ചതി
ചതി
ചതിക്കുകയായിരുന്നു ഈ വർഷങ്ങൾ അത്രയും!!
ചതിച്ചിട്ടും ചതിക്കപെട്ടെന്ന് ചതി പറഞ്ഞു..!!
കൈ തട്ടി മാറ്റി... കവച്ചു വെച്ച് കടന്ന് പോയപ്പോൾ.. കടം പറഞ്ഞ്, കടമകൾ ബാക്കി വെച്ച്, കാഴ്ച്ച മറഞ്ഞപ്പോൾ.. കേണ് കൊണ്ട് കാത്ത് നിന്നവൻ കേവലം കാഴ്ചകാരൻ..!!
വിശ്വസിച്ചു വീട് വീട്ടിറങ്ങുമ്പോൾ വീണ്ടും വിഷാദം തേടിയെത്താതിരിക്കട്ടെ..!!
ഓർമ്മയിൽ കിടക്കട്ടെ..
ഒരുനാൾ നീയും ചതിക്കപ്പെടും..
കാരണം നീ ചതിച്ചത് ജന്മം കൊടുത്ത രണ്ട് കുഞ്ഞുങ്ങളെയാണ്...
തല്ലി കെടുത്തിയത് അവരുടെ സന്തോഷങ്ങളെയാണ്..
നാളെ കാലത്തിന് കളി പറയാൻ രണ്ട് ഇരകളെയാണ് നീ ബാക്കി വെച്ചത്..!!
അവരെ ചതിച്ച നീ എത്ര മ്ലേച്ഛയെന്ന് ഇന്ന് കൂട്ടുകൂടിയവൻ തിരിഞ്ഞു ചോദിക്കും..നാളെ..!!
എന്തിനാ എന്നെ ചതിച്ചതെന്ന് നീ അപ്പോൾ ചോദിക്കണം..
നിനക്കുള്ള പ്രതിഫലം ആ ചോദ്യമാണ്..
എന്തിനാ എന്നെ ചതിച്ചത്..?
നിനക്ക് വേണ്ടി ഞാൻ എന്റെ മക്കളെവരെ ചതിച്ചിട്ടും..!
ശുഭം!!