കാരണങ്ങൾ... (10/09/2023)
എത്ര എളുപ്പമായിട്ടാണ് അവർ കാരണങ്ങൾ കണ്ടെത്തുന്നത്...??
നമ്മെ വെറുക്കാൻ...
മറക്കാൻ...
എത്ര നിസാരമായിയാണ് കള്ളങ്ങൾ
സ്ഥാപിക്കുന്നത്...??
ശരിയെന്നു വരുത്തി തീർക്കാൻ ശ്രമിക്കുന്നത്...??
അതുവരെ സംഭവിച്ചതൊക്കെ
ഒരു കെട്ട് കഥ കണക്കെ നാം മറക്കേണ്ടിയിരിക്കുന്നു ...!!
ഒരിക്കലും നാം അവരെ സ്നേഹിച്ചിരുന്നില്ല എന്ന് സമ്മതിച്ചു കൊടുക്കണം...
നമ്മിൽ നിന്നും ഒന്നും അവർക്ക് ലഭിച്ചില്ല എന്ന് കൂടി എഴുതി കൊടുക്കണം...!!
ഒട്ടും ഉളുപ്പില്ലാതെ അവർ നമ്മെ നോക്കും...
കണ്ടില്ലെന്നു നടിക്കണം...
ആ കണ്ണുകളിൽ ഒരിക്കലും നോക്കരുത്...
അവർ പതറിപോയേക്കാം...
അവരുടെ കള്ളം പുറത്ത് വന്നു പോയേക്കാം...!!
അതുകൊണ്ട് നോക്കരുത്..!!
വേണ്ട...
അവർ ജയിക്കട്ടെ...
എല്ലാരുടെയും മുന്നിൽ...
അവരുടെ നുണ കഥകളും അഭിനയനങ്ങളും ജനം വിശ്വസിക്കട്ടെ..!!
നമ്മുക്ക് തോറ്റു കൊടുക്കാം...
ഒരിക്കൽ കൂടി...
സ്നേഹത്തിന് വേണ്ടി...
അതിന് വേണ്ടി മാത്രം..!!