വാതിൽ
ഇറങ്ങി പോകാൻ ആഗ്രഹിച്ചവർക്ക് തുറന്നിട്ട വാതിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്... ജീവിതത്തിൽ..!! ഇനിയൊരിക്കലും അവരുടെ മുന്നിൽ വാതിൽ തുറക്കില്ലെന്ന് മനസ്സ് കൊണ്ടുറപ്പിച്ചിട്ടുണ്ട്...!! അത്രയേറെ വേദനയോട് തന്നെയാണ് അന്ന് ഇറക്കി വിട്ടത്...!! ഒരുപാട് സഹിച്ചു...ഇന്നും അനുഭവിക്കുന്നു...!! ആ ഒരാളെ മറക്കാൻ മറ്റൊരാളുടെ സ്നേഹം പിടിച്ചു പറ്റേണ്ടി വന്നു...!! അത് വെറുമൊരു ഔദാര്യം മാത്രമായിരുന്നു എന്ന് ജീവിതം കൊണ്ട് ഇന്ന് തിരിച്ചറിഞ്ഞു...!! എത്ര നിസാരമായയാണ് ആളുകൾ പകരക്കാരെ കണ്ടെത്തുന്നത്...!! ഇന്നലത്തെ വരെ നമ്മൾ ചെയ്തിരുന്ന ആ റോൾ എത്ര എളുപ്പത്തിലാണ് അവർ മറ്റൊരാളെ ഏൽപ്പിക്കുന്നത്...?? രാത്രി വൈകിയും അവരുടെ വിളികൾ നീളുന്നത് കാണുമ്പോൾ.... മറ്റൊരാളിൽ സന്തോഷം കണ്ടെത്തുമ്പോൾ... എങ്ങനെ ഇതൊക്കെ ചെയ്യാൻ സാധിക്കുന്നു എന്നൊരു ചോദ്യം മാത്രം അവശേഷിക്കുന്നു...!! ഒരിക്കലും ഉത്തരം കിട്ടാതെ...!! ശരിക്കും ജീവിതത്തിൽ വിജയിക്കുന്നത് അവർ മാത്രമാണ്...!! ആരോടും കടപ്പാട് ഇല്ലാതെ... മനസാക്ഷിയില്ലാതെ... സത്യസന്ധതയില്ലാതെ ജീവിക്കുന്നവർ മാത്രം...!! അവരുടെ ശരികളാണ് ഇന്നിന്റെ ശരികൾ...!! ഉപയോഗിക്കാൻ മാത്രം സ്നേഹിക്കുന്നവർ.... അതിനപ്പുറം ...