Posts

Showing posts from April, 2026

മെഹർ... (20/04/2026)

ആരൊക്കെ ഉപേക്ഷിച്ചാലും... ബാധ്യതയാണെന്ന് പറഞ്ഞാലും... മാറ്റി നിർത്തിയാലും... നീയെനിക്ക് ജീവന്റെ ജീവനാണ്...!! എന്റെ കൂട്ടുകാരിയും  എനിക്കേറെ പ്രീയപെട്ടരാളും നീ തന്നെ...!! നിന്റെ സങ്കടങ്ങളിൽ കെട്ടിപിടിച്ചു കിടക്കാനും  എന്റെ സങ്കടങ്ങൾ പങ്ക് വെയ്ക്കാനും നമ്മുക്ക് നമ്മൾ മാത്രം...!! എന്റെ യാത്രകളിലെ കൂട്ടുകാരിയും  എന്റെ വിശേഷങ്ങളുടെ കേൾവിക്കാരിയും നീ തന്നെ..!! നിനക്കായി മാത്രം ജീവിക്കാൻ കുറച്ചു കാലം എനിക്ക് സാധിക്കാതെപോയത് മാത്രമാണ് എന്റെ ദുഃഖം..!! നീ അനുഭവിക്കേണ്ട സൗഭാഗ്യങ്ങൾ മറ്റൊരാൾക്ക്‌ കൊടുത്തത് മാത്രമാണ്  ജീവിതത്തിലെ ആകെ നഷ്ട്ടബോധം...!! Singleparentlife❤️

Regret.. (20/04/2026)

If someone doesnt value your presence... Gift them with your absence...!! They dont deserve your presence...!! If they cant understand your words... Never ever your silence...!! I dont regret the good that I did for them... Nor the bad they did to Me..!! I just regret the time I wasted..!! I dont need a reason to hate them.. Nor a cause to curse them..!! As they no more mean anything to Me..!! Happy that I did my role well..!!

fijo...(08/04/2026)

സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും നാട്ടുകാരെയും വഞ്ചിച്ചു നാട് വിട്ടിട്ട്... പത്തു വർഷമായിട്ടും ജനിച്ച നാട്ടിൽ വരാൻ സാധിക്കാത്ത ഒരാൾക്ക് വേണ്ടിയാണല്ലോ  നീ എന്നെ  ചതിക്കുന്നതെന്നോർത്ത്  നിന്നോട് സഹതാപമുണ്ട്...!! നിന്നെ വേണ്ടാത്ത... ഞാൻ പരിചയപ്പെട്ടതിൽ വെച്ച് ഏറ്റവും വൃത്തികെട്ട ഭർത്താവും ഏറ്റവും മോശം പിതാവും അയാളായിരുന്നു .. പണത്തിന് വേണ്ടി എന്തും ചെയ്യുന്നവൻ... ആരെയും വിൽക്കാനും പണയം വെയ്ക്കാനും മടിയില്ലാത്തോരാൾ...!! നീ കാത്തിരിക്കുന്ന ആ ഇൻഷുറൻസ് തുകയും നിന്നെ ചതിച്ചു  കൊണ്ട് പോകാതിരിക്കട്ടെ..!! നിങ്ങൾ രണ്ട്പേർക്കും ഈ ലോകത്ത് ആരോടും ആത്മാർത്ഥതയോ സ്നേഹമോ  നന്ദിയോ ഇല്ലാത്തത് കൊണ്ട് നിങ്ങൾ തമ്മിലാണ് ഒരുമിച്ച് ചേരേണ്ടത്... ആശംസകൾ...!!

വിശദീകരണം..(07/04/2026)

ചിലർക്ക് ഭംഗിയായി സംസാരിക്കാൻ കഴിവുണ്ട്...!! എത്ര വലിയ തെറ്റും വളച്ചൊടിച്ചു ശരിയാക്കി അവതരിപ്പിക്കാനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനും സാധിക്കും...!! കാലങ്ങളോളം കൂടെ നിന്നിട്ട്  ആവശ്യങ്ങൾ എല്ലാം നേടിയെടുത്തിട്ട് വളരെ എളുപ്പത്തിൽ നമ്മളെ തള്ളി പറയാൻ സാധിക്കുന്നവർ...!! എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്...!! ആരെയും വഞ്ചിച്ചും നശിപ്പിച്ചും ജീവിച്ചിട്ടില്ല... ആരുടേയും ശാപം എന്റെ മേൽ ഉണ്ടാവില്ല...!! സാമ്പത്തികമായും മാനസികമായും എന്നെ  ചൂഷണം ചെയ്തവർ എനിക്ക് ചുറ്റുമുണ്ട്...! അവരോട് ദൈവം കണക്ക് ചോദിക്കട്ടെ...!! ഒന്നും മറച്ച് വെച്ചും ഇല്ലാതൊന്നും ഉണ്ടെന്ന് പറഞ്ഞും ഞാൻ ആരെയും കൂടെ കൂട്ടിയിരുന്നില്ല...!! അസുഖം വന്നതും രണ്ട് കുഞ്ഞുങ്ങൾ ഉണ്ടായതും  ആദ്യം മുതലേ അറിഞ്ഞു കൊണ്ട് കൂടെ കൂടിയിട്ട് അവസാനം അത് പറഞ്ഞു എന്നെ ഒഴിവാക്കി പോകുന്നത് കണ്ടപ്പോൾ സങ്കടം തോന്നി... ഇന്നും എനിക്ക് വെറുപ്പൊന്നുമില്ല...!! ഓർക്കുക.... രോഗവും മരണവും ക്ഷണിക്കപ്പെടാതെ കടന്ന് വരുന്ന അതിഥികളാണ്... അസുഖം വന്നത് എന്റെ തെറ്റാണോ..??? അതിന്റെ പേരിൽ ഒരാളെ ഉപേക്ഷിച്ചു പോകുന്നവർ ചെയ്യുന്നത് ഏറ്റവും വലിയ ക്രൂരതയാണ് ...!! ഈ ജന്മം...

പ്രീയപെട്ടവൾക്ക് .. (03/04/2026)