മൂന്നാർ
കുറച്ചു നാളുകൾക്ക് ശേഷം അവളെ കണ്ടപ്പോൾ കൂടുതൽ സുന്ദരി ആയത് പോലെ തോന്നി...!! അല്ലേലും ഭാര്യയെകാൾ സുന്ദരി പലപ്പോഴും കാമുകിയാണല്ലോ...!! എത്ര കണ്ടാലും മതി വരാത്ത ആ സൗന്ദര്യം... എത്ര നേരം മടിയിൽ കിടന്നാലും മടുപ്പ് തോന്നാത്ത കരുതൽ... ഓരോ തവണയും പിരിയുമ്പോൾ അടുത്ത വരവിനായി കാത്തിരിക്കുന്ന ഒരു വെമ്പൽ ഉള്ളിന്റെ ഉള്ളിൽ തുടിക്കുന്നു... ഇനി എപ്പോൾ... എത്ര നാൾ കൂടി ഇങ്ങനെ കാണാൻ വരാനാവും... എന്നെ കാണാൻ വരാൻ അവൾക്ക് സാധിക്കില്ലല്ലോ... ഞാൻ തന്നെ വരണ്ടേ...?? ഇത്രയും ദൂരം... എങ്കിലും മടുപ്പ് തോന്നാറില്ല... ഒരിക്കലും..!! ഓരോ കാഴ്ചയിലും അവളുടെ സൗന്ദര്യം കൂടി വരുന്നോ എന്ന് തോന്നി പോകുന്നു... നനഞ്ഞ മുടിഇഴകളും തണുത്ത കരങ്ങളും അലസമായ ഭാവവും എന്നെ ഭ്രമിപ്പിക്കുന്നു.. എന്റെ വികാരങ്ങളെ ഉണർത്തുന്നു.... ചിലപ്പോഴൊക്കെ എന്റെ നിയന്ത്രണങ്ങൾ നഷ്ടപെടുന്നു... മതിവരാതെ പിന്നെയും പിന്നെയും...!! മറ്റുള്ളവർ എന്ത് പറയും എന്ന് ഞാൻ ഓർക്കാറില്ല... ആരെയും പേടിച്ചു മറച്ചു വെയ്ക്കാൻ എനിക്ക് പറ്റില്ല... അത്രമേൽ ഇഷ്ട്ടം...!! ചിലരൊക്കെ പറയുന്നു എനിക്ക് ഭ്രാന്ത് ആണെന്ന്...! ആയിരിക്കും... അല്ലാതെ എന്ത്..?? എന്റെ ഭാര്യയൊന്നുമല...