Posts

Showing posts from August, 2023

Happiest man...?? (19/08/2023)

Sometimes I doubt... Am I the happiest..?? Then I change the question.. And ask once again... Am I the luckiest ever...?? And the answer is YES...!! Believe in God or not... It Saved myself many a times...!! Narrow escapes too...!! Beyond my logics often...!! Grateful for my existence...!! Keeping me alive still...!! Pain or gain...?? No a matter at all..!! Im happy and satisfied... Though pained severely..!! So far.. Life hasnt ended up in central prison... Serving for killing someone For cheating me bitterly..!! Had cancer at at the age of 36... Became a divorcee at 36... Was abandoned at a rented house For a month with two kids... And the younger girl was only three years...!! Just three years...!!! Spent nights wetting my pillows.. But no worries... No regrets too...!! God helped me to survive everything...!! Had crucial accidents twice..!! Miraculously... Saved me surprisingly too...!! Not injuring anyone... Though material damage.. Im ok with that too...!! All my night drives are...

Work place addition (19/08/2023)

There will be some places on this earth... Where peace is served...!! As said before... Peace is happiness... Nothing else...!! May it be the work place or just  a corner of this earth... Where your peace is served..!! Stick on to it... Hug it tight..!! Lose it for nothing..!! Often it brings happiness too...!! To be with people I care...!! Feel blessed to be in their company...!! It may not be about the understanding... Neither care.... nor concern at all..!! Its just all about the workplace...!! Doesnt matter who they are... How they treat me... Be engaged in routine there... Keep a smile always... Answering all with that... Never with words to any...!!! Because... We all need people who understand our smiles and tears Not the words..!! At the end of the day You are happy and content..!! Be sure... you had a great day today...!! Satisfied... Self appreciated too..!! Wait for the next day... Be at your workplace...!!

ഒരിക്കൽ തോറ്റുപോയവർ... (18/08/2023)

തോൽവി അതൊരു വിളിപ്പേരാണ്... ജീവിതത്തിൽ...!! ഒരിക്കൽ അനുഭവിച്ചാൽ പിന്നീട് ഒരിക്കലും മാറ്റിയെഴുതാൻ സാധിക്കാത്ത വിധി...!! കടന്ന് പോകുന്നതും അതിലൂടെ തന്നെ...!! മരണം വരെ...!! തോൽപിച്ചു പോയവർ വീണ്ടും പരാജയം കാണാൻ കാത്തിരിക്കുന്നു...!! നാശം കണ്ടേ അടങ്ങൂ എന്ന് പ്രഖ്യാപിക്കുന്നു..!! തോളിൽ തലോടി കൂടെ നിന്നവർ തന്നെ പിന്നിൽ നിന്ന് കുത്തി..!! മക്കളെ പോലെ സ്നേഹിച്ചവർ പോലും...!! കൂടെ നടന്നവർ തന്നെ തള്ളി പറഞ്ഞു...!! അപരിചിതരായി മാറി...!! ബാധ്യതയാവുമെന്ന് ഉറപ്പായപ്പോൾ...!! ഇനിയങ്ങോട്ട് എന്തെന്ന് മാത്രം അറിയില്ല...!! ഒരിക്കൽ കരകയറിയിടത്ത് തന്നെ വീണ്ടും അടി പതറിയിരിക്കുന്നു...!! കൈ നീട്ടുവാനും പിടിച്ചു കയറ്റാനും ഇന്ന്‌ ആരുമില്ല...!! പതിവ് പോലെ...!! ആരോടും പരാതിയില്ല...!! പിണക്കവുമില്ല...!! ജീവിതത്തിൽ ഇന്നോളം ഉണ്ടായ ഏറ്റവും വലിയ ശത്രുവിനോട് പകയില്ല... പാതി വഴിയിൽ ഉപേക്ഷിച്ചു പോയപ്പോഴും...!!  പരിധി വെച്ചെങ്കിലും കുറച്ചു കാലം സ്നേഹിച്ചവരോട് എന്ത് വെറുപ്പ്...?? ബാക്കി  വെയ്ക്കുന്നതെന്തിനെന്നു ഓർക്കാറുണ്ട്... ഓരോ പകലും...!! ഒരുറക്കം... ഉണരാത്തൊരു ഉറക്കം...!! അതെങ്കിലും തന്ന് അവസാനിപ്പിച്ചു കൂടെയെന്ന്...

സ്നേഹത്തിന്റെ മുറിവ്.. (18/08/2023)

ഒരു സങ്കീർത്തനം പോലെ എന്ന കൃതിയിൽ പെരുമ്പടവം ശ്രീധരൻ പറയുന്നത് സ്നേഹത്തിന്റെ മുറിവുണക്കാൻ സ്നേഹത്തിന് മാത്രമേ കഴിയൂ എന്നാണ്..!! വീണ്ടും സ്നേഹം തന്നെ മുറിപ്പെടുത്തുമ്പോൾ അത് എങ്ങനെ ഉണങ്ങുമെന്ന് അറിയില്ല..!! ചിലരങ്ങനെയാണ്... പ്രതീക്ഷകൾ തന്നുകൊണ്ട് കടന്ന് വരും... നമ്മെ സ്വപ്നം കാണാൻ പഠിപ്പിക്കും... ജീവിക്കാനുള്ള ആഗ്രഹം തരും... കാത്തിരിക്കാൻ ഒരു കാരണവും...!! എന്നിട്ട്... അപ്രതീക്ഷിതമായി ഇറങ്ങി പോകും...!! ഓർമ്മകളും ആഗ്രഹങ്ങളും അവശേഷിപ്പിച്ചിട്ട്... പെയ്തൊഴിയാത്ത മഴപോലെ സ്വപ്‌നങ്ങൾ തന്നിട്ട്...!! നമ്മളോ...?? പിന്നീടങ്ങോട്ട് നീറി നീറി പുകയും...!! ഉറക്കമില്ലാത്ത രാത്രികളും... ചിന്തയുറക്കാത്ത പകലുകളും..!! ആഘോഷങ്ങളും ആരവങ്ങളുമായി അവർ ജീവിതം വീണ്ടും തുടങ്ങും...!! ഇവിടെയോ...?? ഒരിക്കൽ പിഴുതെറിഞ്ഞ  സങ്കടം വീണ്ടും വേരുപാകും...!! സ്വപ്‌നങ്ങൾക്ക് മാറാല വീഴും... പ്രതീക്ഷകൾ ചോർന്നു പോകും...!! ജീവിതം ഇരുട്ടിലാവും...!! ഉറക്കമില്ലാത്ത രാത്രികൾ ബാക്കി...!!

ആഴത്തിൽ മുറിവേൽപ്പിക്കുന്നവർ.. (16/08/2023)

എന്നും പ്രീയപെട്ടവരുടെ ചതികളാണ് ആണ് ഏറ്റവും വേദനയുണ്ടാക്കുന്നത്...!! കൂടെ നടന്നിട്ടും...എല്ലാം അറിഞ്ഞിട്ടും അവരുടെ ചില കുറ്റപ്പെടുത്തലുകളുണ്ട്... ഉള്ള് തകർന്നു പോകും...!! മനസിലാക്കി കൊടുക്കാൻ മനസ്സ് പതറും..!! ഇതാണോ നമ്മെ മനസിലാക്കിയത് എന്ന് തോന്നിപോകും..!!! നമ്മളെ മറക്കാനും നാം ഇല്ലാതെ പുതിയ ലോകം പടുത്തുയർത്താൻ ശ്രമിക്കുന്നവർ...!!! സ്നേഹത്തിന് വില കാണാത്തവർ... കുറ്റപ്പെടുത്താൻ മാത്രം അറിയുന്നവർ...!! ഇതൊക്കെ ആയിരുന്നു നാം നമ്മുടെ ലോകം എന്ന് തെറ്റിദ്ധരിച്ചു ജീവിച്ചത് എന്നോർക്കുമ്പോൾ ഉള്ള് തകർന്നു പോകും.... സ്വാഭാവികം...!!

escapism... (13/08/2023)

ഓരോ യാത്രകളും രക്ഷപെടലുകളാണ്...!! പലതും ഓർക്കാതിരിക്കാനും  ചിലതെല്ലാം കുറച്ചുനേരത്തേയ്ക്ക് എങ്കിലും മറക്കാനും...!! ശരീരത്തിന്റെ അവശതകൾ യാത്രകളെ വെറുപ്പിക്കാറില്ല...!! അസുഖം അറിഞ്ഞപ്പോഴും ആദ്യം വന്നതും ഇങ്ങോട്ട് തന്നെ...!! ഇനിയൊരു അവസാനം ഉണ്ടെങ്കിൽ അതും ഇങ്ങോട്ട് തന്നെയാവണമെന്ന് ആഗ്രഹം..!! ദൂരങ്ങളിൽ വിശ്വസിക്കുന്നില്ല..!! ആവർത്തനങ്ങൾ വിരസതയുണ്ടാക്കുന്നില്ല...!! കണ്ട കാഴ്ച്ചയും പോയ ദിശയും ഒരിക്കലും മടുപ്പിക്കുന്നില്ല..!! തഴുകി പോകുന്ന  കാറ്റും  സിരകളിൽ കയറുന്ന കോടയും ചിന്തകളെ തണുപ്പിക്കുന്നു...!! തിരിച്ചുമലയിറങ്ങുമ്പോൾ ശൂന്യമായ മനസ്സും ഭരമില്ലാത്ത ചിന്തകളും മാത്രം..!!

നീട്ടി കിട്ടുന്ന ദിവസങ്ങൾ.. (10/08/2023)

നീട്ടി കിട്ടുന്ന ഓരോ ദിനവും കൂടുതൽ ഭ്രാന്ത് പിടിപ്പിക്കുന്നു...!! ലഹരി പൂക്കുന്ന ഒരു രാത്രിയിൽ തനിയെ ഒടുങ്ങണം...!! മരണത്തെ ഭയക്കാതെ... നാളെയെ പ്രതീക്ഷിക്കാതെ... ആയുസ്സ് ഒടുക്കണം...!! കാരണങ്ങൾ ഒന്നും അവശേഷിക്കുന്നില്ല... ജീവിച്ചിരിക്കാനും... കാത്തിരിക്കാനും...!! സ്വപ്‌നങ്ങളിൽ നാളെകൾ ഇല്ലാതായിരിക്കുന്നു... ഇന്നലെകൾ കുറച്ചു കാലമായി മനോഹരമായിരുന്നു... നാളെകൾ അങ്ങനെ ആവില്ലെന്ന് മനസ്സ് പറയുന്നു... ശരീരം ശരി വെയ്ക്കുന്നു...!! ഒരുപക്ഷേ... ഇനിയങ്ങോട്ട് ബാധ്യതയുടെ നാളുകൾ...!! ഭാരമായി... ശല്യമായി... അവശേഷിക്കാൻ എന്നെ ഞാൻ വിട്ടു കൊടുക്കില്ല..!! ഉറങ്ങണം... വേദനകളില്ലാതെ... പ്രതീക്ഷകളും ദുഃസ്വപ്‌നങ്ങളും ഇല്ലാതെ...!! ഒരിക്കലും ഉണരാത്ത ഒരുറക്കം...!!

കാരണങ്ങൾ... (10/09/2023)

എത്ര എളുപ്പമായിട്ടാണ് അവർ കാരണങ്ങൾ കണ്ടെത്തുന്നത്...?? നമ്മെ വെറുക്കാൻ... മറക്കാൻ... എത്ര നിസാരമായിയാണ് കള്ളങ്ങൾ  സ്ഥാപിക്കുന്നത്...?? ശരിയെന്നു വരുത്തി തീർക്കാൻ ശ്രമിക്കുന്നത്...?? അതുവരെ സംഭവിച്ചതൊക്കെ ഒരു കെട്ട് കഥ കണക്കെ നാം മറക്കേണ്ടിയിരിക്കുന്നു ...!! ഒരിക്കലും നാം അവരെ സ്നേഹിച്ചിരുന്നില്ല എന്ന് സമ്മതിച്ചു കൊടുക്കണം... നമ്മിൽ നിന്നും ഒന്നും അവർക്ക് ലഭിച്ചില്ല എന്ന് കൂടി എഴുതി  കൊടുക്കണം...!! ഒട്ടും ഉളുപ്പില്ലാതെ അവർ നമ്മെ നോക്കും... കണ്ടില്ലെന്നു നടിക്കണം... ആ കണ്ണുകളിൽ ഒരിക്കലും നോക്കരുത്... അവർ പതറിപോയേക്കാം... അവരുടെ കള്ളം പുറത്ത് വന്നു പോയേക്കാം...!! അതുകൊണ്ട് നോക്കരുത്..!! വേണ്ട... അവർ ജയിക്കട്ടെ... എല്ലാരുടെയും മുന്നിൽ... അവരുടെ നുണ കഥകളും അഭിനയനങ്ങളും ജനം വിശ്വസിക്കട്ടെ..!! നമ്മുക്ക് തോറ്റു കൊടുക്കാം... ഒരിക്കൽ കൂടി... സ്നേഹത്തിന് വേണ്ടി... അതിന് വേണ്ടി മാത്രം..!!

മനസിലാക്കാൻ വൈകുമ്പോൾ... (09/08/2023)

കൂടെയുള്ളവരെ നന്നായിട്ട് അറിയാമെന്നു ചിലപ്പോഴൊക്കെ നാം തെറ്റിദ്ധരിക്കാറുണ്ട്....!!! മനസിലാക്കിയെന്നു വിചാരിക്കാറുമുണ്ട്...!! അതൊക്കെ വെറും തോന്നലുകൾ മാത്രമാണ്...!! കാരണം... ആവശ്യം കഴിയുന്നത് വരെ പലപ്പോഴും പലരും അഭിനയിക്കും...!! പലപ്പോഴും സ്നേഹിക്കുന്നത് പോലെ ഭാവിക്കും...!! നമ്മളെ മാറ്റി നിർത്താനും അകറ്റി നിർത്താനും  വേറൊരാൾ കൂടെയുണ്ടെന്ന് തോന്നിയാൽ ആ നിമിഷം നമ്മൾ മോശമാകും...!! അതുവരെ അവർ ആസ്വദിച്ചതൊക്കെ മറക്കും...!! കുറ്റം മുഴുവൻ നമ്മുടേതാകും...!! ഒറ്റയ്ക്ക് ജീവിച്ചവരെ കൂട്ടു കൊടുത്തു മോഹിപ്പിച്ചു കടന്ന് കളയും...!! സൗഭാഗ്യങ്ങൾ തിരികെഎത്തുമ്പോൾ...!! അതുവരെ തള്ളി പറഞ്ഞവരെ ചേർത്തു നിർത്തും... അവരെ വിശുദ്ധരാക്കും...!! കൂടെ നിന്നവരെയോ..?? ഈ ലോകത്തിലെ ഏറ്റവും മോശമെന്നു മുദ്രകുത്തും...!! വീടിനും വീട്ടുകാര്ക്കും വേണ്ടാത്തവൻ എന്ന് പറഞ്ഞു പഠിപ്പിക്കും...!! സൗഹൃദങ്ങൾ ഒന്നും ബാക്കിയില്ലെന്ന് അവർ ഉറപ്പിക്കും...!! സങ്കടങ്ങൾ പങ്ക് വെയ്ക്കാനോ. ആശ്വസിപ്പിക്കാനോ ആരും ഇനി ഉണ്ടാവരുതെന്നു കരുതി കൂട്ടി എല്ലാവരെയും അകറ്റിയിട്ടുണ്ടാവും...!! ഇനിയങ്ങോട്ട് ഒരിക്കലും നാം സന്തോഷിക്കാതിരിക്കാൻ... എന്നാലല്ലേ... ...

ലോകം ഒരാളിലേയ്ക്ക് ചുരുങ്ങി പോകുമ്പോൾ... (08/08/2023)

മൗനം പോലും വേദനയാവുന്ന നിമിഷമാണ്.... ചിലരുടെ ഇറങ്ങി പോക്കുകൾ... ലോകം ഒരാളിലേയ്ക്ക് മാത്രം ചുരുങ്ങി പോയവർക്ക്...!! എത്ര നിസ്സാരമായിട്ട് ആയിരിക്കണം ആ ഇറങ്ങി പോക്കുകൾ...?? ഒന്ന് തിരിഞ്ഞു നോക്കാതെ... ഉരിയാടാതെ....!! എത്ര എളുപ്പമാണ് ഇറങ്ങി പോക്ക്.... കാത്തിരിക്കാൻ ആളുള്ളവർക്ക്...!! ഓർക്കാൻ മറ്റൊരാൾ ഉള്ളവർക്ക് മറക്കാൻ എളുപ്പം...!! ചെയ്ത ശരികൾ ഒക്കെയും ഒരു തെറ്റ് കൊണ്ട് മറന്നൊരു ഇറങ്ങിപോക്ക്...!! ആശിച്ചതും സ്വപ്നം കണ്ടതും കണ്മുന്നിൽ വീണുടഞ്ഞിരിക്കുന്നു...!! തിരികെ ഇനിയൊരിക്കലും ആവാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു...!!