Posts

Showing posts from August, 2021

അവൾ (30/08/2021)

കുറച്ചു നാളുകൾക്ക് ശേഷം അവളെ കണ്ടപ്പോൾ കൂടുതൽ സുന്ദരി ആയത് പോലെ തോന്നി...!! അല്ലേലും ഭാര്യയെകാൾ സുന്ദരി പലപ്പോഴും കാമുകിയാണല്ലോ...!! എത്ര കണ്ടാലും മതി വരാത്ത ആ സൗന്ദര്യം... എത്ര നേരം മടിയിൽ കിടന്നാലും മടുപ്പ് തോന്നാത്ത കരുതൽ... ഓരോ തവണയും പിരിയുമ്പോൾ അടുത്ത വരവിനായി കാത്തിരിക്കുന്ന ഒരു വെമ്പൽ ഉള്ളിന്റെ ഉള്ളിൽ തുടിക്കുന്നു... ഇനി എപ്പോൾ... എത്ര നാൾ കൂടി ഇങ്ങനെ കാണാൻ വരാനാവും... എന്നെ കാണാൻ വരാൻ  അവൾക്ക്  സാധിക്കില്ലല്ലോ... ഞാൻ തന്നെ വരണ്ടേ...?? ഇത്രയും ദൂരം... എങ്കിലും മടുപ്പ് തോന്നാറില്ല... ഒരിക്കലും..!! ഓരോ കാഴ്ചയിലും അവളുടെ സൗന്ദര്യം കൂടി വരുന്നോ എന്ന് തോന്നി പോകുന്നു... നനഞ്ഞ മുടിഇഴകളും തണുത്ത കരങ്ങളും അലസമായ ഭാവവും എന്നെ ഭ്രമിപ്പിക്കുന്നു.. എന്റെ വികാരങ്ങളെ ഉണർത്തുന്നു.... ചിലപ്പോഴൊക്കെ എന്റെ നിയന്ത്രണങ്ങൾ നഷ്ടപെടുന്നു... മതിവരാതെ പിന്നെയും പിന്നെയും...!! മറ്റുള്ളവർ എന്ത് പറയും എന്ന് ഞാൻ ഓർക്കാറില്ല... ആരെയും പേടിച്ചു മറച്ചു വെയ്ക്കാൻ എനിക്ക് പറ്റില്ല... അത്രമേൽ ഇഷ്ട്ടം...!! ചിലരൊക്കെ പറയുന്നു എനിക്ക് ഭ്രാന്ത് ആണെന്ന്...! ആയിരിക്കും... അല്ലാതെ എന്ത്..?? എന്റെ ഭാര്യയൊന്നുമല...

ഡിവോഴ്സ്@ wmc (29/08/2021)

ഞാൻ ടോണി.. ഒരു ഡിവോഴ്‌സി ആണ്...!! സിംഗിൾ അല്ല... എന്റെയൊപ്പം എട്ടു വയസുകാരൻ മകനും അഞ്ചു വയസുകാരി മകളും ഉണ്ട്...!! ജോലികൊണ്ട് അദ്ധ്യാപകനും ജീവിതം കൊണ്ട് ചെറിയ ഒരു യാത്രികനും ...!!യാത്രകൾ എല്ലാം മുന്നാറിൽ അവസാനിക്കുന്നു എന്ന് മാത്രം... പ്രൊഫൈൽ നോക്കിയാൽ മനസിലാകും...! ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാൻ കാരണം മറ്റൊരു സുഹൃത്ത് Joseph chittuparamban ന്റെ പോസ്റ്റ്‌ ആണ്.. Divorced ആയത് കൊണ്ട് പലതരത്തിൽ ഉള്ള പൊങ്കാല അദ്ദേഹത്തിന്റെ പോസ്റ്റിനു കണ്ടത് കൊണ്ടാണ് ..!! എന്റെ പോസ്റ്റിന് രണ്ടാം വിവാഹം എന്നോ വീണ്ടും ഒരു പെണ്ണുകാണൽ എന്നോ അർത്ഥം ഇല്ല ... കെട്ടാൻ മുട്ടി നിക്കുന്നില്ല... അതിന് വേണ്ടിയുള്ള സൈക്കോളജിക്കൽ മൂവും അല്ല...! നമ്മൾ മലയാളിയുടെ ചില അസഹിഷ്ണുതകൾ അതിര് കടക്കുന്നു എന്ന് പറയാതെ വയ്യ... എന്നെ വേണ്ടെന്ന് തോന്നിയപ്പോൾ എന്റെ ഭാര്യ ഉപേക്ഷിച്ചു പോയി... അത്‌ അവളുടെ ഭാഗ്യം...!! ഇപ്പോൾ കൊച്ചിയിൽ ഹാപ്പി ആയി ജീവിക്കുന്നു...!! ഇവിടെ ഞാനും എന്റെ മക്കളും ഹാപ്പി ആയി ജീവിക്കുന്നു... ആരോടും പരാതിയില്ല.. പരിഭവങ്ങൾ ഇല്ല... മനസിലാക്കേണ്ടത്... എല്ലാം എല്ലാവർക്കും വിധിച്ചിട്ടില്ല... അംഗീകരിക്കുക.. ജീവിക്കുക.. ബാക്കിയെല്...

ഹാപ്പിനെസ്സ് (27/08/2021)

എങ്ങനെയാണ് ഇത്ര ഹാപ്പി ആയി ഇരിക്കാൻ സാധിക്കുന്നത്....?? വിഷാദമില്ലാത്ത രണ്ട് പോസ്റ്റ്‌ fb യിൽ ഇട്ട്  തുടങ്ങിയപ്പോൾ മുതൽ കേൾക്കാറുള്ള ഒരു ചോദ്യം...!! ചോദിക്കുന്നവർ ചോദ്യത്തോട് കൂടി ഹാപ്പി ആവുന്നു... അത്‌ കേൾക്കേണ്ടി വന്ന ഞാനോ...?? എന്താണ്‌ ഹാപ്പിനെസ്സ് എന്ന് ചിന്തിച്ചു തുടങ്ങുന്നു... തലപുകയുന്നു... ഉത്തരം കിട്ടാതെ വരുന്നു... ഭ്രാന്ത് ആകുന്നു...!! ഇപ്പോഴാ ഞാനും ചിന്തിക്കുന്നത് എന്താണ്‌ ഹാപ്പിനെസ്സ്...?? നഷ്ടപ്പെട്ടതോ.... അതോ തേടി നടക്കുന്നതോ?? അറിയില്ല... ഉത്തരമില്ല... കണ്ടെത്തണം...!! ഇനിയുള്ള വരികൾ ചിലപ്പോൾ എന്നെ വരച്ചു കാട്ടും... എന്റെ പൊള്ളത്തരങ്ങൾ... ഒന്നുമില്ലായ്മ്മ... പൊയ്മുഖങ്ങൾ... ഏച്ചു കെട്ടുകൾ... എല്ലാം...!! കാരണം അതാണ് ഞാൻ...!! എന്റെ ഹാപ്പിനെസ്സ് അത്‌ മാത്രമാണ്... എങ്ങനെ  ഞാൻ ഹാപ്പി ആവും ...? 38 വയസ്സിൽ ക്യാൻസർ രോഗി ആയപ്പോഴോ...? എന്നേക്കാൾ നല്ലൊരാളെ കണ്ടപ്പോൾ ഭാര്യ ഉപേക്ഷിച്ചു പോയപ്പോഴോ...? രണ്ട് കുഞ്ഞ് മക്കളുമായി മൂന്ന് വർഷം മുൻപ് വാടകവീട്ടിലേയ്ക്ക് ഇറങ്ങി പോയ ഞാൻ, പ്രായമായ അമ്മയുടെ അടുത്തേയ്ക്ക് തിരിച്ചു വന്നപ്പോഴോ...? അതിന് ശേഷം ഇന്നോളം എന്നെയും എന്റെ അനിയനെയും അച്...

വീണ്ടും ഒരു മൂന്നാർ (26/08/2021)

നാളെ വീണ്ടും ഒരു മൂന്നാർ യാത്ര... ഒരു മാസം ആവുന്നു മല കയറിയിട്ട്... കഴിഞ്ഞ മാസം മൂന്ന് തവണ മൂന്നാർ യാത്ര പോയ ഞാൻ..!!  എന്താ അവിടെ കാണാൻ ഉള്ളത് എന്ന് പലരും ചോദിക്കാറുണ്ട്... ചോദിക്കുന്നവരിൽ, ചിലരൊക്കെ ഒരു ദിവസം വാങ്ങുന്ന മദ്യത്തിന്റ പൈസ പോലും  വേണ്ട..എനിക്ക് എന്റെ കാറിൽ മൂന്നാർ പോയി വരാൻ. എങ്കിലും ചോദിക്കുന്നവർക്ക് ഒരു മനസുഖം... അത്‌ അറിയാവുന്നത് കൊണ്ട് ഞാനും നിശബ്ദൻ...!! ഒരു ചിരിയിൽ എന്റെ മറുപടി..!! ഒരു സുഹൃത്ത് എന്നോട് ചോദിച്ചു .. നിന്റെ യാത്രകൾ genuin ആണോയെന്ന്...? അല്ല എന്നു തന്നെയായിരുന്നു എന്റെ ഉത്തരം... അയാൾ ഊഹിച്ചത് പോലെ.. കേവലം ഒരു ഒളിച്ചോട്ടം ആയിരുന്നു എന്റെ ഓരോ യാത്രകളും... എന്റെ പ്രശ്നങ്ങൾ മറക്കാൻ... ഇഷ്ട്ടം ഇല്ലാത്ത ചിലരെ കാണാതിരിക്കാൻ.. പലതിനെയും ഓർക്കാതിരിക്കാൻ... നഷ്ടങ്ങളെ മറക്കാൻ.. ചതിയെയും ഉപേക്ഷിച്ചു പോയവരെയും മറക്കാൻ... ഇതിനൊക്കെ വേണ്ടിയുള്ള ഒരു ഒളിച്ചോട്ടം.. ഒരുതരം രക്ഷപ്പെടൽ.. അതാണ് ഓരോ യാത്രകളും ..!!! നാട്ടിലെ പയ്യന്മാർ ഇടയ്ക്ക് പോകുന്ന മണാലിയും ലഡാക്കും  എനിക്കും പോകാം എങ്കിലും വേണ്ടാന്ന് വെച്ചത് മനഃപൂർവം ...!! എന്റെ യാത്രകൾക്ക് ദൂരം അല്ല മാനദണ്ഡം.....

അർഹത... (23/08/2021)

ചിലരുണ്ട്... ശത്രു എന്ന സ്ഥാനത്തിന് പോലും അർഹതയില്ലാത്തവർ... ശത്രു ആവാനും ചില മിനിമം യോഗ്യതകൾ ഇല്ലാത്തവരെ ഒഴിവാക്കി വിടണം... തികച്ചും..!! ഒരിക്കൽ കാണിച്ച ബലഹീനത എന്നും നമ്മുടെ കൂടെയുണ്ട് എന്ന അവരുടെ ആത്മവിശ്വാസം കണ്ട് പകച്ചു പോകരുത്...!! വേണ്ടെന്ന് വെയ്ക്കാൻ പറ്റണം... മറക്കാനും പൊറുക്കാനും മനസ്സിനെ പഠിപ്പിക്കണം.. വെറുക്കാതെ...! എന്തിന് വെറുപ്പ് നിറച്ച്, മനസ്സിനെ ആശുദ്ധമാക്കണം?? കുറ്റബോധം തെല്ലുമില്ലാതെ, മാനക്കേട് ഭയക്കാതെ തെറ്റിൽ തന്നെ തുടരാൻ തീരുമാനിച്ചവർ തുടരട്ടെ... തിരിച്ചു വരവുകൾ ഇല്ലാതെ പൊയ്ക്കോട്ടേ...!! മറന്നതൊന്നും ഓർക്കാൻ ഇഷ്ടമില്ലാത്തത് തന്നെയാണ്... അടച്ച വാതിലുകൾ കാഴ്ചകൾ നഷ്ടപ്പെടുത്തിയതാണ്... ഇനിയും തുറക്കാതിരിക്കുവാൻ ആണിയടിച്ചു ഉറപ്പിച്ചത്...!! നിമിഷ സുഖം തീരുമ്പോൾ ഓർക്കാൻ ഉള്ളതല്ല ജന്മം കൊടുത്ത കുട്ടികൾ...!! ഇനിയുള്ള കാലം മറഞ്ഞിരിക്കുക... അകന്ന് ഇരിക്കുക... അവർ മറക്കട്ടെ... കറ വീണ കരങ്ങൾ അവരെ സ്പർശിക്കാതിരിക്കട്ടെ... അനുഭവിച്ച സുഖങ്ങളുടെ പകരക്കാരായി അസുഖങ്ങൾ തേടിയെത്തി തുടങ്ങിയല്ലോ...!! ആഘോഷിക്കുന്ന ഓരോ രാത്രികളിലും മറന്നു കളഞ്ഞ മാതൃത്വം എന്നൊരു വികാരം ഇനി ഉണരാതിരിക്കട്ടെ....

പുതിയ തിരിച്ചറിവ് (14/08/2021)

ചിലപ്പോഴെക്കെ തോന്നാറുണ്ട്.. ജീവിതം ആകെ മാറിയിരിക്കുന്നു...! ഒരു വർഷം മുന്നേ ഉള്ള ഞാൻ അല്ല ഇപ്പോഴുള്ളത്... ഒരുപാട് മാറിയിരിക്കുന്നു.. മാറ്റിയിരുന്നു...!! എങ്ങനെ... എന്ത് കൊണ്ട്... എന്ന് ചിന്തിച്ചു നോക്കി... ഉത്തരമില്ല..!! മറ്റൊരാൾ നമ്മുടെ സന്തോഷങ്ങൾക്ക് തീർച്ചയുണ്ടാക്കരുത് എന്ന് പലരെയും ഈ ഒരു വർഷം കൊണ്ട്  ഉപദേശിച്ചു... കാരണം അതിന്റെ ഒരു ഇരയാണ് ഞാൻ...!! എന്റെ ജീവിതവും സന്തോഷവും എല്ലാം മറ്റൊരാളിൽ  ആയിരുന്നു എന്ന്  അറിഞ്ഞിരുന്നു.. എന്നിട്ടും അത്‌ വകവെച്ചില്ല...  അഹങ്കാരം എന്ന് വേണേൽ പറയാം.. എന്നും കൂടെ ഈ സന്തോഷം ഉണ്ടാവും എന്ന അഹങ്കാരം...!! ഇറങ്ങി പോയപ്പോൾ  ഉറക്കവും സന്തോഷവും കൊണ്ടാണ് പോയത് എന്ന് വളരെ വൈകാതെ ഞാൻ മനസിലാക്കി... അന്ന് മുതൽ ശ്രമങ്ങൾ ആയിരുന്നു... അതിജീവിക്കാൻ... മറക്കാൻ... പുതിയ ഒരു തുടക്കത്തിനായി... കാത്തിരുന്നു.. ആഴ്ചകൾ.. മാസങ്ങൾ... ഇപ്പോൾ ഏകദേശം ഒരു വർഷം ആകാൻ പോകുന്നു..  2021 സെപ്റ്റംബർ 9 ആകുമ്പോൾ ഒരു വർഷം തികയുന്നു...!! ഒരിക്കലും മതത്തിലേയ്ക്കോ ദൈവത്തിലേയ്ക്കോ മിതമായി പോലും തിരിയാതിയുന്ന ഞാൻ ഒരുദിവസം അതിരാവിലെ അരൂക്കുറ്റിയിലെ ഒരു പള്ളിയിലേയ്ക്ക്...

ഉപേക്ഷിക്കപ്പെട്ട ഒരു ജന്മദിനം..!!

എന്റെ മെഹർ അഞ്ചാം വയസിലേയ്ക്ക്.. അമ്മ നഷ്ടപെട്ട ആദ്യ ജന്മദിനവും ..! ഒരു കുഞ്ഞുടുപ്പോ, ഒരു പാവക്കുട്ടിയോ, പത്തു രൂപയുടെ ഒരു ചോക്ലേറ്റോ വാങ്ങി കൊടുക്കാൻ മനസ് കാട്ടാതെ പ്രസവിച്ചവൾ ഉപേക്ഷിച്ച ഒരു ജന്മദിനം. കൊച്ചി നഗരത്തിലെ ആഡംബര ജീവിതത്തിനു ആയിരങ്ങൾ ചിലവാക്കുന്നവൾ ജന്മം കൊടുത്തവൾക്ക് മുന്നിൽ അന്യയായി മാറിയ ഒരു ദിനം. മനസ്സിൽ ആദ്യമായി വെറുപ്പ് തോന്നിയ നിമിഷം...അറപ്പും..!! ഉപേക്ഷിച്ചു പോയ അന്ന് മുതൽ ചെയുന്നത് പോലെ whatsup dp ആക്കാൻ വേണ്ടിയും സ്റ്റാറ്റസ് ഇടാൻ വേണ്ടിയും മാസങ്ങൾ കൂടുമ്പോൾ കുഞ്ഞിനെ കാണുക എന്ന ഒരു പതിവ് പല്ലവിയിൽ എല്ലാം തീർന്നു. ആരൊക്കെ ഉപേക്ഷിച്ചു പോയാലും, എന്റെ കുഞ്ഞിന്റെ സ്വപ്‌നങ്ങൾക്ക് നിറം പകരാൻ എന്നെ കൊണ്ടാവുന്നത് പോലെ ഞാനും ശ്രമിച്ചിരുന്നു.. അവൾ ആഗ്രഹിച്ചപോലെ ഒരു ആഘോഷം ഞാൻ ഒരുക്കി കൊടുത്തു... പരിമിതികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട്...വേണ്ടപ്പെട്ടവരെ മാത്രം ഉൾപ്പെടുത്തി കൊണ്ട് ഒരു ചെറിയ ആഘോഷം. ആഡംബരത്തിനു വേണ്ടിയല്ല ഉപേക്ഷിച്ചു പോയതിന്റെ കുറവ് അറിയിക്കാതിരിക്കാൻ...!! അടുത്ത ജന്മദിനത്തിൽ എങ്കിലും അവൾക്ക് ഒരു പോറ്റമ്മ ഉണ്ടാവാൻ ഒരുപാട് ആഗ്രഹിക്കുന്നു ഞാൻ.. അമ്മയ്ക്ക് പകരമാവാൻ അച്ഛന്...

ഇര (30/07/2021)

2017 മുതൽ ഞാൻ ഇരയായിരുന്നു... ചതിയുടെ.. വഞ്ചനയുടെ... കപട സ്നേഹത്തിന്റെ...! പിന്നിട് എപ്പോഴോ അത്‌ ജീവിതത്തിന്റെ ഭാഗമാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ പൊരുത്തപ്പെടാൻ തീരുമാനിച്ചു..! ഇന്നലെ ജീവിതം ഒരു ഇരയെ പരിചയപ്പെടുത്തി...! ഒരിക്കലും ആയിതീരരുത് എന്ന് മനസ്സുരുകി പ്രാർത്ഥിച്ചത് തന്നെ ആയി എന്ന് ഞാൻ അറിഞ്ഞു...! വേണ്ടെന്ന് വെച്ച് ഇറങ്ങി പോയപ്പോൾ ഒരു ലക്ഷ്യം ഉണ്ടെന്ന് തെറ്റിദ്ധരിച്ചു.. ഒരുപക്ഷേ എന്റെ കുറവുകൾ എന്നെ ഉപേക്ഷിക്കാൻ കാരണമായപ്പോൾ, എന്തുകൊണ്ടും യോഗ്യനായ ഒരുവനിൽ ഒതുങ്ങും ഭംഗിയായി ജീവിക്കും എന്ന് കരുതിയത് തികച്ചും തെറ്റായി പോയി എന്ന് ജൂലൈ 30 ന് വന്ന ഒരു ഫോൺ കാളിൽ നിന്നും മനസിലായി. പത്തു മിനിറ്റ് നേരത്തെ സുഖത്തിന് വേണ്ടി പലരുടെയും കൂടെ ആയിരിക്കാൻ ശ്രമിക്കുമ്പോൾ ഓർക്കേണ്ട രണ്ട് മുഖങ്ങൾ എന്റെ മുന്നിലുണ്ട്. ആ മുഖങ്ങൾ ആണ് പലപ്പോഴും എന്നെ പലരിൽ നിന്നും പലതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. സങ്കടപെടാൻ എന്ത് ബന്ധം എന്ന് എനിക്ക് ചിന്തിക്കേണ്ടി വന്നില്ല... എല്ലാരും പറയുന്നത് പോലെ ഞാൻ എന്ന ഇമോഷണൽ ഫൂൾ വീണ്ടും വിഡ്ഢിയായി. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നാറുണ്ട്... എന്തിന് ഇത്രയും സ്നേഹിച്ചു എന്നോർത്ത്.....

വേർപിരിയൽ (3/08/2021)

വേർപിരിയൽ ഇത്രയേ ഉള്ളു എന്ന് ഞാൻ അറിഞ്ഞത് ഇന്നലെയാണ്...! രണ്ട് തവണ case മാറ്റി വെച്ചപ്പോഴും മനസ്സിൽ ചെറിയൊരു ആശ്വാസമായിരുന്നു.. വേറൊന്നുമല്ല... പിരിയുന്ന വേദന കുറച്ച് കൂടി കഴിഞ്ഞ് അനുഭവിച്ചാൽ മതിയല്ലോ എന്നോർത്ത്..!! ഇന്നലെ രാവിലെ തുറവൂരിൽ എന്റെ കാറിൽ വന്നു കയറിയപ്പോൾ മുതൽ വല്ലാത്തൊരു വീർപ്പുമുട്ടൽ ആയിരുന്നു... കുറച്ച് നേരം മിണ്ടാതെ ഡ്രൈവ് ചെയ്തു.. പിന്നെ എപ്പോഴോ മനസ് പതറുന്നു എന്ന് തോന്നിയപ്പോൾ ഉച്ചത്തിൽ പാട്ട് വെച്ചു ശ്രദ്ധ മാറ്റാൻ ഞാൻ ശ്രമിച്ചു... എല്ലാം പാഴാകുന്നു എന്ന് പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു...!! എന്തൊക്കെയോ ചോദിക്കണം... കുറെയേറെ ചോദ്യങ്ങൾ മറുപടിക്കായി കാത്തു കിടക്കുന്നു... 2020 സെപ്റ്റംബർ ഒൻപതിനു എന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപോയപ്പോൾ മുതൽ മനസ്സിൽ മുഴച്ചു നിൽക്കുന്ന ചില ചോദ്യങ്ങൾ...!! അറിയാം എത്ര ചോദിച്ചാലും മറുപടി സത്യമാവില്ല എന്ന്... എങ്കിലും ചോദിക്കണം.. നുണയാണെങ്കിലും അവളുടെ മറുപടി എനിക്ക് കേൾക്കണം... അവസാനമായി...!! ഇനി ഒരുപക്ഷെ എന്റെ സൈഡ് സീറ്റിൽ ഉണ്ടാവില്ല... ഒരിക്കലും കാണില്ലായിരിക്കും... ഇന്ന് അവസാന ദിവസം...!! പത്തു വർഷം എന്നെ സഹിച്ച ആ മനസ്... ഞാൻ സ്നേഹിച്ച ആ ഹൃദയം.....

ജീവിതത്തിലെ ഒരു പതിറ്റാണ്ട് (2/08/2021)

ഒരുപാട് പ്രേമിച്ചു തുടങ്ങിയ ആളെ... സ്നേഹിച്ചു തീരും മുന്പേ നഷ്ടപ്പെടണം... വേദന അറിയണമെങ്കിൽ...!! നഷ്ടപ്പെടലിന്റെ വേദന ഒരിക്കലെങ്കിലും അറിഞ്ഞവരായിരിക്കും പലരും.. എന്നാൽ അതിൽ ഉപരിയാണ് സ്വയം ചെറുതായി പോകുന്ന ചില നഷ്ടങ്ങൾ...! എവിടെ പിഴച്ചു എന്നതിൽ ഉപരി.. എന്തിനിത്ര സ്നേഹിച്ചു പോയി എന്നൊരു ചോദ്യം മാത്രം..! ഒരുപക്ഷേ ഇനി അങ്ങോട്ട് മനസ്സിൽ ഒരു വിങ്ങൽ ആയി മാത്രം അവശേഷിക്കുന്ന ഒരു ചോദ്യം....! ഇനി ഒന്നിനും ഉത്തരം നൽകാൻ ആവാത്ത ചോദ്യം...! പലരുടെയും മുന്പിൽ തലകുനിക്കേണ്ടി വന്ന  ചോദ്യം...! വേറെ ആരെയും കിട്ടിയില്ലേ..? ഇതല്ലാതെ വേറെ ആരും ഈ ലോകത്ത് ഇല്ലേ...? ഇത്ര സങ്കടപെടാൻ അത്ര വലിയ ആളൊന്നും അല്ലല്ലോ...? അവിടെയൊക്കെ എനിക്ക് മറുപടി ഉണ്ടായിരുന്നു ... നല്ല വ്യക്തമായ മറുപടി..!! ഒരു കണക്കും ഉണ്ടായിരുന്നു... ഒരു പതിനേഴു വർഷം സ്നേഹിച്ച കണക്ക്..!! ആരെയും തിരക്കി പോകാതിരുന്ന ഇഷ്ടം..! ആരോടും തോന്നാതിരുന്ന ഒരിഷ്ട്ടം...! എന്തുകൊണ്ട് എന്ന് അറിയില്ല... അങ്ങനെ ആയിരുന്നു ഞാൻ..! അതിലും ഞാൻ സന്തോഷിച്ചു.. ഒരുപാട്... എന്റെ ചെറിയ ലോകത്തെ വലിയ സന്തോഷം...! തുടക്കത്തിൽ ബൈക്കിന്റെ പിൻ സീറ്റിൽ, പിന്നീട് കാറിൽ സൈഡ് സീറ്റിൽ.....