമിഷങ്ങൾക്ക് ഒരാളോട് മാത്രമാണ് എനിക്ക് കടപ്പാട്...!! അത് നഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല...!! അതിന് വേണ്ടി എത്ര വേണേലും മാറാനും മാറ്റാനും ഞാൻ ഒരുക്കമാണ്...!! അത് തന്നെയാണ് ഈ യാത്രലക്ഷ്യം...!! മോക്ഷത്തിന്റെ കാശിയും... വിശുദ്ധിയുടെ ഗംഗയും എന്നെ ഭ്രമിപ്പിച്ചു... മാറ്റം അനിവാര്യമാണ്..!! ഒരു പരിധിവരെ എല്ലാത്തിനും ഒരു അകലം  ജീവിതത്തിൽ ഇനിയെങ്കിലും ഉണ്ടാവണമെന്ന് അതിയായി ആഗ്രഹിക്കുന്നു...!! അതി...

fr sibichen

ജീവിതത്തിൽ ഞാൻ പരിചയപെട്ട... എന്നോട് എന്നും സ്നേഹത്തോടെ മാത്രം പെരുമാറിയിട്ടുള്ള ഒരേയൊരാൾ അച്ഛനാണ്...!! പതിമൂന്ന് വർഷങ്ങളായി എന്റെ എല്ലാ വീഴ്ച്ചകളിലും എന്നെ കൈ പിടിച്ചുയർത്തിയതും മുന്നോട്ട് നടത്തിയതും അച്ഛനാണ്...!! 2011 ൽ എന്റെ വിവാഹം നടത്തിയതും പിന്നിട് ജീവിതത്തിൽ ഉണ്ടായ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കാനും അച്ഛൻ എന്റെ കൂടെ ഉണ്ടായിരുന്നു... ഒരുപാട് സങ്കടത്തോടെ തന്നെയാണ് അച്ഛൻ എന്റെ വിവാഹമോചനം സമ്മതിച്ചുതന്നത്...!! എന്റെ പ്രശ്നങ്ങളിൽ ആണ് മിക്കവാറും അച്ഛനെ ഞാൻ ഓർക്കാറുള്ളത്... സങ്കടങ്ങൾ പങ്ക് വെയ്ക്കാനാണ് അച്ഛനെ പലപ്പോഴും ഞാൻ വിളിച്ചിട്ടുള്ളതും...!!  എന്നും... എന്റെ എല്ലാ കുറ്റങ്ങളും കുറവുകളും അംഗീകരിച്ചു കൊണ്ട് തന്നെ എന്നെ ചേർത്ത് പിടിച്ചൊരാൾ വേറെയില്ല...!! "നീ നല്ലൊരു മനുഷ്യനാണ് " എന്ന് ജീവിതത്തിൽ ഒരാളുപോലും എന്നോട് പറഞ്ഞിട്ടില്ല... ഈ വാക്കുകൾക്ക് അച്ഛനോട് ഞാൻ എന്നും കടപ്പെട്ടിരിക്കും...!! ഇത്തവണയും പതിവ് പോലെ എന്റെ സങ്കടങ്ങൾ തന്നെയാണ് അച്ഛനെ വിളിപ്പിച്ചത്...!! മറുത്തൊരു വാക്ക് പറയാതെ... "നീ ഇങ്ങോട്ട് കയറിവാടാ...." എന്ന വാക്കുകൾക്ക് ഇത്രയും ശക്തിയുണ്ടാവുമെന്ന് ഒര...

second day

ഷെറിൻ ക്ലീറ്റസ് പറഞ്ഞത് പോലെ... എത്ര മനുഷ്യന്മാരിൽ നിന്നാണ് നമ്മളോരോരുത്തരും  കൃത്യമായി നമ്മളെ വേണ്ടാത്ത ആ ഒരാളെ തിരഞ്ഞെടുത്തു സ്നേഹിക്കുന്നത്....?? ജീവിതത്തിൽ നാം ഏറ്റവും സ്നേഹിച്ചവർക്ക് നമ്മൾ വെറുമൊരു option മാത്രമായിരുന്നു എന്ന് അറിയുമ്പോഴുണ്ടാവുന്ന വേദന അനുഭവിച്ചിട്ടുണ്ടോ...?? ഞാൻ അനുഭവിച്ചിട്ടുണ്ട്....!! എങ്കിലും.... ഒരിക്കൽ സ്നേഹിച്ചവരെ... അവർ എത്ര വേദനിപ്പിച്ചാലും... വെറുത്താലും.... അവഗണിച്ചാലും... അവരെ വെറുക്കുവാൻ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല... ഇനിയൊട്ടും സാധിക്കുകയുമില്ല....!!!

up first day (21/05/2024)

മെയ്‌ 19 രാവിലെ 10 മണിക്കാണ് ഭാരിച്ച മനസ്സുമായി  ഞാൻ ട്രെയിൻ കയറുന്നത്...!! ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും ഉറക്കം കളയുന്ന കുറെയേറെ ദുസ്വപ്നങ്ങളുമായാണ് എന്റെ യാത്ര... ഉത്തർപ്രദേശിലേയ്ക്ക്....!! തിരികെ വരുമ്പോൾ ചിന്തകളിലും ഓർമ്മകളിലും ഇനിയൊരു അവശേഷിപ്പ് ഉണ്ടാവല്ലേ എന്നൊരു പ്രാർത്ഥന മാത്രം....!! അത്രയ്ക്ക് വേദനിക്കാറുണ്ട്... സങ്കടപെടാറുണ്ട്... എന്തേ മനസിലാക്കുന്നില്ല എന്നോർത്തു പോകാറുണ്ട്...!! എങ്കിലും വെറുപ്പ് തോന്നാറില്ല..!! ഇനിയും നിന്നാൽ മനസ്സ് കൈവിട്ട് പോകുമെന്ന് ഓരോ രാത്രികളിലും തോന്നി തുടങ്ങിയിരിക്കുന്നു.... എല്ലാരുടെയും മുന്നിൽ ഒരിക്കൽ കൂടി തോറ്റു പോകേണ്ടി വരുമോ എന്ന ഭയം കൂടിവരുന്നു...!! പോകേണ്ടിയിരിക്കുന്നു... പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല... കടമകളും കർത്തവ്യങ്ങളും പൂർത്തിയാക്കിയെന്ന് ഉറപ്പിച്ചിട്ടൊരു ഇറങ്ങിപോക്കൽ... അതായിരുന്നു ഈ യാത്ര...!! 13 വർഷങ്ങൾക്ക് ശേഷമായിരുന്നു ഈ 4000 km വരുന്നൊരു ദൂരയാത്ര...!! മോക്ഷത്തിന് കാശിയും... ഗംഗയും... ബുദ്ധന്റെ നേപ്പാളും തേടിയൊരു യാത്ര...!!

day 1(17th May2024)

2011 ൽ ആണ് ജീവിതത്തിൽ ആദ്യമായി ബ്ലോഗ് എഴുതാൻ തുടങ്ങിയത്...അതുവരെ ഡയറിയിൽ മാത്രം എഴുതിയിട്ട വരികൾക്ക് ഒരു ഡിജിറ്റൽ ജനനം...!!  പ്രണയവും നിരാശയും ആയിരുന്നു മിക്കതിലും ഉള്ളടക്കം ...!! പിന്നീടെപ്പോഴോ പ്രണയം മാത്രമായി ബ്ലോഗ് മാറി... ഒരുപാട് എഴുതി...!! tonymathew14@blogspot.com എന്ന ഐഡിയിൽ...!! ജീവിതം മുഴുവൻ സങ്കടം മാത്രമായപ്പോൾ ബ്ലോഗ് id ഞാൻ ഹൈഡ് ചെയ്തു.. എന്നാലും എഴുത്ത് തുടർന്നു... ആരോടും പങ്ക് വെയ്ക്കാതെ.. എന്നിൽ മാത്രം ഒതുങ്ങാനും ഒടുങ്ങാനും ഒരുപാട് സങ്കടങ്ങളുമായി ബ്ലോഗ് എഴുത്ത് തുടരുന്നു...!! എവിടെയും എന്ന പോലെ എന്റെ ജീവിതത്തിലും കുറെ പ്രശ്നങ്ങൾ വന്നുതുടങ്ങിയപ്പോൾ ഞാൻ പതിയെ ഉൾവലിഞ്ഞു.... എന്നിലേക്ക് തന്നെ ഒതുങ്ങി കൂടാൻ തുടങ്ങി...!! അതുവരെ എഴുതി കൂട്ടിയതൊക്കെ ഡിലീറ്റ് ചെയ്യൽ ആയിരുന്നു ആദ്യ പടി...!! വർഷം 2017 ജീവിതത്തിലെ കറുത്ത അധ്യായങ്ങളുടെ തുടക്കം...!! പിന്നിട് മൂന്ന് വർഷം... 2020 വരെ ജീവിതത്തിലെ നരക തുല്യമായ ദിനങ്ങൾ ആയിരുന്നു...!! എന്നും വഴക്കും ഒച്ചപ്പാടും... ഉറക്കമില്ലായ്മ്മയും വിഷാദവും എന്നെ ആദ്യമായി വേട്ടയാടി തുടങ്ങിയ ദിനങ്ങൾ...!! ജീവിതം കൈവിട്ടു പോകുന്നു എന്ന് എനിക്ക് തന്നെ തോന...

പ്രിൻസി (1/5/2024)

പ്രിൻസി കുര്യാക്കോസ് എന്റെ ഒരു fb ഫ്രണ്ട് മാത്രം ആയിരുന്നു 2021.. ഒരു fb ഗ്രൂപ്പിൽ വന്ന എന്റൊരു post വായിച്ച് ഇഷ്ടപ്പെട്ടു ഫ്രണ്ട് റിക്വസ്റ്റ് ഇട്ടുവന്നൊരു കേവലം fb ഫ്രണ്ട്....എന്നാൽ 2022 ൽ ആൾക്ക് ഒരു വലിയ ആക്‌സിഡന്റ് പറ്റി കാല് മുറിച്ചു കളയേണ്ട അവസ്ഥ വന്നപ്പോൾ കെട്ടിയനോ അമ്മയോ ആങ്ങളയോ കൂടെ നിന്ന് നോക്കില്ല എന്ന് കണ്ടപ്പോൾ ഞാൻ എന്റെയും എന്റെ മക്കളുടെയും സ്കൂളും പഠനവും മറന്നു ഹോസ്പിറ്റലിൽ നിന്ന് അവളെ നോക്കിയതിനു ഹോസ്പിറ്റലിൽ തെളിവുകൾ ഉണ്ട്. ഒന്ന് അനങ്ങാൻ കൂടി വയ്യാതെ കിടന്ന അവളെ എല്ലാത്തരത്തിലും നോക്കിയതും പരിചരിച്ചതും ഞാൻ തന്നെയായിരുന്നു.(മൂത്രം കോരിയും പാഡ് മാറ്റിയും ) അതിന് കാരണം കാല് മുറിച്ചു കളയേണ്ടി വന്നാൽ അവളെ പഴയ കെട്ടിയനും അവളുടെ അമ്മയും ഉപേക്ഷിച്ചു പോകും എന്ന് ഉറപ്പായത് കൊണ്ട് എന്നോട് സ്വീകരിക്കുമോ എന്ന് ചോദിച്ചു...ഒരു മടിയും കൂടാതെ ഞാൻ സ്വീകരിച്ചോളാം എന്ന് തന്നെ ഞാൻ പറഞ്ഞു. പിന്നീട് എന്റെ വീട്ടിലും അവളുടെ ആലുവയിലെ വാടക വീട്ടിലുമായി ഞാൻ തന്നെ അവളെ നോക്കി. വൈകുന്നേരം എന്റെ സ്കൂൾ കഴിഞ്ഞു ഞാൻ നേരെ ആലുവ പോകുമായിരുന്നു..ഞാൻ ചെന്നാൽ മാത്രമേ അവൾ ഭക്ഷണം കഴിക്കുമായിരുന്നുള്ളു..ഞാൻ ആയിര...