Posts

Showing posts from March, 2021

ഉപേക്ഷിക്കലും അസുഖവും (31/3/2021)

"അസുഖം ആണെന്നു അറിഞ്ഞപ്പോഴാണോ ഭാര്യ ഉപേക്ഷിച്ചു പോയത്...? " പതിവായി കേൾക്കാറുള്ള ചോദ്യം..!! ഇല്ല.. അവൾ അതിന് മുന്പേ എന്നെ ഉപേക്ഷിച്ചു പോയതാണ് എന്നേ ഞാൻ എല്ലാരോടും പറഞ്ഞിട്ടുള്ളു... ദിവസങ്ങൾ കഴിയുംതോറും കൂടുതൽ തെളിവുകൾ പുറത്ത് വരുന്നു...!! അത്‌ അങ്ങനെ ആയിരുന്നില്ല.. എന്റെ ഉത്തരം തെറ്റായിരുന്നു എന്ന് തെളിവുകൾ ഉണ്ട് ...!! എന്റെ മകൻ പറഞ്ഞതനുസരിച്ചു, കഴിഞ്ഞ മൂന്നു വർഷമായി അവന്റെ മമ്മി ഒരു രഹസ്യ ഫോൺ ഉപയോഗിച്ച് ഏതോ ചേട്ടന്മാരെ വിളിക്കുന്നു... രണ്ട് തവണ.. രണ്ട് ഫോൺ അവളുടെ കൈയിൽ നിന്ന് പിടിച്ചു വാങ്ങി ഞാൻ നശിപ്പിച്ചു..! ഇപ്പോൾ എന്റെ മകൻ പറയുന്നു... മമ്മിയുടെ കൈയിൽ വേറെയും ഫോൺ ഉണ്ടായിരുന്നു എന്ന്... അങ്ങനെയാണെങ്കിൽ.. ഈ ഇറങ്ങി പോക്ക് നേരെത്തെ ആവമായിരുന്നല്ലോ... എന്തിന് സെപ്റ്റംബർ വരെ എന്റെ കൂടെ തുടർന്നു..?? മൂന്ന് വർഷമായി തുടരുന്ന ബന്ധം.. രണ്ട് തവണ ഫോൺ ഉൾപ്പെടെ പിടിച്ചിട്ടും നിർത്താൻ സാധിക്കാതിരുന്ന തീവ്ര പ്രേമം.. 2020 സെപ്റ്റംബർ മാസം ഇറങ്ങി പോകുമ്പോൾ അവൾ ഉറപ്പിച്ചിരുന്നു.. ഞാൻ ഒരു ബാധ്യത ആണ്.. ഇനിയും ഇവിടെ തുടരുന്നതിൽ കാര്യമില്ല..!! അങ്ങനെ മൂന്ന് വർഷം തുടർന്ന അവിഹിതം സെപ്റ്റംബർ മാസത്തോ...

മറവി (27/3/202)

എത്ര കാലം മേക്കപ്പ് പ്രായം മറച്ചു വെയ്ക്കും...  Single ഫോട്ടോകളും  സെൽഫിയും പോസ്റ്റ്‌ ചെയ്ത്കൊണ്ട് അമ്മയായിരുന്നു എന്ന സ്റ്റാറ്റസ് എത്രകാലം ഒളിച്ചു വെയ്ക്കാൻ സാധിക്കും..!! കൂടെയുള്ളവർ ഒഴിവാക്കി പോയിതുടങ്ങിയില്ലേ.. ഒന്നും രണ്ടും പോയി.. ഇനിയുള്ളതെങ്കിലും കൂടെയുണ്ടാവട്ടെ എന്ന് ആശിക്കാം.! കാമുകി എന്നോ കെട്ടാൻ പോകുന്ന ആളെന്നോ കൂടെ കുടിയവർ  അഭിസംബോധന  ചെയ്യുന്നില്ല എന്ന് മനസിലായി അല്ലേ...!! ജീവിതം ഇപ്പോൾ ഒരു shared flat പോലെ!! കൂടെയുള്ള ആള് എപ്പോൾ വേണേലും റൂം ഒഴിയുന്നത് പോലെ..!! സ്വന്തം പേര് കൂടെയുള്ള ആളുടെ ഫോണിൽ save ചെയ്തിരിക്കുന്നത് ഏത് പേരിൽ ആണെന്ന് നോക്കണ്ട.. സങ്കടം വരും..!! ആഗ്രഹിച്ചതായിരിക്കില്ല അതൊരിക്കലും..! ലോകം അങ്ങനെയാണ്.. കാലം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു.. സുവർണ കാലഘട്ടം അസ്തമിച്ചിരിക്കുന്നു.. ഇപ്പോഴുള്ളത് ഒരു മരീചിക മാത്രം.! ഇനിയങ്ങോട്ട് തിരിച്ചടികൾ മാത്രമേ കൂട്ടുണ്ടാവൂ..! നഷ്ടങ്ങൾ ഓരോന്നായി ഓർമ്മയിൽ തെളിയും.. തിരിച്ചുപോക്കിന് വഴികൾ അപ്രതീക്ഷിതമായി മറഞ്ഞിരിക്കും..! കാത്തിരുന്നവർ.. കരഞ്ഞിരുന്നവർ.. കരുതലായി കൂട്ടിരുന്നവർ... ഓക്കേ മറന്നു തുടങ്ങി..!! അവരുടെ...

അക്ഷരകൂട്ട് (28/3/2021)

അക്ഷരകൂട്ടിലെ വരിക്കൾക്കൊക്കെയും വിരഹത്തിന്റെ ഗന്ധവും പ്രണയത്തിന്റെ നഷ്ടകണക്കുകളും...!! വരികൾ എത്രമറിയാലും, വിരലുകൾ പലതു പകർന്നാലും, നഷ്ടങ്ങൾ ഏറെയും നാരികൾക്ക്... അത്രമേൽ ഇഷ്ടമായിരുന്നെങ്കിൽ ചേർത്തുപിടിച്ചേനെ... വിട്ടുകൊടുക്കാതെ..,! എന്നിട്ടും പോയവർ വഴി തെറ്റി വന്നവരായിരുന്നു...! നഷ്ടങ്ങൾ ഒക്കെയും തിട്ടപ്പെടുത്തുമ്പോൾ, എവിടെയോ  തെറ്റുന്നു കണക്കുകൾ .. പിഴകൾ തെളിയുന്നു..! വിരഹവും വേദനയും മനുഷ്യന്... ആൺ പെൺ ഭേദമില്ലാതെ, കൂടെപ്പിറപ്പായി... നിഴലായി ശേഷിക്കുന്നു..! ഇനിയും വരികൾ ജനിക്കട്ടെ.. പ്രണയങ്ങൾ പുഷ്‌പ്പിക്കട്ടെ.. കാലത്തിന് ശേഷിപ്പായി.. ലിംഗബോധമില്ലാതെ വേട്ടയാടാൻ.. ഓടി തളരുമ്പോൾ.. തോറ്റുകൊടുക്കാൻ..!! ഇനിയൊരു പ്രണയത്തിനു ബാല്യമില്ല.. താങ്ങാൻ ത്രാണിയൊട്ടുമില്ല.. വ്രണമൊന്നുണങ്ങട്ടെ.. തീരം വിട്ടൊരു തിരയിവിടെ തിരയട്ടെ!!

25/3/2021 മകൻ..!

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി നഷ്ടപെട്ട എന്റെ ഉറക്കം തിരിച്ചു കിട്ടി തുടങ്ങി .. കൃത്യമായി പറഞ്ഞാൽ നാല് വർഷം മുൻപ് പടിയിറങ്ങിയ ഉറക്കം ഇപ്പൊൾ തിരികെ എത്തിയിരിക്കുന്നു.. കൂട്ടത്തിൽ പിണങ്ങി പോയ എന്റെ സന്തോഷവും...!! പതിവ് പോലെ പത്തു മണിക്ക് ആണ് എണീറ്റത്.. വരാന്തയിൽ മോൻ ഒറ്റയ്ക്ക് ഇരുന്ന് പടം വരക്കുന്നു... ചായകുടിച്ചു കൊണ്ട് അവന്റെ അടുത്ത് പോയി ഇരുന്നു. കാര്യമായ വരയിൽ ആണ് ആള്... നല്ലപോലെ വരക്കും.. അവന് കളിക്കാൻ ആവശ്യമായ ഏണിയും പാമ്പും, ലുഡോയും വരെ ആള് തനിയെ വരച്ചുണ്ടാക്കും..!! എന്നെ കണ്ടപ്പോൾ വര നിർത്തി.. സംസാരിക്കാൻ തുടങ്ങി.. അവന്റെ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് ഞാൻ അടുത്തിരുന്നു.. എവിടെയോ എനിക്ക് സങ്കടം തോന്നി.. അവനും അത്‌ ഉണ്ടെന്ന് മുഖം പറഞ്ഞു. അവന്റെ മമ്മിയെ കുറിച്ച് ആള് കുറച്ച് കാര്യങ്ങൾ പറഞ്ഞു തുടങ്ങി... പലപ്പോഴും അവളെ കാണാൻ പോകുമ്പോളും അവന് ഒട്ടും താല്പര്യം ഇല്ലായിരുന്നു.. ഇന്നാണ് പലതും അവൻ പറയുന്നത്.. അവന്റെ കൊച്ച് മനസിൽ കിടന്നിരുന്ന വലിയ കാര്യങ്ങൾ.. കേട്ടപ്പോൾ മനസിലായി എന്ത് കൊണ്ടാണ് മമ്മിയെ കാണണ്ട എന്ന് ഇത്രയും നാൾ പറഞ്ഞതെന്ന്..!! രണ്ട് വർഷത്തോളം അഴീക്കൽ ഉള്ള വാടക വീട്ടിൽ കഴിഞ്ഞിരുന്...

നിശബ്ദത

മൂന്ന് ആഴ്ചകൾ കഴിഞ്ഞിരിക്കുന്നു എന്റെ മക്കൾ ആ ശബ്ദം കേട്ടിട്ട്... ഒന്ന് കണ്ടിട്ട് ..മറന്നിരിക്കാം... ഓർക്കാത്തവരെ മറക്കുന്നതാണല്ലോ നല്ലത്...!! ഇതാണോ പത്തു മാസത്തെ ബന്ധം.. ഇതിനെയാണോ മാതൃത്വം എന്ന് വിളിക്കുന്നത്..!! മക്കൾ കേവലം whatsup dp യും fb യിലെ പ്രൊഫൈൽ ഫോട്ടോയുമായി  ഒതുങ്ങുമ്പോൾ മറവികൾ സ്വാഭാവികം...!! സമയക്കുറവുകൾ സ്വാഭാവികം..!  രാത്രി സഞ്ചാരത്തിനു അവർ തടസ്സമാകുമ്പോൾ... അനാവശ്യ ഫോൺ വിളികൾ ചോദ്യം ചെയുമ്പോൾ...പൂർണമായും ഒഴിവാക്കുന്നതാ നല്ലത് അല്ലേ..?? ഞാനും ഒഴിവാക്കാൻ പഠിച്ചു... നാളെ.. അങ്ങനെ ഒരാളുടെ മകൾ ആയി എന്റെ മെഹർ അറിയപ്പെടാതിരിക്കാൻ... ഞാനും മറന്നു തുടങ്ങി...!! എന്റെ മക്കൾക്ക് വേണ്ടി.. എന്റെ ചില നിശബ്ദത... മൗനം.. അകലം.. ഒഴിവാക്കൽ..!! ജീവിതം ആസ്വദിക്കട്ടെ... കുറ്റബോധം ഇല്ലാതെ... കുറവുകൾ ഇല്ലാതെ...!! റിലേഷൻഷിപ്പ് സ്റ്റാറ്റസ് കോംപ്ലിക്കേഷൻ ആക്കി മാറ്റുന്നത്തോടെ എല്ലാം തീർന്നു എന്ന് കരുതുന്നവരും... വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങുബോഴേക്കും, ഭർത്താവിനോടൊപ്പം ജീവിച്ചപ്പോൾ ഉപേക്ഷിക്കാൻ നിർബന്ധിതമായ പൂർവ്വ അശ്ലീല ബന്ധങ്ങൾ fb റിക്വസ്റ്റിലൂടെ വീണ്ടും കണ്ടെത്തി ഉറപ്പ് വരുത്തുന്നവരും ...

ഇറങ്ങി പോക്ക്

ജീവിതത്തിൽ തനിച്ചാക്കുമ്പോൾ.. ഒറ്റപ്പെടുത്തി ഉപേക്ഷിച്ചു പോകുമ്പോൾ സങ്കടം തോന്നുന്നത് സ്വാഭാവികം..!! എന്നാൽ സ്വന്തം മനസിനെ അശ്വസിപ്പിക്കാൻ ചിലതുണ്ട്... ഇറങ്ങി പോയവരുടെ അവസ്ഥ ഒന്നു ചിന്തിച്ചാൽ മതി.. അവർക്കുണ്ടായ നഷ്ടം.. അവരുടെ ഒറ്റപ്പെടൽ... കുറ്റബോധം..! കുറച്ച് നേരത്തെ സുഖത്തിനു വേണ്ടി ജീവിതം ഉപേക്ഷിച്ചു പോയവർ ഒരുപാട് ദുഖിക്കും.. അതിന് കാലം സാക്ഷി! ഇനിയങ്ങോട്ട് ഒറ്റപെട്ട ഒരു ഒഴുക്കായിരിക്കും ജീവിതം.. കരകയറാൻ സാധിക്കാതെ പെട്ടുപോകുന്ന ഒഴുക്ക്.. എത്ര ശ്രമിച്ചാലും ഒരു തീരമില്ലാത്ത ഒഴുക്ക്... എവിടെയാണ് തെറ്റ് പറ്റിയതെന്ന് ചിന്തിക്കാൻ ശ്രമിക്കും.. ഉത്തരം നിമിഷസുഖം എന്ന് വിശ്വസിക്കാൻ സാധിക്കില്ല! നഷ്ടങ്ങൾ ഒന്നും നമ്മൾക്കല്ല എന്ന് ഓർക്കുക.. അവർ ഉപേക്ഷിച്ചു പോയത് നമ്മുടെ ജീവിതമല്ല മറിച്ച് അവരുടെ സന്തോഷമാണ്.. സുഖങ്ങൾ ആണ്..!!പോയവരെ കുറിച്ച് കരയാൻ തുടങ്ങിയാൽ അത് ഒരിക്കലും കണ്ണീർ തോരാത്ത കരച്ചിൽ ആയിരിക്കും.. അതേസമയം പോകുന്നവർ പൊയ്ക്കോട്ടേ.. ആവർ നമ്മളെ അർഹിക്കുന്നില്ല എന്ന സത്യം മനസിനെ പറഞ്ഞ് മനസിലാക്കിയാൽ അതിൽ പരം സന്തോഷം നമ്മുക്ക് ലഭിക്കില്ല എന്ന് അനുഭവം!! നാം നൽകിയ ജീവിതവും സുഖവും ഇനി ജീവിതത്തിൽ ആ...

തിരിച്ചു വരവ്

മനസ് ഒന്ന് ശാന്തമായി തുടങ്ങിയിരുന്നു... എല്ലാം മറന്ന് കൊണ്ട്... പുതിയ പൊരുത്തപ്പെടൽ!! മറവി ചിലപ്പോൾ അനുഗ്രഹം ആവാറില്ലേ... എനിക്കും!! ഓർമ്മകൾക്ക് പുതിയ നിറങ്ങൾ വന്നു തുടങ്ങി.. സ്വപ്‌നങ്ങൾക്ക് ചിറകുകളും ..!! എന്തിനാ ഇനിയും ഒരു പിൻവിളി..? പൊയ്ക്കോട്ടെ... ഞാനും എന്റെ ചിന്തകളും... ഓർമ്മകളിൽ തളച്ചിടാതെ...!! സങ്കടങ്ങളിൽ മാത്രം ഓർമിപ്പിക്കപെടേണ്ടവൻ... ആവശ്യങ്ങളിൽ മാത്രം സമീപിക്കപ്പെടേണ്ടവൻ...!! വന്നോട്ടെ... ആവശ്യങ്ങളിൽ.. സഹായത്തിന്.. ഒന്ന് പൊട്ടിക്കരയാൻ..കൂടെ ഇരിക്കാൻ.. പരാതിയില്ല.. വന്നോളൂ.. ഉപയോഗിച്ചോളൂ..!! തിരിക്കെ നടക്കുമ്പോൾ.. തിരക്കിട്ടു പോകുമ്പോൾ.. ശാന്തമായെങ്കിൽ... മനസിന്റെ ഭാരം ഒഴിഞ്ഞെങ്കിൽ... സന്തോഷം..!! അതിനെങ്കിലും ഞാൻ ഉപകരിച്ചല്ലോ എന്നോർത്ത്!! നഷ്ടങ്ങൾ വീണ്ടും എനിക്ക് സ്വന്തം...!! മറവി അപഹരിച്ച ഓർമ്മകൾ വീണ്ടും .. ഉറക്കമൊഴിഞ്ഞ രാത്രികൾ തിരികെ വന്നിരിക്കുന്നു..!! നടന്ന് അകലുമ്പോൾ,  ഇറക്കി വെച്ച് പോയ ഭാരം ഒരു വേതളമായി തിരികെ എന്നിലേയ്ക്ക് .. തോളിലല്ല ഓർമ്മകളിൽ ..!! അറിയാം ഇതും കടന്ന് പോകും.. അതിജീവിക്കും.. എന്തിന്..?വീണ്ടും, ഇടയ്ക്കെപ്പോഴോ ജീവിത്തിൽ നിഴൽ മൂടുമ്പോൾ, കുറ്റബോധമായോ ച...

ചില മുറിവുകൾ

ചില മുറിവുകൾ അങ്ങനെയാണ്.. ഉണങ്ങും, പക്ഷേ മുറിപ്പാട് അവശേഷിപ്പിക്കും..ചിലപ്പോഴൊക്കെ ആയുസ്സ് ഒടുങ്ങുന്നത് വരെയും! എത്ര മായിച്ചു കളഞ്ഞാലും ആവശ്ശേഷിക്കുന്ന ചില പാടുകൾ ക്ലാസ്സ്‌ മുറികളിലെ ബ്ലാക്ക് ബോർഡിൽ കാണുന്നത് പോലെ!! വിരഹമോ വേദനയോ അല്ല.. എന്നിരുന്നാലും എവിടെയോ ഒരു വിങ്ങൽ..!! നഷ്ടബോധമോ കുറ്റബോധമോ ഇല്ലെങ്കിലും എപ്പോഴെക്കെയോ ഒരു ശൂന്യത .!! വികാരങ്ങൾ മറച്ചു വെക്കണം എന്ന് തോന്നുന്നില്ല... പതിയെ പുറത്തേയ്ക്ക് വന്നോട്ടെ..മുഖപുസ്തകത്തിൽ കിടന്നോട്ടെ..!! നാളെ, കാലം കുറെ മുന്നോട്ട് ഓടി കഴിയുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കാമല്ലോ...!! ഒരാളെ സ്നേഹിച്ചിരുന്നു എന്ന് പറയുന്നതിൽ നാണക്കേട് എന്താണ്...?അർഹിക്കുന്നില്ല എന്ന് ഏറ്റുപറയുമ്പോൾ പിന്നയും നിർബന്ധിക്കാൻ പാടില്ലല്ലോ!! പൊയ്ക്കോട്ടെ.. പറന്നു പറന്ന്... ആകാശം മുഴുവൻ സ്വന്തമാണെന്ന് കരുതി പറക്കട്ടെ!! കാലവും കൂടെ പറക്കുന്നു എന്ന് ഓർക്കാതെ..!! നാളെ ചിറകുകൾ തളരും..ഒറ്റപ്പെടും..കൂട്ടം തെറ്റുമ്പോൾ കൂടണയാൻ കൂട് അവശേഷിക്കുന്നില്ല എന്ന് മറന്നുകൊണ്ട്!! കൂടെയുള്ള ജീവിതം കൂട്ടിൽ അടച്ചത് പോലെയാണ് എന്ന് പറയുമ്പോൾ, തുറന്ന് വിടുന്നതല്ലേ നല്ലത്!! ആരോ പറഞ്ഞത് പോലെ.. സ്വന്തം എങ്...

എന്താടോ നന്നാവാത്തത്..!!

പത്തു വർഷങ്ങൾക്ക് മുൻപ് പിടിച്ചിറക്കിയ കൈകൾ തട്ടിമാറ്റി 2020 സെപ്റ്റംബർ 10 ന് പടിയിറങ്ങി പോയപ്പോൾ  ചങ്ക് പിടഞ്ഞിരുന്നു .. എന്നിട്ടും പുറത്ത് കാട്ടിയില്ല.. പൊയ്ക്കോട്ടേ.. അതാണ് ഇഷ്ടമെങ്കിൽ.. സ്നേഹിക്കുന്നവരുടെ സന്തോഷം അല്ലേ വലുത് എന്ന് കരുതി വിലക്കിയില്ല.. പക്ഷേ നോക്കി നിന്നു.. കണ്ണിൽ നിന്ന് മറയുന്നത് വരെ..!! പിന്നീട് അങ്ങോട്ട് സങ്കടങ്ങളുടെ പെരുമഴയായിരുന്നു . എന്നും ആറ് മണിയാവുമ്പോൾ എന്താ മമ്മി വൈകുന്നത് എന്ന് ചോദിച്ചു കാത്തുനിൽക്കുന്ന ആ രണ്ട് കുരുന്നുകൾ... ഉത്തരം ഇല്ലാത്തത് കൊണ്ട് അകാരണമായി ദേഷ്യം ഭാവിക്കുന്ന ഒരു അച്ഛനായി  അഭിനയിച്ചു...!! മകളായിരുന്നു  നോവ്.. അവളുടെ ചോദ്യങ്ങൾ ആയിരുന്നു  ഭയം.. ഉത്തരമില്ലായിരുന്നു ഒന്നിനും... പഠിപ്പിച്ചു കൊടുത്ത പാട്ടുകൾ എല്ലാം പഠിച്ചു..വീണ്ടും പുതിയതിനായി ആവശ്യപെടുന്ന മക്കൾ...! ഒരുപാട് കഴിവുകൾ ഉള്ള രണ്ട് കുരുന്നുകൾ.. അവരുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും നടത്തി കൊടുക്കാതെ, എന്തൊക്കെ നേടിയാലും അതൊരു നേട്ടമാണോ...? എപ്പോഴാ തിരിച്ചറിയുക!! അറിയാം...ആർക്കും ആരും  പകരമാവാൻ പറ്റില്ലെന്ന് ..!! കുറച്ച് കഴിയുമ്പോൾ മാറും, പിള്ളേരെയും എന്നെയും ഓർക...

ചതി

ചതി  ചതിയായിരുന്നു മനസ് നിറയെ. ചതിക്കുകയായിരുന്നു ഈ വർഷങ്ങൾ അത്രയും!! ചതിച്ചിട്ടും ചതിക്കപെട്ടെന്ന് ചതി പറഞ്ഞു..!! കൈ തട്ടി മാറ്റി... കവച്ചു വെച്ച് കടന്ന് പോയപ്പോൾ.. കടം പറഞ്ഞ്, കടമകൾ ബാക്കി വെച്ച്, കാഴ്ച്ച മറഞ്ഞപ്പോൾ.. കേണ് കൊണ്ട് കാത്ത് നിന്നവൻ കേവലം കാഴ്ചകാരൻ..!! വിശ്വസിച്ചു വീട് വീട്ടിറങ്ങുമ്പോൾ  വീണ്ടും വിഷാദം തേടിയെത്താതിരിക്കട്ടെ..!! ഓർമ്മയിൽ കിടക്കട്ടെ.. ഒരുനാൾ നീയും ചതിക്കപ്പെടും.. കാരണം നീ ചതിച്ചത് ജന്മം കൊടുത്ത രണ്ട് കുഞ്ഞുങ്ങളെയാണ്... തല്ലി കെടുത്തിയത് അവരുടെ സന്തോഷങ്ങളെയാണ്.. നാളെ കാലത്തിന് കളി പറയാൻ രണ്ട് ഇരകളെയാണ് നീ ബാക്കി വെച്ചത്..!! അവരെ ചതിച്ച നീ എത്ര മ്ലേച്ഛയെന്ന്  ഇന്ന് കൂട്ടുകൂടിയവൻ തിരിഞ്ഞു ചോദിക്കും..നാളെ..!! എന്തിനാ എന്നെ ചതിച്ചതെന്ന് നീ അപ്പോൾ ചോദിക്കണം.. നിനക്കുള്ള പ്രതിഫലം ആ ചോദ്യമാണ്.. എന്തിനാ എന്നെ ചതിച്ചത്..? നിനക്ക് വേണ്ടി ഞാൻ എന്റെ മക്കളെവരെ ചതിച്ചിട്ടും..! ശുഭം!!

ചതിയുടെ ജന്മദിനം.. 22 മാർച്ച്‌ 2020..

ഇന്ന് എന്റെ മെഹറിന്റെ അഞ്ചാം ജന്മദിനം ആണ്.. അമ്മയില്ലാതെ ആദ്യത്തെയും...!! കഴിഞ്ഞ മാർച്ചിൽ എനിക്കും മക്കൾക്കും വേണ്ടപ്പെട്ട ചിലരെയും, അർഹതപെടാത്ത മൂന്ന്‌ പേരെയും ക്ഷണിച്ചു നടത്തിയ ചെറിയ ജന്മദിനാഘോഷം ഓർത്ത് പോയി..!!  എന്തൊരു ചതിയാണ് ഞങ്ങളോട് ചെയ്തത് ..!!. അതിന് കൃത്യം നാല് ദിവസം മുന്പാണ് വീട്ടിൽ പ്രശ്നം ഉണ്ടായത്.. എന്റെ മോൻ കളിപ്പാട്ടങ്ങൾക്കിടയിൽ നിന്നും ഒരു ചെറിയ ഫോൺ കണ്ടെത്തിയപ്പോൾ, സ്വന്തമായി ഉള്ള ഐഫോൺ കൂടാതെ കാമുകനെ വിളിക്കാൻ ഒൻപത് മാസമായി ഒളിച്ചു വെച്ചിരുന്ന ഫോൺ!!..പിടിക്കപെടുമ്പോൾ ഇറങ്ങി പോക്കുകൾ പതിവായത് കൊണ്ട് ഇതും പുറത്ത് അറിയിക്കാതെ തീർത്തു ...! എനിക്കും എന്റെ മക്കൾക്കും വേണ്ടപ്പെട്ടവരെ ക്ഷണിക്കാൻ തീരുമാനിച്ചപ്പോൾ മൂന്ന് പേരുകൾ മുന്നോട്ട് വെച്ചു.. കൂടുതൽ ആലോചിക്കാതെ തന്നെ അവരെ വേണ്ടായെന്ന്  പലവട്ടം പറഞ്ഞിട്ടും നിർബന്ധപൂർവം ക്ഷണിപ്പിച്ചു..!!പിന്നീട് അറിയുന്നു..അതിൽ ഒരുവൻ താത്കാലിക കാമുകൻ ആണെന്നും ബാക്കി രണ്ട് പേര് ശ്രമിച്ചു നോക്കിയിട്ടും വളയാതെ നിൽക്കുന്നുവെന്നും..!! സ്വന്തം മകളുടെ നാലാം ജന്മദിനത്തിൽ കാമുകന്മാരെ വീട്ടിൽ വിളിപ്പിച്ച ആ മനസ്..!! അവരുടെ മുന്പിൽ അന്ന് നടത്തി...

എന്റെ യാത്രകളിലെ കണ്ടുമുട്ടൽ

നിസാരം എന്ന് പണ്ട് കരുതിയ പലതും ഇന്ന്  ബുദ്ധിമുട്ട് ആവുന്നു... ഒരിക്കലും ചെയ്യേണ്ടി വരില്ലയെന്നു ഉറപ്പായിരുന്ന ചിലതും ചെയ്യേണ്ടി വരുന്നു ..!! ജീവിതം അങ്ങനെയാടോ മാഷേ എന്ന് പറയാൻ വരട്ടെ!! ഈ ഇടയായി  പോകാറുള്ള യാത്രകൾ പലതും പഠിപ്പിക്കുന്നു  .. ചിലതൊക്കെ ചിന്തിപ്പിക്കുന്നു.. വേദനിപ്പിക്കുന്നു..!! എന്റെ സഹയാത്രികർ എന്റെ മക്കളാണ്... അവരാണ്  ചിന്തയും ചോദ്യവും..! പല സ്ഥലങ്ങളിലും ഞാൻ മടിച്ചു നിൽക്കുന്നു.. കാഴ്ചകൾ മടുപ്പിക്കുന്നു...!! ആൾക്കൂട്ടങ്ങളിൽ അമ്മയെയും മക്കളെയും ഒരുമിച്ചു കാണുമ്പോൾ  പതറി പോകുന്നു... എന്റെ മക്കൾക്ക് അമ്മയില്ലല്ലോ എന്നോർത്ത്..!! നമ്മുടെ മമ്മിക്ക് എന്താ നമ്മളെ വേണ്ടാത്തത് എന്ന് നാല് വയസുകാരി ചോദിക്കുബോൾ ഉത്തരം മുട്ടുന്നു...!! ഒരുപക്ഷേ ഒരു കൊഞ്ചിക്കൽ അവളും കൊതിച്ചു പോയി ക്കാണും..!! ഇതൊക്കെ ഓർക്കുമ്പോൾ, ബീച്ചിലും പാർക്കിലും കുഞ്ഞു കൈ പിടിച്ചു നടക്കുവാൻ വളയിട്ട ഒരു കൈ എനിക്കും വേണമെന്ന് തോന്നി തുടങ്ങി... കൂടെ നടക്കാൻ... കൂട്ടം തെറ്റുന്നത് വരെയെങ്കിലും...!! ഉറക്കം വരാത്ത രാത്രികളിൽ അവളുടെ ചോദ്യങ്ങൾ എന്നെ ആസ്വസ്ഥൻ ആക്കുന്നു...!! എന്തിനേറെ.. ഒന്ന് പനിച്ചാൽ...

വരികളിലെ സങ്കടം

എന്റെ എഴുത്തും വരികളിലെ സങ്കടവും എന്റെ മാത്രം വിഷയമാണ്... അതിന് ജീവിച്ചിരിക്കുന്നവരുമായോ ഉപേക്ഷിച്ചു പോയവരുമായോ യാതൊരു ബന്ധവുമില്ല..അങ്ങനെ തോന്നുന്നിവെങ്കിൽ അവരോടു മാത്രം ചോദിക്കുക...!! എന്താ നിനക്ക് പറ്റിയത്... എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് എന്ന് ചോദിക്കുന്നവരോട്... ആരെയെങ്കിലും പതിനേഴു വർഷം സ്നേഹിച്ചിട്ടുണ്ടോ... വിശ്വസിച്ചിട്ടുണ്ടോ... അവര് പിന്നെയും പിന്നെയും ചതിക്കുമ്പോൾ കരയാതെ, ദുഖിക്കാതെ നിന്നിട്ടുണ്ടോ..?? എങ്കിൽ മാത്രം നിങ്ങൾ ഉത്തരം അർഹിക്കുന്നു....!! വഞ്ചിക്കുന്നു എന്ന് മനസിലാക്കിയിട്ടും നാല് വർഷം ജീവിതം പകുത്ത് നൽകിയിട്ടുണ്ടോ..കൂടെ താമസിച്ചിട്ടുണ്ടോ.. എങ്കിൽ നിങ്ങൾ എന്നോട് ഈ ചോദ്യം ചോദിക്കില്ല...!! ഇതൊരു ഉത്തരമില്ലാത്ത ചോദ്യമാണ്... പലപ്പോഴും വിഡ്ഢിയാക്കപ്പെടുന്ന ചോദ്യം...!! ഇനിയും എന്റെ വരികളിൽ നിങ്ങൾ പരിചിതമായ മുഖം കാണും... കാരണം എന്റെ വഴികളിൽ, തടസമായി പലപ്പോഴും,ചിന്തകളെ വഴി തിരിച്ചു വിടുന്നു.. എന്നിലേയ്ക്ക് സങ്കടം ചൊരിയുന്നു.. തേടി പോയതും, പോയവരും വിഡ്ഢികൾ... അതി സമർദ്ധർ.. തനിച്ചായത് നിഴൽ മാത്രം! എനിക്ക് പരാതിയില്ല.. പരിഭവങ്ങൾ ഇല്ല.. നഷ്ടങ്ങൾ ഇല്ല.. കുറ്റബോധം ലേശമില്ല.. കൂടെ ...

ചിതറിയ ബാല്യം

  #ചിതറിയ ബാല്യം# broken family# പതിനഞ്ച് വർഷത്തെ അധ്യാപക ജീവിതത്തിൽ പലപ്പോഴും ഏറെ വേദനിപ്പിച്ച സത്യങ്ങളാണ് മാതാപിതാക്കൾ വേർപെട്ട, വേർപിരിഞ്ഞ കുട്ടികളുടെ അവസ്ഥകൾ! തല്ലും തലോടലുകളും  നേരെയാക്കാത്ത ചില ബാല്യങ്ങൾ  മുന്നിലൂടെ കടന്നു പോയിട്ടുണ്ട്..സങ്കടം തോന്നിയിട്ടുണ്ട് ഒരുപാട്...ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തു ദുഖിച്ചിട്ടുണ്ട്...വീണ്ടും കണ്ട് മുട്ടിയ അവസ്ഥകൾ ഏറെ വിഷമിപ്പിച്ചിട്ടുണ്ട് !!  വിട്ടുവിഴ്ചകൾ പലവെട്ടം .. പരിഹാസ്യങ്ങൾ.. കുറ്റപ്പെടുത്തലുകൾ.. ഒറ്റപ്പെടുത്തലുകൾ..എല്ലാം സഹിച്ചതും ക്ഷമിച്ചതും ഒരിക്കലും എന്റെ കുഞ്ഞുങ്ങൾ ബ്രോക്കൺ ഫാമിലിയുടെ ഇരകൾ ആവരുതേ എന്ന് കരുതിമാത്രം!!! സ്വന്തം ഇഷ്ടങ്ങൾ നോക്കി എല്ലാം വിട്ടെറിഞ്ഞു പോകുമ്പോൾ ആരും ഓർക്കാറില്ല ചിതറി പോകുന്ന കുഞ്ഞുങ്ങളുടെ ബാല്യം..പരാതികളും പരിഭവങ്ങളും ആയി പടിയിറങ്ങി പോകുന്നവർ ഓർക്കാറുണ്ടോ ആ കുഞ്ഞുങ്ങളുടെ അവസ്ഥ.??  കേവലം fb യിലെ ഒരു പ്രൊഫൈൽ പിക്ചർ ആയോ സ്മാർട്ട്‌ ഫോണിന്റെ ഡിസ്പ്ലേ പിക്ചർ ആയോ നമ്മുടെ കുഞ്ഞുങ്ങൾ ചെറുതാകുമ്പോൾ എന്താണ് നമ്മൾ നേടുന്നത്...? ഒന്നും തിരിച്ചു പ്രതീക്ഷിക്കുന്നില്ല എങ്കിലും കടമകൾ ഇല്ലേ ...

single parent challenge

Single parent challenge     എന്റെ മക്കൾക്ക്‌ എന്നും ഞാൻ ഉണ്ടാവും എന്ന് ഉറപ്പുണ്ടായിരുന്നു കഴിഞ്ഞ ഒക്ടോബർ അഞ്ച് വരെ. അവിടെയും എന്നെ തോൽപിച്ചു കൊണ്ട് ബയോപ്സി റിസൾട്ട്‌ വന്നു . ഒക്ടോബർ 30 ന് സർജറി കഴിഞ്ഞു ..പേടിക്കാൻ ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ വീണ്ടും പ്രതീക്ഷ..മക്കളോടൊപ്പം ഇനിയുള്ള നാളുകൾ …അച്ഛനും അമ്മയുമായി ഞാൻ തന്നെ ജീവിക്കുന്ന കുറെ സുന്ദര നിമിഷങ്ങൾ… ഡിസംബർ ഒന്നിന് വീണ്ടും ജീവിതത്തിൽ കരിനിഴൽ വീണു …ഇനി അങ്ങോട്ട് കുറെ കീമോകളും റേഡിയേഷനും പിന്നെ ട്രീറ്റ്മെന്റും …ഇതിനിടയ്ക്ക് എന്റെ മക്കളുമായി ഞാൻ കണ്ട നല്ല നാളുകൾ എനിക്ക് ജീവിച്ചു തീർക്കാൻ ഭാഗ്യം ഉണ്ടാകുമോ എന്ന് അറിയില്ല . ആരോടും വെറുപ്പില്ല ..ഞാൻ ഒരു ബാധ്യത ആണെന്ന് കരുതി ഉപേക്ഷിച്ചു പോയവർ സന്തോഷത്തോടെ ജീവിതം ആസ്വദിക്കട്ടെ ! ഞാനും കുട്ടികളും അടങ്ങുന്ന ചെറിയ ലോകത്തിലേയ്ക്ക്, കൊച്ചിയിലെ നഗര ജീവിതം കണ്ട് മയങ്ങി നിൽക്കുന്നവർ എങ്ങനെ വെറും ഒരു സാധാരണ സ്കൂൾ മാഷായ,കൊച്ചു ഗ്രാമത്തിലെ ഈ കാൻസർ രോഗിയോടൊപ്പം ജീവിക്കും ? എനിക്ക് ഇനി എത്ര കാലമെന്നു അറിയില്ല.എന്റെ മക്കളുടെ വളർച്ചയിൽ അത് കണ്ട് ആസ്വദിച്ചു കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിക്കു...

separation...(divorce filed on 08/01/2021)

#Separation Everyone has their own entries and exists in our lives..!! Sometimes we invite someone very special...and wish them to stay forever.!! What else if they don't want you to be their host!  They simply walk away..head high..eyes dry...just saw it today ..on 8th January 2021!! An entry I wished to stay for ever, was stopped just with a signature on a govt paper..!!  I could have done that earlier in 2017, but I was hesitant..as I could foresee two pair of eyes , who would miss her!! Years ahead... again i was compelled to put a full stop ...yet I didn't ..as I am a father always...though failed as a husband !! Won't name it as fate ..rather it is a choice...not mine for sure ! I pity the ecstasy that awaits there...!!  The warmth and comfort the two little pillows of mine gives her can't be replaced with anything of worldy!! I expected two drops of tears rolling down.. I looked for a hand shivering while signing... Moreover, a turn back ...when stepped out of th...

നിലച്ചു പോയ ക്ലോക്ക്...

ആരെയും വിലകുറച്ചു കാണുന്നില്ല ഞാൻ ...കാരണം നിലച്ചു പോയ ക്ലോക്കും ദിവസത്തിൽ രണ്ട് നേരം കൃത്യം സമയം കാണിക്കുന്നുണ്ടല്ലോ ..!! അതുപോലെ തന്നെ ഉപേക്ഷിച്ചു പോയവരും നമ്മുടെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങളിൽ കൃത്യത കാണിച്ചു തന്നു എന്നത് വിസ്മരിക്കപ്പെടാതിരിക്കട്ടെ !! ഉപേക്ഷിക്കുവാനും ,വെറുക്കുവാനും നാം അറിയാത്ത പലതും അവർക്ക് കാരണങ്ങൾ ആയേക്കാം .. വരാതിരിക്കുവാനും വിളിക്കാതിരിക്കുവാനും നാം അറിയാത്ത വിലക്കുകൾ അവർക്ക് ഉണ്ടായിരിക്കാം ...!! അകൽച്ചകൾ ..ദൂരങ്ങൾ... ഓർമകൾക്ക് അധീതം ആകാതിരിക്കട്ടെ !! എന്നും നോവുകൾ ആയെങ്കിലും നാം  ഉണ്ടാവട്ടെ അവരുടെ മനസ്സിൽ !.. ഒരുമിച്ചു നടന്ന വഴികൾ മടുപ്പാണെങ്കിൽ പുതിയ വീഥികളിൽ നടന്നോട്ടെ ..എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കാം  ... കൂട്ടിമുട്ടുമ്പോൾ കണ്ണുകളിൽ കുറ്റബോധത്തിന്റെ കണ്ണുനീർ ഇല്ലാതിരിക്കട്ടെ !! നഷ്ടങ്ങൾ ഉണ്ടാവാതിരിക്കട്ടെ ...ഇട്ടെറിഞ്ഞു പോകുമ്പോൾ ഒപ്പം ഉണ്ടാകും എന്ന് കരുതിയ കരങ്ങൾ കരുത്തായി കൂടെ കാണണേ എന്ന പ്രാർത്ഥന മാത്രം ബാക്കി എനിക്ക് ..!! ദൂരെ മാറിനിന്ന് ഒരു നോക്ക് കണ്ടോളാം ..!!

പത്താം ക്ലാസ്സും ഇംഗ്ലീഷും

പത്താം ക്ലാസ്സിൽ ഇംഗ്ലീഷ് just പാസായി രക്ഷപെട്ടു പോന്നതിനു ശേഷം നാല് വർഷം സെമിനാരിയിൽ ജീവിച്ചത് കൊണ്ട് മാത്രം BA ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ ഇഷ്ടപെട്ട ഒരു ശരാശരിക്കാരൻ ആയിരുന്നു ഞാൻ!! പിന്നീട് എപ്പോഴോ അനുഭവങ്ങളുടെ കുത്തൊഴുക്കിൽ പെട്ട് രണ്ടു വരി കുത്തികുറിക്കാൻ തുടങ്ങി... അത് മുഴുവൻ ഇംഗ്ലീഷ് ആയിരുന്നു...ഒന്ന് രണ്ടു ഡയറികൾ നിറഞ്ഞപ്പോൾ അത് നിർത്തി...!!പിന്നീട് എപ്പോഴോ ചങ്കിലെ വേദന, പഠിച്ച ഭാഷ ഒരു കാര്യമാക്കാതെ മാതൃഭാഷയിൽ പുറത്ത് വരാൻ തുടങ്ങി..ഇംഗ്ലീഷ് എന്നോ മലയാളമെന്നോ വേർതിരിവ് ഇല്ലാതെ ഉള്ളിലെ വേദനകൾ ചുമ്മാ അങ്ങട് കുത്തിക്കുറിച്ചു..കുറെ ഉണ്ട്..!!ശേഷം അങ്ങോട്ട് മുഖപുസ്തകത്തിൽ ആയി പരാക്രമം..!! ആരെങ്കിലും പറഞ്ഞതിന്റെ പേരിലോ , ആരെയും കരിവാരി തേക്കാനോ ഒരിക്കലും വിചാരിച്ചിട്ടില്ല..എഴുതിയിട്ടില്ല..!അറിയാതെ എഴുതി പോയതാ.. വാക്കുകൾ ചിലരെ വേദനിപ്പിച്ചു എന്ന് പിന്നീട് ഉണ്ടാകുന്ന പ്രതികാര നടപടിയിൽ നിന്ന് മനസിലാക്കി എടുക്കുമ്പഴേക്കും എനിക്കുള്ള ശിക്ഷ കിട്ടി കഴിഞ്ഞിരിക്കും...!! അതിലും എനിക്ക് പരാതി ഇല്ലെട്ടോ ..എന്നെ ഇനിയും ശിക്ഷിച്ചോളൂ.. മതിവരുവോളം..!! എന്റെ എഴുത്ത് വനിതയിലും മറ്റ് ഒന്നോ രണ്ടോ online...

ട്രാക്ക് മാറി ഓടിയവർ

ജീവിതം ഒരു  ട്രാക്ക് ആണ്...പലരും ഒരുമിച്ച്  ഓടുന്ന ട്രാക്ക്. എന്റെ കൂടെ ഓടിയവർ ട്രാക്ക് മാറി ഓടിയത് അറിയാതെയല്ലല്ലോ... ഇഷ്ട്ടം കൊണ്ടല്ലേ..! ഓടിക്കോളൂ.. എവിടെ വരെയെന്ന് ഇപ്പോഴേ അറിയുന്നു ഞാൻ !! നീണ്ടു നിവർന്നു കിടക്കുന്ന എന്റെ ട്രാക്കിൽ ഇനിയും ഓടേണ്ടിയിരിക്കുന്നു.. ചിലപ്പോൾ, ഇനിയങ്ങോട്ട് തനിച്ച്.. അതാണിഷ്ടം..!! കൂട്ടിനായി രണ്ട് കിടാങ്ങൾ.. അവർ മാത്രം മതി.. കാലം എന്നെ അകറ്റുന്നത് വരെ...!! ഇനിയും ഒരു പരീക്ഷണം വേണ്ട... ഒരു ജന്മം മുഴുവനുള്ള ശിക്ഷ ലഭിച്ചു കഴിഞ്ഞു..! കൂടെ കൂടെകൂടുന്നവരും ചിലപ്പോൾ പോയേക്കാം.. തിരികെ..!! ഒരിക്കൽ നഷ്ടപ്പെടുത്തിയ വിശ്വാസം ഇനി ഒരിക്കലും തിരിച്ചു പ്രതീക്ഷിക്കുന്നില്ല..!! മടുക്കുമ്പോൾ... ആഡംബരങ്ങൾ ഒഴിവാക്കി മടങ്ങാം എന്ന് കരുതുന്നവർക്ക് തെറ്റി..!! ഒരിക്കൽ ക്ഷമിച്ചത് എന്റെ മനസാക്ഷിക്ക് വേണ്ടി.. കുറ്റബോധം ഇല്ലാതിരിക്കാൻ .. മക്കളോട് ഒരു മറുപടി ഉണ്ടാവാൻ വേണ്ടി..!! പുതിയൊരു പങ്കാളി വേണമെന്ന് തോന്നിയത് രണ്ട് കാരണങ്ങൾ കൊണ്ട്.. കുട്ടികൾക്ക് ഒരമ്മയും.. എല്ലാം മടുത്തു തിരിച്ചു വരാൻ ഒരുങ്ങുമ്പോൾ ഒരു ചോദ്യമായി അവശേഷിക്കാൻ വേണ്ടിയും..!! എപ്പോൾ വേണമെങ്കിലും, എത്ര മോശമായി ജ...

തിരിച്ചറിവ് നൽകണേ...

ഒരു മാസം ആകുന്നു... ആ രണ്ട് കുഞ്ഞുങ്ങളെ ഒരുനോക്ക് കണ്ടിട്ട്... ഒന്ന് സംസാരിച്ചിട്ട്...!! മനസിലാകുന്നില്ല..!! എങ്ങനെയാണ് ഒരമ്മ മക്കളെ ഇതുപോലെ മറക്കുന്നതെന്ന്.. അതിന് തക്കതായ എന്താണ് കൊച്ചി നഗരത്തിൽ ഉള്ളതെന്ന്...!! എന്തൊക്കെ കാരണങ്ങൾ നിരത്തിയാലും, എത്ര തിരക്കാണ് എന്ന് പറഞ്ഞാലും.. ഉത്തരമില്ല.. ഒരിക്കലും..!! ആരൊക്കെ മറന്നാലും പൊറുത്താലും സ്വന്തം മനഃസാക്ഷി മാപ്പ് തരില്ല..!! ഉറക്കമില്ലാത്ത രാത്രികളിൽ എന്റെ ചിന്തകളിലെ ഒരേഒരു ചോദ്യം ഇതാണ്.. എങ്ങനെ ഉറങ്ങാൻ കഴിയുന്നു..? അതിനും ഉത്തരമില്ല...!! ഒരിക്കലും നേരിട്ട് കാണാത്ത പലരും എന്റെ കുഞ്ഞുങ്ങളെ ഒരുനോക്ക് കാണാൻ കൊതിക്കുന്നു.. ഫോൺ വിളിക്കുമ്പോൾ അവരോട് സംസാരിക്കുവാൻ ശ്രമിക്കുന്നു .എന്നിട്ടുമെന്തേ പത്ത് മാസം ചുമന്നയാൾ...?? എന്നാണ് ദൈവമേ ഒരു വെളിച്ചം കൊടുക്കുക..!! എപ്പോഴാണ് ദൈവമേ തെറ്റിൽ നിന്ന് തെറ്റിലേക്കാണ് യാത്രയെന്ന് മനസിലാക്കി കൊടുക്കുക!! തിരിച്ചറിവ് നൽകണേ...തിരിച്ചു നൽകിയില്ലെങ്കിലും..!!