സ്വർഗ്ഗവും മാലാഖാമാരും

എന്റെ സ്വർഗ്ഗവും മാലാഖാമാരും....❤️

അങ്ങനെ നീണ്ട 12 ദിവസങ്ങൾക്കു ശേഷം ഇന്ന്‌ ഞാൻ എന്റെ സ്വർഗത്തിൽ എത്തിയിരിക്കുന്നു...!!
എന്റെ മാലാഖമാരോടൊപ്പം ഇനിയങ്ങോട്ട് ഒതുങ്ങി ജീവിക്കാൻ...!!
ഞങ്ങളുടെ മാത്രം ലോകത്തിൽ...
ആർക്കും ബാധ്യതയാവാതെ..!!

ജീവിതത്തിൽ ആദ്യമായാണ് മക്കളെ പിരിഞ്ഞ് ഇത്രയും ദിവസം മാറി നിൽക്കുന്നത്...!!
ഒരുപാട് മിസ്സ്‌ ചെയ്തു...!!

ഒരിക്കലും ട്രെയിനിൽ യാത്ര ചെയ്യാത്തത് കൊണ്ട് രണ്ടുപേരും കൂടെ വരണമെന്ന് വാശി പിടിച്ചിരുന്നു...!!
മൂന്ന് പകലും രണ്ട് രാത്രിയും ട്രെയിനിൽ ഇരുന്നാൽ ബോറടിക്കുമെന്നും പകരം 
അവരെയും കൂട്ടി ചെറിയൊരു യാത്ര പോവാമെന്ന് മനസിലാക്കി കൊടുത്തപ്പോൾ രണ്ട് പേരും ഹാപ്പി...!!

നാളിതുവരെ എല്ലാ ദിവസവും വീഡിയോ call ചെയ്തും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും അവരോടൊപ്പം തന്നെ ഉണ്ടായിരുന്നു...
മനസ്സ് കൊണ്ട്...!!

എങ്കിലും നേരത്തെ പറഞ്ഞത് പോലെ...
ഇങ്ങനെയൊരു യാത്ര
ഇപ്പോൾ സംഭവിക്കേണ്ടത് തന്നെയായിരുന്നു...!!
വൈകി പോകുംതോറും എനിക്ക് എന്നെ തന്നെ നഷ്ടപെടുന്നുവെന്നൊരു തിരിച്ചറിവായിരുന്നു ഈ യാത്രയുടെ കാരണം...!!

അച്ഛന് വാക്ക് കൊടുത്തത് പോലെ...
അച്ഛൻ ആഗ്രഹിക്കുന്നത് പോലെ...
ഇന്ന് മുതൽ ജീവിതത്തിൽ ചിലതൊക്കെ സംഭവിക്കേണ്ടിയിരിക്കുന്നു...!!

അങ്ങനെ എഴുത്തും...
യാത്രയും പൂർത്തിയായിരിക്കുന്നു...!!
ഉത്തരം കിട്ടിയിരിക്കുന്നു...
എല്ലാ ചോദ്യങ്ങൾക്കും...!!

ആരുടേയും സൗഭാഗ്യങ്ങൾക്ക് തടസ്സമാവുന്നില്ല...
എന്നിലേയ്ക്ക് തന്നെ ഒതുങ്ങി കൂടുന്നു...
ആർക്കും ബാധ്യതയാവാതെ...!!

മറ്റുള്ളവർക്ക് ഉപകാരപ്പെടുമ്പോഴേ ജീവിതത്തിൽ അർത്ഥങ്ങൾ ഉണ്ടാവുന്നത്...!!
അങ്ങനെയൊരു അവസരം ദൈവം എനിക്ക് നൽകിയതിന് ഒരുപാട് നന്ദി...!!


Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)