പ്രിൻസി (1/5/2024)
പ്രിൻസി കുര്യാക്കോസ് എന്റെ ഒരു fb ഫ്രണ്ട് മാത്രം ആയിരുന്നു 2021..
ഒരു fb ഗ്രൂപ്പിൽ വന്ന എന്റൊരു post വായിച്ച് ഇഷ്ടപ്പെട്ടു ഫ്രണ്ട് റിക്വസ്റ്റ് ഇട്ടുവന്നൊരു കേവലം fb ഫ്രണ്ട്....എന്നാൽ 2022 ൽ ആൾക്ക് ഒരു വലിയ ആക്‌സിഡന്റ് പറ്റി കാല് മുറിച്ചു കളയേണ്ട അവസ്ഥ വന്നപ്പോൾ കെട്ടിയനോ അമ്മയോ ആങ്ങളയോ കൂടെ നിന്ന് നോക്കില്ല എന്ന് കണ്ടപ്പോൾ ഞാൻ എന്റെയും എന്റെ മക്കളുടെയും സ്കൂളും പഠനവും മറന്നു ഹോസ്പിറ്റലിൽ നിന്ന് അവളെ നോക്കിയതിനു ഹോസ്പിറ്റലിൽ തെളിവുകൾ ഉണ്ട്. ഒന്ന് അനങ്ങാൻ കൂടി വയ്യാതെ കിടന്ന അവളെ എല്ലാത്തരത്തിലും നോക്കിയതും പരിചരിച്ചതും ഞാൻ തന്നെയായിരുന്നു.(മൂത്രം കോരിയും പാഡ് മാറ്റിയും )
അതിന് കാരണം കാല് മുറിച്ചു കളയേണ്ടി വന്നാൽ അവളെ പഴയ കെട്ടിയനും അവളുടെ അമ്മയും ഉപേക്ഷിച്ചു പോകും എന്ന് ഉറപ്പായത് കൊണ്ട് എന്നോട് സ്വീകരിക്കുമോ എന്ന് ചോദിച്ചു...ഒരു മടിയും കൂടാതെ ഞാൻ സ്വീകരിച്ചോളാം എന്ന് തന്നെ ഞാൻ പറഞ്ഞു. പിന്നീട് എന്റെ വീട്ടിലും അവളുടെ ആലുവയിലെ വാടക വീട്ടിലുമായി ഞാൻ തന്നെ അവളെ നോക്കി. വൈകുന്നേരം എന്റെ സ്കൂൾ കഴിഞ്ഞു ഞാൻ നേരെ ആലുവ പോകുമായിരുന്നു..ഞാൻ ചെന്നാൽ മാത്രമേ അവൾ ഭക്ഷണം കഴിക്കുമായിരുന്നുള്ളു..ഞാൻ ആയിരുന്നു അവളെ കുളിപ്പിച്ച് കൊടുത്തിരുന്നത്...അങ്ങനെ രാവും പകലും അവൾ ഒന്ന് നടന്നു കാണാൻ വേണ്ടി ഞാൻ കൂടെയിരുന്നു...അവസാനത്തെ സർജറിയ്ക്ക് വേണ്ടി അധ്യാപക സൊസൈറ്റിയിൽ നിന്നും രണ്ട് ലക്ഷം ലോൺ എടുക്കുകയും ചെയ്തു.(ഓരോ ബില്ല് കൊടുക്കുമ്പോഴും ഇല്ലായ്‌മമയും ദാരിദ്രവും പറയുന്ന പഴയ ഭർത്താവിന്റെ ഇടപെടൽ കണ്ടപ്പോൾ ലോൺ എടുത്തു പോയതാണ്.) അയാൾ uk യിൽ ഒരു പണക്കാരി മദാമ്മയെ കെട്ടി അതിൽ രണ്ട് കുട്ടികളുമായ് സുഖമായി ജീവിക്കുന്നത് കൊണ്ട് ഇവളേയും മകളെയും ഉപേക്ഷിച്ചു എന്ന് അയാൾ തന്നെ പറഞ്ഞു..എങ്കിലും കുറ്റബോധം കൊണ്ട് ജീവിക്കാനുള്ള പൈസ വല്ലപ്പോഴും കൊടുക്കും എന്നും അറിഞ്ഞു.)
മാസങ്ങൾ കടന്ന് പോയി...
ഒരു വർഷത്തോളം ബെഡിൽ കിടന്നു പോകുമെന്ന് പറഞ്ഞ അവളെ രണ്ട് മാസം കൊണ്ട് ഞങ്ങൾ (ഞാനും അവളെ നോക്കാൻ ജോലിക്ക് വെച്ച ഒരു പെണ്ണ് കുട്ടിയും ) നടത്തിച്ചു.
അവസാനം....
നടക്കാൻ തുടങ്ങിയപ്പോൾ അവൾ ആദ്യം ഒഴിവാക്കിയത് എന്നെ തന്നെയായിരുന്നു....
പിന്നീട് ഞാൻ ഒരു ബാധ്യതയായി...
അതുവരെ തിരിഞ്ഞു നോക്കാതിരുന്ന ഇല്ലായിരുന്ന പലരും രംഗത്ത് വന്നു...
അവളെ ടൂർ കൊണ്ട് പോയി...
സൗഹൃദം ഉണ്ടാക്കി...
വീട്ടിൽ താമസമാക്കി...!!
എല്ലാത്തിനും കൂടെയുണ്ടായിരുന്ന ഞാൻ ഒരു അധികപറ്റും..!!
ഒരുപാട് സങ്കടത്തോടെ ഞാൻ തിരിഞ്ഞു നടന്നു...
ഉപയോഗം കഴിഞ്ഞപ്പോൾ ഒഴിവാക്കപ്പെട്ടു എന്നറിഞ്ഞുള്ള വേദനയോടെ...!!
അതിനിടയ്ക്ക്....
ഈ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ലക്ഷകണക്കിന് പൈസ ഞാൻ ചിലവഴിച്ചു...ഞാൻ അധ്വാനിച്ചുഉണ്ടാക്കിയ എന്റെ പൈസ....
ആരെയും പറ്റിക്കാതെയും ദ്രോഹിക്കാതെയും...
ആരുടേയും പ്രാക്കും ശാപവും ഏൽക്കാത്ത പൈസയായിരുന്നു അത്...!!.
ഓരോ ആവശ്യവും ആഗ്രഹവും പറയുമ്പോൾ അപ്പോൾ തന്നെ ഞാൻ അവൾക്ക് അത് സാധിച്ചു കൊടുത്തിരുന്നു...കഴിഞ്ഞ വെള്ളിയാഴ്ച വരെ...ഒരുപാട് ഡ്രസ്സ്....ആഗ്രഹിക്കുന്ന സ്ഥലങ്ങളിലോട്ട് ട്രിപ്പ്...ഇഷ്ട്ട ഭക്ഷണം...,!!!
അവസാനം ഞാൻ ഇപ്പൊ ഏറ്റവും മോശമായി....
എങ്കിലും പരാതിയില്ല,..
ഇനിയെങ്കിലും ആരെയും ചതിക്കാതെ...
വഞ്ചികാതെ..
വാക് കൊടുത്ത് പറ്റിക്കാതെ...
നന്നായിട്ട് ജീവിക്കട്ടെ...
എന്നെ ഏറ്റവും ഭീകരമായി ചതിച്ചവൾ....!!
വെറുപ്പും വൈരാഗ്യവുമില്ല...
നീ എങ്ങനെ എങ്കിലും ഗുണം പിടിച്ചു കണ്ടാൽ മാത്രം മതിയേ...