വിശദീകരണം..(07/04/2026)

ചിലർക്ക് ഭംഗിയായി സംസാരിക്കാൻ കഴിവുണ്ട്...!!
എത്ര വലിയ തെറ്റും വളച്ചൊടിച്ചു ശരിയാക്കി അവതരിപ്പിക്കാനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനും സാധിക്കും...!!

കാലങ്ങളോളം കൂടെ നിന്നിട്ട് 
ആവശ്യങ്ങൾ എല്ലാം നേടിയെടുത്തിട്ട് വളരെ എളുപ്പത്തിൽ നമ്മളെ തള്ളി പറയാൻ സാധിക്കുന്നവർ...!!

എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്...!!
ആരെയും വഞ്ചിച്ചും നശിപ്പിച്ചും ജീവിച്ചിട്ടില്ല...
ആരുടേയും ശാപം എന്റെ മേൽ ഉണ്ടാവില്ല...!!
സാമ്പത്തികമായും മാനസികമായും എന്നെ  ചൂഷണം ചെയ്തവർ എനിക്ക് ചുറ്റുമുണ്ട്...!
അവരോട് ദൈവം കണക്ക് ചോദിക്കട്ടെ...!!

ഒന്നും മറച്ച് വെച്ചും ഇല്ലാതൊന്നും ഉണ്ടെന്ന് പറഞ്ഞും ഞാൻ ആരെയും കൂടെ കൂട്ടിയിരുന്നില്ല...!!
അസുഖം വന്നതും രണ്ട് കുഞ്ഞുങ്ങൾ ഉണ്ടായതും 
ആദ്യം മുതലേ അറിഞ്ഞു കൊണ്ട് കൂടെ കൂടിയിട്ട് അവസാനം അത് പറഞ്ഞു എന്നെ ഒഴിവാക്കി പോകുന്നത് കണ്ടപ്പോൾ സങ്കടം തോന്നി...
ഇന്നും എനിക്ക് വെറുപ്പൊന്നുമില്ല...!!

ഓർക്കുക....
രോഗവും മരണവും ക്ഷണിക്കപ്പെടാതെ കടന്ന് വരുന്ന അതിഥികളാണ്...
അസുഖം വന്നത് എന്റെ തെറ്റാണോ..???
അതിന്റെ പേരിൽ ഒരാളെ ഉപേക്ഷിച്ചു പോകുന്നവർ ചെയ്യുന്നത് ഏറ്റവും വലിയ ക്രൂരതയാണ് ...!!

ഈ ജന്മം തന്നെ അതിന്റെ കണക്ക് ബോധിപ്പിക്കേണ്ടി 
വരും...!!



Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)