ഹാപ്പിനെസ്സ് (27/08/2021)
എങ്ങനെയാണ് ഇത്ര ഹാപ്പി ആയി ഇരിക്കാൻ സാധിക്കുന്നത്....??
വിഷാദമില്ലാത്ത രണ്ട് പോസ്റ്റ് fb യിൽ ഇട്ട് തുടങ്ങിയപ്പോൾ മുതൽ കേൾക്കാറുള്ള ഒരു ചോദ്യം...!!
ചോദിക്കുന്നവർ ചോദ്യത്തോട് കൂടി ഹാപ്പി ആവുന്നു...
അത് കേൾക്കേണ്ടി വന്ന ഞാനോ...??
എന്താണ് ഹാപ്പിനെസ്സ് എന്ന് ചിന്തിച്ചു തുടങ്ങുന്നു...
തലപുകയുന്നു...
ഉത്തരം കിട്ടാതെ വരുന്നു...
ഭ്രാന്ത് ആകുന്നു...!!
ഇപ്പോഴാ ഞാനും ചിന്തിക്കുന്നത് എന്താണ് ഹാപ്പിനെസ്സ്...??
നഷ്ടപ്പെട്ടതോ....
അതോ തേടി നടക്കുന്നതോ??
അറിയില്ല...
ഉത്തരമില്ല...
കണ്ടെത്തണം...!!
ഇനിയുള്ള വരികൾ ചിലപ്പോൾ എന്നെ വരച്ചു കാട്ടും...
എന്റെ പൊള്ളത്തരങ്ങൾ...
ഒന്നുമില്ലായ്മ്മ...
പൊയ്മുഖങ്ങൾ...
ഏച്ചു കെട്ടുകൾ...
എല്ലാം...!!
കാരണം അതാണ് ഞാൻ...!!
എന്റെ ഹാപ്പിനെസ്സ് അത് മാത്രമാണ്...
എങ്ങനെ ഞാൻ ഹാപ്പി ആവും ...?
38 വയസ്സിൽ ക്യാൻസർ രോഗി ആയപ്പോഴോ...?
എന്നേക്കാൾ നല്ലൊരാളെ കണ്ടപ്പോൾ ഭാര്യ ഉപേക്ഷിച്ചു പോയപ്പോഴോ...?
രണ്ട് കുഞ്ഞ് മക്കളുമായി മൂന്ന് വർഷം മുൻപ് വാടകവീട്ടിലേയ്ക്ക് ഇറങ്ങി പോയ ഞാൻ, പ്രായമായ അമ്മയുടെ അടുത്തേയ്ക്ക് തിരിച്ചു വന്നപ്പോഴോ...?
അതിന് ശേഷം ഇന്നോളം എന്നെയും എന്റെ അനിയനെയും അച്ഛനെയും എന്റെ രണ്ട് കുഞ്ഞ് മക്കളെയും ഒരുപോലെ ഓരേ സമയം പൊന്നു പോലെ നോക്കുന്ന അമ്മയെ കാണുമ്പോഴോ...?
പെറ്റമ്മ ഉപേക്ഷിച്ചു പോയ കുഞ്ഞുങ്ങളെ കാണുമ്പോഴോ ...?
അമ്മയെകാളും ഏറെ ഇഷ്ട്ടത്തോടെ അമ്മാമ്മയെ അന്നാന്ന എന്ന് അവർ വിളിക്കുന്നത് കേൾക്കുമ്പോഴോ...??
പത്തു വർഷം കൂടെ കഴിഞ്ഞവൾ 2021 ഓഗസ്റ്റ് 2നു ഡിവോഴ്സ് കിട്ടി ആരുടെയോ കൂടെ ഡാൻസ് കളിക്കാൻ തിരക്കിട്ട് പോകുന്നത് കാണുമ്പോഴോ...??
ഞങ്ങൾക്ക് മാത്രം എന്താ മമ്മി ഇല്ലാത്തതെന്നു എന്റെ കുഞ്ഞുങ്ങൾ ചോദിക്കുന്നത് കേൾക്കുമ്പോഴോ..?
അറിയില്ല എപ്പോഴാ ഞാൻ ഹാപ്പി ആയതെന്നു...!!
എന്റെ ഹാപ്പിനെസ്സ്ന് വിലയുണ്ട് എന്നുഞാൻ മനസിലാക്കിയത് ചിലർ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോഴാണ്...
ഹാപ്പി ആവാൻ അർഹതയില്ലാത്ത ഞാൻ ഹാപ്പിആയത് ഇഷ്ടമായില്ല... പലർക്കും...!!
എന്റെ ഓരോ ഹാപ്പി സ്റ്റാറ്റസും അവരുടെ ഉറക്കം കളയയുന്നു എന്ന് മനസിലാകുന്നു...
എന്റെയും എന്റെ മക്കളുടെയും ജീവിതം ഇങ്ങനെയൊക്കെ ആക്കിയിട്ട് ജീവിതം കൊച്ചിയിൽ ആസ്വാദിക്കുന്നവർ എന്നെ നോക്കി നിൽക്കുന്നു ...
എന്റെ ചിരികൾക്ക് അവർ വ്യാപ്തി കല്പ്പിക്കുന്നു...
എന്റെ സന്തോഷങ്ങൾക്ക് അവർ പരിധി നിർണയിക്കുന്നു...!!
ഉപേക്ഷിക്കപ്പെട്ടവർ സന്തോഷിച്ചു കൂടാ...
അവരുടെ സ്റ്റാറ്റസിൽ ഹാപ്പിനെസ്സ് കണ്ടുകൂടാ...
തോളോട് ചേർന്ന് നിൽക്കാൻ ഒരു സുഹൃത്തോ കൈപിടിച്ച് നിൽക്കൻ ഒരു പെണ്ണോ പാടില്ലയെന്ന് സമൂഹം..!!
യാതൊരു കടമയുമില്ലാതെ ജീവിതം ആഘോഷങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നവർ ഇവിടെയും വിശുദ്ധർ...!
മക്കളെ ഉപേക്ഷിച്ചു പോകുന്നവർ ..
വസ്ത്രം മാറുന്നത് പോലെ ഇഷ്ടങ്ങളെ മാറ്റുന്നവർ..
സ്വാർത്ഥ സന്തോഷങ്ങൾക്ക് വേണ്ടി ജീവിക്കുന്നവർ നന്മമരം..!!
പാപിയായി ഞാൻ മാത്രം...!
ചിരിച്ചത് കൊണ്ട്...
സന്തോഷിച്ചത് കൊണ്ട്..
യാത്ര ചെയ്തത് കൊണ്ട് ...!!
ഹാപ്പിനെസ്സ് ഞാൻ തേടി നടക്കുന്നില്ല...!!
എന്നെ തേടി വന്നാലും താല്പര്യമില്ല...
എന്റെ സന്തോഷം ഈ സങ്കടങ്ങൾ തന്നെയാ...
നഷ്ടങ്ങളും... അവയുടെ നല്ല നിറമുള്ള ഓർമ്മകളും എനിക്ക് സന്തോഷമാണ്...!!
ഇനിയൊന്നും തിരിച്ചു കിട്ടിയില്ലെങ്കിലും എനിക്ക് ഇതൊക്കെ ഹാപ്പിനെസ്സ് തന്നെയാ... ഈ ഓർമ്മകൾ...
ഒരുമിച്ച് ഉണ്ടായിരുന്നപ്പോൾ ചതിച്ചിട്ടില്ല ഒരിക്കലും...!! ചതിക്കപ്പെട്ടപ്പോളും ചേർത്ത് പിടിച്ചു മൂന്ന് വർഷം..!
സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി..!!
ആ ഓർമ്മകൾ മതി വെറുക്കാതിരിക്കാൻ.. ആരെയും..!!
എന്റെ ഹാപ്പിനെസ്സ്...!!
നാളെ ഒരു ബെഡിലോ ഹോസ്പിറ്റൽ മുറിയിലോ ഒതുങ്ങി പോകുന്നത് വരെയുള്ള എന്റെ ഹാപ്പിനെസ്സ്...
എത്ര വില കൊടുത്താലും,
ഒരിടത്തും കിട്ടാത്ത എന്റെ ഹാപ്പിനെസ്സ്...!!
ഉപേക്ഷിച്ചു പോകാൻ എടുത്ത തീരുമാനം തന്നെയാ ശരി..!!
പരാതിയില്ല.. പരിഭവങ്ങളും..!! ജീവിതം ഒന്നേയുള്ളു... അത് ആഘോഷിച്ചു തന്നെ ജീവിക്കുക ..!!
നഷ്ടബോധം ഇല്ലാതെ...
കുറ്റബോധം ഇല്ലാതെ..!!
ആഘോഷിക്കട്ടെ ഓരോ നിമിഷവും...!!
അമ്മയുടെ കരുതൽ...
സ്നേഹത്തോടെയുള്ള ഒരു താലോടൽ...
ഇവയൊന്നും ആസ്വാദിക്കാൻ വിധിയില്ലാത്ത രണ്ട് കുഞ്ഞുങ്ങൾ എന്റെ വശങ്ങളിൽ
ഉറങ്ങി കിടക്കുന്നു...
മാസങ്ങൾ കൂടുമ്പോൾ ഒരു കുഞ്ഞുടുപ്പ് വാങ്ങി വരുമ്പോൾ പൂർണമാകുന്ന അമ്മയെന്ന രൂപം..!
അത് തന്നെ ഭാഗ്യം...!!
ഇങ്ങനെയും അമ്മാർ ഉണ്ട് എന്ന് അവർ മനസിലാക്കട്ടെ...!!
അതിൽ തീരട്ടെ അവരുടെ ഹാപ്പിനെസ്സ്.. കൂടുതൽ പ്രതീക്ഷിക്കാതിരിക്കട്ടെ..!!
നാളെ അങ്ങനെ ഒരു അമ്മയോ അച്ഛനോ ആയി അവർ മാറാതിരിക്കട്ടെ...!!
കുഞ്ഞുങ്ങളുടെ വാക്കുകൾ ഇടറുമ്പോൾ...
മിഴികളിൽ നനവ് പടരുമ്പോൾ ഉമ്മ കൊടുക്കും ഞാൻ..
ചേർത്ത് പിടിക്കും...
നല്ലപോലെ അമർത്തി...!!
ഇതാണ്
എന്റെ ഹാപ്പിനെസ്സ്
എന്റെ ജീവന്റെ പൂർണത..!!
നാളെ കിടപ്പിൽ ആവുന്നത് വരെ ജീവിതം ആഘോഷിക്കാൻ എനിക്കുള്ള കാരണം..
എന്റെ ഹാപ്പിനെസ്സ്...!!