പ്രതീക്ഷകൾ... (18/01/2023)

Desire is the cause of despair...!!

എവിടെയോ വായിച്ച വരി..!!
ചിന്തിച്ചു നോക്കുമ്പോൾ ശരിയാണ്...
നടന്ന വഴികളിൽ ഞാൻ പഠിച്ച പാഠമാണ്...!!
പഠിപ്പിച്ചു തന്നവർ ഇന്നിന്റെ ശരികളും...!!

കൂട്ടുണ്ടാവും കൂടെയുണ്ടാവും എന്ന തോന്നലുകളാണ് ഏറ്റവും വലിയ മിഥ്യ ..!!
ഇടയ്ക്ക് എപ്പോഴോ വഴി പിരിഞ്ഞപ്പോൾ ഞാൻ തന്നെ മനസിലാക്കിയെടുത്തു...!!

പിന്നിടിന്നോളം ജീവിതയാത്രയിൽ ലക്ഷ്യങ്ങളില്ല...!!
യാത്രകൾ മാത്രം...!!
സ്ഥിരമായൊരു സഹയാത്രികർ ഇല്ല...
ഇനിയങ്ങോട്ട്..!!

ആർക്കും ഒരു ബാധ്യതയാവരുതെന്നും
ആരുടേയും ജീവിതത്തിൽ വഴി മുടക്കരുതെന്നും മാത്രം ആഗ്രഹിക്കുന്നു...!!

നടക്കാൻ ത്രാണിയുള്ളത്രയും കാലം മുന്നോട്ട് തന്നെ..!!
കടവും കടപ്പാടും ഒരുപാട് പേരോടുണ്ട്...!!
ജീവിച്ചിരിക്കുന്നതിനും...
കൂടെ നടന്നതിനും ..
പിന്നീടങ്ങോട്ട് ഒറ്റയ്ക്ക് ആക്കിയതിനും...!!

ഒന്നും ആഗ്രഹിക്കുന്നില്ല..!!
ആരെയും ആഗ്രഹിക്കുന്നില്ല...!!
ആരുടേയും സൗഭാഗ്യങ്ങൾ നഷ്ടപ്പെടുത്തില്ല...!!
ഒന്നിനും വിലങ്ങു തടിയാവില്ല..!!

ഇനിയും യാത്രകൾ പോകണം..
മാനം നോക്കി കിടക്കണം...
മറക്കണം എല്ലാം...!!
ഇറക്കി വെയ്ക്കണം ഓർമ്മയുടെ മാറപ്പുകൾ...!!
മായിച്ചു കളഞ്ഞ ഓർമ്മകളെ അവിടെ ഉപേക്ഷിച്ചു തിരിച്ചു നടക്കണം...!!
ശൂന്യമായ മനസോടെ..
ഒറ്റയ്ക്ക് തന്നെ...!!






Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)