Posts

Showing posts from January, 2023

ഇഷ്ട്ട പ്രണയം.. (31/01/2023)

ഒരിക്കലും സ്വന്തമാവാത്ത പ്രണയമാണ് ഈ ലോകത്തിലെ ഏറ്റവും മനോഹരമായ പ്രണയം..!! നഷ്ടബോധവും പ്രതികാരവുമില്ലാതെ പ്രണയിക്കുന്ന പ്രണയം...!! കുറ്റപ്പെടുത്താനും തള്ളി പറയാനും ഒന്നും അവശേഷിപ്പിക്കാതെയുള്ള പ്രണയം...!! വഴി പിരിയുമ്പോൾ നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന പ്രണയം...!! പിന്നീടൊരിക്കലും ദൂരെ നിന്ന് പോലും നോക്കി ബുദ്ധിമുട്ടിക്കാത്ത പ്രണയം...!! കണക്ക് പറയാനോ പരിഭവം പറയാനോ ഒരിക്കലും തേടി ചെല്ലാത്ത പ്രണയം...!! ഒരുമിച്ചുണ്ടായ കുറച്ച് സമയം സംഭവിച്ച ആ നല്ല നിമിഷങ്ങൾ നാളെയുടെ ഓർമ്മകൾക്കായി നീക്കി വെച്ച് വിടപറയുന്ന പ്രണയം...!! വിവാഹത്തിൽ മരിക്കാത്ത പ്രണയം... പിന്നീട്  ശത്രുക്കളായി തീരാതിരുന്ന ആ പ്രണയിതാക്കൾ ആണ് എനിക്ക് ഏറ്റവും പ്രീയപെട്ടത്....!!

എന്റെ പ്രണയം.. (29/01/2023)

ഞാൻ പ്രണയിച്ചു തുടങ്ങുമ്പോൾ ഈ facebook ഇല്ലായിരുന്നു..!! പ്രണയം പുഷ്പിച്ചു തുടങ്ങിയപ്പോൾ orkut എന്ന് ഓമനപേരുള്ള ഒന്നുണ്ടായിരുന്നു...!! ജീവിതത്തിൽ ഇത്തികണ്ണി പിടിച്ചപ്പോൾ അതും കരിഞ്ഞു ഇല്ലാതായി..!! 3g യും watsup ഉം insta യും ഇല്ലാതെ ഞാനും പ്രണയിച്ചു... ഏതൊരു 80's കിഡിനെ പോലെയും...!! Std കാളും ക്രിസ്മസ് കാർഡും കൊണ്ട് എന്റെ പ്രണയം വളർന്നു...!! ഇടവിട്ടുള്ള അവധികളിൽ ഒരു മിന്നായം പോലെ കണ്ടും മിണ്ടിയും പിന്നെയും വർഷങ്ങൾ മുന്നോട്ട് തന്നെ...!! തേപ്പ് എന്നൊരു വാക്ക് കണ്ടു പിടിക്കുന്നത് വരെ...!! ഇന്ന്‌ തിരിഞ്ഞു നോക്കുമ്പോൾ expire ആയി പോയ കുറെ വരികളും play store ൽ ഇല്ലാത്ത കുറെ ആപ്പുകളും മാത്രം ഓർമ്മയിൽ ബാക്കി...!! ഇനിയൊരു os ജീവിതത്തിൽ വേണ്ടെന്നു തീരുമാനിച്ചു... അപ്ഡേറ്റുകൾ ഒരുപാട് വന്നു പോയെങ്കിലും... എന്നിലെ എന്നെ restore ചെയ്യാൻ ഒന്നിനും ആയില്ലെന്നു മാത്രം...!!

my story ... (29/01/2023)

ജീവിതത്തിൽ തോറ്റു പോയവരെ കണ്ടിട്ടുണ്ടോ..?? സ്നേഹിച്ചവരെ നഷ്ടപ്പെട്ടവരെ കണ്ടിട്ടുണ്ടോ...?? അവർ പടിയിറങ്ങി പോകുമ്പോൾ ഒന്നുമല്ലാതായിതീർന്നവരെ കണ്ടിട്ടുണ്ടോ...??? അതൊക്കെയാണ്‌ ഞാൻ...!! സ്നേഹിച്ചവർ വഞ്ചിച്ചു ഉപേക്ഷിച്ചു പോയത് കണ്ടവൻ...!! കൂടെ ഉണ്ടാവും എന്ന് കരുതിയ ബന്ധങ്ങൾ അകന്നു പോകുന്നത് അനുഭവിച്ചവൻ... ആരും ഉണ്ടാവില്ല കൂടെ എന്ന് ജീവിതം കൊണ്ട് തിരിച്ചറിഞ്ഞവൻ..!! സൗഹൃദങ്ങൾ ഒന്നിന് പുറകെ ഒന്നായി ഒഴിവാക്കി പോകുന്നത് കണ്ടു നിന്നവൻ ...!! അടച്ചിട്ട മുറിയിൽ ഒടുങ്ങിയവൻ...!! പുറം ലോകമില്ലാതെ...  എല്ലാരിലും നിന്ന്  ഒതുങ്ങിയവൻ... ആരെയും അഭിമുഖികരിക്കാൻ താല്പര്യം ഇല്ലാത്തവൻ... അതാണ് ഇന്നിന്റെ ഞാൻ..!! ആരുമായും ബന്ധം ഇല്ലാതെ..!! ആരോടും അടുപ്പം ഇല്ലാതെ..!! എന്നിട്ടും.... ഞാൻ ജീവിച്ചിരിക്കുന്നു...!! ആർക്കോ വേണ്ടിയല്ല... എന്തിനോ വേണ്ടി..!! ഇനിയാർക്കും ഒരു ഭാരമായി തീരാതിരിക്കാൻ... ബാധ്യത ആവാതിരിക്കാൻ... ആരും ഇനി ഒഴിവാക്കി പോവാതിരിക്കാൻ...!! ഇപ്പോൾ ഞാൻ കടന്നു പോകുന്നതൊക്കെയും ഞാൻ തന്നെ രചിച്ചത്... എന്റെ മാത്രം തിരക്കഥ... ഞാൻ തന്നെ നായകനും വില്ലനുമാവുന്ന എന്റെ തന്നെ കഥ...!! ഉള്ളടക്കം മറ്റുള്ളവർക്ക് ര...

availability... (29/01/2023)

ആർക്കും ഒരുപാട് നമ്മൾ ലഭ്യമായിരിക്കരുത്...!! മടുപ്പുളവാക്കും...!! അവധിക്കു വന്നിട്ട് പെട്ടെന്ന് മടങ്ങുന്ന പ്രവാസിയെയാണ് സ്വന്തം വീട്ടുകാർക്ക് പോലും പലപ്പോഴും ഇഷ്ട്ടം...!! അല്ലാത്ത പക്ഷം ഒരുപാട് ചോദ്യങ്ങൾ കേൾക്കേണ്ടി വരും... സങ്കടം തോന്നിയേക്കാം... സ്വയം...!! വിരുന്നുകാരും എളുപ്പം മടങ്ങി പോകണമെന്ന് ആഗ്രഹിക്കുവരാണ് നമ്മിൽ പലരും...!! എവിടെയും വാങ്ങാൻ കിട്ടുന്ന വസ്തുക്കൾക്ക് വേണ്ടി ആരും വെപ്രാളപെടാറില്ലല്ലോ...!! എന്നും അത്‌ അവിടെ തന്നെയുണ്ടാവുമെന്നുള്ള ബോധം തിടുക്കം നശിപ്പിക്കും..!! ജീവിതത്തിൽ നാം ഇടപഴകുന്ന ബന്ധങ്ങളിലും ഇത് ബാധകം..!! ഒരുപാട് നേരം കൂടെയുണ്ടായാലും... അവമതിപ്പ് ഉണ്ടാവാൻ ഇടയാവും...!! ഇടയ്ക്ക് ഒക്കെ മാറി കൊടുക്കണം...!! നമ്മൾ ഇല്ലാതെയും അവർ ജീവിക്കട്ടെ.. മാറി നിന്ന് അത്‌ നോക്കി കാണണം...!! പലപ്പോഴും നമ്മൾ കൂടെ ഉള്ളപ്പോൾ ഉള്ളതിനെകാളും സന്തോഷം അവരുടെ മുഖത്ത് കണ്ടേക്കാം...!! നമ്മെ കൂടാതെ ജീവിക്കില്ല എന്നൊക്കെ തോന്നിയത് വെറും തെറ്റിദ്ധാരണയാണെന്ന് മനസിലാക്കാൻ ഒരവസരം..!! എത്രയൊക്കെ മനസിലാക്കാൻ ശ്രമിച്ചാലും മനസിലാക്കാൻ പറ്റാത്ത ഒന്ന് മറ്റൊരാളുടെ മനസ് മാത്രമാണ് ...!! ഏത് നിമിഷവും മാറുന്ന...

ഉറക്കം... (25/01/2023)

ഈ അടുത്ത കാലമായി ഞാൻ സമ്പന്നനാണ്...!! മറ്റാരെക്കാളും...!! എന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു കരുതിയ ഉറക്കം തിരിച്ചു കിട്ടിയിരിക്കുന്നു..!! ഒരിക്കലും മടങ്ങി വരില്ലെന്ന് ഓർത്ത അതിഥിയായിരുന്നു...!! ഉറക്ക മരുന്നുകൾക്ക് പോലും കീഴ്പ്പെടുത്താൻ സാധിക്കാതിരുന്നത് ഇന്ന് തിരിച്ചു കിട്ടിയിരിക്കുന്നു...!! മയക്കി കളയുന്ന എന്റെ മരുന്നിനെക്കാളും ശക്തി തനിയെ തിരിച്ചു വന്നിരിക്കുന്നു.. ഞാൻ വീണ്ടും ഉറങ്ങി തുടങ്ങിയിരിക്കുന്നു...!! എത്ര കാലമെന്ന് അറിയില്ല... ഇന്നലെ ഞാൻ ഉറങ്ങി... ഇന്നും ഉറങ്ങും.... നാളെയും ഉറങ്ങാൻ സാധിക്കട്ടെ.. അത്‌ മാത്രം പ്രാർത്ഥന...!!!

മനസിലാക്കൽ (24/01/2023)

ആഘോഷങ്ങൾക്ക് നിറം പകരാൻ... ഉല്ലസിക്കാൻ... സന്തോഷങ്ങളിൽ കൂടെ ചേരാൻ ആളുകൾ ഉണ്ടാവും...!! സങ്കടങ്ങൾ വരുമ്പോഴാണ് ഒറ്റയ്ക്കാണെന്ന് മനസിലാക്കുക...!! തിരിച്ചറിയുക...!! ആരുമുണ്ടാവില്ല... തനിച്ചിരിക്കേണ്ടി വരും... പുറത്താക്കപ്പെടും... അവരുടെ സന്തോഷങ്ങളിൽ നിന്നും സ്വപ്‌നങ്ങളിൽ നിന്നും...!! അപരിചിതത്വം അനുഭവിക്കും... ഒറ്റപ്പെടും... കുറ്റപെടുത്തും...!! അതുപിന്നെ തിരിച്ചറിവ് ആയേക്കും... ഒരിക്കൽ കൂടി ആവർത്തിക്കാതിരിക്കാൻ...!! മരുന്നിന്റെ ലഹരിക്ക് മുന്നിൽ മദ്യം പോലും തോറ്റു പോകും... കാലുറയ്ക്കാതെ... നേരെ നടക്കാനാവാതെ വീണുപോവുമ്പോൾ ലഹരി കൊണ്ടെന്നു പറഞ്ഞ് ആക്ഷേപിക്കാൻ തിരക്ക് കൂട്ടും... പ്രീയപെട്ടവർ എന്ന് കരുതിയവർ...!! മനസിലാക്കൽ ഒരു കലയാണ്... കൂടെ ചിരിക്കലോ ഒപ്പം നടക്കലോ ഒരിക്കലും മനസിലാക്കുന്നതിന്റെ മാനദണ്ഡമല്ല...!! മനസ്സിൽ ഉണ്ടാവണം.. മനസ്സറിയണം... എങ്കിലേ മനസിലാവൂ...!!

പ്രതീക്ഷകൾ... (18/01/2023)

Desire is the cause of despair...!! എവിടെയോ വായിച്ച വരി..!! ചിന്തിച്ചു നോക്കുമ്പോൾ ശരിയാണ്... നടന്ന വഴികളിൽ ഞാൻ പഠിച്ച പാഠമാണ്...!! പഠിപ്പിച്ചു തന്നവർ ഇന്നിന്റെ ശരികളും...!! കൂട്ടുണ്ടാവും കൂടെയുണ്ടാവും എന്ന തോന്നലുകളാണ് ഏറ്റവും വലിയ മിഥ്യ ..!! ഇടയ്ക്ക് എപ്പോഴോ വഴി പിരിഞ്ഞപ്പോൾ ഞാൻ തന്നെ മനസിലാക്കിയെടുത്തു...!! പിന്നിടിന്നോളം ജീവിതയാത്രയിൽ ലക്ഷ്യങ്ങളില്ല...!! യാത്രകൾ മാത്രം...!! സ്ഥിരമായൊരു സഹയാത്രികർ ഇല്ല... ഇനിയങ്ങോട്ട്..!! ആർക്കും ഒരു ബാധ്യതയാവരുതെന്നും ആരുടേയും ജീവിതത്തിൽ വഴി മുടക്കരുതെന്നും മാത്രം ആഗ്രഹിക്കുന്നു...!! നടക്കാൻ ത്രാണിയുള്ളത്രയും കാലം മുന്നോട്ട് തന്നെ..!! കടവും കടപ്പാടും ഒരുപാട് പേരോടുണ്ട്...!! ജീവിച്ചിരിക്കുന്നതിനും... കൂടെ നടന്നതിനും .. പിന്നീടങ്ങോട്ട് ഒറ്റയ്ക്ക് ആക്കിയതിനും...!! ഒന്നും ആഗ്രഹിക്കുന്നില്ല..!! ആരെയും ആഗ്രഹിക്കുന്നില്ല...!! ആരുടേയും സൗഭാഗ്യങ്ങൾ നഷ്ടപ്പെടുത്തില്ല...!! ഒന്നിനും വിലങ്ങു തടിയാവില്ല..!! ഇനിയും യാത്രകൾ പോകണം.. മാനം നോക്കി കിടക്കണം... മറക്കണം എല്ലാം...!! ഇറക്കി വെയ്ക്കണം ഓർമ്മയുടെ മാറപ്പുകൾ...!! മായിച്ചു കളഞ്ഞ ഓർമ്മകളെ അവിടെ ഉപേക്ഷിച്ചു തിരിച്...

സന്തോഷം... (18/01/2023)

സന്തോഷിക്കുന്നത് പാപമാണെന്നും യാത്രപോകുന്നത് വലിയ അപരാധമാണെന്നും പറയുകയും പറയിപ്പിക്കുകയും ചെയ്യുന്നവരുടെയാണ് ഈ സമൂഹം...!! ആർക്കും ഒരു ഉപദ്രവവും ആവുന്നില്ലേലും നമ്മൾ യാത്ര പോവരുത്... സന്തോഷിക്കരുത് ...!! എന്റെ യാത്രകൾ ഒളിച്ചോട്ടമാണ്... ഞാൻ ഇഷ്ടപെടുന്ന ഒളിച്ചോട്ടം...!! കണ്ട സ്ഥലത്തോട്ട് തന്നെ വീണ്ടും വീണ്ടും പോവുന്നതും ഒരു തരം രക്ഷപ്പെടലാണ്...!! പണവും സമയവും കൂടുതൽ ചിലവിടേണ്ട സ്ഥലങ്ങൾ ഒഴിവാക്കലാണ്....!! ഇഷ്ടങ്ങൾ ഒക്കെയും ഒന്നിൽ തന്നെ തന്നെയാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു...!! യാത്രകൾ ഒക്കെയും ഒരേ സ്ഥലത്തേയ്ക്ക്...!! പണ്ടും അങ്ങനെയായിരുന്നു...!! ഒന്നിൽ തന്നെ... ഒരാളിൽ തന്നെ...!! അബദ്ധമായിരുന്നു എന്ന് ജീവിതം പിന്നീട് പഠിപ്പിച്ചെങ്കിലും..!! ഇന്നും അത്‌ തുടരുന്നു...!!

മറവി...(13/01/2023)

കാല ചക്രം ഒരുപാട് ഉരുണ്ട് കഴിഞ്ഞു...!! ഓർമ്മയിലെ പലതും മറഞ്ഞു തുടങ്ങി...!! ആർക്കോ വേണ്ടി ജീവിച്ച ജീവിതം ഇന്നിപ്പോ പരിഹാസമായി മാറി... നമ്മുടെ നഷ്ടങ്ങൾക്കോ തോൽവികൾക്കോ വിലയില്ലാതായി...!! എങ്ങോട്ട് പോകണമെന്ന് അറിയാതെ പകച്ചു നിൽക്കുന്ന ബാല്യങ്ങൾ നമ്മുക്ക് നേർകാഴ്ചയായി തുടങ്ങി...!! ഒറ്റയ്ക്കായി ഞാൻ... ഞാനും എന്റെ ചിന്തകളും.. ആരും കൂട്ടില്ല.. കാരണങ്ങൾ പലത്... ചിലർക്ക് ഞാൻ ഭ്രാന്തൻ... മറ്റുള്ളവർക്ക് ഞാൻ കോമാളി... എന്നെങ്കിലും ഒരിക്കൽ സത്യം തെളിയുമേന്നുള്ള വിശ്വാസത്തിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ഒരു സാധാരണക്കാരൻ... അതാണ് ഞാൻ.. അത്‌ മാത്രമാണ് ഞാൻ...!!

പറിച്ചു മാറ്റപ്പെടൽ.. (10/1/2023)

ആരിലേക്കും, ഒന്നിലേയ്ക്കും ആഴത്തിൽ വേര് ഇറങ്ങാതെ ജീവിക്കുക...!! മുറിച്ചു മാറ്റപ്പെടുമ്പോൾ അതി ജീവനം ഒരു ചോദ്യമായി അവശേഷിക്കും...!! ജീവിതത്തിൽ തോറ്റുപോയവരും, ഒറ്റപെട്ടു പോയവരും ആഴത്തിൽ വേരുകൾ പാകിയവരാണ്...!! ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് എളുപ്പത്തിൽ മാറ്റി നടാൻ പറ്റുന്ന പരുവമായിരിക്കണം മനസ്സെന്നും ...!! ആരോടും കടപ്പാട് ബാക്കി വെയ്ക്കരുത്...!! ഒന്നിനോടും അഭിനിവേശം ഉണ്ടാക്കരുത്..!! നിർത്താനാവാത്ത രണ്ട് ഇഷ്ടങ്ങൾ എന്നെ നശിപ്പിക്കുന്നു..!! മോചനമില്ലാത്ത ബന്ധനമായി തന്നെ തുടരുന്നു...!!

നഷ്ടങ്ങൾ... (08/01/2023)

എല്ലാം നഷ്ടപ്പെട്ടു പോയവരെ കണ്ടിട്ടുണ്ടോ...?? ഒരുപാട് പ്രതീക്ഷയോടെ നാം കൂടെ കൂട്ടിയവർ പടിയിറങ്ങി പോയപ്പോൾ ജീവിതം ശൂന്യമായി പോയവരെ കണ്ടിട്ടുണ്ടോ...?? സ്വപ്‌നങ്ങൾ ആയിരുന്നു മനസ്സ് നിറയെ... പ്രതീക്ഷകൾ ആയിരുന്നു ജീവിതം മുഴുവൻ...!! നല്ലൊരു നാളെ എന്നെ കാത്തിരിക്കുന്നു എന്നൊരു തോന്നൽ എന്നും ഉണ്ടായിരുന്നു..!! 2006 ൽ BEd പഠിച്ചിറങ്ങിയിട്ട് വർഷങ്ങൾ ശമ്പളമില്ലാതെ ജോലിചെയ്ത അനുഭവമുണ്ട്... അവസാനം പത്തു വർഷങ്ങൾക്ക് ശേഷം 2016 ൽ ആദ്യമായി സർക്കാർ ജോലി കിട്ടുമ്പോൾ.. അപ്പോഴും ശമ്പളം കിട്ടില്ലെന്ന് പറഞ്ഞു തളർത്തിയവർ ഉണ്ടായിരുന്നു...! എന്നിട്ടും ഞാൻ പിടിച്ചു നിന്നു.. തോറ്റുകൊടുക്കാതെ പൊരുതി നിന്നു...!! അധ്യാപനമല്ലാതെ വേറൊരു ജോലിക്കും പോവില്ലെന്നു വാശിയോടെ പറഞ്ഞു... പ്രവർത്തിച്ചു...!!! കൂടെ കൂടിയവൾ പടിയിറങ്ങി പോയപ്പോഴാണ് ജീവിതത്തിൽ ആദ്യമായി സർക്കാർ ശമ്പളം കിട്ടുന്നത്...!! നല്ല സമയം...!! കാലം പിന്നെയും കടന്നു പോയി... ഞാനും...എനിക്ക് ചുറ്റുമുള്ളതും  മാറി... ഒരുപാട്..!! പുതിയ ലോകത്ത് പുതിയ ജീവിതം കെട്ടിയുറപ്പിച്ചു എല്ലാരും മുന്നേറുമ്പോൾ നഷ്ടങ്ങൾ മാത്രമേ എനിക്ക് സമ്പാദ്യം...!! എന്തൊക്കെ നേടിയാലും കുടുംബം നഷ...