Posts

Showing posts from July, 2024

ബാല്യം (18/07/2024)

ദാരിദ്ര്യത്തിന്റെ ഗന്ധമായിരുന്നു എന്റെ ബാല്യത്തിന്...!! അമ്മയുടെ ചേച്ചി ഗൾഫിൽ ആയിരുന്നു... ആന്റി ഇടയ്ക്ക് വരുമ്പോൾ ഒരുപാട് കളിപ്പാട്ടങ്ങൾ  കൊണ്ട് വരുമായിരുന്നു... ഏറെ പ്രതീക്ഷയോടെ ഞാനും കാണാൻ ചെല്ലുമായിരുന്നു... ആന്റിയുടെ മോൻ... എന്നെക്കാളും ഒന്ന് രണ്ട് വയസ്സിന് മൂത്ത ചേട്ടൻ,  ആള് എനിക്കൊരു ശത്രുവായിരുന്നു(ഇന്ന്  ഒരുപാട് ഇഷ്ട്ടം ) ആള് ഉപയോഗിച്ച് പഴകിയ കളിപ്പാട്ടം പോലും ആന്റി എനിക്ക് തരുമ്പോൾ മുഖം കറുപ്പിക്കുമായിരുന്നു... തരാതിരിക്കാൻ ഒളിച്ചു വെയ്ക്കുമായിരുന്നു...!! ഒരുപാട് ആഗ്രഹത്തോടെ പലപ്പോഴും ഞാനും അതിന് വേണ്ടി വാശി പിടിച്ചിട്ടുമുണ്ട്...!! കാലം ഒരുപാട് കടന്ന് പോയിരിക്കുന്നു... ബാല്യം കൗമാരത്തിനും യൗവനത്തിനും വഴി കൊടുത്തോഴിഞ്ഞു മാറിയിരിക്കുന്നു... ഞാനും മധ്യ വയസ്ക്കാനായിരിക്കുന്നു... 41 കടന്നിരിക്കുന്നു...!! അതുകൊണ്ട് തന്നെ  ആയുസ്  ദിവസങ്ങളുടെ കണക്കിൽ പറയാനാണ് എനിക്കിഷ്ട്ടം.... റിട്ടയർമെന്റിന് ഏകദേശം 7000 ദിവസങ്ങൾ മാത്രം...  അതുവരെ ജീവിച്ചിരിക്കുമെന്നത് എന്റെ ജീവിത ശൈലിവെച്ച് അതിമോഹം മാത്രം...!! പറഞ്ഞു വന്നത്.... ജീവിതത്തിൽ ആയാലും ബന്ധങ്ങളിൽ ആയാലും ഒരിക്കൽ...